Sections

തൊഴിൽ അവസരം: നിരവധി തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

Thursday, Jun 15, 2023
Reported By Admin
Job Offer

നിരവധി തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു


അങ്കണവാടി വർക്കർ ഹെൽപ്പർ തസ്തികകളിൽ ഒഴിവ്

വനിതാ ശിശു വികസന വകുപ്പ് - ഇടപ്പള്ളി അഡിഷണൽ ഐസിഡിഎസ് പ്രൊജക്ട് പരിധിയിൽ വരുന്ന കളമശ്ശേരി നഗരസഭയിലെ അങ്കണവാടികളിലെ അങ്കണവാടി വർക്കർ ഹെൽപ്പർ തസ്തികകളിൽ നിലവിലുള്ളതും, ഭാവിയിൽ ഉണ്ടാകാവുന്ന ഒഴിവുകളിലേക്കും സ്ഥിര നിയമനത്തിനും, താൽക്കാലിക നിയമനത്തിനും നിർദിഷ്ട യോഗ്യതയുള്ള 2023 ജനുവരി 1-ന് 18 നും 45 നും മധ്യേ പ്രായമുള്ള സ്ത്രീകളിൽ നിന്നും നിർദിഷ്ട ഫോറത്തിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷയുടെ മാതൃക കളമശ്ശേരി നഗരസഭ പരിധിയിൽ വരുന്ന അങ്കണവാടി കേന്ദ്രങ്ങൾ, കളമശ്ശേരി കാര്യാലയത്തിൻറെ വെബ്‌സൈറ്റ്, കളമശ്ശേരി നജാത്ത് നഗറിലുള്ള വനിതാ നഗരസഭ വികസന കേന്ദ്രം ബിൽഡിങിൽ പ്രവർത്തിക്കുന്ന ഇടപ്പള്ളി അഡിഷണൽ ഐ.സി.ഡി.എസ്. പ്രൊജക്ട് ഓഫീസ് എന്നിവിടങ്ങളിൽ നിന്നും ലഭിക്കുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും : 20/07/2023 വൈകീട്ട് 5.00 മണി അപേക്ഷ സ്വീകരിക്കുന്ന സ്ഥലം : ഐ.സി.ഡി.എസ്. പ്രൊജക്ട് ഓഫീസ് ഇടപ്പള്ളി അഡീഷണൽ വനിതാ വികസന കേന്ദ്രം ബിൽഡിങ് നജാത്ത് നഗർ, ചങ്ങമ്പുഴ നഗർ പി ഒ കളമശ്ശേരി - 682033 ഫോൺ: 0484-2558060

ഗസ്റ്റ് അധ്യാപക അഭിമുഖം

കേരള സർക്കാർ സ്ഥാപനമായ ഐ എച്ച് ആർ ഡി യുടെ പൈനാവ് മോഡൽ പോളിടെക്‌നിക് കോളേജിൽ ലക്ചറർ തസ്തികകളിലെ ഒഴിവുകളിലേക്ക് താത്ക്കാലിക അധ്യാപക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ജൂൺ 19ന് ലക്ചറർ ഇൻ കമ്പ്യൂട്ടർ എഞ്ചിനീയറിങ്ങ്, 20ന് ലക്ചറർ ഇൻ ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ്ങ്, 22ന് ലക്ചറർ ഇൻ ബയോമെഡിക്കൽ എഞ്ചിനീയറിങ്ങ് അഭിമുഖങ്ങൾ നടക്കും. യോഗ്യത: അതാത് വിഷയങ്ങളിൽ ഒന്നാംക്ലാസ് ബിടെക് ബിരുദം. താൽപര്യമുള്ളവർ അതാത് ദിവസം രാവിലെ 10 മണിക്ക് ബയോഡേറ്റയും ഒറിജിനൽ സർട്ടിഫിക്കറ്റുകളും സർട്ടിഫിക്കറ്റുകളുടെ ഓരോ പകർപ്പും സഹിതം കോളേജിൽ നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് :04862 232246, 8547005084, 9744157188.

സീനിയർ കൺസൽട്ടന്റ് ഒഴിവ്

പീച്ചി വന ഗവേഷണ സ്ഥാപനത്തിൽ സീനിയർ കൺസൾട്ടന്റ് തസ്തികയിലേക്ക് ഒരു വർഷത്തെ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബോട്ടണിയിലോ ഫോറസ്ട്രിയിലോ ഉള്ള ഡോക്ടറേറ്റും കുറഞ്ഞത് പത്ത് വർഷത്തെ ഗവേഷണത്തിലോ അധ്യാപനത്തിലോ ഉള്ള പരിചയവുമാണ് അടിസ്ഥാന യോഗ്യത. പ്രായപരിധി: 60 വയസ് കവിയരുത്. താൽപര്യമുള്ളവർ ജൂൺ 21 ബുധനാഴ്ച രാവിലെ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. വിശദവിവരങ്ങൾക്ക് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ www.kfri.res.in വെബ്‌സൈറ്റ് സന്ദർശിക്കുക.

