- Trending Now:
കേരള സർക്കാർ വനിത ശിശുവികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന തൃശ്ശൂർ കടങ്ങോട് പഞ്ചായത്തിലെ അങ്കണവാടിയിലേക്ക് അങ്കണവാടി വർക്കർ, അങ്കണവാടി ഹെൽപ്പർ തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2023 ജനുവരി ഒന്നിന് 18 മുതൽ 46 വയസ്സുവരെ പ്രായപരിധിയിലുള്ളവരുമാകണം.
അങ്കണവാടി വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ് എസ് എൽ സി പാസായിരിക്കണം. എസ് എസ് എൽ സി യോഗ്യതയുള്ളവർ അപേക്ഷിക്കാത്ത പക്ഷം എസ് സി, എസ് ടി വിഭാഗത്തിൽ എസ് എസ് എൽ സി പാസാകാത്ത അപേക്ഷകളും പരിഗണിക്കും.അങ്കണവാടി ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ് എസ് എൽ സി പാസാകാത്ത എഴുത്തും വായനയും അറിഞ്ഞിരിക്കുന്നവർ ആകണം.എസ് സി, എസ് ടി വിഭാഗത്തിൽ പെട്ടവർക്കും, മുൻ പരിചയം ഉള്ളവർക്കും മൂന്നുവർഷം വരെ ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും. അപേക്ഷയുടെ മാതൃക കടങ്ങോട് ഗ്രാമപഞ്ചായത്ത് ഓഫീസിൽ നിന്നും, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നിന്നും ലഭിക്കും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 12.കൂടുതൽ വിവരങ്ങൾക്ക് ചൊവ്വന്നൂർ ഐ സി ഡി എസ് ഓഫീസുമായി ബന്ധപ്പെടുക.
സംസ്ഥാന അർദ്ധ സർക്കാർ സ്ഥാപനത്തിൽ പ്രൊജക്റ്റ് എഞ്ചിനീയറുടെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ശമ്പളം 40000 രൂപ. സിവിൽ എഞ്ചിനീയറിംഗിൽ 70% മാർക്കോടുകൂടി എഞ്ചിനീയറിംഗ് ബിരുദവും പാലം നിർമാണത്തിൽ 3 വർഷത്തെ തൊഴിൽ പരിചയവുമുള്ള 18-30 പ്രായപരിധിയിൽ (ഇളവുകൾ അനുവദനീയം)നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. യോഗ്യത തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 16 ന് മുൻപ് ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട നിയമാനാധികാരിയിൽ നിന്നുമുള്ള എൻ ഓ സി ഹാജരാക്കണം.
ജില്ല ശുചിത്വമിഷൻ ഓഫീസിൽ ഒഴിവുളള അസി. കോർഡിനേറ്റർ (എസ്.ഡബ്ല്യു.എം.) തസ്തികയിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഡപ്യൂട്ടേഷനിൽ പുതിയ ഉദ്യോഗസ്ഥൻ വരുന്നതുവരെയോ പരമാവധി 90 ദിവസം വരെയോ മാത്രം ആയിരിക്കും നിയമനം. ബി.ടെക് സിവിൽ, എം.ടെക് എൻവയോൺമെന്റൽ എൻജിനീയറിംഗ് എന്നീ യോഗ്യതയുള്ളവർക്കാണ് അവസരം. താത്പര്യമുളളവർ മെയ് 16നകം dsmalappuzha@gmail.com എന്ന വിലാസത്തിൽ ബയോഡാറ്റയും യോഗ്യത സർട്ടിഫിക്കറ്റുകളും സഹിതം അപേക്ഷിക്കണം. ഫോൺ: 9495095822.
