Sections

Job Opportunities: വിവിധ സർക്കാർ സ്ഥാപനങ്ങളിൽ താത്കാലിക ഒഴിവുകൾ

Friday, Aug 18, 2023
Reported By Admin
Job Offer

വെറ്ററിനറി ഡോക്ടർ നിയമനം

മൃഗസംരക്ഷണ വകുപ്പിന്റെ രാത്രികാല മൃഗചികിത്സാ വീട്ടുപടിക്കൽ പദ്ധതിയിലേക്ക് കരാറടിസ്ഥാനത്തിൽ വെറ്ററിനറി ഡോക്ടർമാരെ നിയമിക്കുന്നു. യോഗ്യത ബി.വി.എസ്.സി, കേരളാ വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവയുടെ അസ്സലും പകർപ്പുമായി ആഗസ്റ്റ് 22 ന് രാവിലെ 11 ന് കൽപ്പറ്റ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോൺ: 04936 202292.

വാക്ക് ഇൻ ഇന്റർവ്യൂ

കോഴിക്കോട് ഗവ. എൻജിനീയറിങ് കോളേജിൽ സെന്റർ ഫോർ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലികമായി ക്ലർക്ക് കം അക്കൗണ്ടന്റ് തസ്തികയിലേക്ക് ആഗസ്റ്റ് 22ന് രാവിലെ 11 മണിക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. യോഗ്യത: ബി.കോം/ കോമേഴ്ഷ്യൽ പ്രാക്ടീസിൽ മൂന്നു വർഷ ഡിപ്ലോമ. സർക്കാർ/ അർദ്ധ സർക്കാർ സ്ഥാപനത്തിൽ സമാന തസ്തികയിൽ രണ്ടു വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം. ടാലി സോഫ്റ്റ്വെയർ, എം.എസ് ഓഫീസ്, ടി ഡി എസ് ഫയലിംഗ് എന്നിവയിലുള്ള അനുഭവജ്ഞാനം അഭിലഷണീയം. അഭിമുഖത്തിൽ പങ്കെടുക്കുന്നവർ യോഗ്യതയുടെയും പ്രവർത്തി പരിചയത്തിന്റെയും അസൽ രേഖകളും പകർപ്പുകളുമായി നിശ്ചിത സമയത്തിന് മുമ്പായി ഓഫീസിൽ എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക്: www.geckkd.ac.in, 0495 2383210.

നിയമനം നടത്തുന്നു

കോഴിക്കോട് ഗവ.മെഡിക്കൽ കോളേജിൽ ഓർത്തോപീഡിക്സ് (5 ഒഴിവുകൾ), ജനറൽ സർജറി (9 ഒഴിവുകൾ) എന്നീ വിഭാഗങ്ങളിലേക്ക് സീനിയർ റസിഡന്റ് ഡോക്ടർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അതാത് വിഭാഗത്തിൽ പി ജി യും ടി സി എം സി രജിസ്ട്രേഷനുമാണ് വിദ്യാഭ്യാസ യോഗ്യത. പ്രതിമാസ വേതനം 70000 രൂപ. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ കൂടിക്കാഴ്ചക്കായി കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ഓഫീസിൽ വയസ്സ്, യോഗ്യത, ഐഡൻറിറ്റി എന്നിവ തെളിയിക്കുന്ന രേഖകളുടെ അസലും പകർപ്പുകളും സഹിതം ആഗസ്റ്റ് 21ന് രാവിലെ 11 മണിക്ക് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0495 - 2350216, 2350200.

അസിസ്റ്റന്റ് പ്രൊഫസർ നിയമനം

വടകര കോളേജ് ഓഫ് എൻജിനീയറിങ്ങിൽ ഫിസിക്സ് വിഷയത്തിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ ജോലി ചെയ്യുവാൻ താത്പര്യമുള്ള ഒന്നാം ക്ലാസ് മാസ്റ്റർ ബിരുദമുള്ള (എംഎസ് സി ഫിസിക്സ്) ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 21ന് രാവിലെ പത്ത് മണിക്ക് കുറുന്തോടിയിലുള്ള കോളേജ് ഓഫീസിൽ എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക്: 0496 2536125, 2537225.

