Sections

Job Opportunities: വിവിധ താത്കാലിക ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

Wednesday, Aug 23, 2023
Reported By Admin
Job Offer

കുടുംബശ്രീയിൽ റിസോഴ്സ് പെഴ്സൺ

ഉപജീവന പ്രവർത്തനങ്ങളിലൂടെ കുടുംബങ്ങളിലേക്ക് വരുമാനം എത്തിക്കുന്നതിന് കുടുംബശ്രീ മിഷൻ ഈ വർഷം നടപ്പാക്കുന്ന പ്രത്യേക ഉപജീവന പദ്ധതിയിലേക്ക് റിസോഴ്സ് പെഴ്സണെ നിയമിക്കും. അതിദരിദ്ര-അഗതിരഹിത കേരളം കുടുംബാംഗങ്ങൾ, വയോജനങ്ങൾ, ശാരീരിക, മാനസിക വെല്ലുവിളി നേരിടുന്നവർ എന്നീ വിഭാഗങ്ങളുടെ സാമൂഹിക ഉൾച്ചേർക്കലും ഇവർക്കായി പ്രത്യേക ഉപജീവന പദ്ധതി ആവിഷ്ക്കരിച്ച് നടപ്പിലാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കുന്നതിനാണ് കമ്മ്യൂണിറ്റി തലത്തിൽ അഭിരുചിയുള്ള റിസോഴ്സ് പെഴ്സണെ തെരഞ്ഞെടുക്കുന്നത്. അപേക്ഷകർ കുടുംബശ്രീ അയൽക്കൂട്ട അംഗമോ ഓക്സിലറി ഗ്രൂപ്പ് അംഗമോ അയൽക്കൂട്ട കുടുംബാംഗമോ ആയിരിക്കണം. പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധമാണ്. ഹോണറേറിയം പ്രതിമാസം 10000 രൂപയായിരിക്കും. പരമാവധി 2000 രൂപ യാത്രബത്ത ലഭിക്കും. പ്രായപരിധി 18നും 35നും ഇടയിലായിരിക്കും. ഒഴിവുകളുടെ എണ്ണം 13. എഴുത്ത് പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. അപേക്ഷ ഫാം www.kudumbashree.org എന്ന വെബ്സൈറ്റിൽ നിന്നോ സി.ഡി.എഡസിൽ നിന്നോ ലഭിക്കും. അപേക്ഷകൾ സെപ്റ്റംബർ 1 ന് വൈകുന്നേരം 5 മണി വരെ സ്വീകരിക്കും. ജില്ലാമിഷൻ കോ ഓർഡിനേറ്റർ, കുടുംബശ്രീ, സിവിൽ സ്റ്റേഷൻ, പൈനാവ് പി.ഒ, കുയിലിമല, ഇടുക്കി ജില്ല എന്ന പേരിൽ മാറാവുന്ന 200 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് അപേക്ഷയോടൊപ്പം സമർപ്പിക്കണം. പൂരിപ്പിച്ച അപേക്ഷക്കൊപ്പം വിദ്യാഭ്യാസയോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, അയൽക്കൂട്ട അംഗം അല്ലെങ്കിൽ ഓക്സിലറി അംഗം എന്നിവ തെളിയിക്കുന്ന രേഖകൾ, ഫോട്ടോ അടങ്ങിയ അഡ്രസ്സ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ആധാർ കാർഡ് അല്ലെങ്കിൽ തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, ഡിമാന്റ് ഡ്രാഫ്റ്റ് എന്നിവ ഉള്ളടക്കം ചെയ്യേണ്ടതാണ്. അസൽ സർട്ടിഫിക്കറ്റുകൾ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതില്ല. അപേക്ഷകൾ ജില്ലാമിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ, സിവിൽ സ്റ്റേഷൻ, പൈനാവ് പി.ഒ, കുയിലിമല, പിൻ - 685603 എന്ന വിലാസത്തിലാണ് സമർപ്പിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862-232223.

