Sections

വിവിധ തസ്തികകളിലേക്ക് താത്കാലിക നിയമനത്തിനായി അപേക്ഷിക്കാം

Tuesday, Jan 24, 2023
Reported By Admin
Job Offers

വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാൻ അവസരം


ക്ലാർക്ക് / അക്കൗണ്ടന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം

കോട്ടയം ജില്ലാ നിർമ്മിതി കേന്ദ്രത്തിൽ ക്ലാർക്ക് / അക്കൗണ്ടന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. ബികോം, ടാലി, പിജി ഡി.സി.എ ആണ് യോഗ്യത. രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം അഭിലഷണീയം. 35 വയസാണ് പ്രായപരിധി. യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം ഫെബ്രുവരി 3 ന് രാവിലെ 11 ന് ജില്ലാ നിർമിതി കേന്ദ്രത്തിന്റെ പൂവൻതുരുത്തിലുള്ള ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിൽ ഹാജരാകണം. ഫോൺ: 0481 2342241, 2341543

ഗസ്റ്റ് ഇൻസ്ട്രക്ടർ തസ്തികയിലേക്ക് അപേക്ഷിക്കാം

കളമശേരി ഇൻഡസ്ട്രിയൽ ടൂൾ മേക്കിംഗ് സെക്ഷനിലേക്ക് ഓപ്പൺ കാറ്റഗറിയിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒരു ഒഴിവുണ്ട്. എൻസിവിറ്റി സർട്ടിഫിക്കറ്റും ഏഴ് വർഷം പ്രവർത്തന പരിചയവും അല്ലെങ്കിൽ ടൂൾ ആൻറ് ഡൈ മേക്കിംഗ്/മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ/ഡിഗ്രിയും പ്രസ്തുത മേഖലയിൽ രണ്ട് വർഷം പ്രവർത്തന പരിചയവുമാണ് യോഗ്യത. പ്രതിദിനം 240 രൂപ നിരക്കിൽ പരമാവധി 24000 രൂപയാണ് പ്രതിമാസം ലഭിക്കുന്നത്. പ്രസ്തുത യോഗ്യതയുളള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റ് സഹിതം ജനുവരി 24 ന് രാവിലെ 10.30 ന് എ.വി.ടി.എസ് പ്രിൻസിപ്പാൾ മുമ്പാകെ ഹാജരാകണം. ഫോൺ 0484-2557275.

അങ്കണവാടികളിൽ വർക്കർ/ഹെൽപ്പർ ഒഴിവ്

ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിൽ വർക്കർ/ഹെൽപ്പർ ഒഴിവ്. പഞ്ചായത്തിൽ സ്ഥിരതാമസമുള്ള 18 നും 46 നും മധ്യേ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം. വർക്കർ തസ്തികയിലേക്ക് എസ്.എസ്.എൽ.സി പാസായവരും ഹെൽപ്പർ തസ്തികയിലേക്ക് എസ്.എസ്.എൽ.സി പാസാകാത്തവരും എഴുത്തും വായനയും അറിയുന്നവരുമാണ് അപേക്ഷിക്കേണ്ടത്. എസ്.സി, എസ്.ടി വിഭാഗക്കാർക്ക് മൂന്ന് വർഷത്തെ വയസിളവ് ലഭിക്കും. അപേക്ഷകൾ ഫെബ്രുവരി നാലിന് വൈകിട്ട് അഞ്ചിനകം നൽകണം. അപേക്ഷ മാതൃക പട്ടാമ്പി ശിശു വികസന ഓഫീസിലോ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലോ ലഭിക്കും. മുൻവർഷങ്ങളിൽ അപേക്ഷിച്ചവർക്ക് വീണ്ടും അപേക്ഷിക്കാം. മേൽവിലാസം എഴുതിയ പോസ്റ്റൽ കാർഡ് സഹിതം വികസന പദ്ധതി ഓഫീസർ, ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ്, മിനി സിവിൽ സ്റ്റേഷൻ പട്ടാമ്പി- 679303 വിലാസത്തിൽ അപേക്ഷിക്കണം. നിബന്ധനകൾ പാലിക്കാത്തതും സർട്ടിഫിക്കറ്റുകൾ, സ്ഥിരതാമസക്കാരിയാണ് എന്ന് തെളിയിക്കുന്ന രേഖകൾ കൃത്യമായി വെക്കാത്തതുമായ അപേക്ഷകൾ സ്വീകരിക്കില്ലെന്ന് പട്ടാമ്പി ശിശു വികസന പദ്ധതി ഓഫീസർ അറിയിച്ചു. ഫോൺ: 0466 2211832.

ഗസ്റ്റ് ലക്ചറർ ഒഴിവ്

അട്ടപ്പാടി രാജീവ് ഗാന്ധി സ്മാരക ആർട്സ് ആൻഡ് സയൻസ് കോളെജിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിൽ ഗസ്റ്റ് ലക്ചറർ ഒഴിവ്. 55 ശതമാനം മാർക്കോടുകൂടിയുള്ള ബിരുദാനന്തര ബിരുദവും നെറ്റും ആണ് യോഗ്യത. നെറ്റ് ഉള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. ഉദ്യോഗാർത്ഥികൾ തൃശൂർ കോളെജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ രജിസ്റ്റർ ചെയ്തിരിക്കണം. രജിസ്്രേടഷൻ സർട്ടിഫിക്കറ്റിന്റെ പകർപ്പ് കൈവശം കരുതണം. താത്പര്യമുള്ളവർ ജനുവരി 24 ന് രാവിലെ 11 ന് അസൽ രേഖകളും പകർപ്പുകളുമായി ഓഫീസിൽ അഭിമുഖത്തിനെത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ: 04924 254142.

