- Trending Now:
കണ്ണൂർ ഗവ.പോളിടെക്നിക് കോളേജിൽ ഈ അധ്യയന വർഷം ബോട്ടണി വിഷയത്തിൽ ഗസ്റ്റ് ലക്ചറർമാരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തിലുള്ള എം എസ് സി ബിരുദമാണ് യോഗ്യത. താൽപര്യമുള്ളവർ ഫെബ്രുവരി ഒന്നിന് രാവിലെ 10 മണിക്ക് കോളേജിൽ എഴുത്തു പരീക്ഷക്കും കൂടിക്കാഴ്ചക്കും പങ്കെടുക്കണം. ഫോൺ. 0497 2835106.
കോട്ടയം ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ റേഡിയോളജിസ്റ്റ് തസ്തികയിൽ (ഓപ്പൺ വിഭാഗം) താത്കാലിക ഒഴിവുണ്ട്. എം.ഡി ഇൻ റേഡിയോ ഡയഗ്നോസിസ് / ഡി.എം.ആർ.ഡി/ ഡിപ്ലോമ ഇൻ എൻ.ബി റേഡിയോളജി വിത്ത് എക്സ്പീരിയൻസ് ഇൻ സി.ഇ.സി.റ്റി, മാമ്മോഗ്രാം & സോണോ മാമ്മോഗ്രാം എന്നിവയാണ് യോഗ്യത. പ്രായപരിധി 18 മുതൽ 45 വരെ. യോഗ്യരായ ഉദ്യോഗാർഥികൾ പ്രായം, ജാതി, വിദ്യാഭ്യാസയോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഫെബ്രുവരി ആറിന് മുൻപ് ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് എറണാകുളം ഡിവിഷണൽ എംപ്ലോയ്മെന്റ് ഓഫീസർഅറിയിച്ചു. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട നിയമനാധികാരിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കേണ്ടതാണ്.
നാഷണൽ ആയുഷ് മിഷൻ ഹോമിയോ ആയുർവേദ ഡിസ്പെൻസറികളിൽ യോഗ ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു. ബി എൻ വൈ എസ്, ബി എ എം എസ് അംഗീകൃത യൂണിവേഴ്സിറ്റി, സർക്കാർ അംഗീകൃത എം എസ് സി യോഗ, ഒരു വർഷത്തിൽ കുറയാത്ത പി ജി ഡിപ്ലോമ സർട്ടിഫിക്കറ്റ് കോഴ്സ് എന്നീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 50 വയസ്. സ്ഥാപനം സ്ഥിതി ചെയ്യുന്ന പഞ്ചായത്തിലുള്ള ഉദ്യോഗാർഥികൾക്ക് മുൻഗണന. അപേക്ഷ ജനുവരി 31നകം നാഷണൽ ആയുഷ് മിഷൻ ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 9744508354.
ക്ഷീരകർഷക ക്ഷേമനിധിയുടെ തിരുവനന്തപുരത്തെ ഹെഡ് ഓഫീസിൽ ഡാറ്റ എൻട്രി ഓപ്പറേറ്ററായി ദിവസ വേതനാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നതിന് തിരുവനന്തപുരം ജില്ലക്കാരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഹയർസെക്കൻഡറി അല്ലെങ്കിൽ വി.എച്ച്.എസ്.ഇയും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് കുറഞ്ഞ യോഗ്യത. മലയാളം ടൈപ്പ്റൈറ്റിംഗ് അഭികാമ്യം. 18 വയസ് പൂർത്തിയായിരിക്കണം. ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റ ഉൾപ്പെടെ വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷയും തിരിച്ചറിയൽ രേഖ (ആധാർ), യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഫെബ്രുവരി 3ന് വൈകിട്ട് 5നകം ക്ഷേമനിധിയുടെ തിരുവനന്തപുരം ഹെഡ് ഓഫീസിൽ ലഭിക്കത്തക്കവിധം തപാലിലോ നേരിട്ടോ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: 0471-2723671. അപേക്ഷകൾ ലഭ്യമാക്കേണ്ട വിലാസം: ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കേരള ക്ഷീരകർഷക ക്ഷേമനിധി ബോർഡ്, കേരള ലൈവ്സ്റ്റോക്ക് ഡെവലപ്പ്മെന്റ് ബോർഡ് ബിൽഡിംഗ് (KLDB),(Ground Floor) ഗോകുലം, പട്ടം പാലസ്.പി.ഒ, തിരുവനന്തപുരം- 695004.
