- Trending Now:
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ ഓഫീസിൽ നിലവിൽ ഒഴിവുള്ള 2 ഓവർസിയർ തസ്തികകളിൽ താത്കാലിക നിയമനം നടത്തുന്നു. 10 വർഷത്തെ പ്രവർത്തി പരിചയമുള്ളവർക്കും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ സ്ഥിര താമസമുള്ളവർക്കും മുൻഗണന ലഭിക്കും. താൽപര്യമുള്ളവർ ജൂലൈ 31 ന് ഉച്ചയ്ക്ക് 2.30 ന് ബയോഡാറ്റ, സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവയുമായി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ വാക്ക് -ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 04935 240298.
എറണാകുളം പ്രസ്ക്ലബ്ബിലെ ഓഫീസ് അസിസ്റ്റന്റ് ഒഴിവിലേക്ക് പുരുഷന്മാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത ബിരുദം. മലയാളം ടൈപ്പിംഗ് ഉൾപ്പെടെ കമ്പ്യൂട്ടർ പരിജ്ഞാനം. ഇരുചക്ര വാഹന ലൈസൻസും വാഹനവും നിർബന്ധം. പ്രായം 30-45. യോഗ്യതാ സർട്ടിഫിക്കറ്റുകളടക്കം അപേക്ഷ സെക്രട്ടറി, പ്രസ് ക്ലബ്, എറണാകുളം 68 2011 എന്ന വിലാസത്തിൽ 2023 ഓഗസ്റ്റ് 5 നകം ലഭിക്കണം. ഫോൺ:0484 2353152.
പട്ടികജാതി വികസന വകുപ്പിന് കീഴിൽ വെങ്ങാനൂർ പ്രവർത്തിക്കുന്ന പെൺകുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിൽ മെട്രൺ കം റസിഡന്റ് ട്യൂട്ടർ തസ്തികയിൽ അഭിമുഖം നടത്തുന്നു. ജൂലൈ 31 രാവിലെ 11ന് അതിയന്നൂർ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിലാണ് അഭിമുഖം നടക്കുന്നത്. ബിരുദവും ബിഎഡും വിദ്യാഭ്യാസ യോഗ്യതയുള്ള പട്ടികജാതി വിഭാഗം ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. താത്പര്യമുള്ളവർ വെള്ളപേപ്പറിൽ തയാറാക്കിയ വിശദമായ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസൽ, സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ജാതി സർട്ടിഫിക്കറ്റ്, പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം അന്നേദിവസം ഹാജരാകണമെന്ന് അതിയന്നൂർ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 8547630012
പട്ടികജാതി വികസന വകുപ്പിന് കീഴിൽ വെങ്ങാനൂർ പ്രവർത്തിക്കുന്ന പെൺകുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിൽ ഹൈസ്കൂൾ, യുപി വിഭാഗത്തിൽ ട്യൂട്ടർ തസ്തികയിൽ അഭിമുഖം നടത്തുന്നു. ജൂലൈ 31 രാവിലെ 11ന് അതിയന്നൂർ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിലാണ് അഭിമുഖം നടക്കുന്നത്. ഹൈസ്കൂൾ വിഭാഗത്തിൽ കണക്ക്, ഫിസിക്കൽ സയൻസ്, ബയോളജി, ഇംഗ്ലീഷ്, ഹിന്ദി, സോഷ്യൽ സയൻസ് വിഷയങ്ങളിലാണ് ഒഴിവ്. പ്രതിമാസം 6,000 രൂപ ഹോണറേറിയമായി ലഭിക്കും. ബിരുദവും ബിഎഡും വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
യു.പി വിഭാഗത്തിൽ മൂന്ന് ഒഴിവുകളാണുള്ളത്. പ്ലസ്ടുവും ഡി.എഡുമാണ് യോഗ്യത. പ്രതിമാസം 4,500 രൂപ ഹോണറേറിയമായി ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യതയും പ്രവർത്തി പരിചയവും തെളിയിക്കുന്ന രേഖകൾ സഹിതം അഭിമുഖത്തിന് ഹാജരാകണമെന്ന് അതിയന്നൂർ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 8547630012.
