- Trending Now:
നെടുങ്ങോലം രാമറാവു മെമ്മോറിയൽ താലൂക്ക് ആശുപത്രിയിലെ വിമുക്തി ഡി അഡിക്ഷൻ സെന്ററിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് കരാർ നിയമനം. യോഗ്യത അംഗീകൃത സർവകലാശാലയിലെ എം എ/എം. എസ് സി സൈക്കോളജി അല്ലെങ്കിൽ എം. എസ് സി ക്ലിനിക്കൽ സൈക്കോളജി, സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ക്ലിനിക്കൽ സൈക്കോളജിയിൽ രണ്ട് വർഷത്തെ എം. ഫിൽ/പി എച്ച് ഡി, റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ രജിസ്ട്രേഷനുള്ളവർക്ക് നവംബർ അഞ്ചിന് രാവിലെ 11ന് ജില്ലാ മെഡിക്കൽ ഓഫീസിൽ വോക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. ഫോൺ 0474 2795017, 0474 2799299.
വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് ഇടുക്കി ജില്ലാ വ്യവസായ കേന്ദ്രത്തിൽ എന്റർപ്രൈസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് തസ്തികയിൽ ബിടെക്/എംബിഎ യോഗ്യതയുള്ളവരെ തെരഞ്ഞെടുക്കുന്നു. വിശദവിവരങ്ങൾക്ക്: www.cmd.kerala.gov.in
തിരുവനന്തപുരം ഗവൺമെന്റ് നഴ്സിംഗ് കോളജിൽ ജൂനിയർ ലക്ചററുടെ രണ്ട് ഒഴിവിൽ വാക്-ഇൻ-ഇന്റർവ്യൂ നടത്തും. പ്രതിമാസം 25000 രൂപയാണ് സ്റ്റൈപന്റ്. എം.എസ്സി നഴ്സിംഗും കെ.എൻ.എം.സി രജിസ്ട്രേഷനും ഉണ്ടാവണം. ഉദ്യോഗാർഥികൾ വിശദമായ ബയോഡേറ്റയും യോഗ്യത, വയസ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി 26 ന് രാവിലെ 10 ന് തിരുവനന്തപുരം ഗവൺമെന്റ് നഴ്സിംഗ് കോളജിൽ നേരിട്ടെത്തണം.
എറണാകുളം ജനറൽ ആശുപത്രിയിൽ ഡോക്ടർ, സ്റ്റാഫ് നഴ്സ്, ഫിസിഷ്യൻ അസിസ്റ്റന്റ് തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നതിനായി വാക്-ഇൻ-ഇൻറർവ്യൂ സെപ്റ്റംബർ 4 ന് രാവിലെ 11 ന് നടത്തും. താത്പര്യമുളള ഉദ്യോഗാർഥികൾ അഭിമുഖത്തിന് സർട്ടിഫിക്കറ്റുകളുടെ അസൽ പകർപ്പ് സഹിതം ആശുപത്രി സൂപ്രണ്ടിൻറെ ഓഫീസിൽ ഹാജരാകണം. ഡോക്ടർ :- യോഗ്യത എം.ബി.ബി.എസ്, വിത്ത് ടിസിഎംസി രജിസ്ട്രേഷൻ. സ്റ്റാഫ് നഴ്സ് : - ബി.എസ്.സി നഴ്സിംഗ്/ജിഎൻഎം, വിത്ത് നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ. ഫിസിഷ്യൻ അസിസ്റ്റൻറ് :- യോഗ്യത അംഗീകൃത സർവകലാശാലകളിൽ നിന്നുളള ബി.എസ്.സി ഇൻ ഫിസിഷ്യൻ അസിസ്റ്റ്ൻറ് കോഴ്സ് അല്ലെങ്കിൽ ലൈഫ് സയൻസിലുളള ഡിഗ്രി/ഡിപ്ലോമ, കാർഡിയോളജിയിൽ ഫിസിഷ്യൻ അസിസ്റ്റൻറായി പ്രവൃത്തി പരിചയം.
എറണാകുളം മഹാരാജാസ് കോളേജിലെ സംഗീത വിഭാഗത്തിൽ അതിഥി അധ്യാപക ഒഴിവ്. യോഗ്യത : സംഗീത വിഷയത്തിൽ ബിരുദാനന്തര ബിരുദം പി.എച്ച്.ഡി/നെറ്റ് ഉള്ളവർക്ക് മുൻഗണന. പ്രവൃത്തിപരിചയം അഭിലഷണീയം . യോഗ്യതയുളളതും എറണാകുളം കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ കാര്യാലയത്തിലെ ഗസ്റ്റ് ലക്ച്ചറർ പാനലിൽ രജിസ്റ്റർ ചെയ്തവരുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ, സർട്ടിഫിക്കറ്റുകളുടെ ഒരു സെറ്റ് പകർപ്പ് എന്നിവ സഹിതം സെപ്റ്റംബർ 14 ന രാവിലെ 11 നു നേരിട്ട് പ്രിൻസിപ്പൽ ഓഫീസിൽ ഹാജരാകണം. വിശദവിവരങ്ങൾക്ക് www.maharajas.ac.in. സന്ദർശിക്കുക.
പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ താത്ക്കാലിക നിയമനം. ഏതെങ്കിലും വിഷയത്തിൽ ബിരുദം, ഡി.സി.എ, പി.ജി.ഡി.സി.എ പാസായിരിക്കണം(പി.എസ്.സി അംഗീകൃത സർട്ടിഫിക്കറ്റ് ആയിരിക്കണം). ഒരു വർഷത്തെ പ്രവൃത്തി പരിചയം വേണം. അപേക്ഷയും സർട്ടിഫിക്കറ്റുകളുടെയും തിരിച്ചറിയൽ രേഖകളുടെയും പകർപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ സഹിതം ആഗസ്റ്റ് 26 ന് വൈകിട്ട് അഞ്ചിനകം ആശുപത്രി ഓഫീസിൽ നൽകണമെന്ന് സൂപ്രണ്ട് അറിയിച്ചു.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.