തിരുവനന്തപുരം ജില്ലയിലെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിൽ പ്രോഗ്രാം കോ-ഓർഡിനേറ്റർ തസ്തികയിൽ ഓപ്പൺ വിഭാഗത്തിന് കരാർ അടിസ്ഥാനത്തിലെ ഒരു ഒഴിവു നിലവിലുണ്ട് പ്രായപരിധി 2022 ജനുവരി ഒന്നിന് 41 വയസ് കവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് സഹിതം). ശമ്പളം 25,000 രൂപ. ഏതെങ്കിലും വിഷയത്തിൽ ബിരുദവും റേഡിയോ ട്രാൻസ്മിഷൻ ഫീൽഡിലെ തൊഴിൽ പരിചയവും മലയാള ഭാഷ വായിക്കുന്നതിലും എഴുതുന്നതിലും ഉള്ള മികവ് എന്നിവയാണ് യോഗ്യത. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി ജനുവരി 27നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി. ഹാജരാക്കണം.
സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റിൽ പ്രവർത്തിക്കുന്ന സംസ്ഥാന പരിസ്ഥിതി ആഘാത നിർണയ അതോറിറ്റിയിൽ ടെക്നിക്കൽ അസിസ്റ്റന്റ്, പ്രോജക്ട് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്കുള്ള ഒഴിവുകളിൽ യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങളും അപേക്ഷയുടെ മാതൃകയും www.envt.kerala.gov.in ൽ ലഭിക്കും. അപേക്ഷകളും അനുബന്ധരേഖകളും 2022 ഫെബ്രുവരി 9-ാം തീയതിക്ക് മുൻപായി ഡയറക്ടർ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ്, കെ.എസ്.ആർ.റ്റി.സി ബസ് ടെർമിനൽ (നാലാം നില), തിരുവനന്തപുരം- 695 001. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ: 0471- 2326264 (ഓഫീസ്). ഇ-മെയിൽ: environmentdirectorate@gmail.com.
നാഷണൽ ആയുഷ് മിഷൻ തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസ് മുഖേന നടത്തുന്ന വിവിധ പദ്ധതിയിലേക്ക് ജി.എൻ.എം നഴ്സ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ബി.എസ്.സി നഴ്സിംഗ് സർട്ടിഫിക്കറ്റ്/ അംഗീകൃത സ്കൂൾ ഓഫ് നഴ്സിംഗിൽ നിന്നുള്ള ജി.എൻ.എം. നഴ്സിംഗ് സർട്ടിഫിക്കറ്റ്, കേരള നഴ്സിംഗ് ആൻഡ് മിഡ്വൈഫറി കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ആണ് യോഗ്യത. പ്രായപരിധി 40 വയസ് (രേഖ ഹാജരാക്കണം). ഉദ്യോഗാർഥികൾ തിരുവനന്തപുരം ആയുർവേദ കോളേജിന് സമീപം ആരോഗ്യഭവൻ ബിൽഡിംഗ് അഞ്ചാംനിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഫെബ്രുവരി ഒന്നിന് രാവിലെ 11ന് ഹാജരാകണം. അപേക്ഷകൾ നേരിട്ട് സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 30 വൈകിട്ട് 5.
