- Trending Now:
കോക്കൂർ ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളിൽ എച്ച്.എസ്.എ മത്തമാറ്റിക്‌സ് (ഒരു ഒഴിവ്), എച്ച്.എസ്.എ സോഷ്യൽ സയൻസ് (രണ്ട് ഒഴിവ്) എന്നീ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. ബി.എഡ്, കെ-ടെറ്റ് എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകളും പകർപ്പും സഹിതം ജൂൺ അഞ്ചിന് രാവിലെ പത്തിന് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം. ഫോൺ: 04942651971,9400006487.
കൊണ്ടോട്ടി മുതുവല്ലൂർ ഗവ. ഹയർ സെക്കൻററി സ്‌കൂളിൽ എച്ച്.എസ്.ടി ഇംഗ്ലീഷ് തസ്തികയിലേക്ക് താത്കാലിക നിയമനത്തിനുള്ള അഭിമുഖം ജൂൺ ആറിന് രാവിലെ പത്തിന് സ്‌കൂൾ ഓഫീസിൽ നടക്കും. ഫോൺ: 9526676237.
കോക്കൂർ ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളിൽ വർക്ക് ഷോപ്പ് ഇൻസ്ട്രക്ടർ ഓട്ടോമൊബൈൽ, വർക്ക് ഷോപ്പ് ഇൻസ്ട്രക്ടർ ഇലക്ടോണിക്‌സ്, ട്രാഫ്റ്റ് മാൻ ഗ്രേഡ് -രണ്ട് മെക്കാനിക്കൽ എന്നീ തസ്തികകളിലേയ്ക്ക് ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. വർക്ക്‌ഷോപ്പ് ഇൻസ്ട്രക്ടർ ഓട്ടോമൊബൈൽ, വർക്ക് ഷോപ്പ് ഇൻസ്ട്രക്ടർ ഇലക്ട്രാണിക്‌സ് എന്നീ തസ്തികയിലേക്കുള്ള അഭിമുഖം ജൂൺ ഏഴിന് രാവിലെ പത്തിനും ട്രാഫ്റ്റ്മാൻ ഗ്രേഡ്-രണ്ട് അഭിമുഖം അന്നേ ദിവസം ഉച്ചയ്ക്ക് രണ്ടിനും ഓഫീസിൽ വെച്ച് നടക്കും. ബന്ധപ്പെട്ട വിഷയത്തിൽ മൂന്ന് വർഷത്തെ ഡിപ്ലോമയാണ് അടിസ്ഥാന യോഗ്യത. ഫോൺ: 0494 2651971, 9400006487.
കോട്ടയം: ഇരവിനല്ലൂർ ഗവൺമെന്റ് എൽ.പി സ്‌കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകനിയമനം നടത്തുന്നു. ടി.ടി.സി, ബി.എഡ്, കെ ടെറ്റുമാണ് യോഗ്യത. താത്പര്യമുള്ളവർ ജൂൺ ഏഴിന് രാവിലെ 10.30 ന് അസൽ സർട്ടിഫിക്കറ്റുകളുമായി സ്‌കൂൾ ഓഫീസിലെത്തണം. ഫോൺ: 9446969022
കോട്ടയം: ഏറ്റുമാനൂർ ഗവൺമെന്റ് ബോയ്സ് ഹൈസ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ മലയാളം, സോഷ്യൽ സയൻസ് വിഷയങ്ങളിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ എട്ടിന് രാവിലെ 11 ന് അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0481 2535491
ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂൾ കോക്കൂരിൽ എച്ച് എസ് എ മാത്തമാറ്റിക്‌സ്, സോഷ്യൽ സയൻസ് എന്നീ തസ്തികളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. ബി എഡ് ആൻഡ് കെ ടെറ്റ് യോഗ്യതയുള്ളവർ ജൂൺ അഞ്ചിന് രാവിലെ 10 മണിക്ക് ഓഫീസിൽ കൂടികാഴ്ച്ചക്ക് ഹാജരാക്കണം. ഫോൺ: 0494 2651971, 9400006487.
കരിക്കകം ഗവ. ഹൈസ്‌കൂളിൽ ഫുൾ ടൈം മിനിയൽ (എഫ്.ടി.എം) തസ്തികയിൽ ഒരു താല്ക്കാലിക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ ആറിന് രാവിലെ 10മണിക്ക് അഭിമുഖത്തിനായി സ്‌കൂളിൽ ഹാജരാകേണ്ടതാണെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.
