Sections

Job Opportunities: വിവിധ ഒഴിവുകളിലേക്ക് നിയമനങ്ങൾക്കായി അപേക്ഷകൾ ക്ഷണിച്ചു

Saturday, Jul 29, 2023
Reported By Admin
Job Offer

അഭിമുഖം

ഗവ. എഞ്ചിനീയറിംഗ് കോളേജിൽ വിവിധ തസ്തികകളിൽ നിലവിലുള്ള ഒഴിവിലേക്കും 2023-24 അധ്യയനവർഷം തീരുന്നത് വരെയുണ്ടാകാൻ സാധ്യതയുള്ള ഒഴിവുകളിലേക്കും ദിവസ വേതനാടിസ്ഥാനത്തിൽ അതിഥി അധ്യാപക നിയമനത്തിനുള്ള അഭിമുഖം നടത്തുന്നു. ഉദ്യോഗാർത്ഥികൾക്ക് എ ഐ സി ടി ഇ/യു ജി സി,കേരള പി എസ് സി നിർദേശിക്കുന്ന വിദ്യാഭ്യാസ യോഗ്യതകൾ ഉണ്ടായിരിക്കണം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ രേഖകളുമായി ആഗസ്റ്റ് ഒന്നിന് രാവിലെ 10 മണിക്ക് മുൻപായി സ്ഥാപനത്തിൽ നേരിട്ട് ഹാജരാകേണ്ടതാണ്. തസ്തികകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് : www.geckkd.ac.in

അക്രഡിറ്റഡ് എഞ്ചിനീയർ ഓവർസീയർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് നടപ്പിലാക്കുന്ന അക്രഡിറ്റഡ് എഞ്ചിനീയർ ഓവർസിയർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾ പട്ടികവർഗ വിഭാഗത്തിലുള്ളവരും സിവിൽ എഞ്ചിനീയറിംഗിൽ ബിരുദം/ഡിപ്ലോമ ഐ.റ്റി.ഐ വിദ്യാഭ്യാസ യോഗ്യത ഉള്ളവരും ആയിരിക്കണം. ആകെ 71 ഒഴിവുകളാണുള്ളത്. തിരുവനന്തപുരം-7 കൊല്ലം, ആലപ്പുഴ-3, കോട്ടയം-3, ഇടുക്കി-6, എറണാകുളം- 2, തൃശൂർ-3, പാലക്കാട്-15, മലപ്പുറം 9, കോഴിക്കോട്-3 വയനാട്, കണ്ണൂർ-9, കാസർഗോഡ്-2 എന്നിങ്ങനെയാണ്. പ്രായപരിധി 21നും 35നും ഇടയിൽ. പ്രതിമാസ ഓണറേറിയം 18,000 രൂപ. ജില്ലാതലത്തിൽ നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. ഒരു വർഷ കാലാവധിയിലേക്കാണ് നിയമനം നടത്തുന്നത്. അപേക്ഷക്കൊപ്പം ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ജില്ലയിലെ ട്രൈബൽ ഡവലപ്മെന്റ് ഓഫീസ്/ഐ.ടി.ഡി പ്രൊജക്ട് എന്ന വിലാസത്തിൽ സമർപ്പിക്കേണ്ടതാണ്. ഒന്നിലധികം ജില്ലകളിൽ അപേക്ഷ സമർപ്പിക്കുവാൻ പാടുള്ളതല്ല. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 31 ന് 5 മണി വരെ. കൂടുതൽ വിവരങ്ങളും അപേക്ഷാ ഫോറത്തിന്റെ മാതൃകയും ജില്ലകളിലെ പട്ടികവർഗ വികസന ഓഫീസ്/ഐ.ടി.ഡി പ്രൊജക്ട് ഓഫീസ്/ട്രൈബൽ എക്സ്റ്റഷൻ ഓഫീസ് എന്നിവിടങ്ങളിൽ നിന്നും www.stdd.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്നും ലഭിക്കും.

മലയാളം അതിഥി അധ്യാപക ഒഴിവ്

പുല്ലൂട്ട് കെ ടി എം ഗവൺമെന്റ് കോളേജിൽ മലയാളം വിഭാഗത്തിൽ അതിഥി അധ്യാപക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. കോളേജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഗസ്റ്റ് പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ വയസ്സ്, യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 31ന് രാവിലെ 11.30 മണിക്ക് കോളേജിൽ വെച്ച് നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.ഫോൺ - 0480 -2802213.

അധ്യാപക നിയമനം: കൂടിക്കാഴ്ച 31 ന്

അട്ടപ്പാടി കോ-ഓപ്പറേറ്റീവ് ഫാമിങ് സൊസൈറ്റിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ചിണ്ടക്കിയിലുള്ള അട്ടപ്പാടി ആദിവാസി ഹൈസ്കൂളിൽ അധ്യാപക നിയമനത്തിന് ജൂലൈ 31 ന് രാവിലെ 10 ന് അഗളിയിലുള്ള കോ-ഓപ്പറേറ്റീവ് ഫാമിങ് സൊസൈറ്റിയുടെ ഹെഡ് ഓഫീസിൽ കൂടിക്കാഴ്ച നടക്കും. അപേക്ഷ നൽകിയ ഉദ്യോഗാർത്ഥികൾ പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോൺ: 04924 254227

കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ നിയമനം

പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ അട്ടപ്പാടി ഐ.ടി.ഡി.പി ഓഫീസിന്റെ നിയന്ത്രണത്തിലുള്ള അട്ടപ്പാടി മോഡൽ റസിഡൻഷ്യൽ സ്കൂളിൽ കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ നിയമനം. കമ്പ്യൂട്ടർ സയൻസ്/ ബി.സി.എ ബിരുദമാണ് യോഗ്യത. കമ്പ്യൂട്ടർ ഇൻസ്ട്രക്ടറായി മൂന്ന് വർഷത്തെ പ്രവർത്തി പരിചയം അഭിലഷണീയം. പ്രായപരിധി 18 നും 35 നും മധ്യേ. നിയമനം റസിഡൻഷ്യൽ സ്വഭാവമുള്ളതായതിനാൽ സ്കൂളിൽ താമസിച്ചു ജോലി ചെയ്യണം. താത്പര്യമുള്ളവർ യോഗ്യത, വയസ്, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, തിരിച്ചറിയൽ രേഖ എന്നിവ സഹിതം ഓഗസ്റ്റ് ഒന്നിന് രാവിലെ 10.30 ന് മുക്കാലിയിൽ സ്ഥിതി ചെയ്യുന്ന അട്ടപ്പാടി മോഡൽ റസിഡൻഷ്യൽ സ്കൂളിൽ വാക്ക് ഇൻ ഇന്റർവ്യൂവിന് എത്തണമെന്ന് സീനിയർ സൂപ്രണ്ട് അറിയിച്ചു. ഫോൺ: 04924 253347.

അസിസ്റ്റന്റ് പ്രൊഫസർ നിയമനം

ശ്രീകൃഷ്ണപുരം ഗവ എൻജിനീയറിങ് കോളെജിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനം. ഫസ്റ്റ് ക്ലാസോടെയുള്ള ബി.ഇ/ബി.ടെക് ആണ് യോഗ്യത. താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ അസൽ, തിരിച്ചറിയൽ രേഖകൾ സഹിതം ഓഗസ്റ്റ് മൂന്നിന് രാവിലെ 9.30 ന് കൂടിക്കാഴ്ച്ചക്ക് എത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: www.gecskp.ac.in, 0466 2260565.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.