ചേർപ്പ് ഐസിഡിഎസ് പ്രോജക്റ്റ് പരിധിയിലെ അവിണിശ്ശേരി പഞ്ചായത്തിൽപെട്ട അങ്കണവാടികളിൽ വർക്കറുടെയും ഹെൽപ്പറുടെയും സ്ഥിരം ഒഴിവിൽ നിയമനം നടത്തുന്നതിന് സെലക്ഷൻ ലിസ്റ്റ് തയ്യാറാക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ അവിണിശ്ശേരി പഞ്ചായത്തിലെ സ്ഥിരം താമസക്കാരായ 46 വയസ്സ് കഴിയാത്ത വനിതകളായിരിക്കണം. വർക്കർ തസ്തികയിലേക്ക് എസ്എസ്എൽസി വിജയിച്ചിരിക്കണം, ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ്എസ്എൽസി വിജയിച്ചിരിക്കാൻ പാടില്ല. എസ് സി, എസ് ടി, ഒബിസി വിഭാഗക്കാർക്ക് നിയമപരമായ വയസിളവ് ലഭിക്കും. ജനുവരി 27 മുതൽ ഫെബ്രുവരി 10 വൈകിട്ട് 5 മണി വരെ ചേർപ്പ് ഐസിഡിഎസ് ഓഫീസിൽ അപേക്ഷ സമർപ്പിക്കാം. ഫോൺ: 0487 2348388
പിണറായി സി എച്ച് സിയിൽ ലാബ് ടെക്നീഷ്യനെ നിയമിക്കാൻ ജനുവരി 30ന് ഉച്ചക്ക് 12 മണിക്ക് വാക് ഇൻ ഇന്റർവ്യു നടത്തും. പി എസ് സി അംഗീകരിച്ച യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാവുക. ഫോൺ: 04902382710
കളമശ്ശേരി ഗവ.ഐ.ടി.ഐ ക്യാമ്പസിൽ വ്യവസായ വാണിജ്യ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഗവ.എ.വി.ടി.എസ് സെന്ററിൽ ഓപ്പൺ വേക്കൻസിയിൽ ഗസ്റ്റ് ഇസ്ട്രക്ടറുടെ ഒരു ഒഴിവുണ്ട്. യോഗ്യത: അഡ്വാൻസ്ഡ് വെൽഡിങ് ട്രേഡിൽ എൻ.സി.വി.ടി സർട്ടിഫിക്കറ്റും ഏഴു വർഷം പ്രവർത്തി പരിചയവും അല്ലെങ്കിൽ മെക്കാനിക്കൽ ഡിപ്ലോമ / ഡിഗ്രി, രണ്ടു വർഷത്തെ പ്രവർത്തി പരിചയം. താത്പര്യമുള്ളവർ ജനുവരി 30 ന് 10.30 ന് പ്രിൻസിപ്പൽ മുൻപാകെ ഹാജരാകണം. ഫോൺ: 0484 2557275.
കോട്ടയം ജില്ലയിലെ സംസ്ഥാന അർധ സർക്കാർ സ്ഥാപനത്തിൽ സീനിയർ മാനേജർ (എഞ്ചിനീയറിംഗ്) തസ്തികയിലേക്ക് അപേക്ഷിക്കാം. ഈഴവ വിഭാഗത്തിപ്പെട്ടവർക്കായി ഒരു സ്ഥിരം ഒഴിവാണ് നിലവിലുള്ളത്. സംവരണ വിഭാഗത്തിന്റെ അഭാവത്തിൽ മറ്റ് വിഭാഗങ്ങളെയും പരിഗണിക്കും. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള മെക്കാനിക്ക് എഞ്ചിനീയറിംഗ് ബിരുദം/ തത്തുല്യ യോഗതയും വെജിറ്റബിൾ ഓയിൽ/ കെമിക്കൽ ഫാക്ടറികളിൽ മാനേജർ തസ്തികയിൽ 10 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയമുള്ളവർക്കും അപേക്ഷിക്കാം. പ്രായപരിധി 18 - 45 വയസ് വരെ. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ പ്രായം, ജാതി, യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഫെബ്രുവരി 2 നകം ബന്ധപ്പെട്ട പ്രൊഫഷണൽ എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്യുന്നവർ ബന്ധപ്പെട്ട നിയമനാധികാരിയിൽ നിന്നും എൻ.ഒ.സി ഹാജരാക്കണം. ഫോൺ : 0484-2312944
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.