- Trending Now:
വിദേശത്തു തൊഴില്‍ തേടുന്നവര്‍ക്കു ശുഭവാര്‍ത്തയുമായി കാനഡ. നിലവില്‍ 10 ലക്ഷത്തിലേറെ ഒഴിവുകളാണു രാജ്യത്തുള്ളത്. 2021 മേയ് മാസത്തിനു ശേഷം 3 ലക്ഷത്തിലേറെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. 2022 മേയിലെ ലേബര്‍ ഫോഴ്‌സ് സര്‍വേയിലാണു വന്‍ തൊഴിലവസരങ്ങളുടെ കണക്കുള്ളത്.
തൊഴിലാളികളുടെ കുറവ് രാജ്യത്തു വര്‍ധിക്കുകയാണെന്നു സര്‍വേയില്‍ പറയുന്നു. രാജ്യത്തു തൊഴില്‍ ചെയ്യുന്ന പൗരന്മാര്‍ക്കു പ്രായമാകുന്നതും കൂട്ടത്തോടെ വിരമിക്കുന്നതുമാണ് ഒഴിവുകള്‍ കൂട്ടുന്നത്. ഇത് ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍നിന്നു കാനഡയിലേക്കുള്ള കുടിയേറ്റം വര്‍ധിക്കാനിടയാക്കും.
ഈ വര്‍ഷം 4.3 ലക്ഷം പെര്‍മനന്റ് റസിഡന്റ് വീസ നല്‍കാനാണു കാനഡയുടെ തീരുമാനം. ഇതു സമീപകാലത്തെ വലിയ സംഖ്യയാണ്. 2024ല്‍ 4.5 ലക്ഷം പേര്‍ക്കു പെര്‍മനന്റ് റസിഡന്റ് വീസ നല്‍കാനാണു കാനഡ ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
വരും വര്‍ഷങ്ങളിലും തൊഴിലവസരം കൂടുമെന്നും കുടിയേറ്റക്കാര്‍ക്കു നല്ലതാണെന്നുമാണു വിലയിരുത്തല്‍. സയന്‍സ്, പ്രഫഷണല്‍, സാങ്കേതികത, ഗതാഗതം, വെയര്‍ഹൗസിങ്, ഫിനാന്‍സ്, ഇന്‍ഷുറന്‍സ്, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ മേഖലകളിലെല്ലാം ഒഴിവുകള്‍ വര്‍ധിക്കും.
നിര്‍മാണ മേഖലയില്‍ മാത്രം 89,900 പേരുടെ ഒഴിവാണ് ഏപ്രിലില്‍ റിപ്പോര്‍ട്ട് ചെയ്തത്. താമസ സൗകര്യം, ഭക്ഷ്യ മേഖലയിലും തുടര്‍ച്ചയായ 13-ാം മാസത്തിലും തൊഴിലവസരങ്ങള്‍ ഉയര്‍ന്ന നിരക്കിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.