എ എച്ച് കൗൺസിലർ താത്കാലിക നിയമനം

ദേശീയ ആരോഗ്യ ദൗത്യത്തിന്റെ (എൻ എച്ച് എം) കീഴിലുള്ള വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് എ എച്ച് കൗൺസിലർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.എംഎസ്ഡബ്ല്യു (മെഡിക്കൽ സൈക്കാട്രി എംഎ / എം എസ് സി (സൈക്കോളജി)) തുടങ്ങിയ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർ അപേക്ഷകൾ തയ്യാറാക്കി ആഗസ്റ്റ് 23 ന് വൈകീട്ട് 5 മണിക്ക് മുൻപായി ആരോഗ്യ കേരളം ഓഫീസിൽ അപേക്ഷ .സമർപ്പിക്കണം. ജനന തിയ്യതി, രജിസ്ട്രേഷൻ, യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകളുടെ പകർപ്പും ബയോഡാറ്റയും അപേക്ഷയോടൊപ്പം സമർപ്പിക്കണം. പ്രവർത്തി പരിചയം അഭികാമ്യം. പ്രായപരിധി 40 വയസ്സ്. പരീക്ഷയുടെയും ഇന്റർവ്യൂയുടെയും അടിസ്ഥാനത്തിലാണ് നിയമനം. വിശദ വിവരങ്ങൾക്ക് www.arogyakeralam.gov.in എന്ന വെബ്സൈറ്റിൽ സന്ദർശിക്കുക. ഫോൺ 0487 2325824.

കൗൺസിലർ തസ്തികയിൽ ജോലി ഒഴിവ്

എറണാകുളം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിലെ പ്രൊജക്ടിന്റെ ഭാഗമായുള്ള കൗൺസിലർ തസ്തികയിൽ ഒരു ഒഴിവ് നിലവിലുണ്ട്. നിശ്ചിത യോഗ്യതകളുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർഫിക്കറ്റുകളും സഹിതം 19.08.2023 ന് മുൻപ് അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. പ്രായപരിധി 40 വയസാണ് ( 01.01.2023 അടിസ്ഥാനത്തിൽ ).സോഷ്യൽ വർക്ക് / സോഷ്യോളജി / സൈക്കോളജി/ പബ്ലിക് ഹെൽത്ത്/ കൗൺസിലിംഗ് വിഷയത്തിൽ അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദമോ കൗൺസിലിംഗ് & കമ്മ്യൂണിക്കേഷനിൽ പി. ജി ഡിപ്ലോമയോ, എൻ.ജി.ഒകളിലോ സർക്കാർ മേഖലയിലോ കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തി പരിചയവും (വനിതാ ശിശു വികസന മേഖലയിലാണ് എങ്കിൽ കൂടുതൽ അഭികാമ്യം), കംപ്യൂട്ടർ പരിഞ്ജാനവുമാണ് യോഗ്യത. കൂടുതൽ വിവരങ്ങൾക്ക് 0484 2422458 എന്ന നമ്പറിൽ ബന്ധപ്പെടുക.

തൊഴിൽ അവസരം

ആലപ്പുഴ: കേരള എയിഡ്സ് കണ്ട്രോൾ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന സീഡ് സുരക്ഷ പ്രോജക്ടിൽ ഔട്ട്റീച്ച് വർക്കർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി./ പ്ലസ്ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. സുരക്ഷ പ്രോജക്ടിൽ പ്രവർത്തിപരിചയമുള്ളവർക്ക് മുൻഗണന. താത്പര്യമുള്ളവർ 22ന് ഓഫീസിൽ അഭിമുഖത്തിനായി എത്തണം. ഫോൺ: 9747163481.

പ്രോജക്ട് അസിസ്റ്റന്റ്

വ്യവസായ വാണിജ്യ വകുപ്പിന്റെ ചങ്ങനാശേരി കോമൺഫെസിലിറ്റി സെന്ററിൽ കരാറിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. വാക് ഇൻ ഇന്റർവ്യൂ 18ന് രാവിലെ 11ന് കോമൺ ഫെസിലിറ്റി സെന്ററിൽ നടക്കും. വിശദാംശങ്ങൾക്ക്: 7907856226.

മേട്രൺ കം റസിഡന്റ് ട്യൂട്ടർ ഒഴിവ്

കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പുതുനഗരം ഗവ പ്രീമെട്രിക് ഹോസ്റ്റലിൽ നിലവിലുള്ള മേട്രൺ കം റസിഡന്റ് ട്യൂട്ടറുടെ ഒഴിവിലേക്ക് ആഗസ്റ്റ് 19 ന് രാവിലെ 10 ന് കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ അഭിമുഖം നടത്തുന്നു. ബി.എഡ് യോഗ്യതയുള്ള പുരുഷന്മാർ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പും ബയോഡേറ്റയും സഹിതം എത്തണമെന്ന് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ അറിയിച്ചു. ഫോൺ: 8547630129.

