Sections

തൊഴിൽ അവസരം: നിരവധി തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

Friday, Apr 14, 2023
Reported By Admin
Job Offer

നിരവധി തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു


അഭിമുഖം

വിദ്യാഭ്യാസ വകുപ്പിൽ ഫുൾ ടൈം ജൂനിയർ ലാംഗേജ് ടീച്ചർ അറബിക്ക് (എൽ പി എസ്) (കാറ്റഗറി നം. 520/2019) തസ്തികയുടെ അഭിമുഖം ഏപ്രിൽ 18, 19, 26, 27 തീയതികളിൽ രാവിലെ 9.30, ഉച്ചയ്ക്ക് 12 എന്നീ സമയങ്ങളിലും ഏപ്രിൽ 28ന് രാവിലെ 9.30നും ജില്ലാ പി എസ് സി ഓഫീസിൽ നടത്തും. ഉദ്യോഗാർഥികളുടെ പ്രൊഫൈലിൽ നിന്നുള്ള പ്രവേശന ടിക്കറ്റ്, ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, കമ്മീഷൻ അംഗീകരിച്ച തിരിച്ചറിയൽ രേഖ സഹിതം ഹാജരാകണം.

താത്ക്കാലിക ഒഴിവ്

കരുനാഗപ്പള്ളി എഞ്ചിനീയറിങ് കോളേജിൽ ട്രേഡ്സ്മാൻ മെക്കാനിക്കൽ (ഫിറ്റർ) ഒഴിവിലേക്ക് അപേക്ഷിക്കാം. യോഗ്യത എസ് എസ് എൽ സി, ബന്ധപ്പെട്ട വിഷയത്തിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്. അസൽ സർട്ടിഫിക്കറ്റ് സഹിതം ഏപ്രിൽ 17ന് രാവിലെ 10.30ന് കോളജിൽ എഴുത്തുപരീക്ഷ/ ഇന്റർവ്യൂവിന് ഹാജരാകണം. വിവരങ്ങൾക്ക് www.ceknply.ac.in ഫോൺ 9495630466, 0476 2665935

വനിതകൾക്ക് അവസരം അവസാന തീയതി ഏപ്രിൽ 29

ഐ സി ഡി എസ് വെട്ടിക്കവല ശിശുവികസന പദ്ധതി ഓഫീസിന് കീഴിൽ പ്രവർത്തിക്കുന്ന മേലില ഗ്രാമപഞ്ചായത്തിലെ അങ്കണവാടിയിൽ വർക്കർ/ ഹെൽപ്പർ തസ്തികകളിലേക്ക് വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വർക്കർ തസ്തികയിൽ അപേക്ഷിക്കുന്നവർ എസ് എസ് എൽ സി പാസായിരിക്കണം. എസ് എസ് എൽ സി പാസാകാത്തവർക്ക് (എഴുത്തും വായനയും അറിയണം) ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കാം. അപേക്ഷകർ മേലില ഗ്രാമപഞ്ചായത്തിലെ സ്ഥിര താമസക്കാരാകണം. പ്രായപരിധി 18-46 വയസ്. പട്ടികജാതി-പട്ടികവർഗ വിഭാഗക്കാർക്ക് മൂന്ന് വർഷത്തെ ഇളവ്. മുൻപരിചയമുളളവർക്ക് ഉയർന്ന പ്രായപരിധിയിൽ അവർ സേവനം അനുഷ്ഠിച്ച് കാലയളവ് (പരമാവധി 3 വർഷം) ഇളവ് ലഭിക്കും. അപേക്ഷയുടെ മാതൃക വെട്ടിക്കവല ശിശുവികസന പദ്ധതി ഓഫീസ്, മേലില ഗ്രാമപഞ്ചായത്ത് ഓഫീസുകളിൽ ലഭിക്കും. ഏപ്രിൽ 29ന് വൈകിട്ട് അഞ്ചിനകം അപേക്ഷകൾ വെട്ടിക്കവല ശിശു വികസന പദ്ധതി ഓഫീസിൽ സമർപ്പിക്കണം. ഫോൺ : 9495348035, 9995408269.