വളളിക്കോട് ഗ്രാമപഞ്ചായത്തിൽ കരാർ അടിസ്ഥാനത്തിൽ കമ്മ്യൂണിറ്റി വനിത ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. എംഎസ്ഡബ്ല്യൂ അല്ലെങ്കിൽ അതിന് തത്തുല്യമായ വിമൻ സ്റ്റഡീസ് സോഷ്യോളജി എന്നീ വിഷയങ്ങളിൽ റഗുലർ ബാച്ചിൽ പഠിച്ച് ബിരുദാനന്തര ബിരുദ യോഗ്യതയുളള വനിതകൾക്ക് വളളിക്കോട് ഗ്രാമപഞ്ചായത്തിൽ ആഗസ്റ്റ് മൂന്നിന് രാവിലെ 10.30 ന് നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഈ പ്രവർത്തനങ്ങളിൽ മുൻപരിചയം ഉളളവർക്കും പത്തനംതിട്ട ജില്ലയിൽ സ്ഥിരതാമസമുളളവർക്കും മുൻഗണന. ഫോൺ : 0468 2350220.
ഇടുക്കി: ജില്ലയിലെ ഗവ. ഹോമിയോ ആശുപത്രികളിലേക്ക് ആയുഷ് മിഷൻ ഹോമിയോ ഫാർമസിസ്റ്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തും. യോഗ്യത- സി.സി.പി അല്ലെങ്കിൽ എൻ.സി.പി, അല്ലെങ്കിൽ തത്തുല്യ യോഗ്യത. പ്രതിമാസ വേതനം 14700 രൂപയായിരിക്കും. ഉയർന്ന പ്രായപരിധി 40 വയസ്സ്. ബയോഡാറ്റയും സ്വയം സാക്ഷ്യപ്പടുത്തിയ അസ്സൽ സർട്ടിഫിക്കറ്റുകളുടെ കോപ്പികളും സഹിതമുള്ള അപേക്ഷകൾ തൊടുപുഴ കാരിക്കോട് നാഷണൽ ആയുഷ് മിഷൻ ജില്ലാ ഓഫീസിൽ ആഗസ്റ്റ് 2 ന് ബുധനാഴ്ച വൈകുന്നേരം 5 മണി വരെ സ്വീകരിക്കും. അഭിമുഖവും അസ്സൽ സർട്ടിഫിക്കറ്റുകളുടെ പരിശോധനയും ആഗസ്റ്റ് 5 ന് ശനിയാഴ്ച രാവിലെ 10 ന് തൊടുപുഴ കാരിക്കോട് ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ദേശീയ ആയുഷ്മിഷൻ ജില്ലാ ഓഫീസിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862-291782.
പുനലൂർ കുര്യോട്ടുമല അയ്യൻകാളി മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് കോളജിൽ ബികോം അക്കൗണ്ട്സ് ആൻഡ് ഡാറ്റ സയൻസ് വിഷയങ്ങളിലേക്ക് ഗസ്റ്റ് അധ്യാപക നിയമനത്തിനുള്ള അഭിമുഖം ഓഗസ്റ്റ് നാലിന് രാവിലെ 10.30ന് നടക്കും. കൊല്ലം കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്ത യു ജി സി /കേരള യൂണിവേഴ്സിറ്റി നിഷ്കർഷിക്കുന്ന യോഗ്യരായ എം ടെക്, എം സി എ ഉദ്യോഗാർഥികൾ ഒരു സെറ്റ് ബയോഡേറ്റയും അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളജിൽ എത്തണം. ഫോൺ: 8606144316, 8089710564.
ജില്ലയിലെ പ്രോഗ്രാം ഇംപ്ലിമെന്റേഷൻ യൂണിറ്റിലേക്ക് പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതികളുടെ നിർവഹണത്തിന് കരാറടിസ്ഥാനത്തിൽ അസിസ്റ്റന്റ് എൻജിനീയറിനെ നിയമിക്കുന്നു. യോഗ്യത- ബിടെക് (സിവിൽ എഞ്ചിനീയറിങ്). പ്രവൃത്തിപരിചയം അഭികാമ്യം. പ്രതിമാസവേതനം 36000 രൂപ. സ്വയം തയ്യാറാക്കിയ അപേക്ഷ ആറുമാസത്തിൽ എടുത്ത പാസ്പോർട്ട് സൈസ് കളർ ഫോട്ടോ പതിച്ച് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ജൂലൈ 31 വൈകിട്ട് നാലിനകം സമർപ്പിക്കണം. വിവരങ്ങൾക്ക് ജില്ലാ പഞ്ചായത്തിലെ പി എം ജി എസ് വൈ, പ്രോഗ്രാം ഇംപ്ലിമെന്റേഷൻ യൂണിറ്റ് ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 9847658979.
പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് ഫാർമസിസ്റ്റ് നിയമനത്തിന് (താത്കാലികം)നിശ്ചിത യോഗ്യതയുളളവരിൽ നിന്നും അഭിമുഖം നടത്തുന്നു. യോഗ്യത: ഡിപ്ലോമ ഇൻ ഫാർമസി അല്ലെങ്കിൽ ഡിഫാം /ബിഫാം , കേരള ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ എന്നിവ ഉണ്ടായിരിക്കണം. നിയമന രീതി : കെഎഎസ്പി മുഖേന ദിവസ വേതന അടിസ്ഥാനത്തിൽ. പ്രായ പരിധി : 40 വയസ്. അഭിമുഖം : ആഗസ്റ്റ് രണ്ടിന് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറിൽ രാവിലെ 10.30 ന്.അന്നേ ദിവസം എഴുത്ത് പരീക്ഷയും ഉണ്ടായിരിക്കും. ഫോൺ : 0468 2222364, 9497713258.
താനൂർ സി.എച്ച്.എം.കെ.എം. ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ 2023-24 അധ്യയന വർഷം ഇംഗ്ലീഷിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു. യു.ജി.സി നിഷ്കർഷിച്ച യോഗ്യതയുള്ളവരും കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർഥികൾ യോഗ്യതകൾ, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 26നു രാവിലെ 10ന് അഭിമുഖത്തിനായി കോളജിൽ ഹാജരാകണം. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ പി.ജി. (55 ശതമാനം) ഉള്ളവരെ പരിഗണിക്കും. വിശദവിവരങ്ങൾക്ക്: gctanur.ac.in.
കൊഴിഞ്ഞാമ്പാറ ഗവ ആർട്സ് ആൻഡ് സയൻസ് കോളെജിൽ ഹിസ്റ്ററി വിഷയത്തിൽ ഗസ്റ്റ് അധ്യാപക നിയമനം. പ്രസ്തുത വിഷയത്തിൽ 55 ശതമാനം മാർക്കോടെ പി.ജി. ബിരുദവും നെറ്റുമാണ് യോഗ്യത. തമിഴ് ഭാഷയിൽ നൈപുണ്യം ഉള്ളവരായിരിക്കണം. നെറ്റുള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. കോളെജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർ ബയോഡാറ്റ, വയസ്, പ്രവർത്തി പരിചയം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 27 ന് രാവിലെ 10.30 ന് പ്രിൻസിപ്പാൾ മുൻപാകെ കൂടിക്കാഴ്ച്ചക്ക് എത്തണം.
ശ്രീകൃഷ്ണപുരം ഗവ എൻജിനീയറിങ് കോളെജിൽ ഇൻഫർമേഷൻ ടെക്നോളജി വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനം. ഇൻ ഇൻഫർമേഷൻ ടെക്നോളജി/കമ്പ്യൂട്ടർ സയൻസിൽ എം.ടെക് ആണ് യോഗ്യത. താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ അസൽ, തിരിച്ചറിയൽ രേഖകൾ സഹിതം ജൂലൈ 27 ന് രാവിലെ 10 നകം കൂടിക്കാഴ്ച്ചക്കെത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: www.gecskp.ac.in, 0466 22605650.
പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഡ്രൈവർ കം ക്ലീനർമാരെ നിയമിക്കുന്നു. താത്പര്യമുള്ളവർ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ബയോഡേറ്റ എന്നിവ സഹിതം ജൂലൈ 31ന് രാവിലെ 10ന് ഹാജരാകണം. വിശദവിവരത്തിന് ഫോൺ: 0481 2507763, 2506153.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.