ഫാർമസിസ്റ്റ്, ഡി.ടി.പി ഓപ്പറേറ്റർ നിയമനം

അരീക്കോട് താലൂക്ക് ആശുപത്രിയിൽ ഒഴിവുള്ള ഫാർമസിസ്റ്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താൽകാലിക നിയമനം നടത്തുന്നു. യോഗ്യത: ഫാർമസിസ്റ്റ്- ബി.ഫാം/ ഡി.ഫാം, കേരള ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ. ഡാറ്റാ എൻട്രി ഓപ്പറേറ്റർ- ബിരുദം, ഡി.സി.എ/ പി.ജി.ഡി.സി.എ, ടൈപ്പിങ് പ്രാവീണ്യം (മലയാളം, ഇംഗ്ലീഷ്). ആഗസ്റ്റ് 22 ന് രാവിലെ 10.15 ന് ഫാർമസിസ്റ്റ് തസ്തികയിലേക്കും 11.30 ന് ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്കും ആശുപത്രി ഓഫീസിൽ വെച്ച് കൂടിക്കാഴ്ച നടക്കും. ഫോൺ: 0483 2851700.

കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ നിയമനം

കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വനിതാവികസനവുമായി ബന്ധപ്പെട്ട് ജാഗ്രത സമിതി, ജൻഡർ റിസോർസ് സെന്റർ തുടങ്ങിയവയുടെ ഏകോപനത്തിനായി കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വിമൻ സ്റ്റഡീസ്, ജൻഡർ സ്റ്റഡീസ്, സോഷ്യൽ വർക്ക്, സൈക്കോളജി, സോഷ്യോളജി എന്നി വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ ബിരുദാനന്തര ബിരുദം ഉള്ള വനിതകൾ സെപ്റ്റംബർ ഏഴിന് രാവിലെ 11 മണിക്ക് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ അസൽ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയുമായി ഹാജരാകണമെന്ന് ഐ.സി.ഡി.എസ് സൂപ്പർവൈസർ അറിയിച്ചു.

താത്കാലിക നിയമനം

കോഴിക്കോട്‌: ഗവ. മെഡിക്കൽ കോളേജിൽ ഓർത്തോപീഡിക്സ് (5 ഒഴിവുകൾ), ജനറൽ സർജറി (9 ഒഴിവുകൾ), വിഭാഗങ്ങളിലേക്ക് സീനിയർ റസിഡന്റ് ഡോക്ടർമാരെ നിയമിക്കുന്നു. കരാർ അടിസ്ഥാനത്തിൽ താത്കാലികമായാണ് നിയമനം. യോഗ്യത: പി ജി , ടി സി എം സി രജിസ്ട്രേഷൻ, പ്രതിമാസ വേതനം 70000 രൂപ. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ കൂടിക്കാഴ്ചക്കായി കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജ് ഓഫീസിൽ വയസ്സ്, യോഗ്യത, ഐഡൻറിറ്റി, ഇവ തെളിയിക്കുന്ന രേഖകളുടെ അസലും പകർപ്പുകളും സഹിതം ആഗസ്റ്റ് 21 ന് രാവിലെ 11 മണിക്ക് ഹാജരാകേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2350216, 2350200

താൽക്കാലിക നിയമനം

കോഴിക്കോട്‌: ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലെ ആരോഗ്യ ഇൻഷുറൻസ് (കെ എ എസ് പി) സ്കീമിനു കീഴിൽ സ്പീച്ച് പാത്തോളജിസ്റ്റുമാരെ (തെറാപ്പിസ്റ്റ്) താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത: ബി എ എസ് എൽ പിയും ആർ സി ഐ രജിസ്ട്രേഷനും. കേൾവിശക്തിയില്ലാത്ത കുട്ടികൾക്ക് സ്പീച്ച് തെറാപ്പി ചെയ്ത് ഒരു വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. താത്പര്യമുള്ള ഉദ്യോഗാർഥികൾ ആഗസ്റ്റ് 23ന് രാവിലെ 11 മണിക്ക് ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം സൂപ്രണ്ട് ഓഫീസിനടുത്ത് നടക്കുന്ന ഇന്റർവ്യൂവിൽ ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495-2350055

