Sections

Job Opportunities: നിരവധി ഒഴിവുകൾ - നിയമനങ്ങൾക്കായി അപേക്ഷകൾ സമർപ്പിക്കാം

Thursday, Aug 17, 2023
Reported By Admin
Job Offer

റേഡിയോഗ്രാഫർ കരാർ നിയമനം

ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റിക്ക് കീഴിൽ റേഡിയോതെറാപ്പി വിഭാഗത്തിൽ റേഡിയോഗ്രാഫർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഒരു വർഷത്തേക്കാണ് നിയമനം. യോഗ്യത - ബി.എസ്.സി, എം.ആർ.ടി, ഡി.ആർ.ടി വിത്ത് എലോറ രജിസ്ട്രേഷൻ എ.ഇ.ആർ.ബി. പ്രതിഫലം പ്രതിദിനം 750 രൂപ. താൽപര്യമുളള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 19ന് രാവിലെ 11 മണിക്ക് എച്ച് ഡി എസ് ഓഫീസിൽ എത്തിച്ചേരണമെന്ന് ആശുപത്രി വികസന സൊസൈറ്റി സെക്രട്ടറി അറിയിച്ചു. ഫോൺ: 0495-2355900.

ഓക്സിജൻ പ്ലാന്റ് ഓപ്പറേറ്റർ നിയമനം

ഗവ. മെഡിക്കൽ കോളേജ് ആശുപത്രി, ആശുപത്രി വികസന സൊസൈറ്റിക്ക് കീഴിൽ ഓക്സിജൻ പ്ലാന്റ് ഓപ്പറേറ്ററെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ഒരു വർഷത്തേക്കാണ് നിയമനം. യോഗ്യത - ഡിപ്ലോമ ഇൻ ഇലക്ട്രിക്കൽ/ ബയോമെഡിക്കൽ എഞ്ചിനീയറിംഗ്/ മെക്കാനിക്കൽ എഞ്ചിനീയറിംഗ്. ഏതെങ്കിലും ഓക്സിജൻ ജനറേറ്റർ പ്ലാന്റ്/ ലിക്വിഡ് ഓക്സിജൻ പ്ലാന്റ്/ പവർ പ്ലാന്റ്/ മെഡിക്കൽ ഗ്യാസ് പ്ലാന്റ് എന്നിവിടങ്ങളിൽ 6 മാസം/ ഒരു വർഷം കുറയാത്ത പ്രവൃത്തിപരിചയം. പ്രതിഫലം പ്രതിദിനം 750 രൂപ. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 19ന് ഉച്ചക്ക് രണ്ട് മണിക്ക് എച്ച് ഡി എസ് ഓഫീസിൽ എത്തിച്ചേരണമെന്ന് ആശുപത്രി വികസന സൊസൈറ്റി സെക്രട്ടറി അറിയിച്ചു. ഫോൺ: 0495-2355900.

വാക്ക് ഇൻ ഇന്റർവ്യൂ

കേരള സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ജലകൃഷി വികസന ഏജൻസിയുടെ (അഡാക്) തലശ്ശേരി തലായിയിൽ ആരംഭിക്കുന്ന ഫീഡ് മിൽ പ്ലാന്റിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ലേബറർമാരെ നിയമിക്കുന്നതിനായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. 40 വയസ്സിൽ താഴെ പ്രായമുള്ള പുരുഷന്മാർക്ക് അപേക്ഷിക്കാവുന്നതാണ്. 167 സെന്റീമിറ്റർ ഉയരം, ചെസ്റ്റ് അളവ് 81 സെന്റീമീറ്റർ (എക്സ്പാൻഷൻ 5 സെന്റീമീറ്റർ) എസ്.എസ്.എൽ.സി പാസ് എന്നിവയാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിശ്ചിത സമയത്ത് ഒറിജിനൽ സർട്ടിഫിക്കറ്റുകളും ഓരോ പകർപ്പും സഹിതം തലശ്ശേരി എരഞ്ഞോളി പാലത്തിന് സമീപമുള്ള അഡാക്ക് നോർത്ത് സോൺ റീജിയണൽ ഓഫീസിൽ ആഗസ്റ്റ് 25ന് രാവിലെ 10 മണിക്ക് കൂടിക്കാഴ്ചക്ക് നേരിട്ട് ഹാജരാകണമെന്ന് റീജിയണൽ എക്സിക്യൂട്ടീവ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0490 2354073

