Sections

നിരവധി തസ്തികകളിൽ തൊഴിൽ അവസരം

Thursday, Mar 02, 2023
Reported By Admin
Job Offer

നിരവധി തസ്തികകളിൽ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു


വാക് ഇൻ ഇന്റർവ്യൂ ഓവർസിയർ, അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികകളിൽ നിയമനം

ജൽ ജീവൻ മിഷൻ മുഖേന നടപ്പിലാക്കുന്ന പ്രവർത്തനങ്ങൾക്ക് വേണ്ടി കേരള വാട്ടർ അതോറിറ്റി പ്രൊജക്ട് ഡിവിഷൻ മലപ്പുറത്തിന്റെ കീഴിൽ ദിവസവേതന അടിസ്ഥാനത്തിൽ ഓവർസിയർ, അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികകളിൽ നിയമനം നടത്തുന്നു. ഐ.ടി.ഐ/ഐ.ടി.സി/ സിവിൽ എഞ്ചിനീയറിങ് ഡിപ്ലോമയാണ് ഓവർസിയർക്കു വേണ്ട യോഗ്യത. പ്രവൃത്തി പരിചയം അഭികാമ്യം. കേരള വാട്ടർ അതോറിറ്റിയിൽ അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികയിലോ അല്ലെങ്കിൽ അതിനു മുകളിലോ ഉള്ള തസ്തികയിൽ ചുരുങ്ങിയത് 10 വർഷത്തെ പ്രവൃത്തി പരിചയമാണ് അസിസ്റ്റന്റ് എഞ്ചിനീയർക്ക് വേണ്ട യോഗ്യത. യോഗ്യരായ ഉദ്യോഗാർത്ഥികൾ മാർച്ച് 7 ന് 11 മണി മുതൽ 2 മണി വരെ മലപ്പുറം കേരള വാട്ടർ അതോറിറ്റിയുടെ പ്രൊജക്ട് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ നടത്തുന്ന കൂടിക്കാഴ്ച്ചയിൽ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ സഹിതം ഹാജരാകണം.

വെറ്ററിനറി സർജനെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു

മൃഗസംരക്ഷണ വകുപ്പിന്റെ മൊബൈൽ വെറ്ററിനറി യൂണിറ്റ് സജ്ജമാക്കുന്നതിലേക്കായി തിരൂർ ബ്ലോക്കിലേക്ക് വെറ്ററിനറി സർജനെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. മാർച്ച് 4 ന് രാവിലെ 10.30 ന് മലപ്പുറം സിവിൽ സ്റ്റേഷനിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ വെച്ച് കൂടിക്കാഴ്ച നടക്കും. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും സഹിതം ഹാജരാവണം. കൂടുതൽ വിവരങ്ങൾ 0483 2734917 എന്ന നമ്പറിൽ ലഭിക്കും.

പേഴ്സണൽ അസിസ്റ്റന്റ് ഡെപ്യൂട്ടേഷൻ ഒഴിവ്

സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാന്റെ പേഴ്സണൽ അസിസ്റ്റന്റ് (ഒഴിവ്-1) തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നു. സംസ്ഥാന സർക്കാർ സർവീസിൽ സമാന തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് നിരാക്ഷേപ സാക്ഷ്യപത്രവും മറ്റ് വിശദാംശങ്ങളും സഹിതം വകുപ്പ് മേധാവി മുഖേന അപേക്ഷിക്കാം. അപേക്ഷകൾ മാർച്ച് 15 വൈകീട്ട് അഞ്ചിനകം മെമ്പർ സെക്രട്ടറി, കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ, ആഞ്ജനേയ, ടി.സി. 9/1023 (2), ശാസ്തമംഗലം. പി.ഒ, തിരുവനന്തപുരം- 695 010 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0471 2315122, 2315133, 2319122. ഇ-മെയിൽ- kscminorities@gmail.com

