Sections

തൊഴിൽ അവസരം - വിവിധ തസ്തികളിലേക്ക് അപേക്ഷിക്കാം

Wednesday, Mar 22, 2023
Reported By Admin
Job Offer

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

വാണിയംകുളം ഗവ ഐ.ടി.ഐയിൽ ഫാഷൻ ഡിസൈൻ ആൻഡ് ടെക്നോളജി ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം നടത്തുന്നു. ഫാഷൻ ടെക്നോളജിയിൽ ബി.വോക്/ നാല് വർഷത്തെ ബിരുദം, ഒരു വർഷത്തെ പ്രവർത്തി പരിചയം അല്ലെങ്കിൽ ഫാഷൻ ടെക്നോളജിയിൽ ബി.വോക്/ ത്രിവർഷ ബിരുദം, രണ്ട് വർഷത്തെ പ്രവർത്തിപരിചയം അല്ലെങ്കിൽ ഫാഷൻ ടെക്നോളജിയിൽ ത്രിവർഷ ഡിപ്ലോമ രണ്ട് വർഷത്തെ പ്രവർത്തി പരിചയം അല്ലെങ്കിൽ ഫാഷൻ ടെക്നോളജിയിൽ എൻ.ടി.സി/എൻ.എ.സിയും മൂന്ന് വർഷത്തെ പ്രവർത്തി പരിചയമാണ് യോഗ്യത. താത്പര്യമുള്ളവർ മാർച്ച് 25 ന് രാവിലെ 11 ന് സർട്ടിഫിക്കറ്റിന്റെ അസലും പകർപ്പുമായി എത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ: 0466 2227744.

ലാബ് ടെക്നീഷ്യൻ നിയമനം

മരുതറോഡ് ഗ്രാമപഞ്ചായത്തിലെ ഗവ ഹോമിയോ ഡിസ്പെൻസറിയിൽ ലാബ് ടെക്നീഷ്യൻ നിയമനം. ഡി.എം.എൽ.ടി യോഗ്യതയുള്ളവർ വെള്ളക്കടലാസിൽ എഴുതിയ അപേക്ഷ, സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പുമായി മാർച്ച് 29 ന് ഉച്ചയ്ക്ക് രണ്ടിനകം സെക്രട്ടറി, ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി, സർക്കാർ ഹോമിയോ ഡിസ്പെൻസറി, മരുതറോഡ് പി.ഒ, പാലക്കാട് വിലാസത്തിലോ നേരിട്ടോ നൽകണം. ഫോൺ: 0491-2957330.

മാസ്റ്റർ ട്രെയിനർ നിയമനം

പട്ടികജാതി വികസന വകുപ്പിന് കീഴിൽ കുഴൽമന്ദത്ത് പ്രവർത്തിക്കുന്ന ഗവ പ്രീ എക്സാമിനേഷൻ ട്രെയിനിങ് സെന്ററിൽ ഡാറ്റാ എൻട്രി, ഡി.ടി.പി കമ്പ്യൂട്ടർ കോഴ്സുകളുടെ പരിശീലനത്തിന് കരാറടിസ്ഥാനത്തിൽ മാസ്റ്റർ ട്രെയിനറെ നിയമിക്കുന്നു. ഏതെങ്കിലും വിഷയത്തിൽ ബിരുദവും പി.ജി.ഡി.സി.എയുമാണ് യോഗ്യത. കൂടാതെ വേർഡ് പ്രൊസസിങ്, എം.എസ് വേർഡ്, സ്പ്രെഡ് ഷീറ്റ് പാക്കേജ്, ഡി.ടി.പി, പേജ് മേക്കർ, ഐ.എസ്.എം പരിജ്ഞാനം ഉണ്ടായിരിക്കണം. മുൻപരിചയമുള്ളവർക്ക് മുൻഗണന. താത്പര്യമുള്ളവർ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, ജാതി, പ്രവൃത്തിപരിചയം തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെുത്തിയ സർട്ടിഫിക്കറ്റുകളുമായി മാർച്ച് 25 ന് വൈകിട്ട് അഞ്ചിനകം പ്രിൻസിപ്പാൾ ഗവ പ്രീ എക്സാമിനേഷൻ ട്രെയിനിങ് സെന്റർ, ഇ.പി ടവർ, കുഴൽമന്ദം, 678702 വിലാസത്തിൽ അപേക്ഷിക്കണം. ഫോൺ: 04922-273777.