താത്കാലിക നിയമനം

ഗവ. മെഡിക്കൽ കോളേജിൽ ഓർത്തോപീഡിക്സ് (5 ഒഴിവുകൾ), ജനറൽ സർജറി (9 ഒഴിവുകൾ), വിഭാഗങ്ങളിലേക്ക് സീനിയർ റസിഡന്റ് ഡോക്ടർമാരെ നിയമിക്കുന്നു. കരാർ അടിസ്ഥാനത്തിൽ താത്കാലികമായാണ് നിയമനം. യോഗ്യത: പി ജി , ടി സി എം സി രജിസ്ട്രേഷൻ, പ്രതിമാസ വേതനം 70000 രൂപ. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ കൂടിക്കാഴ്ചക്കായി കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജ് ഓഫീസിൽ വയസ്സ്, യോഗ്യത, ഐഡൻറിറ്റി, ഇവ തെളിയിക്കുന്ന രേഖകളുടെ അസലും പകർപ്പുകളും സഹിതം ആഗസ്റ്റ് 21 ന് രാവിലെ 11 മണിക്ക് ഹാജരാകേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2350216, 2350200

കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ നിയമനം

കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വനിതാവികസനവുമായി ബന്ധപ്പെട്ട് ജാഗ്രത സമിതി, ജൻഡർ റിസോർസ് സെന്റർ തുടങ്ങിയവയുടെ ഏകോപനത്തിനായി കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വിമൻ സ്റ്റഡീസ്, ജൻഡർ സ്റ്റഡീസ്, സോഷ്യൽ വർക്ക്, സൈക്കോളജി, സോഷ്യോളജി എന്നി വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ ബിരുദാനന്തര ബിരുദം ഉള്ള വനിതകൾ സെപ്റ്റംബർ ഏഴിന് രാവിലെ 11 മണിക്ക് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ അസൽ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയുമായി ഹാജരാകണമെന്ന് ഐ.സി.ഡി.എസ് സൂപ്പർവൈസർ അറിയിച്ചു.

അതിഥി അധ്യാപക ഒഴിവ്

പുല്ലൂറ്റ് കെ കെ ടി എം ഗവ കോളേജിൽ എക്കണോമിക്സ് വിഭാഗത്തിൽ ഒരു അതിഥി അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കോളേജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഗസ്റ്റ് പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ വയസ്സ്, യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം പ്രിൻസിപ്പൽ മുൻപാകെ 21 ന് രാവിലെ 10.30യ്ക്ക് കൂടിക്കാഴ്ച്ചയ്ക്ക് ഹാജരാകണം. ഫോൺ: 0480 2802213.

ഡ്രൈവർ കം ഓഫീസ് അസിസ്റ്റന്റ് ഒഴിവ്

വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് ഓഫീസിൽ ദിവസവേതന അടിസ്ഥാനത്തിൽ ഡ്രൈവർ കം ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് എട്ടാം ക്ലാസ് പാസ്സായ ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസ് ഉളളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർഥികൾ അപേക്ഷയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം ആഗസ്റ്റ് 24 ന് വൈകിട്ട് 3 മണിക്ക് മുമ്പ് പഞ്ചായത്ത് ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. പ്രായപരിധി 18-31 (നിയമാനുസ്യത ഇളവുകൾ ബാധകം). എഴുത്ത് പരീക്ഷ, അഭിമുഖം, വൈദഗ്ധ്യ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862 235627

