- Trending Now:
ദേശീയ ഗ്രാമീണ ഉപജീവന മിഷൻ കുടുംബശ്രീ മുഖാന്തിരം പെരിന്തൽമണ്ണ ബ്ലോക്കിൽ നടപ്പിലാക്കുന്ന എസ്.വി.ഇ.പി പദ്ധതിയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അക്കൗണ്ടന്റിനെ നിയമിക്കുന്നു. പെരിന്തൽമണ്ണ ബ്ലോക്ക് പരിധിയിലെ ഗ്രാമപഞ്ചായത്തുകളിൽ സ്ഥിരതാമസക്കാരായ കുടുംബശ്രീ അംഗമോ, കുടുംബാംഗമോ ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയ ബി.കോം വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ടാലി, കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധമാണ്. പ്രായം 20 നും 35 നും മധ്യേ. താൽപര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റയും വയസ്സും വിദ്യാഭ്യാസ യോഗ്യതയും തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകൾ സഹിതം വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ പെരിന്തൽമണ്ണ ബ്ലോക്കിലെ ഗ്രാമ പഞ്ചായത്തുകളിലെ കുടുംബശ്രീ സി.ഡി.എസ് ഓഫീസിൽ ആഗസ്റ്റ് 31 ന് വൈകുന്നേരം അഞ്ചു മണിക്ക് മുമ്പായി ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0483 2733470.
തിരുവനന്തപുരത്ത് എയ്ഡഡ് സ്കൂളിൽ എൽ.പി.എസ്.ടി വിഭാഗത്തിൽ ഭിന്നശേഷി ഉദ്യോഗാർഥിക്കായി (കാഴ്ച പരിമിതി -1) സംവരണം ചെയ്ത തസ്തികയിൽ ഒഴിവുണ്ട്. ടി.ടി.സി/ ഡി.എഡ്/ ഡി.എൽ.എഡ് അല്ലെങ്കിൽ തത്തുല്യം, യോഗ്യത പരീക്ഷ അല്ലെങ്കിൽ തത്തുല്യം എന്നിവയാണ് യോഗ്യത. വയസ് 18-40 ഭിന്നശേഷിക്കാർക്ക് വയസിളവ് ലഭിക്കും. യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ആഗസ്റ്റ് 29ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം.
വനിത ശിശു വികസന വകുപ്പിന്റെ സ്റ്റേറ്റ് ചൈൽഡ് പ്രൊട്ടക്ഷൻ സൊസൈറ്റിയുടെ കീഴിൽ നടപ്പിലാക്കുന്ന മിഷൻ വാത്സല്യ പദ്ധതിയിൽ പ്രോഗ്രാം ഓഫീസർ, അസിസ്റ്റന്റ് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ശരണബാല്യം പദ്ധതിയിലെ റെസ്ക്യൂ ഓഫീസർ തസ്തികകളിൽ ദിവസവേതനത്തിൽ നിയമനം നടത്തുന്നതിന് സെപ്റ്റംബർ 3 ന് രാവിലെ 10.30 ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. അപേക്ഷയിൽ ഫോട്ടോ പതിപ്പിച്ച് യോഗ്യത, പ്രവൃത്തിപരിചയം, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം രാവിലെ 9.30 ന് തിരുവനന്തപുരം പൂജപ്പുരയിലെ വനിത ശിശു വികസന ഡയറക്ടറേറ്റിലെ സ്റ്റേറ്റ് ചൈൽഡ് പ്രൊട്ടക്ഷൻ സൊസൈറ്റി സംസ്ഥാന കാര്യാലയത്തിൽ എത്തണം. വിശദവിവരങ്ങൾക്ക്: 0471 - 2342235.
