Sections

ജോലി ഒഴിവുകൾ: അപേക്ഷകൾ ക്ഷണിച്ചു

Wednesday, Jun 14, 2023
Reported By Admin
Job Offer

നിരവധി തസ്തികളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു


ഡയറി പ്രൊമോട്ടർ നിയമനം

കോട്ടയം: ക്ഷീര വികസന വകുപ്പ് വാർഷിക പദ്ധതി 2023-24 തീറ്റപ്പുൽ കൃഷി നടപ്പാക്കുന്നതിന് വേണ്ടി മാഞ്ഞൂർ ക്ഷീരവികസന യൂണിറ്റ് ഓഫീസിൽ കരാറടിസ്ഥാനത്തിൽ ഡയറി പ്രൊമോട്ടർ ഒഴിവിലേക്ക് നിയമനം നടത്തുന്നു. പതിനെട്ടിനും അൻപതിനും ഇടയിൽ പ്രായമുള്ള പത്താം ക്ലാസ് ജയിച്ചവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ അപേക്ഷ തിരിച്ചറിയൽ കാർഡ്, എസ്.എസ്.എൽ.സി ബുക്ക് എന്നിവയുടെ പകർപ്പ് സഹിതം ജൂൺ 19ന് വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം. അപേക്ഷകർക്കുള്ള ഇന്റർവ്യൂ കോട്ടയം ഈരയിൽകടവിലുള്ള ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസിൽ ജൂൺ 30ന് രാവിലെ 11.30 ന് നടക്കും. വിശദവിവരത്തിന് ഫോൺ: 04829 243878

സഖി സെന്ററിൽ കരാർ നിയമനം

പെരിന്തൽമണ്ണ സഖി വൺസ്റ്റോപ്പ് സെൻററിലേക്ക് മൾട്ടി പർപ്പസ് സ്റ്റാഫ്/കുക്ക്, സെക്യൂരിറ്റി ഗാർഡ്/നൈറ്റ് ഗാർഡ് എന്നീ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എഴുത്തും വായനയും അറിയുന്ന ഹൈസ്കൂൾ വിദ്യാഭ്യാസ യോഗ്യതയുള്ള 25നും 40നും പ്രായമുള്ള സ്ത്രീകൾക്ക് അപേക്ഷിക്കാം. മൾട്ടി പർപ്പസ് സ്റ്റാഫ്/കുക്ക് തസ്തികയിലേക്ക് ഒരൊഴിവാണുള്ളത്. സെക്യൂരിറ്റി ഗാർഡ്/നൈറ്റ് ഗാർഡ് തസ്തികയിൽ രണ്ട് ഒഴിവുകളുണ്ട്. പ്രതിമാസം 12,000 രൂപ വേതനം നൽകും. ജൂൺ 30ന് രാവിലെ 10.30ന് പെരിന്തൽമണ്ണ പട്ടാമ്പി റോഡിന് സമീപത്തെ സബ് കളക്ടറുടെ കാര്യാലയത്തിൽ വെച്ച് കൂടിക്കാഴ്ച നടക്കും. രാവിലെ 8.30ന് രജിസ്ട്രേഷൻ ആരംഭിക്കും. ഫോൺ: 8281999059.

റസ്ക്യൂ ഗാർഡ് നിയമനം

ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട് ജൂൺ മുതൽ ജൂലൈ 31 വരെ കടൽ രക്ഷാപ്രവർത്തനത്തിന് ഫിഷറീസ് വകുപ്പ് റസ്ക്യൂ ഗാർഡുമാരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. ജൂൺ 16ന് രാവിലെ 10.30ന് കണ്ണൂർ മാപ്പിളബേ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ വാക് ഇൻ ഇന്റർവ്യൂ നടത്തും. കേരള മത്സ്യതൊഴിലാളി ക്ഷേമനിധി ബോർഡ് അംഗീകരിച്ച മത്സ്യത്തൊഴിലാളികളും, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സിൽ പരിശീലനം ലഭിച്ചവരും, കണ്ണൂർ ജില്ലയിൽ സ്ഥിര താമസക്കാരുമായവർക്ക് പങ്കെടുക്കാം. കടൽരക്ഷാപ്രവർത്തനത്തിൽ പരിചയമുള്ളവർക്ക് മുൻഗണന. താൽപര്യമുള്ളവർ പാസ്പോർട്ട് സൈസ് ഫോട്ടോ പതിച്ച ബയോഡാറ്റ, തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പ് എന്നിവ സഹിതം എത്തുക. ഫോൺ: 0497 2732487, 9496007039.