കേരള ചിക്കനിൽ ഫാം സൂപ്പർവൈസർ

ആലപ്പുഴ: കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിൽ(കേരള ചിക്കൻ) ഫാം സൂപ്പർവൈസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത: പൗൾട്ടറി പ്രൊഡക്ഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റിൽ ബിരുദം അല്ലെങ്കിൽ പൗൾട്ടറി പ്രൊഡക്ഷനിൽ ഡിപ്ലോമ. കമ്പ്യൂട്ടർ പരിജ്ഞാനം, ഇരുചക്ര ലൈസൻസ് എന്നിവ നിർബന്ധം. കമ്പനിയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്താനും ഏകോപിപ്പിക്കാനുമായാണ് നിയമനം. പ്രായപരിധി: 30 വയസ് (ഫെബ്രുവരി ഒന്നിന്)കഴിയരുത്. ശമ്പളം: യാത്രബത്ത ഉൾപ്പെടെ പ്രതിമാസം 20,000 രൂപ. അപേക്ഷ ഫോമുകൾ www.keralachicken.org.in എന്ന വെബ്സൈറ്റിൽ ലഭിക്കും. ഫോട്ടോ പതിച്ച അപേക്ഷയോടൊപ്പം സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, പ്രായം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം മാർച്ച് 10-ന് വൈകിട്ട് അഞ്ചിന് മുമ്പായി ജില്ലാ മിഷൻ കോ ഓർഡിനേറ്റർ, കുടുംബശ്രീ, ആലിശ്ശേരി വാർഡ്, കമ്പി വളപ്പ്, ആലപ്പുഴ എന്ന വിലാസത്തിൽ ലഭിക്കണം.

കമ്മ്യൂണിറ്റി വിമൻ ഫെസിലിറ്റേറ്ററായി നിയമനം അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ, അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തിലെ വനിതാ വികസന പ്രവർത്തനങ്ങളും ജാഗ്രതാ സമിതി, ജി.ആർ.സികൾ തുടങ്ങിയ വിവിധ സംവിധാനങ്ങളും ഏകോപിപ്പിക്കുന്നതിനും ഫെസിലിറ്റേറ്റ് ചെയ്യുന്നതിനുമായി കമ്മ്യൂണിറ്റി വിമൻ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. വിമൻ സ്റ്റഡീസ്, ജെൻഡർ സ്റ്റഡീസ്, സോഷ്യൽ വർക്ക,് സൈക്കോളജി, സോഷ്യോളജി എന്നീ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ ബിരുദാനന്തര ബിരുദമുള്ള വനിതകൾക്ക് അപേക്ഷിക്കാം. പ്രതിമാസം 17000 രൂപ ഹോണറേറിയം ലഭിക്കും. പ്രായപരിധി:22 -40 വയസ്സ്. താത്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മാർച്ച് ഒമ്പതിന് രാവിലെ 11 മണിക്ക് ഗ്രാമപഞ്ചായത്ത് ഓഫീസ് ഹാളിൽ നേരിട്ട് എത്തണം. കൂടുതൽ വിവരങ്ങൾക്ക് ഗ്രാമപഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 04772280525.

ഓവർസിയർ അഭിമുഖം എട്ടിന്

കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റി തിരുവനന്തപുരം റീജ്യയനൽ ഓവർസിയർ (സിവിൽ) തസ്തികയിലേക്ക് കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിലേക്കുള്ള അഭിമുഖം മാർച്ച് 8ന് രാവിലെ 11 ന് KHRWS മാനേജിംഗ് ഡയറക്ടറുടെ ഓഫീസിൽ (ജനറൽ ആശുപത്രി ക്യാമ്പസ്, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം) നടത്തും. ഉദ്യോഗാർഥികൾ അന്നേ ദിവസം 10.30ന് മുൻപ് യോഗ്യതാ സർട്ടിഫിക്കറ്റുകളുടെയും പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: www.khrws.kerala.gov.in.

അധ്യാപക ഒഴിവുകൾ

പൂജപ്പുര എൽ.ബി.എസ്. വനിതാ എൻജിനിയറിങ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് എൻജിനിയറിങ് വകുപ്പിൽ ഒഴിവുള്ള അധ്യാപക തസ്തികകളിൽ നിയമനത്തിനായി മാർച്ച് ആറിന് എഴുത്തുപരീക്ഷയും അഭിമുഖവും നടത്തും. കമ്പ്യൂട്ടർ സയൻസ് എൻജിനിയറിങിൽ എ.ഐ.സി.റ്റി.ഇ (AICTE) അനുശാസിക്കുന്ന യോഗ്യത ഉള്ളവർക്ക് പങ്കെടുക്കാം. അപേക്ഷകർ മാർച്ച് നാലിന് വൈകിട്ട് 4ന് മുമ്പ് www.lbt.ac.in ൽ ഓൺലൈനായി സമർപ്പിക്കണം. അപേക്ഷകർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അന്നേ ദിവസം രാവിലെ 10ന് കോളേജ് ഓഫീസിൽ ഹാജരാകണം.

