- Trending Now:
നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തും അഞ്ച് ഗ്രാമപഞ്ചായത്തുകളും സംയുക്തമായി നടപ്പാക്കുന്ന ഒക്യുപേഷണൽ തെറാപ്പി പദ്ധതിയിലേക്ക് തെറാപ്പിസ്റ്റുകളെ തെരഞ്ഞെടുക്കുന്നു. ബാച്ചിലേഴ്സ് ഓഫ് ഒക്യുപേഷണൽ തെറാപ്പി യോഗ്യത ഉള്ളവർ ഓഗസ്റ്റ് അഞ്ച് വൈകിട്ട് നാലിന് മുൻപായി അപേക്ഷ സമർപ്പിക്കണമെന്ന് നെടുമങ്ങാട് അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസർ അറിയിച്ചു. അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെയും തിരിച്ചറിയൽ രേഖകളുടെയും പകർപ്പുകൾ ഹാജരാക്കണം.
വെസ്റ്റ്ഹിൽ ഗവ.പോളിടെക്നിക്ക് കോളേജിൽ കമ്പ്യൂട്ടർ എഞ്ചിനീയറിങ് ഹിയറിങ് ഇമ്പയേഡ് വിഭാഗത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. ഇൻറർപ്രട്ടർ (യോഗ്യത : എം എ സൈക്കോളജി/ എം എസ് ഡബ്ള്യു / ഡിപ്ലോമ ഇൻ സൈൻ ലാംഗ്വേജ്), ഡെമോൺസ്ട്രേറ്റർ (യോഗ്യത: കമ്പ്യൂട്ടർ എൻജിനീയറിങ്ങ് ഡിപ്ലോമ), ട്രേഡ്സ്മാൻ (യോഗ്യത: ഐ ടി ഐ/ ടി എച്ച് എസ് എസ് എൽ സി ഇൻ കമ്പ്യൂട്ടർ എൻജിനീയറിങ്) എന്നീ ഒഴിവുകളിലേക്കാണ് നിയമനം. യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ 24നു രാവിലെ 10.30 നു കോളേജിൽ നേരിട്ട് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2383924 www.kgptc.in
കോഴിക്കോട്: ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിട്യൂട്ടിൽ 2023 - 24 അധ്യയന വർഷം മണിക്കൂർ വേതനത്തിൽ ഡെമോൺസ്ടേറ്റർ നിയമനം നടത്തുന്നു. മൂന്ന് വർഷത്തെ ഹോട്ടൽ മാനേജ്മെന്റ് ബിരുദം /ഡിപ്ലോമയും രണ്ട് വർഷം അനുബന്ധ പ്രവർത്തി പരിചയവും ഉള്ളവർ ജൂലൈ 24ന് രാവിലെ 10 മണിക്ക് അസൽ സർട്ടിഫിക്കറ്റുകളുമായി ഇൻസ്റ്റിറ്യൂട്ടിൽ നേരിട്ട് ഹാജരാകേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495-2372131, 9745531608.
പയ്യോളി താലൂക്ക് ആയൂർവേദ ആശുപത്രിയിൽ പഞ്ചകർമ്മ ഹെൽപ്പർ (വനിത) തസ്തികയിലേക്ക് നിയമനം നടത്തുന്നു. ദിവസവേതന അടിസ്ഥാനത്തിൽ താത്കാലികമായാണ് നിയമനം. പ്രായപരിധി 18 നും 45 വയസ്സിനും മധ്യേ. ഏഴാം ക്ലാസാണ് വിദ്യാഭ്യാസ യോഗ്യത. പഞ്ചകർമ്മ കോഴ്സ് സർട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയത്തിനും മുൻഗണന ലഭിക്കും. താല്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, വയസ്സ്, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും, ബയോഡാറ്റയും ആധാർ കാർഡും സഹിതം ജൂലൈ 28 ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 മണിവരെ പയ്യോളി താലൂക്ക് ആയുർവേദ ആശുപത്രിയിൽ നടക്കുന്ന കൂടിക്കാഴ്ചക്ക് ഹാജരാകേണ്ടതാണ്.