ആലപ്പുഴ:ഹരിപ്പാട് ബ്ലോക്കിലെ ആലപ്പി ഫാർമർ പ്രൊഡ്യൂസർ കമ്പനിയിൽ കരാർ അടിസ്ഥാനത്തിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രായം: 25-35 വയസ്സ്. ഫാർമർ പ്രൊഡ്യൂസർ കമ്പനിയിൽ ഒന്ന് മുതൽ അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും ബയോഡാറ്റയും സഹിതമുള്ള അപേക്ഷ ആലപ്പി ഫാർമർ പ്രൊഡ്യൂസർ കമ്പനി, 304/4, കൊട്ടക്കാട്ട് കിഴക്കേതിൽ, താമല്ലാക്കൽ കാർത്തികപ്പള്ളി, ഹരിപ്പാട് 690548 എന്ന വിലാസത്തിലൊ എന്ന alleppeyfpo887@gmail.com ഇ.മെയിലിലോ karthickagri0607@gmail.com, fpopmu@gmail.com മെയിലുകളിലേക്കും അയക്കണം. അവസാന തീയതി ഓഗസ്റ്റ് 27. യോഗ്യത: ബി.എസ്.സി. അഗ്രികൾച്ചർ/ഫോറസ്ട്രി/കോ-ഓപ്പറേഷൻ-ബാങ്കിംഗ് മാനേജ്മെന്റ്/ഡയറി/ഫുഡ് ടെക്നോളജി/അഗ്രിക്കൾച്ചർ എക്കണോമിക്സ്/ബി.എഫ്.എസ്സി/വെറ്ററിനറി സയൻസ്/ബി.ടെക് അഗ്രികൾച്ചറൽ എഞ്ചിനീയറിംഗ് എന്നിവയിൽ ഏതെങ്കിലും ബിരുദത്തോടൊപ്പം എം.ബി.എ/എം.ബി.എ. അഗ്രി ബിസിനസ് മാനേജ്മെന്റ്/എം.ബി.എ. മാർക്കറ്റിംഗ്/ദേശീയ പ്രശസ്തിയുള്ള സ്ഥാപനങ്ങളിലെ എം.ബി.എ. ഗ്രാമവികസനം അല്ലെങ്കിൽ ഏതെങ്കിലും ബിരുദവും എം.ബി.എ.യും ഉള്ളവർക്ക് അപേക്ഷിക്കാം.
എറണാകുളം തേവര ഫെറിയിൽ ഗവ ഫിഷറീസ് സ്കൂളിന് എതിർവശത്ത് പ്രവർത്തിക്കുന്ന ഗവ വികലാംഗ വനിതാ മന്ദിരത്തിലെ നിവാസികളെ പരിചരിക്കുന്നതിനായി മൾട്ടി ടാസ്ക് കെയർ പ്രൊവൈഡറെ തെരഞ്ഞെടുക്കുന്നതിന് ആഗസ്റ്റ് 24ന് രാവിലെ 11 ന് വനിതാ മന്ദിരത്തിൽ വാക്-ഇൻ ഇന്റവ്യൂ നടത്തുന്നു. ജോലി താത്കാലിക വ്യവസ്ഥയിൽ കരാർ അടിസ്ഥാനത്തിലായിരിക്കും. ഉദ്യോഗാർഥികൾ എട്ടാം ക്ലാസ് യോഗ്യതയും ശാരീരിക ക്ഷമതയുമുളള 25 നും 50 നും ഇടയിൽ പ്രായമുളള സ്ത്രീകളായിരിക്കണം. രാത്രിയും പകലും ഡ്യൂട്ടിയും, അവശ്യ സന്ദർഭങ്ങളിൽ ആശുപത്രി ഡ്യൂട്ടിയും ചെയ്യാൻ സന്നദ്ധരായിരിക്കണം. ഉദ്യോഗാർഥികൾ വെളളക്കടലാസിൽ തയാറാക്കിയ അപേക്ഷ, പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്, ആധാർ, ഇലക്ടറൽ ഐ ഡി/റേഷൻ കാർഡ് എന്നിവയുടെ അസലും സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം രാവിലെ 11 ന് എറണാകുളം ഗവ വികലാംഗ വനിതാമന്ദിരത്തിൽ എത്തണം.
നാഷണൽ ആയുഷ മിഷൻ ഹോമിയോ വകുപ്പിന് കീഴിലുള്ള ആശുപത്രിയിലേക്ക് മറ്റു പദ്ധതികളിലേക്കും ഫാർമസിസ്റ്റിനെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത- സി.സി.പി/ എൻ.സി.പി/ തതുല്യം. പ്രതിമാസ വേതനം 14700 രൂപ. ഉയർന്ന പ്രായപരിധി 40 വയസ്. ബയോഡാറ്റയും ഫോട്ടോയും അസൽ സർട്ടിഫിക്കറ്റുകളും ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ രേഖകളും ഇവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം തൃശൂർ രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രിയിലുള്ള നാഷണൽ ആയുഷ്മിഷൻ ജില്ലാ പ്രോഗ്രാം മാനേജറുടെ ഓഫീസിൽ സെപ്റ്റംബർ നാലിന് വൈകിട്ട് അഞ്ചിനകം ലഭ്യമാക്കണം. അഭിമുഖം സെപ്റ്റംബർ 11ന് രാവിലെ 10ന് നടക്കും. കൂടുതൽ വിവരങ്ങൾ http://nam.kerala.gov.in ൽ ലഭിക്കും. ഫോൺ: 0487 2939190.
