- Trending Now:
തിരുവനന്തപുരം സർക്കാർ ആർട്സ് കോളജിൽ ബയോകെമിസ്ട്രി ഗസ്റ്റ് അധ്യാപക നിയമനത്തിന് മെയ് 29ന് രാവിലെ 11ന് ഇന്റർവ്യൂ നടത്തും. കോളജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്ത യു.ജി.സി നിഷ്കർഷിച്ച നിശ്ചിത യോഗ്യതയുള്ളവർ ബയോഡാറ്റ, അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പങ്കെടുക്കണം.
കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്ട് അഡൈ്വസറി ബോർഡ്, എറണാകുളം ഓഫീസിൽ ഒഴിവു വരുന്ന ക്ലാർക്ക് തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം. സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളിൽ അസിസ്റ്റന്റ്/ക്ലാർക്ക് തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് ഡി.ടി.പി പരിജ്ഞാനം ഉണ്ടായിരിക്കണം. അപേക്ഷ 15 ദിവസത്തിനകം ചെയർമാൻ അഡൈ്വസറി ബോർഡ്, കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്ട്, പാടം റോഡ്, എളമക്കര കൊച്ചി - 682 026, എറണാകുളം (ഫോൺ 0484 2537411) എന്ന വിലാസത്തിൽ നൽകണം.
വിളക്കുടി കുടുംബാരോഗ്യകേന്ദ്രത്തിൽ സ്റ്റാഫ് നഴ്സിനെ താൽക്കാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. മേയ് 20 രാവിലെ 11 മണിക്കു വിളക്കുടി കുടുംബാരോഗ്യകേന്ദ്രം കോൺഫറൻസ് ഹാളിൽ വാക്ക്-ഇൻ-ഇന്റർവ്യു നടത്തും. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖകൾ സഹിതം ഇന്റർവ്യൂവിൽ പങ്കെടുക്കണം.
കേരള ഹെൽത്ത് റിസർച്ച് ആന്റ് വെൽഫയർ സൊസൈറ്റി കണ്ണൂർ റീജ്യൻ പരിയാരം ആയുർവ്വേദ ആശുപത്രി പേവാർഡിലേക്ക് ആയുർവ്വേദ നഴ്സ് തസ്തികയിൽ നിയമനം നടത്തുന്നതിലേക്കായി മേയ് 20 രാവിലെ 11 മണിക്ക് പരിയാരം ഗവ. ആയുർവ്വേദ ആശുപത്രിയിൽ അഭിമുഖം നടത്തുന്നു. ഉദ്യോഗാർത്ഥികൾ അന്നേ ദിവസം 10.30 - നു മുൻപായി യോഗ്യതാ സർട്ടിഫിക്കറ്റുകളുടെയും, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് www.khrws.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ ദ്രവ്യഗുണവിജ്ഞാന (Pharmacology) വിഭാഗത്തിൽ ഹോണറേറിയം അടിസ്ഥാനത്തിൽ താത്കാലികമായി ടെക്നീഷ്യൻ (ബയോടെക്നോളജി) തസ്തികയിൽ നിയമനം നടത്തുന്നതിന് മെയ് 25ന് രാവിലെ 11ന് കോളജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വാക്-ഇൻ-ഇന്റർവ്യൂ നടത്തും. എം.എസ്.സി, ബി.എസ്.സി ബയോടെക്നോളജിയും ടിഷ്യുകൾച്ചർ മേഖലയിൽ രണ്ടു വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. (ഈ വിഷയത്തിൽ പി.എച്ച്.ഡി ഉള്ളവർക്ക് മുൻഗണന) ഉദ്യോഗാർഥികൾ വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും സഹിതം അന്നേ ദിവസം രാവിലെ 10.30ന് കോളജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ ഹാജരാകണം.
ലൈഫ് മിഷൻ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ജില്ലാ മിഷൻ കോ-ഓഡിനേറ്റർമാരെ അന്യത്ര സേവന (ഡെപ്യൂട്ടേഷൻ) വ്യവസ്ഥയിൽ നിയമിക്കപ്പെടുന്നതിന് അപേക്ഷ ക്ഷണിച്ചു. തദ്ദേശസ്വയംഭരണ വകുപ്പിൽ ഗസറ്റഡ് തസ്തികയിൽ ജോലി നോക്കുന്ന, വികസന-ക്ഷേമ പ്രവർത്തനങ്ങളിൽ പ്രത്യേകം താൽപര്യവും കഴിവുമുള്ള ജീവനക്കാർക്ക് അപേക്ഷിക്കാവുന്നതാണ്. നിശ്ചിത മാതൃകയിലുള്ള അപേക്ഷ നിരാക്ഷേപ സാക്ഷ്യപത്രം (എൻ.ഒ.സി) സഹിതം 31.05.2023 പകൽ 3 മണിക്കകം ലൈഫ് മിഷൻ സംസ്ഥാന ഓഫീസിൽ ലഭിക്കേണ്ടതാണ്. നിരാക്ഷേപ സാക്ഷ്യപത്രം കൂടാതെയുള്ള അപേക്ഷകൾ പരിഗണിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾ ലൈഫ് മിഷൻ സംസ്ഥാന ഓഫീസിൽ നിന്നും അറിയാവുന്നതാണ്.
