- Trending Now:
എറണാകുളം ജനറൽ അശുപത്രിയിൽ വികസന സമിതിയുടെ കീഴിൽ ഗൈനക്കോളജിസ്റ്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ താൽകാലിക നിയമനം നടത്തുന്നു. യോഗ്യത ഡിപ്ലോമ ഇൻ ഗൈനക്കോളജി അല്ലെങ്കിൽ മാസ്റ്റർ ഓഫ് സർജറി ഇൻ ഗൈനക്കോളജി. പ്രവൃത്തി പരിചയമുളളവർക്ക് മുൻഗണന. താൽപര്യമുളള ഉദ്യോഗാർത്ഥികൾ ഫോൺ നമ്പർ സഹിതമുളള ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത/പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സ്കാൻ ചെയ്ത് ghekmhr@gmail.com ഇ-മെയിലിലേക്ക് ഫെബ്രുവരി 11-ന് വൈകിട്ട് അഞ്ചിന് മുമ്പായി അയക്കണം. ഇ-മെയിൽ അയക്കുമ്പോൾ ആപ്ലിക്കേഷൻ ഫോർ ദി പോസ്റ്റ് ഓഫ് ഗൈനക്കോളജിസ്റ്റ് എന്ന് ഇ-മെയിൽ സബ്ജെക്ടിൽ വ്യക്തമായി രേഖപ്പെടുത്തണം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ഓഫീസിൽ നിന്ന് ഫോൺ മുഖാന്തിരം അറിയിപ്പ് ലഭിക്കുമ്പോൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിൻറെ ഒറിജിനൽ, തിരിച്ചറിയൽ രേഖകൾ എന്നിവയും അവയുടെ ഫോട്ടോകോപ്പിയും സഹിതം കോവിഡ് പ്രോട്ടോകോളിന് വിധേയമായി അഭിമുഖ പരീക്ഷയ്ക്ക് ഹാജരാകണം.
ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയിൽ തൃശ്ശൂർ റീജിയണിൽ ഓവർസിയർ (സിവിൽ) തസ്തികയിലേക്ക് കരാർ വ്യവസ്ഥയിൽ നിയമനം നടത്തും. യോഗ്യതകളുള്ള ഉദ്യോഗാർഥികൾക്ക് ഫെബ്രുവരി 4ന് വൈകിട്ട് 3ന് കെ.എച്ച്.ആർ.ഡബ്ല്യൂ.എസ് തൃശ്ശൂർ റീജിയണൽ മാനേജരുടെ കാര്യാലയം (ജില്ലാ ആശുപത്രി, തൃശ്ശൂർ)-ൽ അഭിമുഖം നടത്തും. താത്പര്യമുള്ളവർ അന്നേദിവസം 2.30ന് മുമ്പ് യോഗ്യത സർട്ടിഫിക്കറ്റുകളുടെയും, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഹാജരാകണം. കൂടുതൽവിവരങ്ങൾക്ക്: www.khrws.kerala.gov.in.
കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ എറണാകുളം മേഖലാ ഓഫീസിൽ എൽ.ഡി.ക്ലാർക്ക് തസ്തികയിൽ (ശമ്പള സ്കെയിൽ 26,500-60,700) അന്യത്ര സേവന വ്യവസ്ഥയിൽ ജോലി നോക്കുന്നതിന് സമാന തസ്തികകളിൽ ജോലി ചെയ്യുന്ന ജീവനക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വകുപ്പ് മേധാവിയുടെ നിരാക്ഷേപ പത്രം സഹിതം നിശ്ചിത ഫോമിൽ അപേക്ഷ ഫെബ്രുവരി 15 ന് മുമ്പ് ചീഫ് വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർ, കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡ്, കെ.സി.പി. ബിൽഡിംഗ്, ആര്യശാല, തിരുവനന്തപുരം -695 036 എന്ന വിലാസത്തിൽ സമർപ്പിക്കണം.