കോഴിക്കോട്: ഗവ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ, ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ലക്ച്ചറർ ഇൻ റേഡിയേഷൻ ഫിസിസ്റ്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ഒരു വർഷത്തേക്കാണ് നിയമനം. താല്പര്യമുള്ളവർ ജൂലൈ 21 ന് രാവിലെ 11 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ ചേംബറിൽ എത്തിച്ചേരണമെന്ന് ആശുപത്രി വികസന സൊസൈറ്റി സെക്രട്ടറി അറിയിച്ചു. പ്രതിഫലം പ്രതിമാസം 50,000 രൂപ. യോഗ്യത : എം.എസ്.സി (ഫിസിക്സ്) (പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ഫിസിക്സ്), എം.എസ്.സി മെഡിക്കൽ ഫിസിക്സ് അല്ലെങ്കിൽ മെഡിക്കൽ റേഡിയേഷൻ ഫിസിക്സ്, എ.ഇ.ആർ.ബി നടത്തുന്ന ആർ.എസ്.ഒ സെർറ്റിഫിക്കേഷൻ പരീക്ഷ പാസായിരിക്കണം. മൂന്ന് വർഷത്തെ ക്ലിനിക്കൽ പ്രവൃത്തി പരിചയം അഭികാമ്യം.
ആലപ്പുഴ: റവന്യൂ ഡിവിഷണൽ ഓഫീസിലെ മെയിന്റനൻസ് ട്രൈബ്യൂണലിൽ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ നിലവിലുള്ള ഒരു ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവ്വകലാശാലാ ബിരുദം, എം.എസ്.ഡബ്ല്യൂ, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവയാണ് യോഗ്യത. പ്രായം 18-36. വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, ബയോഡേറ്റ, സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ സഹിതം ജില്ലാ സാമൂഹ്യനീതി ഓഫീസർ, ഇരുമ്പുപാലം പി.ഒ, ആലപ്പുഴ പിൻ-688011 എന്ന വിലാസത്തിൽ ജൂലൈ 31നകം നൽകണം. ഫോൺ: 0477 2253870.
ആലപ്പുഴ: ജില്ല ഹോമിയോ ആശുപത്രിയിൽ 2023-24 വർഷം നടപ്പാക്കുന്ന പാലിയേറ്റീവ് പരിചരണ പദ്ധതിയിലേക്ക് പാലിയേറ്റീവ് നഴ്സ്, ഫിസിയോതെറാപിസ്റ്റ് തസ്തികകളിലേക്ക് താത്കാലികമായി നിയമനം നടത്തുന്നു. നഴ്സിന് ബി.സി.സി.പി.എൻ./ബി.സി.സി.പി.എ.എൻ./സി.സി.സി.പി.എൻ., ഫിസിയോതെറാപിസ്റ്റിന് ബി.പി.ടി.യുമാണ് യോഗ്യത. പ്രായം: 18-45 വയസ്സ്. യോഗ്യരായവർ ജൂലൈ 25-ന് രാവിലെ 11-ന് ജില്ല ഹോമിയോ ആശുപത്രിയിൽ അഭിമുഖത്തിനായി എത്തണം. ഫോൺ: 0477 2237700.