സ്പീച്ച് തെറാപ്പിസ്റ്റ് തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ ശ്രുതിതരംഗം പദ്ധതിക്ക് കീഴിൽ സ്പീച്ച് തെറാപ്പിസ്റ്റ് തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. യോഗ്യതകൾ: ബി.എ.എസ്.എൽ.പി അല്ലെങ്കിൽ പി.ജി ഡിപ്ലോമ ഇൻ ഓഡിറ്ററി വെർബൽ തെറാപ്പി, ആർ.സി.ഐ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം. താല്പര്യമുള്ള ഉദ്യോഗാർഥികൾ വയസ്സ്, യോഗ്യത, ഐഡന്റിറ്റി എന്നിവ തെളിയിക്കുന്ന രേഖകളുടെ അസ്സലും പകർപ്പുകളും സഹിതം മാർച്ച് 29 ന് രാവിലെ 10.30 ന് കൂടിക്കാഴ്ചയ്ക്കായി കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിന്റെ ഓഫീസിൽ ഹാജരാകണം. ശമ്പളം 22,290/-പ്രായപരിധി 21-35 ( നിയമാനുസൃത വയസ്സിളവ്). കൂടുതൽ വിവരങ്ങൾക്ക്: 0495- 2350216 , 2350200.

അങ്കണവാടി വർക്കർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

വടകര ഐ.സി.ഡി.എസ് പരിധിയിലുള്ള ഒഞ്ചിയം ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വനിതകളിൽ നിന്നും അങ്കണവാടി വർക്കർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഭിന്നശേഷി വിഭാഗത്തിന് ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ പാടില്ല. പ്രായപരിധി: 01/01/2023 ന് 46 വയസ്സ് കഴിയാൻ പാടുള്ളതല്ല. വിദ്യാഭ്യാസയോഗ്യത: എസ്.എസ്.എൽ.സി പാസ്സായിരിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഏപ്രിൽ 10 വൈകുന്നേരം 4 മണി. കൂടുതൽ വിവരങ്ങൾക്ക്: 0496 2501822, 9188958877, 9496729331

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

കണ്ണൂർ ഗവ.ഐ ടി ഐയിൽ ടെക്നീഷ്യൻ പവർ ഇലക്ട്രോണിക്സ് സിസ്റ്റംസ് ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടഐ നിയമിക്കുന്നു. ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആന്റ് ടെലി കമ്മ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ് ഡിഗ്രി/ ഡിപ്ലോമ ഒന്ന്/ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിലെ എൻ ടി സി എൻ എ സിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. യോഗ്യരായ പൊതുവിഭാഗത്തിലെ മുൻഗണനാ വിഭാഗത്തിൽപെട്ട ഉദ്യോഗാർഥികൾ മാർച്ച് 23ന് രാവിലെ 10.30ന് വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം കൂടിക്കാഴ്ചക്കായി പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. പൊതുവിഭാഗത്തിലെ മുൻഗണനാ വിഭാഗത്തിൽപെട്ട ഉദ്യോഗാർഥികളുടെ അഭാവത്തിൽ മുൻഗണന ഇല്ലാത്തവരെ പരിഗണിക്കും. ഫോൺ: 0497 2835183.

എച്ച്.എസ്.എസ്.ടി ഹിന്ദി തസ്തികയിൽ അപേക്ഷ ക്ഷണിച്ചു

കോട്ടയം ജില്ലയിലെ മാനേജ്മെന്റ് സ്ഥാപനത്തിലേക്ക് എച്ച്.എസ്.എസ്.ടി ഹിന്ദി തസ്തികയിൽ കാഴ്ച വൈകല്യമുള്ളവർക്കായി സംവരണം ചെയ്ത ഒരു സ്ഥിരം ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എം.എ ഇംഗ്ലീഷ്, ബിഎഡ്, സെറ്റ് അല്ലങ്കിൽ തത്തുല്യം. ശമ്പള സ്കെയിൽ : 55200-1,15,300. പ്രായം : 01/01/2023ന് 40 വയസ്സ് കവിയാൻ പാടില്ല. നിശ്ചിത യോഗ്യതയുള്ള താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത,ഭിന്നശേഷിത്വം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഏപ്രിൽ 3ന് മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട അധികാരികളിൽ നിന്നുമുള്ള എൻ.ഒ.സി ഹാജരാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0484- 2312944