മൃഗസംരക്ഷണ വകുപ്പിൽ ഒഴിവ്

മൃഗസംരക്ഷണ വകുപ്പിൽ ഇടുക്കി ജില്ലയിൽ രാത്രികാല അടിയന്തര മൃഗചികിത്സ സേവനം ലഭ്യമാക്കുന്നതിന് തൊടുപുഴ, ഇളംദേശം, ദേവികുളം, ഇടുക്കി ബ്ലോക്കുകളിലേക്ക് വെറ്ററിനറി സർവീസ് പ്രൊവൈഡറെ 90 ദിവസത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വാക് ഇൻ ഇന്റർവ്യൂ നടത്തും. ആഗസ്റ്റ് 24 ന് രാവിലെ 10.30 ന് തൊടുപുഴ മങ്ങാട്ടുകവലയിൽ പ്രവർത്തിക്കുന്ന ഇടുക്കി ജില്ലാ മൃഗസംരക്ഷണ ഓഫീസിലാണ് വാക് ഇൻ ഇന്റർവ്യൂ. രാത്രികാല സേവനത്തിന് താൽപര്യമുളള ബിവിഎസ്സി ആന്റ് എഎച്ച് യോഗ്യതയും കേരള സംസ്ഥാന വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷനുമുളളള ബിരുധദാരികൾക്ക് പങ്കെടുക്കാം. അഭിമുഖത്തിന് എത്തുന്നവർ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. വെറ്ററിനറി ബിരുദധാരികളുടെ അഭാവത്തിൽ വെറ്ററിനറി ഡോക്ടറുടെ തസ്തികയിൽ നിന്ന് വിരമിച്ചവരെയും പരിഗണിക്കും. നിയമനം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ഉദ്യോഗാർഥിയെ നിയമിക്കുന്നതു വരെയോ അല്ലെങ്കിൽ 90 ദിവസം വരെയോ ആയിരിക്കും.

ഡ്രൈവർ കം അറ്റൻഡർ ഒഴിവ്

മൃഗസംരക്ഷണ വകുപ്പിൽ ഇടുക്കി ജില്ലയിൽ ദേവികുളം ബ്ലോക്കിലെ മൊബൈൽ വെറ്ററിനറി യൂണിറ്റിന്റെ രണ്ട് ഷിഫ്റ്റുകളിലേക്കും ഡ്രൈവർ കം അറ്റൻഡറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ആഗസ്റ്റ് 25 ന് രാവിലെ 10 ന് തൊടുപുഴ മങ്ങാട്ടുകവലയിൽ പ്രവർത്തിക്കുന്ന ഇടുക്കി ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ വാക് ഇൻ ഇന്റർവ്യൂ നടക്കും. എസ്എസ്എൽസി വിജയവും എൽഎംവി ഡ്രൈവിംഗ് ലൈസൻസുമാണ് യോഗ്യത. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ഉദ്യോഗാർഥിയെ നിയമിക്കുന്നതു വരെയോ അല്ലെങ്കിൽ 90 ദിവസം വരെയോ ആയിരിക്കും നിയമനം. ദേവികുളം ബ്ലോക്കിൽ നിന്നുള്ള ഉദ്യോഗാർഥികൾക്കും മൊബൈൽ വെറ്ററിനറി യൂണിറ്റിൽ ഡ്രൈവർ കം അറ്റൻഡർ തസ്തികയിൽ പ്രവൃത്തിപരിചയമുള്ളവർക്കും മുൻഗണന ലഭിക്കും.

വാക് ഇൻ-ഇന്റർവ്യൂ

മലബാർ കാൻസർ സെന്ററിലെ ക്യാന്റീനിൽ പാചകക്കാരനെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. (സൗത്ത് ഇന്ത്യൻ, നോർത്ത് ഇന്ത്യൻ, ചൈനീസ് വിഭവങ്ങൾ). താൽപര്യമുള്ളവർ സെപ്റ്റംബർ ഒന്നിന് രാവിലെ 10 മണിക്ക് എം സി സി ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ അസ്സൽ രേഖകൾ സഹിതം ഹാജരാകുക.