ട്രേഡ്സ്മാൻ തസ്തികയിലേക്ക് താൽക്കാലിക നിയമനം

കണ്ണൂർ ഗവ. പോളിടെക്നിക്ക് കോളേജിൽ 2022-23 അധ്യയന വർഷം ട്രേഡ്സ്മാൻ (കാർപ്പന്ററി) തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. അപേക്ഷകർ ബയോഡാറ്റ, മാർക്ക് ലിസ്റ്റ്, യോഗ്യത, പ്രവൃത്തി പരിചയം, അധിക യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം മാർച്ച് മൂന്നിന് രാവിലെ 10 മണിക്ക് കോളേജ് പ്രിൻസിപ്പൽ മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം.

സ്പീച്ച് പത്തോളജിസ്റ്റ് ആൻഡ് ഓഡിയോളജിസ്റ്റ് ഒഴിവ്

തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്മെന്റ് സെന്ററിലെ ക്ലിനിക്കിലേക്ക് സ്പീച്ച് പത്തോളജിസ്റ്റ് ആൻഡ് ഓഡിയോളജിസ്റ്റിന്റെ ഒരു താത്കാലിക ഒഴിവുണ്ട്. പ്രതിദിനവേതനം 1205 രൂപ. എം.എസ്.സി സ്പീച്ച് ആൻഡ് ഹിയറിങ് അല്ലെങ്കിൽ മാസ്റ്റർ ഓഫ് ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പത്തോളജി ബിരുദാന്തര-ബിരുദധാരികളായിരിക്കണം. ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, ബയോഡേറ്റ, എന്നിവയുൾപ്പെടെയുള്ള അപേക്ഷ മാർച്ച് 8ന് വൈകുന്നേരം 3 മണിക്ക് മുമ്പായി സി.ഡി.സി-യിൽ ലഭ്യമാക്കണം. വിശദവിവരങ്ങൾക്ക്: cdckerala.org, 0471-2553540.

ഹോം മാനേജർ, ഫീൽഡ് വർക്കർ, ക്ലീനിങ് സ്റ്റാഫ് എന്നീ തസ്തികകളിലേക്ക് വാക് ഇൻ ഇന്റർവ്യൂ

വനിത ശിശു വികസന വകുപ്പിന് കീഴിൽ കേരള സമഖ്യ സൊസൈറ്റിയുടെ ആലപ്പുഴ ജില്ലയിൽ പ്രവർത്തിക്കുന്ന 'സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക്' ഹോം മാനേജർ, ഫീൽഡ് വർക്കർ, ക്ലീനിങ് സ്റ്റാഫ് എന്നീ തസ്തികകളിലേക്ക് വാക് ഇൻ ഇന്റർവ്യൂ നടത്തും. സ്ത്രീ ഉദ്യോഗാർഥികൾ സ്വയം തയാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം മാർച്ച് 14ന് രാവിലെ 10ന് ആലപ്പുഴ ജില്ലാ പഞ്ചായത്ത് ഹാളിൽ എത്തിച്ചേരണം. ഓരോ തസ്തികയുടെയും ഒരു ഒഴിവാണുള്ളത്.

ഹോം മാനേജർക്ക് എം.എസ്.ഡബ്ല്യൂ / എം.എ (സോഷ്യോളജി) / എം.എ (സൈക്കോളജി)/ എം.എസ്.സി (സൈക്കോളജി) യാണ് യോഗ്യത. 25 വയസ് പൂർത്തിയാകണം. 30നും 45നും പ്രായപരിധിയിലുള്ളവർക്ക് മുൻഗണനയുണ്ട്. പ്രതിമാസ വേതനം 22,500 രൂപ.

ഫീൽഡ് വർക്കർ കം കേസ് വർക്കർ തസ്തികയ്ക്ക് എം.എസ്.ഡബ്ല്യൂ / പി.ജി (സൈക്കോളജി/സോഷ്യോളജി) യാണ് യോഗ്യത. 25 വയസ് പൂർത്തിയാകണം. 30നും 45നും പ്രായപരിധിയിലുള്ളവർക്ക് മുൻഗണനയുണ്ട്. പ്രതിമാസ വേതനം 16,000 രൂപ.

ക്ലീനിങ് സ്റ്റാഫിന്റെ യോഗ്യത അഞ്ചാം ക്ലാസാണ്. 20 വയസ് പൂർത്തിയാകണം. 30നും 45നും പ്രായപരിധിയിലുള്ളവർക്ക് മുൻഗണന നൽകും. പ്രതിമാസ വേതനം 9,000 രൂപ. കൂടുതൽ വിവരങ്ങൾക്ക്: www.keralasamakhya.org, 0471-2348666.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.