Sections

വിവിധ പോസ്റ്റുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

Saturday, Jan 28, 2023
Reported By Admin
Job Offers

തൊഴിൽ അവസരം - അപേക്ഷകൾ സമർപ്പിക്കാം


ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്

നെടുമങ്ങാട് ഐ.റ്റി.ഡി.പിയിൽ ഒരു ഡാറ്റാ എൻട്രി ഓപ്പറേറ്ററുടെ താത്ക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. ഇംഗ്ലീഷ്, മലയാളം ടൈപ്പിംഗിൽ പ്രാവിണ്യവും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള 18നും 42നും ഇടയിൽ പ്രായമുള്ള പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. മൂന്നുമാസത്തേക്കാണ് നിയമനം. പ്രതിമാസം 20,000 രൂപയാണ് ശമ്പളം. യോഗ്യരായ ഉദ്യോഗാർഥികൾ വെള്ള കടലാസിൽ തയാറാക്കിയ അപേക്ഷ, ബയോഡേറ്റ, യോഗ്യത, വയസ്, ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ഫെബ്രുവരി രണ്ട് വൈകിട്ട് 4ന് മുൻപായി നെടുമങ്ങാട് ഐ.റ്റി.ഡി പി ഓഫീസിൽ സമർപ്പിക്കണമെന്ന് പ്രോജക്ട് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0472 2812557

ഹെൽപ്പർ (കാർപ്പൻറർ) തസ്തികയിൽ മൂന്ന് താത്കാലിക ഒഴിവ്

ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിലെ ഹെൽപ്പർ (കാർപ്പൻറർ) തസ്തികയിൽ മൂന്ന് താത്കാലിക ഒഴിവ് നിലവിലുണ്ട്. നിശ്ചിത യോഗ്യതകൾ ഉളള ഉദ്യോഗാർത്ഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം ഫെബ്രുവരി ഏഴിന് മുമ്പ് അതത് എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം. പ്രായപരിധി 18-41. നിയമാനുസൃത വയസിളവ് അനുവദനീയം (സ്ത്രീകളും ഭിന്നശേഷിക്കാരും അർഹരല്ല). വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എൽ.സി, എൻടിസി കാർപ്പൻറർ, രണ്ട് വർഷത്തെ പ്രവൃത്തി പരിചയം.

യുവജന കമ്മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ തെരഞ്ഞെടുപ്പ്: വാക്ക് ഇൻ ഇന്റർവ്യൂ ഫെബ്രുവരി ഒന്നിന്

സംസ്ഥാന യുവജന കമ്മിഷൻ 2022-23 ലെ വിവിധ പദ്ധതികൾക്കായി കോ-ഓർഡിനേറ്റർമാരെ തെരഞ്ഞെടുക്കുന്നതിനുള്ള വാക്ക് ഇൻ ഇന്റർവ്യൂ ഫെബ്രുവരി ഒന്നിന് എറണാകുളം ഗവ ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ നടക്കും.
പാലക്കാട്, മലപ്പുറം, കാസർഗോഡ് ജില്ലകളിലേക്ക് മൂന്ന് ജില്ലാ കോ-ഓർഡിനേറ്റർമാരെ തെരഞ്ഞെടുക്കുന്നു. 6000 രൂപയാണ് ഓണറേറിയം. പ്ലസ് ടു ആണ് യോഗ്യത. പ്രായപരിധി 18 നും 40 നും മധ്യേ. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. അപേക്ഷ ഫോറം www.ksyc.kerala.gov.in ൽ നിന്നും ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷകൾ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസൽ, അപേക്ഷകരുടെ ഫോട്ടോ എന്നിവയുമായി ഫെബ്രുവരി ഒന്നിന് രാവിലെ 9.30 ന് എറണാകുളം ഗവ ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ എത്തണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോൺ: 0471 2308630.

ടെക്നിക്കൽ അസിസ്റ്റന്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

എറണാകുളം മഹാരാജാസ് കോളേജ് കെമിസ്ട്രി വിഭാഗം സെൻട്രൽ ഇൻസ്ട്രുമെന്റേഷൻ ഫെസിലിറ്റിയുടെ പ്രവർത്തനങ്ങൾക്ക് ടെക്നിക്കൽ അസിസ്റ്റന്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
കെമിസ്ട്രി വിഷയത്തിൽ ബിരുദാനന്തര ബിരുദവും ഇൻസ്ട്രുമെൻസിൽ പ്രവർത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡേറ്റയും, അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ജനുവരി 31ന് രാവിലെ 10.30 ന് കോളേജ് ഓഫീസിൽ ഹാജരാകേണ്ടതാണ്.

ഡാറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം

ജില്ലയിൽ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിൽ 'ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഫോർ സെന്റർ ഫോർ പ്രൈസ് റിസർച്ച് കേരള' തസ്തികയിൽ താൽക്കാലികാടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നിയമന വിജ്ഞാപനത്തിന്റെ വിശദ വിവരങ്ങൾ www.civilsupplieskerala.gov.in എന്ന വെബ്സെറ്റിൽ ലഭിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ജനുവരി 31.

സൈക്യാട്രിസ്റ്റ്; വാക്ക് ഇൻ ഇന്റർവ്യൂ

കണ്ണൂർ ജില്ലാ ആശുപത്രിയുടെ കീഴിലെ ജില്ലാ മാനസികാരോഗ്യ പദ്ധതിയിലേക്ക് സൈക്യാട്രിസ്റ്റിനെ നിയമിക്കുന്നു. എം ഡി/ ഡി എൻ ബി/ ഡി പി എം ആണ് യോഗ്യത. താൽപര്യമുള്ളവർ ഫെബ്രുവരി രണ്ടിന് രാവിലെ 10 മണിക്ക് ഡെപ്യൂട്ടി സൂപ്രണ്ടിന്റെ ചേമ്പറിൽ വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 0497 2734343. ഇ മെയിൽ: dmhpkannur@gmail.com.

ഡയാലിസിസ് ടെക്നീഷ്യൻ നിയമനം

മാനന്തവാടി ജില്ലാ ആശുപത്രിയിൽ ഡയാലിസിസ് ടെക്നീഷ്യൻ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. ഫെബ്രുവരി 3 ന് രാവിലെ 10 ന് ജില്ലാ ആശുപത്രി ഓഫീസിൽ കൂടിക്കാഴ്ച നടക്കും. താൽപര്യമുള്ളവർ അപേക്ഷയും, ഫോട്ടോ പതിച്ച ബയോഡാറ്റ, സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യത സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, ആവശ്യമായ രേഖകൾ സഹിതം കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോൺ: 04935 240264.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.