ഹാർബർ എൻജിനീയറിംഗ് വകുപ്പിന് കീഴിൽ അർത്തുങ്കൽ സബ് ഡിവിഷൻ ഓഫീസിലേക്ക് ഡ്രാഫ്റ്റ്സ്മാൻ / ഓവർസിയർ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബി.ടെക്/ഐ.ടി.ഐ /ഡിപ്ലോമ യോഗ്യതയുള്ള 40 വയസ്സിന് താഴെ പ്രായമുള്ളവർ സർട്ടിഫിക്കറ്റ്, സാക്ഷ്യപ്പെടുത്തിയ പകർപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം 19 ന് രാവിലെ 10 മണിക്ക് അർത്തുങ്കൽ ഹാർബർ എൻജിനീയറിങ് സബ് ഡിവിഷൻ ഓഫീസിൽ അഭിമുഖത്തിനായി എത്തണം. ഫോൺ: 0477-2962710, 9400018728.
കാർത്തികപ്പള്ളി ഐ.എച്ച്.ആർ.ഡി. കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ കമ്പ്യൂട്ടർ പ്രോഗ്രാമറെയും മാനേജ്മെന്റ്, കൊമേഴ്സ്, കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെയും നിയമിക്കുന്നു. കമ്പ്യൂട്ടർ പ്രോഗ്രാമർ തസ്തികയിലേക്ക് ഐ.എച്ച്.ആർ.ഡി. അല്ലെങ്കിൽ ഡി.റ്റി.ഇ.ൽ നിന്നുള്ള പി.ജി.ഡി.സി.എ. അല്ലെങ്കിൽ ബി.എസ്.സി. കമ്പ്യൂട്ടർ സയൻസ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. അഭിമുഖത്തിനായി മെയ് 26 -ന് ഉച്ചക്ക് രണ്ടിന് കോളേജിൽ എത്തണം. ഗസ്റ്റ് അധ്യാപക തസ്തികയിലേക്ക് അതത് വിഷയങ്ങളിൽ 55% മാർക്കോടെയുള്ള പി.ജി.യാണ് യോഗ്യത. നെറ്റ്, എം.ഫിൽ, പി.എച്ച്.ഡി.യുള്ളവർക്ക് മുൻഗണന. വിവിധ വിഷയങ്ങളിൽ അഭിമുഖം നടക്കുന്ന തീയതിയും സമയവും ചുവടെ; മാനേജ്മെന്റ് (25-ന് രാവിലെ 9.30), കോമേഴ്സ് (25-ന് രാവിലെ 11), കമ്പ്യൂട്ടർ സയൻസ് (26 -ന് രാവിലെ 10), ഇലക്ട്രോണിക്സ് (27 -ന് രാവിലെ 10), മാത്തമാറ്റിക്സ് (27 -ന് ഉച്ചയ്ക്ക് ഒരു മണി). ഉദ്യോഗാർഥികൾ യോഗ്യത, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം കോളേജ് പ്രിൻസിപ്പാൾ ഓഫീസിൽ അഭിമുഖത്തിനായി എത്തണം. ഫോൺ: 0479- 2485370, 2485852, 854700518.
വയനാട്: ലൈഫ് മിഷനിൽ ജില്ലാ കോർഡിനേറ്റർമാരെ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പിൽ ഗസറ്റഡ് തസ്തികയിൽ ജോലി ചെയ്യുന്ന, വികസന-ക്ഷേമ പ്രവർത്തനങ്ങളിൽ പ്രത്യേകം താൽപര്യവും കഴിവുമുള്ള ജീവനക്കാർക്ക് അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, എൻ.ഒ.സി എന്നിവ സഹിതം മേയ് 31 വൈകീട്ട് 3 നകം ലൈഫ് മിഷൻ സംസ്ഥാന ഓഫിസിൽ ലഭിക്കണം. ഫോൺ: 0471 2449939.