എ.ഡി.എ.കെയിൽ ഒഴിവുകൾ

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായുള്ള ഏജൻസി ഫോർ ഡെവലപ്പ്മെന്റ് ഓഫ് അക്വാകൾച്ചറിന്റെ ഫാമുകൾ/ ഹാച്ചറികളിലായി ഫാം ടെക്നീഷ്യൻ/ പ്രോജക്ട് കോ-ഓർഡിനേറ്റർ തസ്തികയിൽ ദിവസവേതനത്തിൽ നിയമനത്തിനായി BFSc./MSc Aquaculture യോഗ്യതയുള്ളവരിൽ നിന്നു ദിവസവേതനത്തിൽ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. പ്രതിദിനം 1,205 രൂപ വേതനമായി നൽകും. വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തിയ അടിസ്ഥാനയോഗ്യതാ സർട്ടിഫിക്കറ്റ് പകർപ്പ് സഹിതം തപാൽ മാർഗമോ നേരിട്ടോ എ.ഡി.എ.കെ ഹെഡ് ഓഫീസിൽ ഏപ്രിൽ 25നകം ലഭ്യമാക്കണം. അപേക്ഷ അയയ്ക്കേണ്ട വിലാസം Agency for Development of Aquaculture, Kerala (ADAK), T.C. 29/3126, Reeja, Minchin Road, Vazhuthacaud, TVPM- 695014 ഫോൺ: 0471 2322410. ഇ-മെയിൽ: adaktvm@gmail.com.

പ്രൊജക്ട് എൻജിനീയർ (സിവിൽ)

തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ പ്രൊജക്ട് എൻജിനീയർ (സിവിൽ) തസ്തികയിലേക്ക് നിയമിക്കപ്പെടുന്നതിന് ഏപ്രിൽ 24ന് വൈകിട്ട് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.

അങ്കണവാടി വർക്കർ/ഹെൽപ്പർ

കൊടകര ഗ്രാമപഞ്ചായത്തിൽ സ്ഥിരതാമസക്കാരായ വനിതകളിൽനിന്ന് അങ്കണവാടി വർക്കർ, ഹെൽപ്പർമാരുടെ സെലക്ഷൻ ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. കൊടകര മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഐസിഡിഎസ് പ്രോജക്ട് കാര്യാലയത്തിൽ ഏപ്രിൽ 17 മുതൽ മേയ് അഞ്ചുവരെ അപേക്ഷ സ്വീകരിക്കും. വിദ്യാഭ്യാസ യോഗ്യത വർക്കർ നിയമനത്തിന് പത്താം തരം പാസ്സായിരിക്കണം, ഹെൽപ്പർ നിയമനത്തിന് അപേക്ഷിക്കുന്നവർ മലയാളം എഴുതാനും വായിക്കാനും കഴിയണം. ഫോൺ: 0480 2727990.

പുതുക്കാട് പഞ്ചായത്തിലെ അങ്കണവാടികളിൽ ഉണ്ടാകാൻ സാധ്യതയുള്ള വർക്കർ, ഹെൽപ്പർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ഗ്രാമപഞ്ചായത്ത് നിവാസികളും 18നും 46നും ഇടയിൽ പ്രായമുള്ളവരും ആയിരിക്കണം. വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ പത്താംതരം പാസായവരും ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ പത്താതരം പാസ്സാകാൻ പാടില്ലാത്തവരുമായിരിക്കണം. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് നിയമാനുസൃതമായ ഇളവ് ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2023 മെയ് 3ന് വൈകീട്ട് 5 മണി. ഫോൺ: 0480 2757593

തിരുവിലാമല ഗ്രാമപഞ്ചായത്തിൽ സ്ഥിരതാമസക്കാരായ വനിതകളിൽനിന്ന് അങ്കണവാടി വർക്കർ, ഹെൽപ്പർമാരുടെ സെലക്ഷൻ ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. ചേലക്കര മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഐസിഡിഎസ് പ്രോജക്ട് കാര്യാലയത്തിൽ ഏപ്രിൽ 17 മുതൽ മേയ് 10വരെ അപേക്ഷ സ്വീകരിക്കും. വിദ്യാഭ്യാസ യോഗ്യത വർക്കർ നിയമനത്തിന് പത്താം തരം പാസ്സായിരിക്കണം, ഹെൽപ്പർ നിയമനത്തിന് അപേക്ഷിക്കുന്നവർ മലയാളം എഴുതാനും വായിക്കാനും കഴിയണം.