വോക്ക്-ഇൻ-ഇന്റർവ്യൂ

ജില്ലാ ആയുർവേദ ആശുപത്രിയിൽ മൃദുലം ത്വക്ക്രോഗ അലർജി ക്ലിനിക്കിലെ മെഡിക്കൽ ഓഫീസർ, വനിതാ അറ്റൻഡർ എന്നീ ഒഴിവുകളിലേക്ക് വോക്ക്-ഇൻ-ഇന്റർവ്യു നടത്തുന്നു. യോഗ്യത; മെഡിക്കൽ ഓഫീസർ- അഗദതന്ത്രം എം ഡി/ കായചികിത്സ എം ഡി, റ്റി സി എം സി രജിസ്ട്രേഷൻ. (പി ജി ഡിപ്ലോമ ഇൻ ക്ലിനിക്കൽ കോസ്മറ്റോളജി (പി ജി ഡി സി സി ), ഫെലോഷിപ്പ് ഇൻ മെഡിക്കൽ കോസ്മെറ്റോളജി (എഫ് എം സി), ഫെലോഷിപ്പ് ഇൻ അസ്തെറ്റിക്ക് മെഡിസിൻ (എഫ് എ എം) ഉള്ളവർക്ക് മുൻഗണന ലഭിക്കും. വനിതാ അറ്റൻഡർ - പത്താം ക്ലാസ് വിജയിച്ചവർ (ബ്യൂട്ടീഷൻ കോഴ്സ് പാസായവർക്ക് മുൻഗണന) പ്രായപരിധി 45 വയസ്. ഓഗസ്റ്റ് 18ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ജില്ലാ പഞ്ചായത്ത് ഓഫീസിൽ അസൽ രേഖകളുമായി ഇന്റർവ്യുവിൽ പങ്കെടുക്കാം. ഫോൺ 0474 2745918.

അപേക്ഷ ക്ഷണിച്ചു

കണ്ണൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡലൂം ടെക്നോളജിയിൽ ആരംഭിക്കുന്ന ഒരു വർഷത്തെ ക്ലോത്തിങ് ആന്റ് ഫാഷൻ ടെക്നോളജി കോഴ്സിൽ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കാം. യോഗ്യത എസ് എസ് എൽ സി. പ്രായപരിധി 35 വയസ്സ്. കോഴ്സ് ഫീ കോഷൻ ഡെപ്പോസിറ്റ് ഉൾപ്പെടെ 21,200 രൂപ. സർട്ടിഫിക്കറ്റുകൾ സഹിതം ഓഗസ്റ്റ് 21നകം ഇൻസ്റ്റിറ്റ്യൂട്ടിൽ ഹാജരാകണം. വിവരങ്ങൾക്ക് എക്സിക്യൂട്ടീവ് ഡയറക്ടർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലൂം ടെക്നോളജി കണ്ണൂർ, പി. ഒ. കിഴുന്ന, തോട്ടട, ഫോൺ: 0497 2835390.

ഗവേഷണ പ്രോജക്റ്റുകളിൽ നിയമനം

ഐസിഫോസിന്റെ ഗവേഷണ പ്രോജക്ടുകളിൽ റിസർച്ച് അസോസിയേറ്റിനെയും റിസർച്ച് അസിസ്റ്റന്റിനേയും കരാറിൽ നിയമിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: https://icfoss.in, 0471 2700012/13/14, 0471 2413013, 9400225962.

അധ്യാപക ഒഴിവ്

തിരുവനന്തപുരം പൂജപ്പുര എൽ.ബി.എസ് വനിതാ എൻജിനിയറിംഗ് കോളജിൽ കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ് വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിലും മെക്കാനിക്കൽ എൻജിനിയറിംഗ് വിഭാഗത്തിൽ ദിവസവേതനടിസ്ഥാനത്തിലും അധ്യാപക ഒഴിവുണ്ട്. നിയമനത്തിനായി ആഗസ്റ്റ് 23 ന് എഴുത്തുപരീക്ഷയും അഭിമുഖവും നടത്തും. അപേക്ഷകർ 21ന് വൈകുന്നേരം നാലുമണിക്ക് മുൻപ് www.lbt.ac.in ൽ ഓൺലൈനായി അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾ വെബ് സൈറ്റിൽ ലഭ്യമാണ്. യോഗ്യതയുള്ള അപേക്ഷകർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 23 ന് രാവിലെ 10 ന് കോളജ് ഓഫീസിൽ എത്തണം.