സ്റ്റാഫ് നഴ്സ്: വാക്കിങ് ഇന്റർവ്യൂ

സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് ഇന്റർവ്യൂ നടത്തുന്നു പട്ടികവർഗ വികസന വകുപ്പ് അട്ടപ്പാടി ഐ.ടി.ഡി.പി ഓഫീസിന്റെ പ്രവർത്തന പരിധിയിൽ ആരംഭിക്കുന്ന പ്രത്യേക മെഡിക്കൽ യൂണിറ്റിൽ സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് ജനുവരി 31 ന് ഉച്ചയ്ക്ക് രണ്ടിന് വാക്കിങ് ഇന്റർവ്യൂ നടത്തുന്നു. പ്രീഡിഗ്രി, പ്ലസ് ടു, വി.എച്ച്.എസ്.ഇ (സയൻസ്), ബി.എസ്.സി നഴ്സിങ്/ജി.എൻ.എം ആണ് യോഗ്യത. കേരള നഴ്സസ് ആൻഡ് മിഡ് വൈവ്സ് കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. പട്ടികവർഗക്കാർക്ക് മുൻഗണന. പ്രായം 20 നും 41 നും മധ്യേ. താത്പര്യമുള്ളവർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുമായി ജനുവരി 31 ന് ഉച്ചയ്ക്ക് രണ്ടിന് അഗളി ഐ.ടി.ഡി.പി ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ: 04924254382.
മെഡിക്കൽ ഓഫീസർ: വാക്കിങ് ഇന്റർവ്യൂ 31 ന്

മെഡിക്കർ ഓഫീസർ (അലോപ്പതി): വാക്കിങ് ഇന്റർവ്യൂ

പട്ടികവർഗ വികസന വകുപ്പ് അട്ടപ്പാടി ഐ.ടി.ഡി.പി ഓഫീസിന്റെ പ്രവർത്തന പരിധിയിലെ പി.വി.ടി.ജി ഊരുകൾ കേന്ദ്രീകരിച്ച് ആരംഭിക്കുന്ന മെഡിക്കൽ യൂണിറ്റിൽ മെഡിക്കർ ഓഫീസർ (അലോപ്പതി) തസ്തികയിലേക്ക് ജനുവരി 31 ന് രാവിലെ 11 ന് വാക്കിങ് ഇന്റർവ്യൂ നടത്തുന്നു. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള മെഡിക്കൽ ബിരുദമാണ് (എം.ബി.ബി.എസ്) യോഗ്യത. ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം. പ്രവർത്തിപരിചയം, ഉന്നത യോഗ്യതകൾ എന്നിവ അഭിലഷണീയ യോഗ്യതയായി പരിഗണിക്കും. പട്ടികവർഗ വിഭാഗക്കാർക്ക് മുൻഗണന. പ്രായം 25 നും 45 നും മധ്യേ. താത്പര്യമുള്ളവർ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുമായി ജനുവരി 31 ന് രാവിലെ 11 ന് അഗളി ഐ.ടി.ഡി.പി ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് പ്രൊജക്ട് ഓഫീസർ അറിയിച്ചു. ഫോൺ: 04924254382.

മെഡിക്കൽ ഓഫീസർ തസ്തികയിൽ താത്കാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

തൃശൂർ ജില്ലയിലെ ആരോഗ്യ വകുപ്പിൽ മെഡിക്കൽ ഓഫീസർ തസ്തികയിൽ താത്കാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ടി സി എം സി രജിസ്റ്റർഡ് സർട്ടിഫിക്കറ്റ്, എം ബി ബി എസ് ഡിഗ്രി സർട്ടിഫിക്കറ്റ്, വയസ്സ് തെളിയിക്കുന്ന രേഖ, ആധാർ /ഇലക്ഷൻ ഐഡി കാർഡ് എന്നീ രേഖകളുടെ പകർപ്പ് സഹിതം തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അപേക്ഷ സമർപ്പിക്കേണ്ടതാണ്. അവസാന തിയ്യതി: ജനുവരി 21 ന് ശനിയാഴ്ച വൈകിട്ട് അഞ്ചുമണി. ജനുവരി 23 തിങ്കളാഴ്ച രാവിലെ 10:30ന് തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസിൽ അഭിമുഖം നടത്തും.

ടെക്നിക്കൽ അസിസ്റ്റന്റ് നിയമനം

ജില്ലാ പഞ്ചായത്തിന് കീഴിലെ പാലക്കാട് സ്മോൾ ഹൈഡ്രോ കമ്പനിയിൽ ടെക്നിക്കൽ അസിസ്റ്റന്റ് നിയമനം. ബി.ടെക് ഇലക്ട്രിക്കൽ എൻജിനീയറിങ് ബിരുദമാണ് യോഗ്യത. ഏതെങ്കിലും പൊതുമേഖലാ സ്ഥാപനത്തിൽ ഡ്രോയിങ് ബ്രാഞ്ച്/ ടെക്നിക്കൽ അസിസ്റ്റന്റായി ഒരു വർഷത്തെ പ്രവർത്തി പരിചയം. പ്രായപരിധി 20 നും 36 നും മധ്യേ. പട്ടികജാതി/പട്ടികവർഗക്കാർക്ക് അഞ്ചും ഒ.ബി.സി വിഭാഗത്തിന് മൂന്നും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കുമെന്ന് പാലക്കാട് സ്മോൾ ഹൈഡ്രോ കമ്പനി ചെയർപേഴ്സൺ മാനേജിങ് ഡയറക്ടർ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. ഫോൺ: 0491 2505504.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.