ലാബ് ടെക്നീഷ്യൻ താത്കാലിക നിയമനം

എറണാകുളം ജില്ലയിലെ നെട്ടൂർ എ യു ഡബ്യു എം ക്യാമ്പസിൽ പ്രവർത്തിക്കുന്ന മൃഗസംരക്ഷണ വകുപ്പിന് കീഴിലുളള സ്റ്റേറ്റ് ലബോറട്ടറി ഫോർ ലൈവ് സ്റ്റോക്ക് മറൈൻ ആന്റ് അഗ്രി പ്രൊഡക്ട്സ് എന്ന സ്ഥാപനത്തിലേക്ക് എൻഎബിഎൽ (NABL) മോളികുലർ ബയോളജി ലാബുകളിൽ രണ്ട് വർഷത്തെ പ്രവർത്തന പരിചയമുളള എം.എസ്.സി മൈക്രോബയോളജി പാസ്സായ ലാബ് ടെക്നീഷ്യനെ ആവശ്യമുണ്ട്. എംപ്ലോയ്മന്റ് എക്സ്ചേഞ്ച് മുഖന നിയമനം നടക്കുന്നതു വരെയുളള കാലയളവിലേക്ക് ദിവസവേതനാടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. താൽപര്യമുളള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യതയുടെയും, പരിചയസമ്പന്നതയുടെയും അസ്സൽ രേഖകൾ സഹിതം ഏപ്രിൽ 17-ന് രാവിലെ 11 -ന് നേരിട്ട് ഈ സ്ഥാപനത്തിൽ ഹാജരാകണം. വിലാസം സ്റ്റേറ്റ് ലബോറട്ടറി ഫോർ ലൈവ് സ്റ്റോക്ക് മറൈൻ ആൻറ് അഗ്രി പ്രോഡക്ട്സ്, നെട്ടൂർ പി.ഒ, എറണാകുളം, 682040, ഫോൺ - 0484 2960429

സ്റ്റാഫ് നഴ്സ് എസ്.ഐ.സി.യു താത്കാലിക നിയമനം

എറണാകുളം ജനറൽ ആശുപത്രി, സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലേക്ക് സ്റ്റാഫ് നഴ്സ് എസ്.ഐ.സി.യു തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത ഗവ അംഗീകൃത സ്ഥാപനത്തിൽ നിന്നും ഡിഗ്രി/ഡിപ്ലോമ, കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ, എസ്.ഐ.സി.യു പ്രവൃത്തി പരിചയം. ഉയർന്ന പ്രായപരിധി 40 വയസ് (പ്രവൃത്തി പരിചയമുളളവർക്ക് മുൻഗണന. താത്പര്യമുളള ഉദ്യോഗാർഥികൾ ഫോൺ നമ്പർ സഹിതമുളള ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത/ പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സ്കാൻ ചെയ്ത് ghekmhr@gmail.com ഇ-മെയിലിലേക്ക് ഏപ്രിൽ 22-ന് വൈകിട്ട് അഞ്ചിന് മുമ്പായി അയക്കണം. ഇ-മെയിൽ അയക്കുമ്പോൾ ആപ്ലിക്കേഷൻ ഫോർ ദി പോസ്റ്റ് ഓഫ് സ്റ്റാഫ് നഴ്സ് ടു എസ്.ഐ.സി.യു എന്ന് ഇ-മെയിൽ സബ്ജക്ടിൽ വ്യക്തമായി രേഖപ്പെടുത്തണം. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾ ഓഫീസിൽ നിന്നും ഫോൺ മുഖാന്തിരം അറിയിപ്പ് ലഭിക്കുമ്പോൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിൻറെ ഒറിജിനൽ, തിരിച്ചറിയൽ രേഖകൾ എന്നിവയും അവയുടെ ഫോട്ടോകോപ്പിയും സഹിതം കോവിഡ് പ്രോട്ടോകോളിന് വിധേയമായി അഭിമുഖ പരിക്ഷയ്ക്ക് ഹാജരാകണം.

സ്റ്റാഫ് നഴ്സ് കാത്ത് ലാബ് താത്കാലിക നിയമനം

എറണാകുളം ജനറൽ ആശുപത്രി, സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലേക്ക് സ്റ്റാഫ് നഴ്സ് കാത്ത് ലാബ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത ഗവ അംഗീകൃത സ്ഥാപനത്തിൽ നിന്നും ഡിഗ്രി/ഡിപ്ലോമ, കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ, കാത്ത് ലാബ് പ്രവൃത്തി പരിചയം. ഉയർന്ന പ്രായപരിധി 40 വയസ് (പ്രവൃത്തി പരിചയമുളളവർക്ക് മുൻഗണന. താത്പര്യമുളള ഉദ്യോഗാർഥികൾ ഫോൺ നമ്പർ സഹിതമുളള ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത/ പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സ്കാൻ ചെയ്ത് ghekmhr@gmail.com ഇ-മെയിലിലേക്ക് ഏപ്രിൽ 22-ന് വൈകിട്ട് അഞ്ചിന് മുമ്പായി അയക്കണം. ഇ-മെയിൽ അയക്കുമ്പോൾ ആപ്ലിക്കേഷൻ ഫോർ ദി പോസ്റ്റ് ഓഫ് സ്റ്റാഫ് നഴ്സ് ടു കാത്ത് ലാബ് എന്ന് ഇ-മെയിൽ സബ്ജക്ടിൽ വ്യക്തമായി രേഖപ്പെടുത്തണം. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾ ഓഫീസിൽ നിന്നും ഫോൺ മുഖാന്തിരം അറിയിപ്പ് ലഭിക്കുമ്പോൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിൻറെ ഒറിജിനൽ, തിരിച്ചറിയൽ രേഖകൾ എന്നിവയും അവയുടെ ഫോട്ടോകോപ്പിയും സഹിതം കോവിഡ് പ്രോട്ടോകോളിന് വിധേയമായി അഭിമുഖ പരിക്ഷയ്ക്ക് ഹാജരാകണം.

