Sections

Job Opportunities: വിവിധ ഒഴിവുകളിലേക്ക് നിയമനങ്ങൾക്കായി അപേക്ഷിക്കാം

Saturday, Jul 15, 2023
Reported By Admin
Job Offer

വിവിധ ഒഴിവുകളിലേക്ക് അപേക്ഷിക്കാം


ഇന്റർവ്യൂ

ഗവ. മെഡിക്കൽ കോളേജ്, മാതൃശിശു സംരക്ഷണ കേന്ദ്രം കാസ്പിന് ( KASP ) കീഴിൽ വാർഡ് അസിസ്റ്റന്റ് ഗ്രേഡ് 1 തസ്തികയിലേക്ക് നിയമനം നടത്തുന്നു. 690 രൂപ ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലികമായാണ് നിയമനം. യോഗ്യത : ഡിപ്ലോമ ഇൻ ജനറൽ നഴ്സിംഗ് /ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് /വി എച്ച് എസ് ഇ നഴ്സിംഗ്. പ്രായപരിധി : 45 വയസ്സിനു താഴെ. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 19ന് രാവിലെ 11.30ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസിൽ നടത്തുന്ന ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകേണ്ടതാണെന്ന് സൂപ്രണ്ട് അറിയിച്ചു.

ഗവ. മെഡിക്കൽ കോളേജ്, മാതൃശിശു സംരക്ഷണ കേന്ദ്രം കാസ്പിന് ( KASP ) കീഴിൽ സ്റ്റാഫ് നഴ്സ് ട്രെയിനികളെ നിയമിക്കുന്നു. ട്രെയിനിങ് കാലയളവിൽ പതിനായിരം രൂപ സ്റ്റൈപ്പൻഡ് നൽകും. യോഗ്യത : ഡി എം ഇ അംഗീകരിച്ച ബി എസ് സി നഴ്സിംഗ് / ജി എൻ എം . പ്രായപരിധി : 18-35 വയസ്സ് . താൽപര്യമുള്ള ഉദ്ദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 18ന് രാവിലെ 11.30ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസിൽ നടത്തുന്ന ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകേണ്ടതാണെന്ന് സൂപ്രണ്ട് അറിയിച്ചു.

ഇടുക്കി ഗവ. മെഡിക്കൽ കോളേജിൽ വിവിധ വിഭാഗങ്ങളിലേക്ക് ജൂനിയർ റസിഡന്റുമാരെ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ജൂലൈ 19 ന് വാക് ഇൻ ഇന്റർവ്യു നടത്തും. എം.ബി.ബി.എസ്, ഒരുവർഷത്തെ ഇന്റേൺഷിപ്പ്, ടി.സി.എം.സി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയുളളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. പ്രതിഫലം 45000 രൂപയായിരിക്കും. യോഗ്യരായ ഉദ്യോഗാർഥികൾ, എസ്.എസ്.എൽ.സി, സർട്ടിഫിക്കറ്റ്, പ്ലസ് ടു സർട്ടിഫിക്കറ്റ്, എം.ബി.ബി.എസ് മാർക്ക് ലിസ്റ്റുകൾ, എം.ബി.ബി.എസ് സർട്ടിഫിക്കറ്റ്, ടി.സി.എം.സി രജിസ്ട്രേഷൻ അല്ലെങ്കിൽ കെ.എസ്.എം.സി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നീ രേഖകളുടെ ഒറിജിനലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും തിരിച്ചറിയൽ രേഖകളും സഹിതം ഇടുക്കി ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ ജൂലൈ 19 ന് രാവിലെ 11 മണിക്ക് ഹാജരാകണം.

