- Trending Now:
മേപ്പാടി പ്രീ മെട്രിക് ഹോസ്റ്റലിലെ അന്തേവാസികൾക്ക് ട്യൂഷൻ നൽകുന്നതിന് താത്കാലിക അടിസ്ഥാനത്തിൽ ഇംഗ്ലീഷ്, സയൻസ്, കണക്ക് വിഷയങ്ങളിൽ പാർട് ടൈം ട്യൂട്ടർമാരെ നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ അപേക്ഷ, ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 19 ന് വൈകീട്ട് 4 ന് മേപ്പാടി ഗവ. പ്രീ മെട്രിക് ഹോസ്റ്റലി
മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സമിതിയുടെ കീഴിൽ സോണോളജിസ്റ്റായി സേവനം ചെയ്യുന്നതിന് താത്പര്യമുള്ള താഴെപ്പറയുന്ന യോഗ്യതയുള്ള വ്യക്തികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത:- എം.ബി.ബി.എസ് എം.ഡി റേഡിയോളി അല്ലെങ്കിൽ എം.ബി.ബി.എസ് ഡി.എൻ.ബി റേഡിയോളജി അല്ലെങ്കിൽ എം.ബി.ബി.എസ് ഡി.എം.ആർ.ഡി(ടി.സി.എം.സി രജിസ്ട്രേഷൻ നിർബന്ധം). താത്പര്യമുളളവർ ബയോഡേറ്റാ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം ജൂൺ 25നകം സൂപ്രണ്ട്,ജനറൽ ആശുപത്രി, മൂവാറ്റുപുഴ എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് മൂവാറ്റുപുഴ ജനറൽ ആശുപത്രി ഓഫീസുമായി ബന്ധപ്പെടുക. ഫോൺ നമ്പർ: 0485-2836544.
വടകര കോളേജ് ഓഫ് എൻജിനീയറിങ്ങിൽ (മണിയൂർ) കമ്പ്യൂട്ടർ പ്രോഗ്രാമർ തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഒന്നാം ക്ലാസ് എം സി എ/ ബി ടെക് കമ്പ്യൂട്ടർ എൻജിനീയറിങ് ബിരുദമുള്ള ഉദ്യോഗാർത്ഥികൾ വയസ്സ്, വിദ്യാഭാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 21 ന് രാവിലെ 10 മണിക്ക് കോളേജ് ഓഫീസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2536125
കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയായ 'Regional Cum Facilitation Centre for Sustainable Development of Medicinal Plants'ൽ ഒരു സീനിയർ കൺസൽട്ടന്റിന്റെ താത്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിനായി ജൂൺ 21 ന് രാവിലെ 10 ന് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ ഓഫീസിൽ വെച്ച് ഇന്റർവ്യൂ നടത്തും. വിശദ വിവരങ്ങൾക്ക്: www.kfri.res.in.
കേരള വന ഗവേഷണ സ്ഥാപനത്തിൽ 26 മാർച്ച് 2024 വരെ കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയായ 'Tropical Ecosystem Vulnerability to the changing climate: An ecophysiological study from forests of Southern Western Ghats.' ൽ ജൂനിയർ റിസർച്ച് ഫെല്ലോയെ താത്കാലികമായി നിയമിക്കുന്നതിനായി ഓൺലൈനായി അപക്ഷ സ്വീകരിക്കുന്നു. വിശദവിവരങ്ങൾക്ക്: www.kfri.res.in.
കേരള വന ഗവേഷണ സ്ഥാപനത്തിൽ സമയബന്ധിത ഗവേഷണ പദ്ധതിയിൽ പ്രൊജക്റ്റ് അസിസ്റ്റന്റ് താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 36 വയസ്സ് കവിയാത്ത, ബോട്ടണി/ ഫോറസ്റ്റിൽ ഒന്നാം ക്ലാസ് ബിരുദമുളവർക്ക് അപേക്ഷിക്കാം. പട്ടികജാതി പട്ടികവർഗ്ഗക്കാർക്ക് അഞ്ചും മറ്റ് പിന്നോക്ക വിഭാഗക്കാർക്ക് മൂന്നുവർഷവും നിയമാനുസൃത വയസ്സ് ഇളവ് ലഭിക്കും. പ്രതിമാസം19000/- രൂപ ഫെലോഷിപ്പ് നൽകും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 26ന് രാവിലെ 10 മണിക്ക് കേരള ഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.ktri.res.in സന്ദർശിക്കുക.
ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയുടെ ഭാഗമായി കണ്ണൂർ ജില്ലാ ആശുപത്രിയിൽ താൽക്കാലിക അടിസ്ഥാനത്തിൽ ഡോക്ടർമാരെ നിയമിക്കുന്നു. എംബിബിഎസ്, ടിസിഎംസി രജിസ്ട്രഷൻ ഉള്ളവർ ജൂൺ 22ന് രാവിലെ 10.30ന് ജില്ലാ ആശുപത്രിയിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കുക.
എടക്കാട് ഐസിഡിഎസ് പ്രൊജക്ടിന്റെ പരിധിയിലെ കണ്ണൂർ കോർപ്പറേഷൻ എടക്കാട് സോണലിലെ അങ്കണവാടികളിൽ ഒഴിവ് വരുന്ന വർക്കർ/ ഹെൽപ്പർ തസ്തികയിൽ നിയമനം നടത്തുന്നതിനുള്ള അഭിമുഖം ജൂൺ 22, 23, 24 തീയതികളിൽ രാവിലെ 9.30 ന് എടക്കാട് സോണൽ ഹാളിൽ നടക്കും. അപേക്ഷകർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം പങ്കെടുക്കുക. അറിയിപ്പ് കിട്ടാത്തവർ ഐസിഡിഎസ് എടക്കാട് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ. 9188959887.
ജില്ലയിൽ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന സുഭിക്ഷകേരളം, ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഫീൽഡ് തല പ്രവർത്തനങ്ങൾ നടത്തുന്നതിന് ദിവസവേതനാടിസ്ഥാനത്തിൽ അക്വാകൾച്ചർ പ്രമോട്ടർമാരെ നിയമിക്കുന്നു. താൽപര്യമുള്ളവർ ജൂൺ 26ന് രാവിലെ 10 മണി മുതൽ 12 മണിവരെ കണ്ണൂർ മാപ്പിളബേ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം. യോഗ്യത: വിഎച്ച്എസ്സി ഇൻ ഫിഷറീസ് അല്ലെങ്കിൽ ഡിഗ്രി ഇൻ ഫിഷറീസ്/സുവോളജി. എസ് എസ് എൽ സിയും സർക്കാർ സ്ഥാപനത്തിൽ നിന്ന് അക്വാകൾച്ചർ മേഖലയിൽ നാല് വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്കും ഇൻർവ്യൂവിൽ പങ്കെടുക്കാം. ഉദ്യോഗാർഥികൾ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം ഹാജരാകുക. ഫോൺ. 0497 2731081.
തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളജിലെ കൊമേഴ്സിയൽ പ്രാക്ടീസ് ബ്രാഞ്ചിൽ വിവിധ തസ്തികകളിൽ താത്കാലിക അധ്യാപകരുടേയും ഇൻസ്ട്രക്ടറുടെയും ഒഴിവുകളുണ്ട്. ഇതിലേക്കുള്ള അഭിമുഖം ജൂൺ 26 ന് രാവിലെ 10 ന് നടക്കും. ഉദ്യോഗാർഥികൾ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ എന്നിവയുടെ പകർപ്പുകൾ സഹിതം പ്രിൻസിപ്പൽ മുൻപാകെ കൂടിക്കാഴ്ചക്ക് ഹാജാരാകണം ലക്ചർ ഇൻ കൊമേഴ്സ് (ഫസ്റ്റ് ക്ലാസോടെയുള്ള റഗുലർ എം.കോം), ലക്ചർ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസ് (ഫസ്റ്റ് ക്ലാസോടെയുള്ള റഗുലർ എം.കോമും കൊമേഴ്സ്യൽ പ്രാക്ടീസിൽ ഡിപ്ലോയും), ഇൻസ്ട്രക്ടർ ഇൻ എസ്.പി ആൻഡ് ബി.സി (ഫസ്റ്റ് ക്ലാസോടെയുള്ള റഗുലർ ബി.കോമും കൊമേഴ്സ്യൽ പ്രാക്ടീസിൽ ഡിപ്ലോമയും).
തിരുവനന്തപുരം കൈമനത്തെ സർക്കാർ വനിതാ പോളിടെക്നിക് കോളജിലെ കമ്പ്യൂട്ടർ എൻജിനീയറിംഗ് വിഭാഗത്തിൽ ട്രേഡ് ഇൻസ്ട്രക്ടർ, ട്രേഡ്സ്മാൻ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കമ്പ്യൂട്ടർ എൻജിനീയറിംഗിൽ ഐ.ടി.ഐ (കോപ്പ) അഥവാ തത്തുല്യ യോഗ്യതയുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ എന്നിവയുമായി ജൂൺ 20 ന് രാവിലെ 10 ന് പ്രിൻസിപ്പാൾ മുൻപാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.