വാക്ക് ഇൻ ഇന്റർവ്യൂ

കേരള സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ജലകൃഷി വികസന ഏജൻസിയുടെ (അഡാക്) തലശ്ശേരി തലായിയിൽ ആരംഭിക്കുന്ന ഫീഡ് മിൽ പ്ലാന്റിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ലേബറർമാരെ നിയമിക്കുന്നതിനായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. 40 വയസ്സിൽ താഴെ പ്രായമുള്ള പുരുഷന്മാർക്ക് അപേക്ഷിക്കാവുന്നതാണ്. 167 സെന്റീമിറ്റർ ഉയരം, ചെസ്റ്റ് അളവ് 81 സെന്റീമീറ്റർ (എക്സ്പാൻഷൻ 5 സെന്റീമീറ്റർ) എസ്.എസ്.എൽ.സി പാസ് എന്നിവയാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിശ്ചിത സമയത്ത് ഒറിജിനൽ സർട്ടിഫിക്കറ്റുകളും ഓരോ പകർപ്പും സഹിതം തലശ്ശേരി എരഞ്ഞോളി പാലത്തിന് സമീപമുള്ള അഡാക്ക് നോർത്ത് സോൺ റീജിയണൽ ഓഫീസിൽ ആഗസ്റ്റ് 25ന് രാവിലെ 10 മണിക്ക് കൂടിക്കാഴ്ചക്ക് നേരിട്ട് ഹാജരാകണമെന്ന് റീജിയണൽ എക്സിക്യൂട്ടീവ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0490 2354073

ഓക്സിജൻ പ്ലാന്റ് ഓപ്പറേറ്റർ നിയമനം

ഗവ. മെഡിക്കൽ കോളേജ് ആശുപത്രി, ആശുപത്രി വികസന സൊസൈറ്റിക്ക് കീഴിൽ ഓക്സിജൻ പ്ലാന്റ് ഓപ്പറേറ്ററെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ഒരു വർഷത്തേക്കാണ് നിയമനം. യോഗ്യത - ഡിപ്ലോമ ഇൻ ഇലക്ട്രിക്കൽ/ ബയോമെഡിക്കൽ എഞ്ചിനീയറിംഗ്/ മെക്കാനിക്കൽ എഞ്ചിനീയറിംഗ്. ഏതെങ്കിലും ഓക്സിജൻ ജനറേറ്റർ പ്ലാന്റ്/ ലിക്വിഡ് ഓക്സിജൻ പ്ലാന്റ്/ പവർ പ്ലാന്റ്/ മെഡിക്കൽ ഗ്യാസ് പ്ലാന്റ് എന്നിവിടങ്ങളിൽ 6 മാസം/ ഒരു വർഷം കുറയാത്ത പ്രവൃത്തിപരിചയം. പ്രതിഫലം പ്രതിദിനം 750 രൂപ. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 19ന് ഉച്ചക്ക് രണ്ട് മണിക്ക് എച്ച് ഡി എസ് ഓഫീസിൽ എത്തിച്ചേരണമെന്ന് ആശുപത്രി വികസന സൊസൈറ്റി സെക്രട്ടറി അറിയിച്ചു. ഫോൺ: 0495-2355900.

റേഡിയോഗ്രാഫർ കരാർ നിയമനം

ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റിക്ക് കീഴിൽ റേഡിയോതെറാപ്പി വിഭാഗത്തിൽ റേഡിയോഗ്രാഫർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഒരു വർഷത്തേക്കാണ് നിയമനം. യോഗ്യത - ബി.എസ്.സി, എം.ആർ.ടി, ഡി.ആർ.ടി വിത്ത് എലോറ രജിസ്ട്രേഷൻ എ.ഇ.ആർ.ബി. പ്രതിഫലം പ്രതിദിനം 750 രൂപ. താൽപര്യമുളള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 19ന് രാവിലെ 11 മണിക്ക് എച്ച് ഡി എസ് ഓഫീസിൽ എത്തിച്ചേരണമെന്ന് ആശുപത്രി വികസന സൊസൈറ്റി സെക്രട്ടറി അറിയിച്ചു. ഫോൺ: 0495-2355900.

ഡാറ്റ എൻട്രി ഓപ്പറേറ്റർ

കേരള സംസ്ഥാന സഹകരണ ജീവനക്കാരുടെ പെൻഷൻ ബോർഡിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രി , DCA യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ അയക്കേണ്ട അവസാന തീയതി 2023 സെപ്റ്റംബർ 2 വരെ. വിശദ വിവരങ്ങൾക്ക് സന്ദർശിക്കുക. https://www.kscepb.com.

ഒഷധി വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

ഒഷധിയിൽ ട്രെയിനി ഡോക്ടർ - മെയിൽ, ട്രെയിനി ഡോക്ടർ - ഫീമെയിൽ, എൻജിനീയർ - സിവിൽ, എൻജിനീയർ- ഇലക്ട്രിക്കൽ, മാസിയർ (മെയിൽ & ഫീമെയിൽ) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2023 ഓഗസ്റ്റ് 22. വിവശദ വിവരങ്ങൾക്ക് സന്ദർശിക്കുക https://www.oushadhi.org.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.