ആരോഗ്യകേരളത്തിൽ ഒഴിവുകൾ

ആരോഗ്യകേരളം (എൻ.എച്ച്.എം) ഇടുക്കിയുടെ കീഴിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ഡെവലപ്പ്മെന്റ് തെറാപ്പിസ്റ്റ്, ജൂനിയർ കൺസൾട്ടന്റ്, പീഡിയാട്രിഷ്യൻ, അനസ്തെറ്റിസ്റ്റ് എന്നീ തസ്തികകളിലേക്ക് കരാർ നിയമനം നടത്തുന്നതിന് വാക്ക് ഇൻ ഇന്റർവൃു നടത്തും. ജൂലൈ 19 ന് കുയിലിമലയിലെ ജില്ലാ പ്രോഗ്രാം മാനേജർ, ആരോഗ്യകേരളം, ഇടുക്കിയുടെ ഓഫീസിൽ വെച്ചായിരിക്കും അഭിമുഖം. യോഗ്യരായ ഉദ്യോഗാർഥികൾ അന്നേ ദിവസം രാവിലെ 11 മണിക്ക് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പുകളുമായി ഹാജരാകണം. ക്ലിനിക്കൽ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ എം.ഫിൽ, ആർ.സി.ഐ രജിസ്ട്രേഷൻ എന്നിവയാണ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിലേക്കുളള യോഗ്യത. പ്രവൃത്തിപരിചയം അഭികാമ്യം. പ്രായപരിധി 2023 ജൂലൈ ഒന്നിന് 40 വയസിൽ കവിയരുത്. മാസവേതനം 20,000 രൂപയായിരിക്കും.

ഡവലപ്പ്മെന്റ് തെറാപ്പിസ്റ്റ് തസ്തികയിലെക്കുളള യോഗ്യത അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം, ക്ലിനിക്കൽ ചൈൽഡ് ഡെവലപ്പ്മെന്റൽ പി.ജി ഡിപ്ലോമ അല്ലെങ്കിൽ ഡിപ്ലോമ ഇൻ ക്ലിനിക്കൽ ചൈൽഡ് ഡെവലപ്മെന്റ് എന്നിവയാണ്. ന്യൂബോൺ ഫോളോഅപ്പ് ക്ലിനിക്കിൽ പ്രവൃത്തിപരിചയം അഭികാമ്യം. പ്രായപരിധി 2023 ജൂലൈ ഒന്നിന് 40 വയസിൽ കൂടരുത്. മാസവേതനം 16,180 രൂപയായിരിക്കും.
ജൂനിയർ കൺസൾട്ടന്റ് (എം ആന്റ് ഇ) തസ്തികയിലേക്കുളള യോഗ്യത'എം.പി.എച്ചും ബി.ഡി.എസ് അല്ലെങ്കിൽ ബി.എസ്.സി നഴ്സിങ് എന്നിവയാണ്. ഒരു വർഷ പ്രവൃത്തിപരിചയം അഭികാമ്യം. നിശ്ചിത യോഗ്യത ഇല്ലാത്തവരുടെ അഭാവത്തിൽ എം.പി.എച്ചും ആയൂർവേദവും ഉള്ളവരെ പരിഗണിക്കും. പ്രായപരിധി 2023 ജൂലൈ ഒന്നിന് 40 വയസിൽ കൂടരുത്. മാസവേതനം 25,000 രൂപയായിരിക്കും.

പീഡിയാട്രിഷ്യൻ ഡി.ഇ.ഐസി ഇടുക്കി തസ്തികയിലേക്കുളള യോഗ്യത എം.ഡി അല്ലെങ്കിൽ ഡി.എൻ.ബി പീഡിയാട്രിക്സും ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമാണ്. പ്രായപരിധി 2023 ജൂലൈ ഒന്നിന് 65 വയസിൽ കവിയരുത്. മാസവേതനം 90,000 രൂപയായിരിക്കും. അനസ്തെറ്റിസ്റ്റ് തസ്തികയിലേക്കുളള യോഗ്യത അനസ്തേഷ്യയിൽ എം.ഡി അല്ലെങ്കിൽ ഡി.എൻ.ബിയും ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമാണ്. പ്രായപരിധി 2023 ജൂലൈ ഒന്നിന് 65 വയസിൽ കവിയരുത്. മാസവേതനം 65,000 രൂപയായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862 232221.