ചാഴൂർ പഞ്ചായത്തിൽ സ്ഥിരതാമസക്കാരായ വനിതകളിൽനിന്ന് അങ്കണവാടി വർക്കർ, ഹെൽപ്പർമാരുടെ അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ അന്തിക്കാട് ശിശുവികസന ഓഫീസറുടെ കാര്യാലയത്തിൽ മെയ് 30 വൈകുന്നേരം 5 മണിക്കുള്ളിൽ ലഭിക്കണം. വർക്കർ നിയമനത്തിന് പത്താംതരം പാസ്സാകണം. ഹെൽപ്പർ നിയമനത്തിന് അപേക്ഷിക്കുന്നവർ പത്താംതരം പാസാകാത്തവരും മലയാളം എഴുതാനും വായിക്കാനും കഴിയുന്നവരും ആകണം. അപേക്ഷകർ 18നും 46നും ഇടയിൽ പ്രായപരിധി ഉള്ളവർ ആയിരിക്കണം.
ഫോൺ : 0487 2638800
കടങ്ങോട് പഞ്ചായത്തിൽ സ്ഥിരതാമസക്കാരായ വനിതകളിൽനിന്ന് അങ്കണവാടി വർക്കർ, ഹെൽപ്പർമാരുടെ അപേക്ഷ ക്ഷണിച്ചു. ചൊവ്വന്നൂർ ഐസിഡിഎസ് ഓഫീസിൽ ജൂൺ 12 ന് 3 മണി വരെ അപേക്ഷ സ്വീകരിക്കും. വർക്കർ നിയമനത്തിന് പത്താംതരം പാസ്സാകണം. ഹെൽപ്പർ നിയമനത്തിന് അപേക്ഷിക്കുന്നവർ പത്താംതരം പാസാകാത്തവരും മലയാളം എഴുതാനും വായിക്കാനും കഴിയുന്നവരും ആകണം. അപേക്ഷകർ 18നും 46നും ഇടയിൽ പ്രായപരിധി ഉള്ളവർ ആയിരിക്കണം.
പുല്ലൂറ്റ് കെ കെ ടി എം ഗവ. കോളേജിൽ ട്രാവൽ ആൻഡ് ടൂറിസം മാനേജ്മന്റ് രണ്ട് അതിഥി അധ്യാപക ഒഴിവിലേക്ക് 26ന് രാവിലെ 11 മണിക്ക് കൂടിക്കാഴ്ച നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഗസ്റ്റ് പാനലിൽ രജിസ്റ്റർ ചെയ്തവർ വയസ്സ്, യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം ഹാജരാകണം. ഫോൺ: 0480 2802213.
കണ്ണൂർ ഗവ. ആയുർവേദ കോളേജിൽ സോറിയാസിസ് ഗവേഷണ പദ്ധതിയിൽ താൽക്കാലിക അടിസ്ഥാനത്തിൽ സീനിയർ റിസേർച്ച് ഫെലോയുടെ തസ്തികയിലേക്ക് നിയമനം നടത്തുന്നു. അംഗീകൃത യൂനിവേഴ്സിറ്റിയിൽ നിന്നുള്ള ബി എ എം എസ് ബിരുദമാണ് അടിസ്ഥാന യോഗ്യത. ആയുർവേദ ബിരുദാനന്തര ബിരുദം, ഗവേഷണത്തിലെ പ്രവൃത്തി പരിചയം, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവ അഭിലഷണീയം. പ്രായപരിധി 35 വയസ്സ്. പ്രായപരിധിയിൽ നിയമാനുസൃതമായ ഇളവ് അനുവദിക്കും. യോഗ്യരായവർ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപകർപ്പുകളും, ഫോട്ടോയും, ആധാർ കാർഡും, ബയോഡാറ്റയും സഹിതം മെയ് 30 ന് രാവിലെ 9.30 ന് പരിയാരത്തുള്ള കണ്ണൂർ ഗവ. ആയുർ വേദ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ എത്തിച്ചേരുക. നിയമനം ലഭിക്കുന്നവർക്ക് പ്രതിമാസം 35000 രൂപ + വീട്ട് വാടക അലവൻസ് സമാഹൃത വേതനമായി ലഭിക്കും. നിയമനം ആറ് മാസത്തേക്കായിരിക്കും. പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ നിയമനകാലാവധി നീട്ടി നൽകുന്നതാണ്. വെബ്സൈറ്റ് www.ccras.nic.in. ഫോൺ. 0497 2800167
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.