കാഴ്ചാപരിമിതിയുള്ളവർക്ക് ജോലി ഒഴിവ്

കോട്ടയം: കോട്ടയം ജില്ലയിലെ മാനേജ്മെന്റ് സ്ഥാപനത്തിൽ എച്ച് എസ്.എസ്.ടി ഹിന്ദി വിഭാഗത്തിൽ കാഴ്ചപരിമിതിയുള്ളവർക്ക് സംവരണം ചെയ്ത ഒഴിവുണ്ട്. എം.എ. ഹിന്ദി, ബി.എഡ്, സെറ്റ് അല്ലെങ്കിൽ തത്തുല്യയോഗ്യത വേണം.
2023 ജനുവരി ഒന്നിന് 40 വയസ് കവിയരുത്. യോഗ്യതയുള്ളവർ പ്രായം, വിദ്യാഭ്യാസ യോഗ്യത, ഭിന്നശേഷി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഏപ്രിൽ നാലിന് മുമ്പായി ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലിയുള്ളവർ എൻ.ഒ.സി ഹാജരാക്കണം.

ലീഗൽ അസിസ്റ്റന്റുമാരുടെ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിൽ ലീഗൽ അസിസ്റ്റന്റുമാരുടെ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾ പട്ടികജാതി വിഭാഗത്തിൽ ഉള്ളവരായിരിക്കണം. വിദ്യാഭ്യാസ യോഗ്യത: എൽഎൽബി, പഠനം കഴിഞ്ഞ് എന്റോൾമെന്റ് പൂർത്തിയാക്കിയ നിയമബുരുദധാരികൾ ആയിരിക്കണം. പട്ടികജാതി വികസന വകുപ്പിന്റെ ത്രിവത്സര അഭിഭാഷക ധനസഹായം പദ്ധതി പൂർത്തിയാക്കിയവർക്കും വനിതകൾക്കും മുൻഗണന. പ്രായവരുത്തി 21 -35 വയസ്സ്. നിയമനകാലാവധി-2 വർഷം, ഓണറേറിയം പ്രതിമാസം-20000/. നിശ്ചിത മാതൃകയിലുളള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം, എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, എന്റോൾമെന്റ് സർട്ടിഫിക്കറ്റ് പകർപ്പ് എന്നിവ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസർ, സിവിൽ സ്റ്റേഷൻ, കോഴിക്കോട് 6783020 എന്ന വിലാസത്തിൽ ഏപ്രിൽ 20 ന് വൈകുന്നേരം 5 മണിക്ക് മുൻപ് സമർപ്പിക്കണം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. കൂടുതൽ വിവരങ്ങൾക്ക് :0495 2370379 , 2370657

കരാർ നിയമനം

ജില്ല പട്ടിക വർഗ്ഗ വികസന വകുപ്പിന് കീഴിൽ നായരങ്ങാടിയിൽ പ്രവർത്തിക്കുന്ന ചാലക്കുടി റസിഡൻഷ്യൽ സ്കൂളിൽ കരാറടിസ്ഥാനത്തിൽ അധ്യാപകരെയും മാനേജർ കം റസിഡൻഷ്യൽ ട്യൂട്ടറെയും നിയമിക്കുന്നു. പി എസ് സി നിഷ്കർഷിക്കുന്ന യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഫിസിക്കൽ സയൻസ്, നാച്ചുറൽ സയൻസ്, സോഷ്യൽ സയൻസ്, ഗണിതം, ഫിസിക്കൽ എഡ്യൂക്കേഷൻ എന്നീ വിഷയങ്ങളിൽ ഹൈസ്കൂൾ അധ്യാപകരുടെയും മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഗണിതം, ഫിസിക്സ്, കെമിസ്ട്രീ, സുവോളജി, ബോട്ടണി വിഷയങ്ങളിൽ ഹയർ സെക്കണ്ടറി അധ്യാപകരുടെയും ഒഴിവുകളാണുള്ളത് . കൂടാതെ മാനേജർ കം റസിഡൻഷ്യൽ ട്യൂട്ടർ തസ്തികയിലേക്ക് ഹൈസ്കൂൾ ടീച്ചർ തസ്തികയുടെ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 0480 2706100.