നാഷണൽ ആയുഷ് മിഷന് കീഴിൽ ജില്ലയിലെ വിവിധ ആയുഷ് ആരോഗ്യ സ്ഥാപനങ്ങളിലേക്ക് ഫിസിയോ തെറാപ്പിസ്റ്റ്, ആയുർവേദ നഴ്സ്, യോഗാ ഇൻസ്ട്രക്ടർ എന്നീ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഫെബ്രുവരി 8 ന് ജില്ലാ ആയുർവേദ മെഡിക്കൽ ഓഫീസ് കാര്യാലയത്തിൽ വെച്ച് കൂടിക്കാഴ്ച നടക്കും. ഫിസിയോ തെറാപ്പിസ്റ്റ് ഒഴിവിലേക്ക് രാവിലെ 10 നും ആയുർവേദ നഴ്സ് ഒഴിവിലേക്ക് രാവിലെ 11 നും യോഗ ഇൻസ്ട്രക്ടർ ഒഴിവിലേക്ക് ഉച്ചയ്ക്ക് 1 മണിക്കുമാണ് കൂടിക്കാഴ്ച.
ഫിസിയോ തെറാപ്പിസ്റ്റിന്റെ ഒരു ഒഴിവാണുള്ളത്. അംഗീകൃത സർവ്വകലാശാലയിൽ നിന്നും ഫിസിയോ തെറാപ്പിയിലുള്ള ബിരുദം/ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രതിമാസം 21,000 രൂപയാണ് ശമ്പളം. പ്രായ പരിധി ഫെബ്രുവരി 8 ന് 40 വയസ് കവിയരുത്. ആയുർവേദ നഴ്സിന്റെ ഒരു ഒഴിവാണുള്ളത്. എ.എൻ.എം കോഴ്സ് സർട്ടിഫിക്കറ്റ്/ ആയുർവേദ നഴ്സിങിലുള്ള ഒരു വർഷത്തെ സർട്ടിഫിക്കറ്റാണ് യോഗ്യത. പ്രതിമാസം 14,700 രൂപയാണ് ശമ്പളം. പ്രായ പരിധി ഫെബ്രുവരി 8 ന് 40 വയസ് കവിയരുത്.
യോഗാ ഇൻസ്ട്രക്ടർമാരുടെ 19 ഒഴിവുകളാണുള്ളതത്. യോഗയിൽ ഉള്ള പി.ജി ഡിപ്ലോമ (അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള, ഒരു വർഷമെങ്കിലും ദൈർഘ്യമുള്ളത്)/ യോഗയിൽ ഉള്ള സർട്ടിഫിക്കറ്റ് (അംഗീകൃത സർവ്വകലാശാലയിൽ നിന്നോ സർക്കാർ വകുപ്പുകളിൽ നിന്നോ ഉള്ള, ഒരു വർഷമെങ്കിലും ദൈർഘ്യമുള്ളത്)/ സ്റ്റേറ്റ് സോഴ്സ് സെന്ററിൽ നിന്നുള്ള ഡിപ്ലോമ ഇൻ യോഗ ടീച്ചർ ട്രെയിനിങ് ആണ് യോഗ്യത. പ്രതിമാസം 14,000 രൂപയാണ് ശമ്പളം. പ്രായ പരിധി ഫെബ്രുവരി 8 ന് 50 വയസ് കവിയരുത്.
താല്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചയ്ക്ക് എത്തണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9778426343. www.arogyakeralam.gov.in എന്ന വെബ്സൈറ്റിലും വിവരങ്ങൾ ലഭിക്കും.
പാലക്കാട് ജില്ലയിൽ പൊതു വിദ്യാഭ്യാസ വകുപ്പിൽ യു.പി സ്കൂൾ ടീച്ചർ(മലയാളം) തസ്തിക മാറ്റം (കാറ്റഗറി നമ്പർ 334/2020) തസ്തികയിലേക്ക് 2022 ഏപ്രിൽ 23 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിലെ ഉദ്യോഗാർത്ഥികൾക്ക് ഫെബ്രുവരി ഒൻപതിന് എറണാകുളം ജില്ലാ പി.എസ്.സി ഓഫീസിൽ അഭിമുഖം നടക്കുമെന്ന് ജില്ലാ പി.എസ്.സി ഓഫീസർ അറിയിച്ചു. ഉദ്യോഗാർത്ഥികൾ വൺ ടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്, അസൽ സർട്ടിഫിക്കറ്റുമായി അഭിമുഖത്തിന് എത്തണം. ഫോ്ൺ- 0491 2505398
സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പിന്റെ നേതൃത്വത്തിൽ പതിനൊന്നാമത് കാർഷിക സെൻസസ് വാർഡ്തല വിവരശേഖരണത്തിന് താത്ക്കാലിക എന്യൂമറേറ്റർ നിയമനം നടത്തുന്നു. മണ്ണാർക്കാട് താലൂക്കിലെ അലനല്ലൂർ, കോട്ടോപ്പാടം, തച്ചനാട്ടുകര, കുമരംപുത്തൂർ, തെങ്കര, കാഞ്ഞിരപ്പുഴ, തച്ചമ്പാറ, കരിമ്പ, കാരാകുർശ്ശി, അഗളി, പുതൂർ, ഷോളയൂർ പഞ്ചായത്തുകളിലും മണ്ണാർക്കാട് നഗരസഭയിലെ ഏതാനും വാർഡുകളിലേക്കുമാണ് നിയമനം. ഉദ്യോഗാർത്ഥികൾക്ക് ഹയർസെക്കൻഡറി (തത്തുല്യം) യോഗ്യതയും സ്വന്തമായി സ്മാർട്ട്ഫോണും പ്രായോഗിക പരിജ്ഞാനവുമുണ്ടായിരിക്കണം. ഒരു വാർഡിന് 3600 രൂപ പ്രതിഫലം ലഭിക്കും. താത്പര്യമുള്ളവർ ഇന്ന് (ഫെബ്രുവരി രണ്ട്) മുതൽ ഫെബ്രുവരി 10 വരെ മണ്ണാർക്കാട് മിനി സിവിൽ സ്റ്റേഷനിലെ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിൽ എത്തണമെന്ന് താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ അറിയിച്ചു.
ജില്ലാ ദാരിദ്ര്യ ലഘൂകരണ ഓഫീസിൽ പി.എം.ജി.എസ്.വൈ പദ്ധതിയിലെ പ്രോഗ്രാം ഇംപ്ലിമെന്റേഷൻ യൂണിറ്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസ് ആവശ്യങ്ങൾക്കായി സീനിയർ അക്കൗണ്ടന്റ് തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. 65 വയസ്സിന് താഴെ പ്രായമായ കമ്പ്യൂട്ടർ പരിജ്ഞാനമുള്ള അക്കൗണ്ടന്റ് ജനറൽ ഓഫീസിൽ നിന്നും സീനിയർ ഓഡിറ്റർ/അക്കൗണ്ടന്റായോ, പി.ഡബ്ല്യു.ഡി/ഇറിഗേഷൻ ഓഫീസിൽ നിന്നും കുറഞ്ഞത് ജൂനിയർ സൂപ്രണ്ടായി വിരമിച്ചവർക്കും അപേക്ഷിക്കാം. അപേക്ഷകൾ ഫെബ്രുവരി 20 നകം എക്സിക്യൂട്ടീവ് എൻജിനീയർ, പി.എം.ജി.എസ്.വൈ, പി.ഐ.യു, പി.എ.യു ബിൽഡിംഗ്, സിവിൽ സ്റ്റേഷൻ, പാലക്കാട് വിലാസത്തിൽ നൽകണം. കൂടുതൽ വിവരങ്ങൾ എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസിൽ ലഭിക്കും. ഫോൺ: 0491-2505448
അഗ്രികൾച്ചർ ടെക്നോളജി മാനേജ്മെന്റ് ഏജൻസി (ആത്മ) നടത്തുന്ന ഡിപ്ലോമ ഇൻ അഗ്രികൾച്ചർ എക്സ്റ്റൻഷൻ സർവീസ് ഫോർ ഇൻപുട്ട് ഡീലേഴ്സ് കോഴ്സിലേക്ക് ഫെസിലിറ്റേറ്ററുടെ ഒഴിവുണ്ട്. ബി.എസ്.സി/എം.എസ്.സി -അഗ്രിക്കൾച്ചർ/ഹോർട്ടികൾച്ചർ, അഞ്ച് വർഷത്തെ പ്രവർത്തന പരിചയം എന്നിവയാണ് യോഗ്യത. കൃഷിവകുപ്പിലോ അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയിലോ കൃഷി വിജ്ഞാൻ കേന്ദ്രത്തിലോ 20 വർഷത്തെ പ്രവർത്തന പരിചയം ഉള്ളവർക്ക് മുൻഗണന. പ്രതിമാസ വേതനം 17,000 രൂപ താത്പര്യമുള്ളവർ തിരുവനന്തപുരം സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ആത്മ പ്രോജക്ട് ഡയറക്ടറേറ്റിൽ ഫെബ്രുവരി 18നകം അപേക്ഷ സമർപ്പിക്കണമെന്ന് ഡയറക്ടർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.