ട്രേഡ്സ്മാൻ നിയമനം

കണ്ണൂർ ഗവ പോളിടെക്നിക്ക് കോളേജിൽ 2023-24 അധ്യയനവർഷത്തേക്ക് ട്രേഡ്സ്മാൻ-കാർപ്പന്ററി, സിവിൽ, വെൽഡിംഗ്, സ്മിത്തി, ഇലക്ട്രിക്കൽ, ടെക്സ്റ്റയിൽ, ഡെമോസ്ട്രറ്റർ-ഇലക്ട്രിക്കൽ, സിവിൽ, വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ എന്നീ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയ
മനം നടത്തുന്നു. ട്രേഡ്സ്മാൻ തസ്തികയിൽ ബന്ധപ്പെട്ട ട്രേഡിലുള്ള എൻ സി വി റ്റി സർട്ടിഫിക്കറ്റ്/ കെ ജി സി ഇ തത്തുല്യ സർട്ടിഫിക്കറ്റും മറ്റ് തസ്തികയിൽ ത്രിവത്സര ഡിപ്ലോമ സർട്ടിഫിക്കറ്റ്/ തത്തുല്യ സർട്ടിഫിക്കറ്റും ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർ ബയോഡാറ്റ, മാർക്ക്ലിസ്റ്റ്, യോഗ്യത, പ്രവൃത്തിപരിചയം, അധിക യോഗ്യതയുണ്ടെങ്കിൽ അത് തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജൂൺ 20ന് രാവിലെ 10.30ന് കോളേജ് പ്രിൻസിപ്പൽ മുൻപാകെ ഹാജരാകണം.

ജോലി ഒഴിവ്

ജില്ലയിലെ വിവിധ ബ്ലോക്കുകളിൽ രാത്രികാല ചികിൽസാ സൗകര്യം ഏർപ്പെടുത്തുന്നതിനായി വെറ്ററിനറി ഡോക്ടറെ താൽക്കാലികമായി ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വെറ്ററിനറി സയൻസിൽ ബിരുദവും വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷനും ഉള്ള ജില്ലയിലെ വിവിധ ബ്ലോക്കുകളിൽ ജോലി ചെയ്യാൻ സന്നദ്ധതയുള്ളവർ വെള്ളക്കടലാസിൽ തയ്യാറാക്കിയ ബയോഡാറ്റയോടൊപ്പം രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ബിരുദ സർട്ടിഫിക്കറ്റ് എന്നിവയുടെ അസൽ രേഖയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജൂൺ 14 ന് രാവിലെ 11 മണിക്ക് ജില്ലാ മൃഗ സംരക്ഷണ ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക് : 0495 2768075

ഇന്റർവ്യൂ

കാക്കൂർ ഗ്രാമപഞ്ചായത്ത് പരിധിയിലെ കെട്ടിടങ്ങളുടെ വിവരശേഖരണത്തിനും ഡാറ്റാ എൻട്രിക്കുമായി ഡിപ്ലോമ (സിവിൽ എഞ്ചിനീയറിങ്), ഐ ടി ഐ ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ഐ ടി ഐ എന്നിവയിൽ കുറയാത്ത യോഗ്യതയുള്ളവരെ നിയമിക്കുന്നതിനായി ജൂൺ 19 ന് രാവിലെ 10.30ന് പഞ്ചായത്ത് ഓഫീസിൽ ഇൻറർവ്യൂ നടത്തുന്നു. യോഗ്യതയുള്ളവർ ബന്ധപ്പെട്ട രേഖകൾ സഹിതം നേരിട്ട് ഇൻറർവ്യൂവിന് ഹാജരാകണം.

അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ നിയമനം: അപേക്ഷിക്കാം

മാവേലിക്കര അഡീഷണൽ ജില്ല ആൻഡ് സെഷൻസ് കോടതി ഒന്നിലെയും രണ്ടിലെയും അഡീഷണൽ ഗവൺമെന്റ് പ്ലീഡർ ആന്റ് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർമാരുടെ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഏഴു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമുള്ള അഭിഭാഷകർക്ക് അപേക്ഷിക്കാം. വിലാസം, ജനന തീയതി, എന്റോൾമെന്റ് സർട്ടിഫിക്കറ്റ്, ജാതി/മതം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളും ഫോട്ടോ പതിച്ച ബയോഡേറ്റയും സഹിതം ജൂൺ 20-ന് വൈകുന്നേരം അഞ്ചിനകം കളക്ടറേറ്റിൽ അപേക്ഷ നൽകണം. ഫോൺ: 0477 2251676.