അങ്കണവാടി വർക്കർ, ഹെൽപ്പർ

പുനലൂർ ഐ സി ഡി എസ് പ്രൊജക്ടിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ സ്ഥിരം ഒഴിവിലേക്ക് വനിതകൾക്ക് അപേക്ഷിക്കാം. പുനലൂർ നഗരസഭാ പ്രദേശത്ത് സ്ഥിരതാമസക്കാരും പൂർണ ആരോഗ്യമുള്ളവരുമാകണം. ഭിന്നശേഷിക്കാർ അപേക്ഷിക്കേണ്ടതില്ല. പ്രായപരിധി 18-46 വയസ്. പട്ടികജാതി- പട്ടികവർഗ വിഭാഗക്കാർക്ക് മൂന്നുവർഷം ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും. യോഗ്യത: വർക്കർ - പത്താം ക്ലാസ് പാസായിരിക്കണം, പ്രീ- പ്രൈമറി സ്കൂൾ ടീച്ചർ, നഴ്സറി ടീച്ചർ പരിശീലനം ഉള്ളവർക്ക് മുൻഗണന. ഹെൽപ്പർ തസ്തികയ്ക്ക് എഴുത്തും വായനയും അറിഞ്ഞിരിക്കണം. പത്താം ക്ലാസ് പാസാകരുത്. അപേക്ഷകളുടെ നിർദിഷ്ട മാതൃക പുനലൂർ ഐ സി ഡി എസ് പ്രൊജക്ട് ഓഫീസിലും പുനലൂർ നഗരസഭയിലും ലഭിക്കും. അപേക്ഷകൾ ജൂലൈ 31 നകം ശിശുവികസന പദ്ധതി ഓഫീസർ, ഐ സി ഡി എസ് പുനലൂർ പ്രൊജക്ടാഫീസ്, പുനലൂർ കാർഷിക വികസന ബാങ്ക് ബിൽഡിങ്, തൊളിക്കൊട് പി ഒ, 691333 വിലാസത്തിൽ ലഭിക്കണം. ഫോൺ: 9446524441.

സ്പോർട്സ് കൗൺസിലിൽ ഒഴിവ്

കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിൽ ഒഴിവുള്ള വോളിബോൾ, ഹാൻഡ് ബോൾ, ബാസ്ക്റ്റ് ബോൾ പരിശീലകരുടെ തസ്തികകളിൽ താത്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ബന്ധപ്പെട്ട കായിക ഇനത്തിൽ എൻ.ഐ.എസ് യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർക്ക് 01.01.2023ന് 45 വയസ് കവിയരുത്. യോഗ്യരായ ഉദ്യോഗാർഥികൾ 20ന് രാവിലെ 11ന് കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിൽ നടക്കുന്ന വാക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കണം.

കമ്മിറ്റഡ് സോഷ്യൽ വർക്കർ കരാർ നിയമനം

പട്ടികവർഗ വികസന പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും പട്ടികവർഗക്കാർക്കുള്ള ആനുകൂല്യങ്ങൾ യഥാസമയം അവർക്ക് ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്തുന്നതിനുമായി സോഷ്യൽ വർക്കർമാരായി എം.എസ്.ഡബ്ല്യു/എം.എ സോഷ്യോളജി/ എം.എ ആന്ത്രോപോളജി പാസായ പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരിൽ നിന്നും വിവിധ ജില്ലകളിലെ 54 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മതിയായ എണ്ണം അപേക്ഷകൾ പട്ടികവർഗ വിഭാഗത്തിൽ നിന്നും ലഭിക്കാത്ത സാഹചര്യത്തിൽ അപേക്ഷ നൽകുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരെയും പരിഗണിക്കും. കോളനികൾ സന്ദർശിക്കാൻ സന്നദ്ധതയുള്ളവർ മാത്രം അപേക്ഷിച്ചാൽ മതി. പട്ടികവർഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ കൂടിക്കാഴ്ച നടത്തിയായിരിക്കും അന്തിമ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുക. അപേക്ഷാഫോം www.std.kerala.gov.in ൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ, നിശ്ചിത വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ജൂലൈ 31നകം അതത് ജില്ലയിലെ പട്ടികവർഗ വികസന വകുപ്പിന്റെ കീഴിലുള്ള പ്രോജക്ട് ഓഫീസിലോ ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസിലോ ലഭ്യമാക്കണം. നിയമനം ഒരു വർത്തേക്കാണ്. പ്രതിമാസം 29,535 രൂപ ഓണറേറിയം അനുവദിക്കും. ഉദ്യോഗാർഥികൾ ഒരു വർഷം സ്ഥിരമായി ജോലി ചെയ്യാമെന്ന കരാറിൽ ഏർപ്പെടണം.