ഇടുക്കി പൈനാവിൽ പ്രവർത്തിക്കുന്ന ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ ലൈബ്രേറിയൻ തസ്തികയിൽ വാക്ക്-ഇൻ-ഇന്റർവ്യു. കരാറടിസ്ഥാനത്തിലാണ് നിയമനം. ജൂൺ 6 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ഇടുക്കി ഏകലവ്യ മോഡൽ റസിഡഷ്യൽ സ്‌കൂളിൽ വച്ച് ഇന്റർവ്യു നടക്കും. ഉദ്യോഗാർത്ഥികൾക്ക് ലൈബ്രറി സയൻസിൽ ബിരുദവും കമ്പ്യൂട്ടറൈസ്ഡ് ലൈബ്രറികളിൽ പ്രവർത്തി പരിചയവും ഉണ്ടായിരിക്കണം. താൽപ്പര്യമുള്ളവർ വെള്ളക്കടലാസിൽ എഴുതിയ അപേക്ഷ, സർട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയം കാണിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ സഹിതം നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ നമ്പർ :9447828087, 04862-291354.
കോട്ടയം: പാലാ കുടുംബകോടതിയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അഡീഷണൽ കൗൺസിലർമാരുടെ പാനൽ തയ്യാറാക്കുന്നു.
സോഷ്യൽ വർക്ക് / സൈക്കോളജിയിൽ ബിരുദാനന്തരബിരുദമാണ് യോഗ്യത. ഫാമിലി കൗൺസിലിംഗിൽ രണ്ട് വർഷത്തെ പ്രവർത്തി പരിചയമുണ്ടായിരിക്കണം. അപേക്ഷകൾ പ്രായം, യോഗ്യത, പ്രവർത്തി പരിചയം തെളിയിക്കുന്ന രേഖകളുടെ പകർപ്പും ഫോൺ നമ്പറും ഇ-മെയിലും സഹിതം ജൂൺ 12 ന് മൂന്നിനകം പാലാ കുടുംബ കോടതി ഓഫീസിൽ ലഭിക്കണം.
ജി ആർ എഫ് ടി എച്ച് എസ് താനൂരിൽ എച്ച് എസ് ടി സോഷ്യൽ സയൻസ്, എച്ച് എസ് ടി ഹിന്ദി, മെസ്സ് ബോയ് എന്നി തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ അഞ്ചിന് രാവിലെ 11ന് സ്‌കൂളിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 9544272867.
ജില്ലാ മെഡിക്കൽ ഓഫീസിന്റെ (ഹോമിയോ) കീഴിൽ പ്രവർത്തിക്കുന്ന സർക്കാർ ഹോമിയോ ആശുപത്രികളിലെ നഴ്സ് തസ്തികയിൽ നിലവിലുള്ളതും വരുന്ന ഒഴിവുകളിലേക്കും താൽക്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ജി എൻ എം/ തത്തുല്യ യോഗ്യത, നഴ്സിങ് കൗൺസിൽ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർഥികൾ വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും, ബയോഡാറ്റ എന്നിവ സഹിതം ജൂൺ ഏഴിന് രാവിലെ 10.30ന് ജില്ലാ മെഡിക്കൽ ഓഫീസിൽ (ഹോമിയോ) നടുന്ന കൂടിക്കാഴ്ചക്ക് പങ്കെടുണം. ഫോൺ: 0497 2711726.
ജില്ലാ ആശുപത്രിയുടെ അധീനതയിൽ പ്രർത്തിക്കുന്ന ജില്ലാ മാനസികാരോഗ്യ പദ്ധതിയിലേക്ക് ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു. ക്ലിനിക്കൽ സൈക്കോളജിയിലുള്ള എം ഫിൽ, ആർ സി ഐ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. താൽപര്യമുള്ളവർ ജൂൺ 12ന് രാവിലെ 11 മണിക്ക് ജില്ലാ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ടിന്റെ ചേമ്പറിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിന് പങ്കെടുക്കുക. ഫോൺ: 04972734343. ഇ മെയിൽ: dmhpkannur@gmail.com.
കേരള സർക്കാർ ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിന്റെ (കിറ്റ്സ്) ഹെഡ് ഓഫീസിലേക്ക് അക്കൗണ്ടൻസി/ഫിനാൻസ്/ ക്വാണ്ടിറ്റേറ്റീവ് ടെക്ക്നിക്, ഓപ്പറേഷൻസ് റിസർച്ച് എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിന് ഗസ്റ്റ് ഫാക്കൽറ്റി താല്ക്കാലിക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓരോ ഒഴിവുകളാണുള്ളത്.
യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ കോപ്പികൾ സഹിതമുള്ള വിശദമായ അപേക്ഷ ഡയറക്ടർ, കിറ്റ്സ്, തൈക്കാട്, തിരുവനന്തപുരം - 14 എന്ന വിലാസത്തിൽ ജൂൺ 9ന് മുമ്പ് അയയ്ക്കണം. വിശദവിവരങ്ങൾക്ക്: www.kittsedu.org/0471-2327707.