ഹോംഗാർഡ്സ് നിയമനം: അപേക്ഷ ക്ഷണിച്ചു

ജില്ലയിൽ പുരുഷ/വനിതാ ഹോംഗാർഡുകളുടെ നിയമനത്തിനായി അപേക്ഷകൾ ക്ഷണിച്ചു. എസ്.എസ്.എൽ.സി/തത്തുല്യ പരീക്ഷ പാസായവരും നല്ല ശാരീരിക ക്ഷമതയുള്ളവർക്കും അപേക്ഷിക്കാം. എസ്.എസ്.എൽ.സി. പാസായവരുടെ അഭാവത്തിൽ ഏഴാം ക്ലാസ് പാസായവരെയും പരിഗണിക്കും. ആർമി, നേവി, എയർഫോഴ്സ്, ബി.എസ്.എഫ്, സി.ആർ.പി.എഫ്, എൻ.എസ്.ജി, എസ്.എസ്.ബി, ആസാം റൈഫിൾസ് തുടങ്ങിയ സൈനിക- അർധസൈനിക വിഭാഗങ്ങളിൽ നിന്നും പോലീസ്, എക്സൈസ്, ഫോറസ്റ്റ്, ജയിൽ എന്നീ സംസ്ഥാന സർവീസുകളിൽ നിന്നും വിരമിച്ച സേനാംഗങ്ങളെയാണ് നിയമിക്കുന്നത്. 35-58 ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പ്രതിദിനം 780 രൂപ വേതനം ലഭിക്കും. അപേക്ഷാ ഫോറത്തിന്റെ മാതൃക ജില്ല ഫയർ ആന്റ് റെസ്ക്യൂ സർവീസസ് ഓഫീസിൽ ലഭിക്കും. പുരിപ്പിച്ച അപേക്ഷ ജില്ല ഫയർ ആന്റ് റെസ്ക്യൂ സർവീസസ് ഓഫീസിൽ എല്ലാ പ്രവർത്തി ദിവസങ്ങളിലും രാവിലെ 10 മണി മുതൽ വൈകിട്ട് അഞ്ചുവരെ സ്വീകരിക്കും. അവസാന തീയതി മെയ് 31. ഫോൺ: 0477-2230303, 0477-2251211.

അങ്കണവാടി വർക്കർ അഭിമുഖം

അഴുത അഡീഷണൽ ഐസിഡിഎസ് പ്രോജക്റ്റ് ഓഫീസിലെ കുമളി ഗ്രാമപഞ്ചായത്തിന്റെ പരിധിയിലുള്ള അങ്കണവാടികളിലേയ്ക്ക് നിലവിലുള്ളതും ഭാവിയിൽ ഉണ്ടായേക്കാവുന്നതുമായ അങ്കണവാടി വർക്കർ/ ഹെൽപ്പർ തസ്തികയിലെ സെലക്ഷൻ ലിസ്റ്റിലേക്ക് അഭിമുഖം നടത്തും. ഏപ്രിൽ 18,19,25,26,27 തീയതികളിൽ വർക്കർമാർക്കും 28ാം തീയതി ഹെൽപ്പർമാർക്കുമുള്ള അഭിമുഖം കുമളി ഗ്രാമപഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നടക്കും. ഇന്റർവ്യൂ മെമ്മോ ലഭിച്ചിട്ടില്ലാത്ത അപേക്ഷകർ ഏപ്രിൽ 17ാം തീയതി വണ്ടിപ്പെരിയാർ മിനി സ്റ്റേഡിയത്തിന് എതിർവശമുള്ള ഐസിഡിഎസ് ഓഫീസുമായി നേരിട്ട് ബന്ധപ്പെടണമെന്ന് ശിശുവികസന പദ്ധതി ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04869252030.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.