വാക്ക് ഇൻ ഇന്റർവ്യൂ

ഇടുക്കി ജില്ല മൃഗസംരക്ഷണ വകുപ്പിൽ അഴുത ബ്ലോക്കിലെ മൊബൈൽ വെറ്ററിനറി യൂണിറ്റിന്റെ ഉച്ചക്ക് ഒരു മണി മുതൽ രാത്രി 9 മണി വരെയുള്ള ഒന്നാമത്തെ ഷിഫ്റ്റിലേക്ക് ഡ്രൈവർ കം അറ്റൻഡറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. എസ്എസ്എൽ സി വിജയവും എൽഎംവി ഡ്രൈവിംഗ് ലൈസൻസുമാണ് മിനിമം യോഗ്യത. താൽപര്യമുള്ളവർ ജൂൺ 16 വെള്ളിയാഴ്ച രാവിലെ 11 ന് തൊടുപുഴ മങ്ങാട്ടുകവലയിൽ പ്രവർത്തിക്കുന്ന ഇടുക്കി ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി പ്രസ്തുത തസ്തികയിലേക്ക് നിയമനം നടത്തുന്നത് വരെയോ 90 ദിവസം വരെയോ ആയിരിക്കും നിയമനം. അഴുത ബ്ലോക്കിൽ നിന്നുള്ള ഉദ്യോഗാർഥികൾക്കും മൊബൈൽ വെറ്ററിനറി യൂണിറ്റിൽ ഡ്രൈവർ കം അറ്റൻഡന്റ് തസ്തികയിൽ പ്രവൃത്തിപരിചയമുള്ളവർക്കും മുൻഗണന ലഭിക്കും.

നിയമനം നടത്തുന്നു

ഗവ. മെഡിക്കൽ കോളേജ് ആശുപ്രതിയിൽ, ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ സെന്റർ ഫോർ ഓഡിയോളജി ആൻഡ് സ്പീച് പാത്തോളജി, ഡിപ്പാർട്ടമെന്റ് ഓഫ് ഇ എൻ ടി വിഭാഗത്തിൽ സ്പീച് പാത്തോളജിസ്റ് ഗ്രേഡ് I തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഒരു വർഷത്തേക്കാണ് നിയമനം. യോഗ്യത : ബി എ എസ് എൽ പി, എം എസ് സി ഡിഗ്ലുറ്റീഷൻ അല്ലെങ്കിൽ എം എസ് സി സ്പീച് പാത്തോളജി / എം എ എസ് എൽ പിയും ഒരു വർഷത്തെ പ്രവൃത്തിപരിചയവും ആർ സി ഐ രജിസ്ട്രേഷൻ. പ്രതിഫലം: പ്രതിമാസം 36000 രൂപ . താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 21 ന് 11 മണിക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം എച്ച്.ഡി.എസ് ഓഫീസിൽ എത്തിച്ചേരണമെന്ന് സെക്രട്ടറി അറിയിച്ചു.

വാർഡൻ ഒഴിവ്

പട്ടികജാതി വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങളിൽ മെയിൽ / ഫീമെയിൽ വാർഡന്റെ മൂന്ന് ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താത്കാലികമായി ജോലി ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. സാമൂഹ്യക്ഷേമ വകുപ്പിൽ നിന്നോ മറ്റേതെങ്കിലും സർക്കാർ സ്ഥാപനങ്ങളിൽ നിന്നോ മൂന്നുവർഷത്തിൽ കുറയാതെ പ്രവർത്തി പരിചയമുള്ള പത്താം ക്ലാസ്/ തതുല്യ യോഗ്യതയുള്ള 50 വയസിൽ കവിയാത്ത ഉദ്യോഗാർത്ഥികൾക്കാണ് അവസരം. താത്പര്യമുള്ളവർ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, വിശദമായ ബയോഡേറ്റ, തിരിച്ചറിയൽ രേഖ, വിദ്യാഭ്യാസ യോഗ്യത, ജാതി തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ അസലും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം കൂടിക്കാഴ്ചയ്ക്കായി ജൂൺ 21 ന് പകൽ 11 മണിക്ക് വെള്ളയമ്പലം കനകനഗർ അയ്യങ്കാളി ഭവനിലുള്ള ജില്ലാ പട്ടികജാതി വികസന ഓഫീസിൽ എത്തേണ്ടതാണ്. യോഗ്യരായ ഉദ്യോഗാർത്ഥികളെ അഭിമുഖത്തിലൂടെ തെരഞ്ഞെടുക്കുന്നതാണെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471 2314238.

ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക്

ജില്ലയിലെ എയ്ഡഡ് സ്കൂളിൽ ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് തസ്തികയിലേക്ക് ഭിന്നശേഷി (സംസാരം/കേൾവി) വിഭാഗത്തിലുള്ളവർക്കായി സംവരണം ചെയ്ത ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത- അംഗീകൃത സർവകലാശാലയിൽ നിന്ന് അറബിക് ഡിഗ്രി, അറബിക് മുൻഷി പരീക്ഷയിൽ വിജയിച്ചവർക്കും, കെ.ടെക് പാസായവർക്കും അപേക്ഷിക്കാം.
പ്രായപരിധി 2023 ജനുവരി ഒന്നിന് 18-40 വയസ്. അവസാന തീയതി ജൂൺ 20. വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് കച്ചേരി ജങ്ഷനിലുള്ള ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുമായി ബന്ധപ്പെടുക. ഫോൺ - 0474 - 2747599.