ഡെപ്യൂട്ടേഷൻ നിയമനം

തിരുവനന്തപുരം പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിലെ സിസ്റ്റം മാനേജർ, ടെക്നിക്കൽ അസിസ്റ്റന്റ്, പ്രോഗ്രാമിങ് ഓഫീസർ, ഡി.ടി.പി ഓപ്പറേറ്റർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ടെക്നിക്കൽ അറ്റൻഡർ തസ്തികകളിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിലേക്കായി അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സർക്കാർ സർവീസിലോ/സ്വയംഭരണ സ്ഥാപനങ്ങളിലോ തത്തുല്യമായ തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. പ്രവേശന പരീക്ഷാ കമ്മീഷണർ നേരിട്ട് കൂടിക്കാഴ്ച നടത്തിയ ശേഷം ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കും. സംസ്ഥാനത്തെ വിവിധ സർക്കാർ, സ്വയംഭരണ സ്ഥാപനങ്ങളിൽ സമാന ശമ്പള സ്കെയിലിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. 55,200-1,15,300 ശമ്പള സ്കെയിലുള്ളവർക്ക് ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിലെ നിലവിലെ ഒരു ഒഴിവിലേക്ക് അപേക്ഷിക്കാം. സിസ്റ്റം അഡ്മിനിസ്ട്രേഷൻ, ഡാറ്റ പ്രോസസ്സിംഗ്, സോഫ്റ്റ് വെയർ ഡെവലപ്പ്മെന്റ് എന്നീ മേഖലകളിലൊന്നിൽ മൂന്ന് വർഷത്തെ പരിചയവും ബിരുദവുമാണ് സിസ്റ്റം മാനേജരുടെ യോഗ്യത. സോഫ്റ്റ് വെയർ ഡെവലപ്പ്മെന്റിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും ബിരുദവും യോഗ്യതയുള്ളവർക്ക് ഈ തസ്തികയിൽ അപേക്ഷിക്കാം. 35,600 - 75,400 തസ്തികയിൽ ജോലി ചെയ്യുന്ന ബിരുദവും സർട്ടിഫിക്കറ്റ് ഇൻ ഡി ടി പി യുമുള്ളവർക്ക് ഡി ടി പി ഓപ്പറേറ്റർ തസ്തികയിൽ അപേക്ഷിക്കാം. 24,400-55200 ശമ്പള സ്കെയിലിൽ ജോലി ചെയ്യുന്നവർക്ക് ടെക്നിക്കൽ അറ്റൻഡർ തസ്തികയിൽ അപേക്ഷിക്കാം. ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ് വെയർ മെയ്ന്റനൻസ് ആന്റ് നെറ്റ് വർക്കിങ് ആണ് യോഗ്യത. ബിരുദവും, സോഫ്റ്റ്വെയർ ഡെവലപ്മെന്റിൽ രണ്ട് വർഷത്തെ പരിചയവുമുള്ളവർക്ക് പ്രോഗ്രാമിംഗ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ കെ.എസ്.ആർ 144 അനുസരിച്ചുള്ള പ്രൊഫോർമയും, ബയോഡാറ്റയും വകുപ്പ് മേധാവിയുടെ കാര്യാലയത്തിൽ നിന്നും എൻ.ഒ.സി ഉൾപ്പെടെ ഓഫീസ് മേലധികാരികൾ മുഖേന ആഗസ്റ്റ് 25ന് മുമ്പ് പ്രവേശന പരീക്ഷാ കമ്മീണറുടെ കാര്യാലയം, കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കോംപ്ലക്സ് (എഴാം നില) തമ്പാനൂർ, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം.

താത്കാലിക ഒഴിവ്

സംസ്ഥാന അർദ്ധ സർക്കാർ സ്ഥാപനത്തിൽ റിഗ്ഗർ തസ്തികയിൽ ഓപ്പൺ, പട്ടികജാതി, ഈഴവ/തിയ്യ/ബില്ലവ വിഭാഗക്കാർക്ക് ഏഴു താത്ക്കാലിക ഒഴിവുകൾ നിലവിലുണ്ട്. എട്ടാം ക്ലാസ്സ് വരെ വിദ്യാഭ്യാസ യോഗ്യതയും മലയാളം എഴുതാനും വായിക്കാനും കഴിവുള്ളവർക്കും ഖലാസി ആയി രണ്ട് വർഷത്തെ പ്രവൃത്തിപരിചയവുമുള്ള 18 നും 41 ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ ഒന്നിന് മുമ്പ് യോഗ്യത തെളിയ്ക്കുന്ന സർട്ടിഫിക്കറ്റ് സഹിതം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം.