തൃശൂർ ജില്ലയിലെ നാഷണൽ ആയുഷ്മിഷൻ വഴി ഗവ. ആയുർവേദ / ഹോമിയോ ആശുപത്രികളിലേയ്ക്കും ഒഴിവു വരാവുന്ന മറ്റ് പദ്ധതികളിലേയ്ക്കുമായി ആയുഷ് മിഷൻ ഫിസിയോ തെറാപ്പിസ്റ്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ താൽക്കാലികമായി നിയമനം നടത്തുന്നു. അഭിമുഖവും അസ്സൽ സർട്ടിഫിക്കറ്റുകളുടെ വെരിഫിക്കേഷനും 16 ന് ചൊവ്വാഴ്ച തൃശൂർ രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷൻ ജില്ലാ ഓഫീസിൽ രാവിലെ 9 ന് നടക്കും. ബയോഡാറ്റയും സ്വയം സാക്ഷ്യപ്പടുത്തിയ അസ്സൽ സർട്ടിഫിക്കറ്റുകളുടെ കോപ്പികളും സഹിതം അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. യോഗ്യത- ഫിസിയോ തെറാപ്പിയിൽ അംഗീകൃത സർവ്വകലാശാല ബിരുദമോ ബിരുദാനന്തര ബിരുദമോ ഉണ്ടായിരിക്കണം. പ്രതിമാസ വേതനം 21000 രൂപ.ഉയർന്ന പ്രായപരിധി 40 വയസ്സ്, ഫോൺ_ 8113028721
തൃശൂർ ഗവ.എഡിക്കൽ കോളേജിൽ യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും കരാറടിസ്ഥാനത്തിൽ കാഷ്വാൽറ്റി മെഡിക്കൽ ഓഫീസർമാരെ (2 എണ്ണം) നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച്ച മെയ് 16ന് രാവിലെ 11 മണിക്ക് മുലനാകുന്നത്തുകാവിലുള്ള പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ നടത്തുന്നു. കുറഞ്ഞ യോഗ്യത: എം ബി ബി എസ് ബിരുദം. പ്രതിമാസ വേതനം 42,000 രൂപ. ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടഫിക്കറ്റുകൾ ട്രാവൻകൂർ - കൊച്ചിൻ മെഡിക്കൽ കൗൺസിലിന്റെ സ്ഥിരം രജിസ്‌ട്രേഷൻ, പ്രവൃത്തിപരിചയം, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പുകളും സഹിതം ഹാജരാകണം.
കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ വസ്തുനികുതി പുതുക്കി നിശ്ചയിക്കുന്നതിനായി വിവരശേഖരണത്തിനും ഡാറ്റാ എൻട്രിക്കുമായി ഡിപ്ലോമ (സിവിൽ എഞ്ചിനീയറിംഗ്)/ഐ.ടി.ഐ ഡ്രാഫ്റ്റ്മാൻ സിവിൽ/ ഐ.ടി.ഐ സർവെയർ എന്നിവയിൽ കുറയാത്ത യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പും ഉൾപ്പെടെ മെയ് 15ന് മുമ്പായി പഞ്ചായത്ത് ഓഫീസിൽ അപേക്ഷ സമർപ്പിക്കേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2252027
ഗവ.മെഡിക്കൽ കോളേജിലെ ബയോമെഡിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ ബയോമെഡിക്കൽ ടെക്‌നിഷ്യൻ ഒഴിവിലേക്ക് ഒരു വർഷത്തേക്ക് കരാർ നിയമനം നടത്തുന്നു. പ്രതിദിനം വേതനം: 750 രൂപ. യോഗ്യത: ബി.ടെക് /ഡിപ്ലോമ ഇൻ ബയോമെഡിക്കൽ എഞ്ചിനിയറിംഗ് /മെഡിക്കൽ ഇലക്ട്രോണിക്‌സ്. ഒന്നര വർഷത്തെ മെഡിക്കൽ ഉപകരണങ്ങളുടെ സർവീസ് പരിചയം അഭികാമ്യം. താല്പര്യമുള്ള ഉദ്യോഗാർഥികൾ വയസ്സ്, യോഗ്യത, ഐഡന്റിറ്റി എന്നിവ തെളിയിക്കുന്ന രേഖകളുടെ അസലും പകർപ്പുകളും സഹിതം മെയ് 15 രാവിലെ 11 മണിക്ക് മെഡിക്കൽ കോളേജ് ഓഫീസിൽ കൂടിക്കാഴ്ച്ചക്കായി ഹാജരാകേണ്ടതാണ്. മെയ് മൂന്നിന് ഇതേ തസ്തികയിലേക്ക് നടന്ന ഇന്റർവ്യൂ റദ്ദ് ചെയ്തതായും പ്രിൻസിപ്പൽ അറിയിച്ചു.