ടി ജി ലിങ്ക് വർക്കർ തസ്തികയിലേക്കുള്ള വാക്ക് ഇൻ ഇന്റർവ്യൂ

ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കിടയിലും തുല്യ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നിനായി ദേശീയ ആരോഗ്യ ദൗത്യം തൃശൂർ ജില്ലയിൽ ട്രാൻസ്‌ജെൻഡർ വ്യക്തികളിൽ നിന്നും ലിങ്ക് വർക്കർമാരെ നിയമിക്കുന്നു. ഒഴിവുകളുടെ എണ്ണം : രണ്ട്. യോഗ്യതകൾ: കേന്ദ്ര സംസ്ഥാന സർക്കാരുകൾ അനുവദിച്ചിട്ടുള്ള ഐഡന്റിറ്റി കാർഡുള്ള വ്യക്തിയായിരിക്കണം. പ്രായപരിധി : 18 നും 50 നും ഇടയിൽ. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത: 8-ാം ക്ലാസ്സ്/തുല്യത പാസ്സായിരിക്കണം. സാമൂഹ്യസേവന മേഖലയിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. യോഗ്യരായ ട്രാൻസ്‌ജെൻഡർ ഉദ്യോഗാർത്ഥികൾ ജൂൺ 17ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് വിശദമായ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്നതിനുള്ള അസ്സൽ രേഖകളുമായി ആരോഗ്യ കേരളം തൃശ്ശൂർ ജില്ലാ ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടതാണ്. വിശദ വിവരങ്ങൾക്ക്: 0487-2325824.

പൈനാവ് മോഡൽ പോളിയിൽ ഗസ്റ്റ് അധ്യാപക ഇന്റർവ്യൂ

IHRDയുടെ പൈനാവ് മോഡൽ പോളിടെക്നിക് കോളജിൽ ലക്ചർ തസ്തികകളിലെ ഒഴിവുകളിലേക്ക് താത്കാലിക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ജൂൺ 19നും ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ ജൂൺ 20 നും ബയോമെഡിക്കൽ എൻജിനീയറിങ്ങിൽ ജൂൺ 22 നുമാണ് ഇന്റർവ്യൂ. അതാത് വിഷയങ്ങളിൽ ഫസ്റ്റ് ക്ലാസ് ബിടെക് ബിരുദം ഉണ്ടായിരിക്കണം. അതാത് ദിവസം രാവിലെ 10 മണിക്ക് ബയോഡേറ്റയും ഒറിജിനൽ സർട്ടിഫിക്കറ്റുകളും സർട്ടിഫിക്കറ്റുകളുടെ ഓരോ പകർപ്പും സഹിതം കോളജിൽ നേരിട്ട് ഹാജരാകണം. ഫോൺ: 04862 232246, 8547005084, 9744157188.

സ്‌പോർട്‌സ് സ്‌കൂളുകളിൽ താത്കാലിക ഒഴിവുകൾ

കായിക യുവജനകാര്യാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം ജി.വി. രാജാ സ്‌പോർട്‌സ് സ്‌കൂൾ, കണ്ണൂർ സ്‌പോർട്‌സ് സ്‌കൂൾ, കുന്നംകുളം (തൃശ്ശൂർ) സ്‌പോർട്‌സ് ഡിവിഷൻ എന്നിവിടങ്ങളിലേക്ക് ഗ്രൗണ്ട്‌സ്മാൻ കം ഗാർഡനർ, വാർഡൻ കം ട്യൂട്ടർ, കെയർടേക്കർ, ധോബി, സെക്യൂരിറ്റി ഗാർഡ് കം ഡ്രൈവർ എന്നീ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷാഫോം ഡയറക്ടറേറ്റ് ഓഫ് സ്‌പോർട്‌സ് ആൻഡ് യൂത്ത് അഫയേഴ്‌സ്, ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം, വെള്ളയമ്പലം, തിരുവനന്തപുരം - 695 033 എന്ന വിലാസത്തിലോ dsyagok@gmail.com എന്ന മെയിലിലേക്കോ അയയ്ക്കാം. ജൂൺ 19 വൈകീട്ട് അഞ്ചിനകം അപേക്ഷ ലഭിക്കണം. കൂടുതൽ വിവരങ്ങളും അപേക്ഷാഫോമും dsya.kerala.gov.in ൽ ലഭ്യമാണ്. ഫോൺ: 0471-2326644.

ജൂനിയർ അധ്യാപരെ നിയമിക്കുന്നു

ഗവ. മുഹമ്മദൻസ് ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിൽ എച്ച്.എസ്.എസ്.ടി. വിഭാഗത്തിൽ സോഷ്യോളജിയിൽ ജൂനിയർ അധ്യാപരെ നിയമിക്കുന്നു. യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ 16-ന് രാവിലെ 10.30ന് പ്രിൻസിപ്പാളിന്റെ ഓഫീസിൽ എത്തണം. ഫോൺ: 0477 2238270, 9207397647.