ഗസ്റ്റ് ഫാക്കൽറ്റി ഒഴിവ്

വിനോദസഞ്ചാര വകുപ്പിന്റെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവൽ സ്റ്റഡീസിന്റെ തലശ്ശേരി പഠനകേന്ദ്രത്തിൽ ടൂറിസം, ഹോട്ടൽ മാനേജ്മെന്റ് എന്നീ വിഷയങ്ങളിൽ ഗസ്റ്റ് ഫാക്കൽറ്റികളുടെ ഒഴിവ് ആഗസ്റ്റ് 25 വരെ അപേക്ഷ സ്വീകരിക്കും. വിശദ വിവരങ്ങൾ www.kittsedu.org ൽ ലഭിക്കും. ഫോൺ: 9495995415.

താൽക്കാലിക നിയമനം

നടുവിൽ ഗവ.പോളിടെക്നിക്ക് കോളേജിൽ ലക്ചർ സിവിൽ, ട്രേഡ് ഇൻസ്ട്രക്ടർ സിവിൽ എന്നീ തസ്തികകളിൽ ദിവസവേതനടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പി എസ് സി അംഗീകരിച്ച ബന്ധപ്പെട്ട വിഷയത്തിൽ യോഗ്യതയുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 24ന് രാവിലെ 10.30ന് കൂടിക്കാഴ്ചക്കായി പോളിടെക്നിക്കിൽ ഹാജരാകണം. ഫോൺ: 0460 2251033.

ഗസ്റ്റ് അധ്യാപക ഒഴിവ്

ആലപ്പുഴ: സംസ്ഥാന വിനോദസഞ്ചാര വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കിറ്റ്സിന്റെ (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവൽ സ്റ്റഡീസ്) മലയാറ്റൂർ/എറണാകുളം പഠന കേന്ദ്രത്തിൽ ഹോട്ടൽ മാനേജ്മെന്റ് വിഷയത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. ഓഗസ്റ്റ് 25 വരെ അപേക്ഷ നൽകാം. വെബ്സൈറ്റ്: www.kittsedu.org ഫോൺ: 8848301113.

അസിസ്റ്റന്റ് ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ അഭിമുഖം

ആലപ്പുഴ: ഇൻഷുറൻസ് മെഡിക്കൽ സർവീസസ് വകുപ്പിന് കീഴിലെ പാതിരപ്പള്ളി ഇ.എസ്.ഐ. ആശുപത്രിയിലേക്ക് അസിസ്റ്റന്റ് ഇൻഷുറൻസ് മെഡിക്കൽ ഓഫീസറെ (ഹോമിയോ) കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.
ഹോമിയോപ്പതി ബിരുദവും എ. ക്ലാസ് രജിസ്ട്രേഷനുമാണ് യോഗ്യത. താത്പര്യമുള്ളവർ അസൽ യോഗ്യത സർട്ടിഫിക്കറ്റുമായി സെപ്റ്റംബർ അഞ്ചിന് രാവിലെ 11ന് ഇൻഷുറൻസ് മെഡിക്കൽ സർവീസസ് ഹോമിയോ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ (തൈക്കാട്, തിരുവനന്തപുരം) നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.

വോക്ക്-ഇൻ-ഇന്റർവ്യു

പുനലൂർ എൻ വി എച്ച് സി പി താലൂക്ക് ഹെഡ് കോർട്ടേഴ്സ് ഹോസ്പിറ്റലിൽ ഹെപ്പറ്റൈറ്റിസ് ട്രീറ്റ്മെന്റ് സെന്ററിലേക്ക് പീർ എജ്യുക്കേറ്റർ/സപ്പോർട്ടർ തസ്തികയിലേക്ക് വോക്ക്-ഇൻ-ഇന്റർവ്യു നടത്തും. യോഗ്യത പ്ലസ് ടു പാസ്, കമ്പ്യൂട്ടർ-ഇംഗ്ലീഷ് ഭാഷ പ്രാവീണ്യം, കമ്പ്യൂട്ടർ പരിജ്ഞാനം. അപേക്ഷകർ ഹെപ്പറ്റൈറ്റിസ് ബി/സി രോഗം വന്ന് ഭേദമായവർ ആയിരിക്കണം (ട്രീറ്റ്മെന്റ് രേഖകൾ ഹാജരാക്കണം). അഭിമുഖം സെപ്റ്റംബർ അഞ്ചിന് രാവിലെ 11ന് ജില്ലാ മെഡിക്കൽ ഓഫീസിൽ (ആരോഗ്യം) നടത്തും. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പും ഹാജരാക്കണം. ഫോൺ :0474 2795017.