ഗവ. മെഡിക്കൽ കോളേജ്, മാതൃശിശു സംരക്ഷണ കേന്ദ്രം, കാസ്പിന് ( KASP ) കീഴിൽ റിസർച് ഓഫീസറെ താൽക്കാലികമായി നിയമിക്കുന്നു. 750 രൂപ ദിവസ കൂലി അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത : എം.എസ് ലൈഫ് സയൻസ് അല്ലെങ്കിൽ എം.എസ്.സി എം.എൽ.ടി, മോളികുലാർ റിസർച്ചിൽ അല്ലെങ്കിൽ മോളികുലാർ ഡയഗ്‌നോസ്റ്റിക്‌സിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് 15 ന് രാവിലെ 11.30 ന് ഐ.എം.സി.എച്ച് സൂപ്രണ്ട് ഓഫീസിൽ ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകേണ്ടതാണെന്ന് സൂപ്രണ്ട് അറിയിച്ചു.
സംസ്ഥാന അർദ്ധ സർക്കാർ സ്ഥാപനത്തിൽ പ്രൊജക്റ്റ് എഞ്ചിനീയറുടെ താൽക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. ശമ്പളം : Rs.40000/-. യോഗ്യത: സിവിൽ എഞ്ചിനീയറിംഗിൽ 70 ശതമാനം മാർക്കോടുകൂടി എഞ്ചിനീയറിംഗ് ബിരുദവും, പാലം നിർമാണത്തിൽ മൂന്ന് വർഷത്തെ തൊഴിൽ പരിചയവും. പ്രായപരിധി : 18-30 (ഇളവുകൾ അനുവദനീയം). നിശ്ചിത യോഗ്യതയുള്ള തല്പരരായ ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് 16 നു മുൻപ് ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് ഡിവിഷണൽ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട നിയമാനാധികാരിയിൽ നിന്നുമുള്ള എൻ.ഒ.സി ഹാജരാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് - 0484 2312944
എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സമിതിയുടെ കീഴിൽ ഗൈനക്കോളജിസ്റ്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത ഡിജിഒ (ഡിപ്ലോമ ഇൻ ഗൈനക്കോളജി ആൻറ് ഒബ്സ്റ്റട്രിക്‌സ്)/മാസ്റ്റർ ഓഫ് സർജറി ഇൻ ഗൈനക്കോളജി ആൻറ് ഒബ്സ്റ്റട്രിക്‌സ്. പ്രവൃത്തി പരിചയമുളളവർക്ക് മുൻഗണന. താത്പര്യമുളള ഉദ്യോഗാർത്ഥികൾ ഫോൺ നമ്പർ സഹിതമുളള ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത/പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സ്‌കാൻ ചെയ്ത് ghekmhr@gmail.com ഇ-മെയിലിലേക്ക് മെയ് 15 ന് വൈകിട്ട് അഞ്ചിനു മുമ്പായി അയക്കണം. ഇ-മെയിൽ അയക്കുമ്പോൾ ആപ്ലിക്കേഷൻ ഫോർ ദി പോസ്റ്റ് ഓഫ് ഗൈനക്കോളജിസ്റ്റ് എന്ന് ഇ-മെയിൽ സബ്ജക്ടിൽ വ്യക്തമായി രേഖപ്പെടുത്തണം. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾ ഓഫീസിൽ നിന്ന് ഫോൺ മുഖാന്തിരം അറിയിപ്പ് ലഭിക്കുമ്പോൾ ബയോഡാറ്റ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിൻറെ ഒറിജനൽ, തിരിച്ചറിയൽ രേഖകൾ എന്നിവയും അവയുടെ ഫോട്ടോകോപ്പിയും സഹിതം കോവിഡ് പ്രോട്ടോകോളിന് വിധേയമായി അഭിമുഖ പരീക്ഷയ്ക്ക് ഹാജരാകണം.
എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ റേഡിയോ ഡയഗ്‌നോസിസ് വിഭാഗത്തിൽ ഒരു വർഷ കാലാവധിയിൽ താത്കാലികമായി എച്ച്ഡിഎസിനു കീഴിൽ റേഡിയോഗ്രാഫർ ട്രെയിനിമാരെ നിയമിക്കുന്നു. യോഗ്യത ഗവ അംഗീകൃത ഡിഎംആർടി കോഴ്‌സ് പാസ്. 10000 രൂപ സ്‌റ്റൈപ്പൻറ്. താത്പര്യമുളളവർ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും, പകർപ്പും സഹിതം എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ റേഡിയോ ഡയഗ്‌നോസിസ് എം.ആർ.ഐ വിഭാഗത്തിൽ മെയ് 17-ന് രാവിലെ 10.30 ന് എത്തിച്ചേരണം. ഫോൺ 0484-2754000.
വനിതാ ശിശുവികസന വകുപ്പിനു കീഴിലുളള കൂവപ്പടി ഐ. സി. ഡി.എസ് പ്രോജക്ടിന്റെ പരിധിയിലുള്ള പെരുമ്പാവൂർ മുനിസിപ്പാലിറ്റി, ഒക്കൽ, കൂവപ്പടി, മുടക്കുഴ വേങ്ങൂർ, അശമന്നൂർ, രായമംഗലം പഞ്ചായത്തുകളിലേക്ക് അങ്കണവാടി വർക്കർ , ഹെൽപ്പർ തസ്തികകളിൽ ഉണ്ടാകാവുന്ന ഒഴിവുകളിലേക്ക് മേൽ മുനിസിപ്പാലിറ്റി/പഞ്ചായത്തുകളിൽ സ്ഥിരതാമസമുള്ള വനിതകളിൽനിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 2023 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയായവരും 46 വയസ്സ് കഴിയാത്തവരുമായിരിക്കണം. പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗക്കാർക്ക് മൂന്ന് വർഷം വരെ ഉയർന്ന പ്രായപരിധിയിൽ ഇളവ് അനുവദിക്കുന്നതാണ്. മുൻപരിചയം ഉള്ളവർക്ക് ഉയർന്ന പ്രായപരിധിയിൽ അവർ സേവനം അനുഷ്ഠിച്ച കാലയളവ് (പരമാവധി 3 വർഷം) ഇളവ് അനുവദിക്കുന്നതാണ്.
അങ്കണവാടി വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ്.എസ്.എൽ.സി. പാസ്സായിരിക്കണം. അങ്കണവാടി വർക്കറുടെ തിരഞ്ഞെടുപ്പിന് പരമാവധി മാർക്ക് 100 ആണ് (സർട്ടിഫിക്കറ്റ് പരിശോധന 85 മാർക്ക്, കൂടിക്കാഴ്ച 15 മാർക്ക്) (എസ്.എസ്.എൽ.സി ആദ്യ ചാൻസിൽ പാസ്സായവർ, നഴ്‌സറി ടീച്ചർ ട്രെയിനിംഗ്, പ്രീ-പ്രൈമറി ടീച്ചർ ട്രെയിനിംഗ് ബാലസേവിക ട്രെയിനിംഗ് എന്നിവയിൽ ഏതെങ്കിലും സർക്കാർ അംഗീകത കോഴ്‌സ് പാസ്സായവർക്കും, സാമൂഹ്യക്ഷേമ/വനിതാശിശുവികസന വകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളിൽ താമസിക്കുന്ന അന്തേവാസികൾ, 40 വയസ്സിനു മുകളിൽ പ്രായമായവർ വിധവകൾ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുബങ്ങളിലെ അപേക്ഷകർ എന്നിവർക്ക് സർക്കാർ ഉത്തരവിലെ നിർദ്ദേശപ്രകാരം സർട്ടിഫിക്കറ്റ് പരിശോധനയിൽ മാർക്ക് അനുവദിക്കുന്നതാണ്)