ഡ്രാഫ്റ്റ്സ്മാൻ/ ഓവർസിയർ തസ്തികകളിൽ താൽക്കാലിക നിയമനം

ഹാർബർ എഞ്ചിനീയറിങ് കണ്ണൂർ ഡിവിഷന്റെ കീഴിലുള്ള മാപ്പിളബേ, അഴീക്കൽ, തലായ് എന്നീ സബ് ഡിവിഷനുകളിൽ ഡ്രാഫ്റ്റ്സ്മാൻ/ ഓവർസിയർ തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുന്നു. സിവിൽ എഞ്ചിനീയറിങ്ങ് ഐ ടി ഐ സർട്ടിഫിക്കറ്റ്/ ഡിപ്ലോമ/ ബി ടെക് യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത, ഐഡന്റിറ്റി, മേൽവിലാസം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ പകർപ്പുകൾ സഹിതമുള്ള അപേക്ഷ മാർച്ച് 31നകം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിങ് ഡിവിഷൻ, ഫിഷറീസ് കോംപ്ലക്സ്, കണ്ണൂർ 17 എന്ന വിലാസത്തിൽ സമർപ്പിക്കണം. ഫോൺ: 0497 2732161. ഇ മെയിൽ: eeknr.hed@kerala.gov.in.

നഴ്സ്, ഫാർമസിസ്റ്റ് ഒഴിവ്

ഭാരതീയചികിത്സാ വകുപ്പിന് കീഴിൽ ജില്ലയിലെ വിവിധ ആയുർവേദ സ്ഥാപനങ്ങളിൽ ആയുർവേദ നഴ്സ്, ഫാർമസിസ്റ്റ് തസ്തികകളിൽ ഒഴിവ്.
എസ്.എസ്.എൽ.സി, സർക്കാർ അംഗീകൃചത ആയുർവ്വേദ നഴ്സസ് ട്രെയിനിങ്, ഫാർമസിസ്റ്റ് ട്രെയിനിങാണ് യോഗ്യത. പ്രായപരിധി 18 നും 36 നും ഇടയിൽ. താത്പര്യമുള്ളവർ മാർച്ച് 22 ന് രാവിലെ 11 ന് ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ കാര്യാലയത്തിൽ നടക്കുന്ന കൂടിക്കാഴ്ചക്ക് അസൽ സർട്ടിഫിക്കറ്റുമായി എത്തണം.

അങ്കണവാടി വർക്കർ, ഹെൽപർ ഒഴിവ്

കൊടകര ഐസിഡിഎസ് പ്രോജക്റ്റ് പരിധിയിലുള്ള തൃക്കൂർ പഞ്ചായത്തിലെ അങ്കണവാടികളിൽ വർക്കർ, ഹെൽപ്പർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകർ അതാത് ഗ്രാമപഞ്ചായത്ത് നിവാസികളും 18 നും 46 നും ഇടയ്ക്ക് പ്രായമുള്ളവരും ആയിരിക്കണം. വർക്കർ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കുന്നവർ പത്താംതരം പാസായവരും ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കുന്നവർ പത്താതരം പാസ്സാകാൻ പാടില്ലാത്തതുമാണ്. പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗക്കാർക്ക് നിയമാനുസൃതമായ ഇളവ് അനുവദിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 5ന് വൈകിട്ട് 5 മണിവരെ. അപേക്ഷയുടെ മാതൃകക്കും മറ്റ് വിശദവിവരങ്ങൾക്കും കൊടകര ഐസിഡിഎസ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ : 0480 2757593.