അധ്യാപക ഒഴിവ്

വരടിയം ടെക്നിക്കൽ ഹയർ സെക്കണ്ടറി സ്കൂളിലെ ഒഴിവുള്ള ഗസ്റ്റ് ലക്ചറർ ഇൻ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ലൈബ്രറി സയൻസിൽ 60 ശതമാനം മാർക്കോടെയുള്ള മാസ്റ്റർ ബിരുദമാണ് യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും ഒറിജിനൽ സർ ട്ടിഫിക്കറ്റുകളുടെ ഒരു സെറ്റ് പകർപ്പുകളുമായി ആഗസ്റ്റ് 24 ന് രാവിലെ 11 മണിക്ക് ഓഫീസിൽ ഹാജരാകണം. ഫോൺ : 8547005022, 9497072620.

മലയാളം അസിസ്റ്റന്റ് പ്രൊഫസർ (ഗസ്റ്റ്) - വാക്-ഇൻ-ഇന്റർവ്യൂ

കണ്ണൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്ലൂം ടെക്നോളജിയുടെ കീഴിലുള്ള കോസ്റ്റ്യൂം ആന്റ് ഫാഷൻ ഡിസൈനിങ്ങ് കോളേജിൽ മലയാളം അസിസ്റ്റന്റ് പ്രൊഫസർ (ഗസ്റ്റ്)- തസ്തികയിൽ നിയമനം നടത്തുന്നു. ആഗസ്റ്റ് 25ന് രാവിലെ 10.30ന് തോട്ടടയിലെ ഇൻസ്റ്റിറ്റ്യൂട്ട് കാമ്പസിൽ വെച്ച് നടത്തുന്ന അഭിമുഖം വഴിയാണ് തെരഞ്ഞെടുപ്പ്. മലയാളത്തിൽ ബിരുദാനന്തര ബിരുദവും, യൂജിസി നെറ്റ് , അധ്യാപന പരിചയവും ഉള്ള ഉദ്യോഗാർത്ഥികൾ യോഗ്യതയും, പ്രവർത്തി പരിചയവും തെളിയിക്കുന്ന എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും, കോപ്പിയും, ബയോഡാറ്റയും സഹിതം ആഗസ്റ്റ് 25 ന് രാവിലെ 10.30 ന് തോട്ടടയിലുള്ള ഐ.ഐ.എച്ച്.ടി യിൽ വെച്ച് നടക്കുന്ന വാക്ക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്. ഫോൺ : 0497 2835390

അക്രഡിറ്റഡ് എഞ്ചിനീയർ ഒഴിവ്

മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്തിൽ മഹാത്മാഗാന്ധി എൻ.ആർ.ഇ.ജി.എസ് പദ്ധതി നിർവ്വഹണവുമായി ബന്ധപ്പെട്ട് കരാറടിസ്ഥാനത്തിൽ അക്രഡിറ്റഡ് എഞ്ചിനീയറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സിവിൽ, അഗ്രിക്കൾച്ചറൽ എഞ്ചിനിയറിംഗ് യോഗ്യത ഉള്ളവർക്കും യോഗ്യതയുളളവരുടെ അഭാവത്തിൽ മൂന്ന് വർഷ പോളിടെക്നിക് സിവിൽ ഡിപ്ലോമയും, കുറഞ്ഞത് അഞ്ച് വർഷം തൊഴിലുറപ്പ് പദ്ധതി തദ്ദേശസ്വയംഭരണ സർക്കാർ/അർദ്ധസർക്കാർ, പൊതുമേഖല സർക്കാർ മിഷൻ സർക്കാർ ഏജൻസി എന്നീ സ്ഥാപനങ്ങളിലെ പ്രവൃത്തി പരിചയവും, രണ്ട് വർഷ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ഡിപ്ലോമയും കുറഞ്ഞത് പത്ത് വർഷം തൊഴിലുറപ്പ് പദ്ധതി തദ്ദേശസ്വയംഭരണ സർക്കാർ/അർദ്ധസർക്കാർ പൊതുമേഖല സർക്കാർ മിഷൻ സർക്കാർ ഏജൻസി എന്നീ സ്ഥാപനങ്ങളിലെ പ്രവൃത്തി പരിചയവും പരിഗണിക്കും. ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുളള രേഖകൾ സഹിതം ആഗസ്റ്റ് 26 വൈകിട്ട് അഞ്ചു മണി മുൻപായി അപേക്ഷ നൽകണം. ഫോൺ : 0487-2262473, 8281040586