ഡ്രൈവർ കം അറ്റൻഡറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു

ഇടുക്കി ജില്ല മൃഗസംരക്ഷണ വകുപ്പിൽ അഴുത ബ്ലോക്കിലെ മൊബൈൽ വെറ്ററിനറി യൂണിറ്റിന്റെ ഉച്ചക്ക് ഒരു മണി മുതൽ രാത്രി 9 മണി വരെയുള്ള ഒന്നാമത്തെ ഷിഫ്റ്റിലേക്ക് ഡ്രൈവർ കം അറ്റൻഡറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. എസ്എസ്എൽ സി വിജയവും എൽഎംവി ഡ്രൈവിംഗ് ലൈസൻസുമാണ് മിനിമം യോഗ്യത. താൽപര്യമുള്ളവർ ജൂൺ 16 വെള്ളിയാഴ്ച രാവിലെ 11 ന് തൊടുപുഴ മങ്ങാട്ടുകവലയിൽ പ്രവർത്തിക്കുന്ന ഇടുക്കി ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി പ്രസ്തുത തസ്തികയിലേക്ക് നിയമനം നടത്തുന്നത് വരെയോ 90 ദിവസം വരെയോ ആയിരിക്കും നിയമനം. അഴുത ബ്ലോക്കിൽ നിന്നുള്ള ഉദ്യോഗാർഥികൾക്കും മൊബൈൽ വെറ്ററിനറി യൂണിറ്റിൽ ഡ്രൈവർ കം അറ്റൻഡന്റ് തസ്തികയിൽ പ്രവൃത്തിപരിചയമുള്ളവർക്കും മുൻഗണന ലഭിക്കും.

ഫിനാൻസ് ഓഫീസർ നിയമനം

കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ ഓഡിറ്റ് സംബന്ധിച്ച ജോലികൾ പൂർത്തീകരിക്കാൻ കരാർ അടിസ്ഥാനത്തിൽ ഫിനാൻസ് ഓഫീസറെ നിയമിക്കുന്നതിനായി ജൂൺ 19 നു രാവിലെ 11ന് തിരുവനന്തപുരം പി.എം.ജി യിലുള്ള മ്യൂസിയം ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.kstmuseum.com.

മെഡിക്കൽ ഓഫീസർ നിയമനം

ഹോമിയോപ്പതി വകുപ്പിൽ നാച്ചുറോപ്പതി മെഡിക്കൽ ഓഫീസർ തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, വയസ്സ്, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും തിരിച്ചറിയൽ രേഖകളുമായി ജൂൺ 19 ന് രാവിലെ 11 ന് സിവിൽ സ്റ്റേഷനിലെ മെഡിക്കൽ ഓഫീസിൽ കൂടിക്കാഴ്ചക്ക് എത്തിച്ചേരണം. ഫോൺ: 04936 205949.

താലൂക്ക് ആശുപത്രിയിൽ നഴ്സ്, ഡി.ടി.പി ഓപ്പറേറ്റർ നിയമനം

മലപ്പുറം താലൂക്ക് ആശുപത്രിയിൽ സ്റ്റാഫ് നഴ്സ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ജൂൺ 16 ന് രാവിലെ 10.30ന് അഭിമുഖം നടക്കും. സർക്കാർ അംഗീകൃത ജി എൻ എം/ബി എസ് സി നഴ്സിങ് കോഴ്സ് ജയിച്ച് നഴ്സിങ് കൗൺസിലിൽ രജിസ്ട്രേഷൻ പൂർത്തിയാക്കിയവർക്ക് സ്റ്റാഫ് നഴ്സ് അഭിമുഖത്തിനും പ്ലസ് ടു , കമ്പ്യൂട്ടർ അപ്ലിക്കേഷനിൽ ഡിപ്ലോമ, മലയാളം ഇംഗ്ലീഷ് ടൈപ്പിങ് പരിജ്ഞാനമുള്ളവർക്ക് ഡാറ്റാ എൻട്രി ഓപ്പറേറ്റർ അഭിമുഖത്തിലും പങ്കെടുക്കാം. യോഗ്യരായവർ ബന്ധപ്പെട്ട അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം അഭിമുഖത്തിന് അര മണിക്കൂർ മുമ്പ് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ എത്തിച്ചേരണം. ഫോൺ: 0483 2734866.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.