സൂക്ഷമസംരംഭ കൺസൾട്ടന്റ് നിയമനം

ദേശീയ ഗ്രാമീണ ഉപജീവനമിഷൻ കുടുംബശ്രീ ബ്ലോക്ക് നോഡൽ സൊസൈറ്റി മുഖേന മല്ലപ്പള്ളി ബ്ലോക്കിൽ നടപ്പാക്കുവാൻ ലക്ഷ്യമിടുന്ന സ്റ്റാർട്ടപ്പ് വില്ലേജ് എന്റർപ്രണർഷിപ്പ് പ്രോഗ്രാം( എസ്വിഇപി) പദ്ധതിയിലേക്കായി ഫീൽഡ്തലത്തിൽ പ്രവർത്തിക്കുന്നതിന് സൂക്ഷമസംരംഭ കൺസൾട്ടന്റുമാരെ (എം.ഇ.സി) തെരെഞ്ഞെടുക്കുന്നു. മല്ലപ്പള്ളി ബ്ലോക്കിലെ ഗ്രാമപഞ്ചായത്തുകളിൽ സ്ഥിരതാമസക്കാരായ 25 നും 45 നും മധ്യേ പ്രായമുള്ള കുറഞ്ഞത് പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ള കുടുംബശ്രീ അംഗങ്ങൾക്കും കുടുംബശ്രീ കുടുംബാംഗങ്ങൾക്കും ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്കും അപേക്ഷിക്കാം.
കമ്പ്യൂട്ടർ പരിജ്ഞാനം, കണക്കുകൾ കൈകാര്യം ചെയ്യുന്നതിലുള്ള മികവ് എന്നിവ അഭികാമ്യം. ഹോണറേറിയം പൂർണമായും പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും. ചെറുകിട സംരംഭ മേഖലകളിൽ മുൻ പരിചയമുള്ളവർക്ക് മുൻഗണന. പ്രാഥമിക ഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെടുന്നവർ പരിശീലനത്തിൽ പങ്കെടുക്കണം. പൂരിപ്പിച്ച അപേക്ഷയും സ്വയംസാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റിന്റെ പകർപ്പും അയൽക്കൂട്ട/ ഓക്സിലറി ഗ്രൂപ്പ് അംഗത്വം തെളിയിക്കുന്നതിനുള്ള സാക്ഷ്യപത്രം എന്നിവ സഹിതം കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിൽ ആഗസ്റ്റ് 23 നു വൈകിട്ട് അഞ്ചിന് മുൻപായി ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് മല്ലപ്പള്ളി ബ്ലോക്കിലെ ഗ്രാമപഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ സി.ഡി.എസ്. ഓഫീസുമായി ബന്ധപ്പെടാം.

ഡോക്ടർമാരുടെ താത്ക്കാലിക ഒഴിവ്

തൃശൂർ ജില്ലയിൽ ആരോഗ്യ വകുപ്പിൽ (അലോപ്പതി) ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ, കാഷ്വൽറ്റി മെഡിക്കൽ ഓഫീസർ, സിവിൽ സർജൻ എന്നീ തസ്തികയിൽ താല്ക്കാലികമായി നിയമിക്കപ്പെടുന്നതിന് താല്പര്യമുള്ളവർ 21ന് തിങ്കളാഴ്ച വൈകീട്ട് 5 മണിയ്ക്ക് മുൻപായി തൃശ്ശൂർ ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം)ക്ക് അപേക്ഷ സമർപ്പിക്കേണ്ടതാണ്. 23ന് ബുധനാഴ്ച രാവിലെ 10.30ന് ജില്ലാ മെഡിക്കൽ ഓഫീസിൽ (ആരോഗ്യം) വെച്ച് നടത്തുന്ന ഇൻറർവ്യൂവിൽ ഉദ്യോഗാർത്ഥികൾ ഹാജരാകണം. ടി സി എം സി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, എം ബി ബി എസ് ബിരുദ സർട്ടിഫിക്കറ്റ്, പ്രായം തെളിയിക്കുന്നതിനുള്ള രേഖ, ആധാർ / വോട്ടേഴ്സ് ഐഡി കാർഡ് എന്നീ രേഖകളുടെ പകർപ്പ് സഹിതം അപേക്ഷിക്കണം.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.