ഹോട്ടൽ മാനേജ്മെന്റ് ഗസ്റ്റ് ഫാക്കൽറ്റി ഒഴിവ്

വിനോദസഞ്ചാര വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവൽ സ്റ്റഡീസി (കിറ്റ്സ് ) ന്റെ മലയാറ്റൂർ /എറണാകുളം പഠന കേന്ദ്രത്തിൽ ഹോട്ടൽ മാനേജ്മെന്റ് വിഷയത്തിൽ ഗസ്റ്റ് ഫാക്കൽറ്റിയുടെ ഒഴിവ്. അപേക്ഷകൾ ആഗസ്റ്റ് 25 ന് മുമ്പ് ഓഫീസിൽ ലഭ്യമാകണം. വിശദ വിവരങ്ങൾക്ക് www.kittsedu.org 8848301113

റെസ്ക്യൂ ഓഫീസർ നിയമനം: അപേക്ഷ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിന് കീഴിൽ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ ശരണബാല്യം/കാവൽ പ്ലസ് റെസ്ക്യൂ ഓഫീസർ തസ്തികയിലേക്ക് ദിവസവേതനടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എം.എസ്.ഡബ്ല്യു/എം.എ സോഷ്യോളജി ആണ് യോഗ്യത. പാലക്കാട് ജില്ലക്കാർക്കും കുട്ടികളുടെ മേഖലയിൽ പ്രവൃത്തിപരിചയമുള്ളവർക്കും മുൻഗണന. പ്രതിമാസ വേതനം 20,000 രൂപ. പ്രായപരിധി 30. താത്പര്യമുള്ളവർ ഫോട്ടോ പതിച്ച ബയോഡാറ്റ, യോഗ്യത, പ്രവൃത്തിപരിചയം, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ആഗസ്റ്റ് 26നകം ജില്ലാ സംരക്ഷണ ഓഫീസർ, ജില്ലാ സംരക്ഷണ യൂണിറ്റ്, മുൻസിപ്പൽ കോംപ്ലക്സ്, റോബിൻസൺ റോഡ്, പാലക്കാട്-678001 എന്ന വിലാസത്തിൽ തപാൽ മുഖേന അപേക്ഷിക്കണമെന്ന് ജില്ലാ ശിശു സംരക്ഷണ ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ശിശു സംരക്ഷണ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 04912531098, 8281899468.

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

പട്ടികജാതി വികസന വകുപ്പിന് കീഴിൽ ജില്ലയിലെ മംഗലം ഗവ ഐ.ടി.ഐയിൽ സർവേയർ ട്രേഡിൽ ട്രെയിനിങ് ഇൻസ്ട്രക്ടർ തസ്തികയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം. സർക്കാർ അംഗീകൃത മൂന്ന് വർഷ സിവിൽ എൻജിനീയറിങ് ഡിപ്ലോമയാണ് യോഗ്യത. പ്രതിമാസവേതനം 27,825 രൂപ. താത്പര്യമുള്ളവർ ബയോഡാറ്റയും യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം ആഗസ്റ്റ് 22 ന് രാവിലെ 11 ന് മലപ്പുറം സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ കൂടിക്കാഴ്ചയ്ക്കെത്തണമെന്ന് കോഴിക്കോട് ഉത്തരമേഖല ട്രെയിനിങ് ഇൻസ്പെക്ടർ അറിയിച്ചു. ഫോൺ: 0495 2371451.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.