- Trending Now:
പത്തിരിപ്പാല ഗവ ആർട്സ് ആൻഡ് സയൻസ് കോളെജിൽ പൊളിറ്റിക്കൽ സയൻസിൽ ഗസ്റ്റ് അധ്യാപക നിയമത്തിന് ആഗസ്റ്റ് 16 ന് രാവിലെ 10 ന് കൂടിക്കാഴ്ച നടക്കും. ഉദ്യോഗാർത്ഥികൾ യു.ജി.സി-നെറ്റ് യോഗ്യത ഉള്ളവരും കോളെജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്തവരുമായിരിക്കണം. യു.ജി.സി-നെറ്റ് യോഗ്യത ഉള്ളവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദം ഉള്ളവരെയും പരിഗണിക്കും. നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം കോളെജിൽ എത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ: 0491 2873999.
അട്ടപ്പാടി രാജീവ് ഗാന്ധി ഗവ കോളെജിൽ ഹിന്ദി വിഭാഗത്തിൽ അധ്യാപക ഒഴിവ്. 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദവും നെറ്റുമാണ് യോഗ്യത. നെറ്റ് ഉള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. താത്പര്യമുള്ളവർ ആഗസ്റ്റ് 17 ന് രാവിലെ 11 ന് പ്രിൻസിപ്പാളുടെ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് എത്തണം. ഉദ്യോഗാർത്ഥികൾ തൃശൂർ കോളെജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ രജിസ്റ്റർ ചെയ്തിരിക്കണം. ഫോൺ: 04924 254142, 9188900192
ക്ഷീരവികസന വകുപ്പ് ജില്ലയിലെ കൊല്ലങ്കോട്, കുഴൽമന്ദം ക്ഷീര വികസന യൂണിറ്റുകളിൽ 2023-24 വാർഷിക പദ്ധതി-തീറ്റപ്പുൽകൃഷി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഡയറി പ്രമോട്ടർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. എസ്.എസ്.എൽ.സി പാസ് ആയവർക്ക് അപേക്ഷിക്കാം. കൃഷിപ്പണിയും കഠിനാധ്വാനവും ചെയ്യാനുള്ള ശാരീരികശേഷി ഉണ്ടായിരിക്കണം. പ്രതിമാസം 8000 രൂപ. പ്രായപരിധി 18നും 45 നും മധ്യേ. മുൻപ് ഈ തസ്തികയിൽ സേവനമനുഷ്ഠിച്ചവർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവ് അനുവദിക്കും. അപേക്ഷകർ ബന്ധപ്പെട്ട ബ്ലോക്കുകളിൽ സ്ഥിരതാമസക്കാരായിരിക്കണം. താത്പര്യമുള്ളവർ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ആഗസ്റ്റ് 17 ന് വൈകിട്ട് അഞ്ചിനകം ബന്ധപ്പെട്ട ബ്ലോക്ക് ക്ഷീരവികസന ഓഫീസിൽ അപേക്ഷ നൽകണമെന്ന് ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. അപേക്ഷകരുടെ ലിസ്റ്റ് ആഗസ്റ്റ് 19 ന് പാലക്കാട് സിവിൽ സ്റ്റേഷനിലുള്ള ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ പ്രസിദ്ധപ്പെടുത്തും. ആഗസ്റ്റ് 21 ന് രാവിലെ 10 ന് ഈ ഓഫീസിൽ കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയിൽ പങ്കെടുക്കുന്നവർ അസൽ രേഖകൾ പരിശോധനക്ക് നൽകണം. കൂടുതൽ വിവരങ്ങളും അപേക്ഷ ഫോറത്തിന്റെ മാതൃകയും ബന്ധപ്പെട്ട ക്ഷീര വികസന ഓഫീസിൽ ലഭിക്കും. ഫോൺ: 0491 2505137.
സി.ഇ.ടിയും നേത്ര സെമി പ്രൈവറ്റ് ലിമിറ്റഡും സംയുക്തമായി നടത്തുന്ന കേന്ദ്ര സർക്കാർ പദ്ധതിയായ ചിപ്പ് ടു സ്റ്റാർട്ട് അപ്പ് പ്രോജെക്ടിലുള്ള ജൂനിയർ റിസർച്ച് ഫെല്ലോ ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ആഗസ്റ്റ് 30നകം ലഭിക്കണം. വിശദ വിവരങ്ങൾക്ക്: www.cet.ac.in
കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിൽ എഞ്ചിനീയർ, ടെക്നിക്കൽ അസിസ്റ്റന്റ്, സ്പെഷ്യലിസ്റ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഡിഗ്രി, ഡിപ്ലോമ യോഗ്യത ഉള്ളവർക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം.
മൂന്ന് പോസ്റ്റുകളിലായി മൊത്തം 20 ഒഴിവുകളാണുള്ളത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2023 ഓഗസ്റ്റ് 21. വിശദ വിവരങ്ങൾക്ക് സന്ദർശിക്കുക: https://www.keltron.org/.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.