അഡാക്കിൽ ജോലി ഒഴിവ്

കേരള ജലകൃഷി വികസന ഏജൻസി (അഡാക്ക്) സെൻട്രൽ റീജിയന്റെ കീഴിലുള്ള പൊയ്യ മോഡൽ ഷ്രിംപ് ഫാം ആന്റ് ട്രെയ്നിംഗ് സെന്ററിൽ ആവശ്യമായി വരുന്ന ദിവസവേതന തൊഴിലാളികളുടെ പാനൽ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ഏഴാംതരം പൂർത്തിയാക്കിയവരും 45 വയസിനു താഴെ പ്രായമുള്ളവരും, വീശുവല ഉപയോഗിച്ചുള്ള മൽസ്യബന്ധനം, നീന്തൽ, വഞ്ചി തുഴയൽ, ബണ്ട് നിർമ്മാണം എന്നിവ അറിയുന്നവരുമായിരിക്കണം. പ്രായോഗിക പരീക്ഷയുടേയും കൂടിക്കാഴ്ചയുടേയും അടിസ്ഥാനത്തിൽ ആയിരിക്കും പാനൽ തയ്യാറാക്കുന്നത്. അപേക്ഷകരുടെ പ്രായം, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ ഫോട്ടോ പതിപ്പിച്ച് വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ സഹിതം മാർച്ച് 30 വ്യാഴാഴ്ച 4 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കാവുന്നതാണ്. ഫോൺ :8078030733.

സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവ്

തൃശ്ശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ തസ്തികകളിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

ഫ്രണ്ട് ഓഫീസർ കം അക്കൗണ്ടന്റ്, സിസ്റ്റം മാനേജർ, കമ്പ്യൂട്ടർ ടീച്ചർ, സ്റ്റുഡന്റ് കൗൺസിലർ, സിവിൽ ഫാക്കൽറ്റി, പാർട്ട് ടൈം സിവിൽ സോഫ്റ്റ് വെയർ ഫാക്കൽറ്റി, മെക്കാനിക്കൽ ഫാക്കൽറ്റി, മെക്കാനിക്കൽ സോഫ്റ്റ് വെയർ ട്രെയ്നർ, സാപ്പ് ഫിക്കോ ട്രെയ്നർ, സർവ്വീസ് ടെക്നീഷ്യൻസ്, ബിസിനസ്സ് ഡവലപ്പ്മെന്റ് ഓഫീസർ, ടെക്നിക്കൽ സപ്പോട്ടർ കം സെയ്ൽ പ്രൊമോട്ടർ, ടെക്നിക്കൽ അസിസ്റ്റന്റ്, കണ്ടന്റ് റൈറ്റർ, ഡിജിറ്റൽ മീഡിയ എക്സിക്യൂട്ടീവ് തുടങ്ങിയ ഒഴിവുകളിലേക്ക് മാർച്ച് 24 ന് ഉച്ചക്ക് 2 മണിക്ക് കൂടിക്കാഴ്ച്ച നടത്തുന്നു.

എംസിഎ, ബിടെക്, ബികോം, എംഎ ലിറ്ററേച്ചർ / മാസ് കമ്മ്യൂണിക്കേഷൻ, പിജിഡിസിഎ, ഡിപ്പോമ ഇൻ എഞ്ചിനീയറിങ്ങ്, ഹാർഡ്വെയർ ആന്റ് സോഫ്റ്റ് വെയർ കോഴ്സ്, വിഷ്വൽ മീഡിയ കോഴ്സ്, സാപ്പ്, കണ്ടന്റ് റൈറ്റിങ്ങ് സ്കിൽ ഇൻ ഇംഗ്ലീഷ്, ഐടിഐ / ഐടിസി / ഇലക്ട്രിക്കൽ / ഇക്ട്രോണിക്സിൽ ഡിപ്ലോമ, എസ്എസ്എൽസി, ബിരുദം, തുടങ്ങി യോഗ്യതയുള്ളവർ റസ്യൂമെയുമായി എംപ്ലോയബിലിറ്റി സെന്ററുമായി ബന്ധപ്പെടുക. ഫോൺ 9446228282.

എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്യാത്തവർക്ക് ഒറ്റത്തവണ രജിസ്ട്രേഷൻ ഫീസായ 250 രൂപ അടക്കാനുള്ള സൗകര്യം എല്ലാ പ്രവൃത്തിദിവസങ്ങളിലും ഏർപ്പെടുത്തിയിട്ടുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.