ആലപ്പുഴ: കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ 10 എയ്ഡഡ് കോളജുകളിലേക്ക് കോളജ് വിദ്യാഭ്യാസ വകുപ്പ് സൈക്കോളജി അപ്രന്റീസുമാരെ നിയമിക്കുന്നു. റഗുലർ പഠനത്തിലൂടെ എം.എ./ എം.എസ്സി. സെക്കോളജി നേടിയവർക്ക് അപേക്ഷിക്കാം. ക്ലിനിക്കൽ സൈക്കോളജി, പ്രവൃത്തി പരിചയം തുടങ്ങിയവ അഭിലഷണീയം. പ്രതിമാസം 17,600 രൂപ വേതനവും ടി.എ.യും ലഭിക്കും. യോഗ്യത, പ്രവൃത്തി പരിചയം തുടങ്ങിയവ തെളിയിക്കുന്ന അസൽ രേഖകൾ സഹിതം ജൂലൈ 22ന് ഉച്ചയ്ക്ക് 1.30ന് കരുനാഗപ്പള്ളി തഴവ ഗവൺമെന്റ് ആർട്സ് ആന്റ് സയൻസ് കോളജിൽ അഭിമുഖത്തിനായി എത്തണം. ഫോൺ: 0476 2864010, 9188900167, 9495308685.
കണ്ണൂർ ഗവ. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നു. ഡെമോൺസ്ട്രേറ്റർ: ഹോട്ടൽ അക്കമഡേഷൻ ഓപ്പറേഷൻ, ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ, ബേക്കറി ആന്റ് കൺഫെക്ഷനറി മേഖലകളിലാണ് ഒഴിവുകൾ. യോഗ്യത: അംഗീകൃത മൂന്ന് വർഷ ഹോട്ടൽ മാനേജ്മെന്റ് ഡിപ്ലോമ / ഡിഗ്രി, രണ്ട് വർഷത്തെ പ്രവൃത്തി പരിചയം. ലക്ചറർ: കമ്പ്യൂട്ടർ, അക്കൗണ്ടൻസി, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ. അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദാനന്തര ബിരുദവും അനുബന്ധ വിഷയത്തിലുള്ള പ്രവൃത്തി പരിചയവുമാണ് യോഗ്യത.
താൽപര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ജൂലൈ 24ന് രാവിലെ 11 മണിക്ക് ഇൻസ്റ്റിറ്റ്യൂട്ടിൽ നേരിട്ട് ഹാജരാവുക. കൂടുതൽ വിവരങ്ങൾ പ്രിൻസിപ്പൽ, ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്, ഒണ്ടേൻ റോഡ്, കണ്ണൂർ എന്ന വിലാസത്തിൽ ലഭിക്കും. ഫോൺ: 0497 2706904, 0497 2933904, 9895880075. ഇ മെയിൽ: fcikannur@rediffmail.com
കടൽ രക്ഷാപ്രവർത്തനം നടത്തുന്നതിനായി ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ 2023 ആഗസ്റ്റ് ഒന്നു മുതൽ 2024 ജൂൺ 9 വരെയുള്ള കാലയളവിലേക്കായി മലപ്പുറം ജില്ലയിൽ റസ്ക്യൂ ഗാർഡുകളെ നിയമിക്കുന്നു. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷകർ രജിസ്റ്റേർഡ് മത്സ്യത്തൊഴിലാളികളും ഗോവയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സിൽ നിന്നും പരിശീലനം പൂർത്തീകരിച്ചവരും 20 വയസ്സിന് മുകളിൽ പ്രായമുളളവരുമായിരിക്കണം. കടൽ രക്ഷാപ്രവർത്തനത്തിൽ മുൻപരിചയമുളളവർക്ക് മുൻഗണന ലഭിക്കും.
താൽപര്യമുളളവർ ബയോഡാറ്റ, തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, യോഗ്യത തെളിയിക്കുന്ന രേഖകൾ എന്നിവ സഹിതം ജൂലൈ 24 ന് ഉച്ചയ്ക്ക് ഒരു മണിക്ക് പൊന്നാനി ഫിഷറീസ് അസിസ്റ്റന്റ് ഡയറക്റ്ററുടെ കാര്യാലയത്തിൽ വെച്ച് നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാവണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0494 2667428.
നെരുവമ്പ്രം ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ ജൂലൈ 18ന് നടത്താനിരുന്ന ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് 2 (മെക്കാനിക്കൽ) തസ്തികയിലേക്കുള്ള അഭിമുഖം ജൂലൈ 22ന് നടക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോൺ: 0497 2871789.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.