പ്രൊജക്റ്റ് അസിസ്റ്റന്റിനെ നിയമിക്കുന്നു

മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്തിൽ ഇ-ഗ്രാമസ്വരാജ് പദ്ധതി നിർവ്വഹണവുമായി ബന്ധപ്പെട്ട് താല്കാലികാടിസ്ഥാനത്തിൽ പ്രൊജക്റ്റ് അസിസ്റ്റന്റിനെ നിയമിക്കുന്നു. സംസ്ഥാന സാങ്കേതിക പരീക്ഷാ കൺട്രോളർ / സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന 3 വർഷത്തെ ഡിപ്ലോമ ഇൻ കമേർഷ്യൽ പ്രാക്ടീസ് (DCP) / ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആന്റ് ബിസിനസ്സ് മാനേജ്മന്റ് പാസ്സായിരിക്കണം. അല്ലെങ്കിൽ കേരളത്തിലെ സർവ്വകലാശാലകൾ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരു വർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ പാസ്സായിരിക്കണം. പ്രായപരിധി: 2023 ജനുവരി ഒന്നിന് 18നും 30നും ഇടയിൽ. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 3 വർഷത്തെ ഇളവ് അനുവദിക്കും. ഒഴിവുകളുടെ എണ്ണം: ഒന്ന്. ബയോഡാറ്റ വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള രേഖകൾ സഹിതം അപേക്ഷകൾ പ്രവൃത്തി ദിവസങ്ങളിൽ ബ്ലോക്ക് പഞ്ചായത്ത് ആഫീസിൽ സ്വീകരിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 21.06 2013, 05:00 മണി. കൂടുതൽ വിവരങ്ങൾക്ക്: 0487-2262473, 8281040586.

ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നു

സാമൂഹികാരോഗ്യകേന്ദ്രം മുല്ലശ്ശേരിയിൽ താല്കാലികാടിസ്ഥാനത്തിൽ ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 21.06.2023, 05.00 മണി. കൂടുതൽ വിവരങ്ങൾക്ക്: 2261840, 8075662715.

ഗസ്റ്റ് അധ്യാപക അഭിമുഖം

കേരള സർക്കാർ സ്ഥാപനമായ ഐ എച്ച് ആർ ഡി യുടെ പൈനാവ് മോഡൽ പോളിടെക്‌നിക് കോളേജിൽ ലക്ചറർ തസ്തികകളിലെ ഒഴിവുകളിലേക്ക് താത്ക്കാലിക അധ്യാപക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ജൂൺ 19ന് ലക്ചറർ ഇൻ കമ്പ്യൂട്ടർ എഞ്ചിനീയറിങ്ങ്, 20ന് ലക്ചറർ ഇൻ ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ്ങ്, 22ന് ലക്ചറർ ഇൻ ബയോമെഡിക്കൽ എഞ്ചിനീയറിങ്ങ് അഭിമുഖങ്ങൾ നടക്കും. യോഗ്യത: അതാത് വിഷയങ്ങളിൽ ഒന്നാംക്ലാസ് ബിടെക് ബിരുദം.
താൽപര്യമുള്ളവർ അതാത് ദിവസം രാവിലെ 10 മണിക്ക് ബയോഡേറ്റയും ഒറിജിനൽ സർട്ടിഫിക്കറ്റുകളും സർട്ടിഫിക്കറ്റുകളുടെ ഓരോ പകർപ്പും സഹിതം കോളേജിൽ നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് :04862 232246, 8547005084, 9744157188.

ലക്ചറർ തസ്തികകളിലേക്ക് താൽക്കാലിക നിയമനം

പൈനാവ് മോഡൽ പോളിടെക്‌നിക് കോളേജിൽ ഒഴിവുളള ലക്ചറർ തസ്തികകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിന് വാക് ഇൻ ഇന്റർവ്യൂ നടത്തും. ജൂൺ 19 ന് കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്, ജൂൺ 20 ന് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ്, ജൂൺ 22 ന് ബയോ മെഡിക്കൽ എൻജിനിയറിംഗ് എന്നീ വിഭാഗങ്ങളിലേക്കാണ് അഭിമുഖം നടക്കുക. അതാത് വിഷയത്തിൽ ഫസ്റ്റ് ക്ലാസ് ബി. ടെക്. ബിരുദമാണ് യോഗ്യത. താൽപര്യമുള്ളവർ അതത് ദിവസം രാവിലെ 10 മണിക്ക് ബയോഡാറ്റയും ഒറിജിനൽ സർട്ടിഫിക്കറ്റുകളും സർട്ടിഫിക്കറ്റുകളുടെ ഓരോ പകർപ്പും സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8547005084, 9744157188, 04862 232246.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.