നെടുമങ്ങാട് അഡീഷണൽ ശിശുവികസന പദ്ധതി കാര്യാലയത്തിലെ അരുവിക്കര, കരകുളം, വെമ്പായം ഗ്രാമ പഞ്ചായത്തുകളിലേക്ക് അങ്കണവാടി വർക്കർ/ഹെൽപ്പർ തസ്തികളിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജൂൺ 20നകം നൽകണം. അപേക്ഷകർ സ്ത്രീകൾ ആയിരിക്കണം. അപേക്ഷയുടെ കവറിനു പുറത്ത് തസ്തിക, പഞ്ചായത്തിന്റെ പേര് വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. അങ്കണവാടി വർക്കർ തസ്തികയിൽ അപേക്ഷിക്കുന്നവർ എസ്.എസ്.എൽ.സി. വിജയിച്ചിരിക്കണം. (എസ് സി, എസ്ടി വിഭാഗത്തിൽ എസ്.എസ്.എൽ.സി. വിജയിക്കാത്തവർക്കും അപേക്ഷിക്കാം. അങ്കണവാടി ഹെൽപ്പർ തസ്തിതകയിൽ അപേക്ഷിക്കുന്നവർ എസ്.എസ്.എൽ.സി. കഴിയാത്തവരും എഴുത്തും വായനയും അറിയുന്നവരും ആയിരിക്കണം. അപേക്ഷകൾ കാര്യാലയത്തിൽ നേരിട്ടോ, ഉഷാ സ്റ്റീഫൻ, ശിശുവികസന പദ്ധതി ഓഫീസർ, ഐ.സി.ഡി.എസ്. നെടുമങ്ങാട് അഡീഷണൽ താഴെ ചിറ്റാഴ, തിരുവനന്തപുരം - 28 എന്ന വിലാസത്തിൽ തപാലിലോ നൽകണം. കുടുതൽ വിവരങ്ങൾക്ക്: 0472-2585323, 9946475209.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ അസിസ്റ്റന്റ് പ്രൊഫസർ-പീഡിയാട്രിക് കാർഡിയോളജി സർജറി തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. എം.ബി.ബി.എസ്, എം.സി.എച്ച്/ഡി.എൻ.ബി കാർഡിയോ തൊറാസിക് സർജറി എം.എസ്/ഡി.എൻ.ബി ഇൻ ജനറൽ സർജറിയാണ് യോഗ്യത. തിരുവനന്തപുരം മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ കാര്യലയത്തിൽ ജൂൺ 7 രാവിലെ 11 മണിക്ക് ഇന്റർവ്യൂ നടക്കും. പ്രതിമാസ വേതനം 70,000 രൂപ. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, മുൻ പരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം തിരുവനന്തപുരം മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ എത്തണം.
തിരുവനന്തപുരം ബാർട്ടൺ ഹിൽ ഗവ. എഞ്ചിനീയറിംഗ് കോളജിൽ നടത്തുന്ന സാങ്കേതിക സർവകലാശാലയുടെ പരീക്ഷ - മൂല്യ നിർണയ ക്യാമ്പിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഒരു ക്യാമ്പ് അസിസ്റ്റന്റിനെ നിയമിക്കുന്നു. ഡിഗ്രി/മൂന്ന് വർഷ ഡിപ്ലോമ, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവയുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റും പകർപ്പുമായി ജൂൺ ഒമ്പതിനു രാവിലെ 10 മണിക്ക് കോളജിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471 - 2300484.
കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ ഓഫീസിൽ ഒഴിവുള്ള വിവിധ തസ്തികകളിൽ അന്യത്രസേവന വ്യവസ്ഥയിൽ നിയമനത്തിന് സംസ്ഥാന സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്നും ഉചിതമാർഗ്ഗേന നിശ്ചിത മാതൃകയിൽ അപേക്ഷകൾ ക്ഷണിച്ചു. ജൂനിയർ സൂപ്രണ്ട് (ഒഴിവ് - 1) ശമ്പളസ്‌കെയിൽ 43,400-91,200, പബ്ലിക് റിലേഷൻസ് ഓഫീസർ (ഒഴിവ്-1) - 37,400-79000, യു.ഡി. ക്ലാർക്ക് (ഒഴിവ്-2) - 35,600-75,400, സ്റ്റെനോ ടൈപ്പിസ്റ്റ് (ഒഴിവ്-1) - 27,900-63700, കമ്പ്യൂട്ടർ അസിസ്റ്റന്റ്/ഡി.റ്റി.പി. ഓപ്പറേറ്റർ (ഒഴിവ് - 1) - 26,500-60,700 എന്നിങ്ങനെയാണ് തസ്തികകൾ. അപേക്ഷകൾ, ബന്ധപ്പെട്ട വകുപ്പ് തലവൻ നൽകുന്ന എൻ.ഒ.സി., കെ.എസ്.ആർ. പാർട്ട് ഒന്നിലെ 144-ാം ചട്ടത്തിൽ നിർദേശിച്ചിട്ടുള്ള ഫോം, ബയോഡാറ്റ സഹിതം രജിസ്ട്രാർ, കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ, റെഡ്‌ക്രോസ് റോഡ്, തിരുവനന്തപുരം - 35 എന്ന വിലാസത്തിൽ ജൂൺ 24 വൈകിട്ട് അഞ്ചിനകം ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.medicalcouncil.kerala.gov.in.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.