അങ്കണവാടി ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ്.എസ്.എൽ.സി. പാസായിരിക്കാൻ പാടുള്ളതല്ല. എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. അങ്കണവാടി ഹെൽപ്പറുടെ തിരഞ്ഞെടുപ്പിന് പരമാവധി മാർക്ക് 20 ആണ്. (സർട്ടിഫിക്കറ്റ് പരിശോധന 10 മാർക്ക്, കൂടിക്കാഴ്ച 10 മാർക്ക്) സാമൂഹ്യക്ഷേമ/വനിതാ ശിശുവികസന വകുപ്പിനു കീഴിലുളള സ്ഥാപനങ്ങളിൽ താമസിക്കുന്ന അന്തേവാസികൾ, 40 വയസ്സിനുമുകളിൽ പ്രായമായവർ/വിധവകൾ/ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുബങ്ങളിലെ അപേക്ഷകർ എന്നിവർക്ക് സർക്കാർ ഉത്തരവിലെ നിർദ്ദേശപ്രകാരം സർട്ടിഫിക്കറ്റ് പരിശോധനയിൽ മാർക്ക് അനുവദിക്കുന്നതാണ്)
നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം ജനനതീയതി, ജാതി, വിദ്യാഭ്യാസ യോഗ്യത, സ്ഥിരതാമസം, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സാക്ഷ്യപത്രങ്ങളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ ശരിപകർപ്പുകൾ ഉള്ളടക്കം ചെയ്യേണ്ടതാണ്. അർഹരായവരെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിക്കുന്നതും, സർട്ടിഫിക്കറ്റ് പരിശോധനയുടെയും, കൂടിക്കാഴ്ചയുടെയും അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതുമാണ്. അപേക്ഷ ഫാറത്തിന്റെ മാതൃക കൂവപ്പടി ഐ.സി.ഡി.എസ്. ഓഫീസ്, അതാതു ഗ്രാമപഞ്ചായത്ത് ഓഫീസ്, പെരുമ്പാവൂർ മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ നിന്നും ലഭ്യമാണ്. ഫോൺ 0485-2520783. പൂരിപ്പിച്ച അപേക്ഷകൾ കൂവപ്പടി ഐസിഡിഎസ് പ്രോജക്ട് ഓഫീസിൽ മെയ് 20 വൈകിട്ട് അഞ്ചു വരെ സ്വീകരിക്കും. അപൂർണ്ണവും നിശ്ചിത സമയപരിധിക്കു ശേഷവും ലഭ്യമാക്കുന്നതുമായ അപേക്ഷകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. അപേക്ഷകളുടെ കവറിനു പുറത്ത് അപേക്ഷിക്കുന്ന തസ്തിക വർക്കർ/ഹെൽപ്പർ, പഞ്ചായത്തിൻറെ/മുനിസിപ്പാലിറ്റിയുടെ പേര് എന്നിവ രേഖപ്പെടുത്തണം.
കോട്ടയം: സംസ്ഥാനത്തെ അർദ്ധ സർക്കാർ സ്ഥാപനത്തിൽ നിലവിലുള്ള പ്രൊജക്റ്റ് എൻജിനീയറുടെ താൽക്കാലിക ഒഴിവുണ്ട്. സിവിൽ എൻജിനീയറിംഗിൽ 70% മാർക്കോടുകൂടി ബിരുദവും പാലം നിർമാണത്തിൽ 3 വർഷത്തെ തൊഴിൽ പരിചയവുമാണ് യോഗ്യത. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം മേയ് 16നു മുമ്പു ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് എറണാകുളം ഡിവിഷണൽ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു. പ്രായപരിധി 18-30 (ഇളവുകൾ അനുവദനീയം ). നിലവിൽ ജോലിയുള്ളവർ ബന്ധപ്പെട്ട നിയമനാധികാരിയിൽ നിന്നുമുള്ള എൻ.ഒ.സി ഹാജരാക്കണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.