വർക്കർ, ഹെൽപ്പർ തസ്തികയിൽ ഒഴിവ്

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം. എസ്.എസ്.എൽ.സി വിജയിച്ചവർ അങ്കണവാടി വർക്കർ തസ്തികയിലും എസ്.എസ്.എൽ.സി പരാജയപ്പെട്ട, എഴുത്തും വായനയും അറിയാവുന്ന വനിതകൾക്ക് അങ്കണവാടി ഹെൽപ്പർ തസ്തികയിലും അപേക്ഷ സമർപ്പിക്കാം. 18നും 46 നും ഇടയിലാണ് പ്രായപരിധി. പട്ടികജാതി, പട്ടികവർഗ വിഭാഗത്തിലുള്ളവർക്ക് മൂന്ന് വർഷവും, താത്കാലികമായി സേവനമനുഷ്ഠിച്ചവർക്ക് പരമാവധി മൂന്ന് വർഷവും വയസിളവ് ലഭിക്കും. 2019 ൽ അപേക്ഷിച്ചവർ വീണ്ടും അപേക്ഷ സമർപ്പിക്കേണ്ടതില്ലെന്ന് പെരുങ്കടവിള അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസർ അറിയിച്ചു. അവസാനതിയതി ജൂലൈ 25. കൂടുതൽ വിവരങ്ങൾക്ക് 9895585338

അതിഥി അധ്യാപക നിയമനം

പട്ടാമ്പി സർക്കാർ സംസ്കൃത കോളേജിൽ 2023-24 അധ്യയന വർഷത്തിൽ ഇംഗ്ലീഷ് വിഷയത്തിൽ അതിഥി അദ്ധ്യാപക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യു ജി സി മാനദണ്ഡങ്ങൾ അനുസരിച്ചുള്ള യോഗ്യത ഉള്ളവരും തൃശൂർ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർത്ഥികൾ അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ അവരുടെ വയസ്സ്, പ്രവൃത്തി പരിചയം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 19ന് കാലത്ത് 10.30 ന് പ്രിൻസിപ്പാൾ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഇവരുടെ അഭാവത്തിൽ 50 ശതമാനം മാർക്കോടുകൂടി ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം ഉള്ളവരെ പരിഗണിയ്ക്കും. ഫോൺ :0466 2212223.

അപേക്ഷ ക്ഷണിച്ചു

നോർത്ത് പറവൂർ ഐ.സി.ഡി.എസ്. പ്രോജക്ടിന്റെ പരിധിയിലുള്ള കോട്ടുവള്ളി ഗ്രാമ പഞ്ചായത്തിലെ അങ്കണവാടി വർക്കർമാരുടേയും, അങ്കണവാടി ഹെൽപ്പർമാരുടേയും നിലവിലുള്ളതും ഭാവിയിൽ ഉണ്ടാകാവുന്ന ഒഴിവുകളിലേക്കും നിയമനം നടത്തുന്നതിനായി കോട്ടുവള്ളി ഗ്രാമ പഞ്ചായത്തിലെ സ്ഥിരതാമസക്കാരും സേവന തത്പരരുമായ വനിതകളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകരുടെ പ്രായം 2023 ജനുവരി 1ന് 18 വയസ് പൂർത്തിയായിരിക്കണം. 46 വയസ് കവിയാൻ പാടില്ലാത്തതുമാണ്. അപേക്ഷകൾ 2023 ജൂലൈ 18 മുതൽ ആഗസ്റ്റ് 5ന് വൈകീട്ട് 5 വരെ നോർത്ത് പറവൂർ ഐ.സി.ഡി.എസ് പ്രോജക്ടിൽ സ്വീകരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് : 0484 2448803


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.