വനിതാ ശിശു വികസന വകുപ്പ് നിർഭയ സെല്ലിന് കീഴിൽ അഹല്യ ക്യാമ്പസിനകത്ത് പ്രവർത്തിച്ചുവരുന്ന എസ്.ഒ.എസ് മോഡൽ ഹോമിലെ ഹൗസ് മദർ, സെക്യൂരിറ്റി കം മൾട്ടി ടാസ്ക് ഹെൽപർ തസ്തികയിലേക്ക് നിയമനം നടത്തും. സ്ഥാപനത്തിൽ താമസിച്ച് ജോലി ചെയ്യാൻ സന്നദ്ധരായ വനിതകളാവണം. ശിശു സംരക്ഷണ സ്ഥാപനങ്ങളിലോ മേഖലയിലോ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. 25 വയസ് പൂർത്തിയായ ബിരുദമുള്ളവർക്ക് ഹൗസ് മദറായി അപേക്ഷിക്കാം. അവിവാഹിതർ, വിവാഹബന്ധം വേർപെട്ടവർ, വിധവകൾ എന്നിവർക്ക് സെക്യൂരിറ്റി കം മൾട്ടി ടാസ്ക് ഹെൽപർ തസ്തികയിൽ മുൻഗണന ലഭിക്കും. ഫോട്ടോ പതിച്ച ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, വയസ് എന്നിവ തെളിയിക്കുന്ന രേഖ, തിരച്ചറിയൽ രേഖ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, വെള്ളപേപ്പറിൽ സ്വയം തയ്യാറാക്കിയ അപേക്ഷ എന്നിവ സഹിതം sos@ahalia.in എന്ന ഇമെയിൽ വിലാസത്തിലേക്കോ ഡയറക്ടർ, എസ്.ഒ.എസ് മോഡൽ ഹോം, അഹല്യ ക്യാമ്പസ്, കോഴിപ്പാറ പി.ഒ, പാലക്കാട് 678557 എന്ന വിലാസത്തിലേക്കോ അയയ്ക്കാം. അവസാന തിയ്യതി ഓഗസ്റ്റ് 24. ഫോൺ : 9809394080.
പാലക്കാട് ഗവ വിക്ടോറിയ കോളേജ് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. യു.ജി.സി നെറ്റ്, പി.എച്ച്.ഡി യോഗ്യതയുള്ളവർക്ക് ഓഗസ്റ്റ് 29ന് രാവിലെ 9.30ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും സഹിതം ഹാജരാകണം. ഫോൺ: 0491 2576773.
കുഴൽമന്ദം മോഡൽ റസിഡൻഷ്യൽ സ്കൂൾ (ആൺ), തൃത്താല മോഡൽ റസിഡൻഷ്യൽ സ്കൂൾ (പെൺ) എന്നിവിടങ്ങളിലെ കൗമാരക്കാരായ കുട്ടികളിലെ സൗഹൃദങ്ങളും പ്രശ്നങ്ങളും കണ്ടറിഞ്ഞ് മാർഗനിർദേശങ്ങൾ നൽകുന്നതിനായി കൗൺസിലിങിൽ പരിചയസമ്പന്നരും സൈക്കോളജി ആൻഡ് സോഷ്യൽ വർക്ക്, സോഷ്യോളജി വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ള പട്ടികജാതി വിഭാഗത്തിൽപെടുന്ന ഉദ്യോഗാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ഓഗസ്റ്റ് 31ന് വൈകിട്ട് അഞ്ചിന് മുമ്പായി സിവിൽ സ്റ്റേഷനിലുള്ള ജില്ലാ പട്ടികജാതി വികസന വകുപ്പ് ഓഫീസിൽ അപേക്ഷ ലഭിക്കണം. ഫോൺ: 0491 2505005.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.