Sections

Job Offer:വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാൻ അവസരം

Wednesday, Aug 02, 2023
Reported By Admin
Job Offer

അധ്യാപക നിയമനം

നെരുവമ്പ്രം ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ വി എച്ച് എസ് സി വിഭാഗത്തിൽ ഓട്ടോമൊബൈൽ വൊക്കേഷണലിൽ താൽക്കാലിക അധ്യാപകനെ നിയമിക്കുന്നു. ഓട്ടോമൊബൈൽ അല്ലെങ്കിൽ മെക്കാനിക്കൽ എഞ്ചിനീയറിങ്ങിലുള്ള ബിരുദമാണ് യോഗ്യത. താൽപര്യമുള്ളവർ ആഗസ്റ്റ് മൂന്നിന് രാവിലെ 10 മണി മുതൽ സ്കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.

മാനന്തവാടി സർക്കാർ പോളിടെക്നിക് കോളേജിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് വിഭാഗങ്ങളിൽ ദിവസവേതനാടിസ്ഥാനത്തിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയങ്ങളിൽ ഒന്നാം ക്ലാസ് ബി.ടെക് ബിരുദമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകൾ സഹിതം ആഗസ്റ്റ് 8 ന് രാവിലെ 10 ന് നടക്കുന്ന കൂടികാഴ്ചയ്ക്ക് ഹാജരാകണം.

വൈത്തിരി ഗവ. ഹയർസെക്കണ്ടറി സ്കൂളിൽ എച്ച്.എസ്.എസ്.ടി ഇക്കണോമിക്സ് (ജൂനിയർ) തസ്തികയിൽ താത്കാലിക അധ്യാപക നിയമനം നടത്തുന്നു. ആഗസ്റ്റ് 3 ന് രാവിലെ 11 ന് സ്കൂൾ ഓഫീസിൽ കൂടിക്കാഴ്ച നടക്കും. ഫോൺ: 9633920245.

ഗസ്റ്റ് അധ്യാപക നിയമനം

ചേലക്കര ഗവ. പോളിടെക്നിക്ക് കോളേജിൽ കമ്പ്യൂട്ടർ ഹാർഡ് വെയർ എഞ്ചിനീയറിംഗ് ഡിപ്പാർട്ട്മെന്റിലെ ലക്ചറർ (കമ്പ്യൂട്ടർ ഹാർഡ് വെയർ) തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. യോഗ്യത - ബിടെക് (ഒന്നാം ക്ലാസ് ). യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഓഗസ്റ്റ് മൂന്നിന് (വ്യാഴം) രാവിലെ 10 മണിക്ക് എഴുത്ത് പരീക്ഷയ്ക്കും അഭിമുഖത്തിനും ഹാജരാകണം. ഫോൺ - 04884 254484.

കോട്ടയം: പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ എം.സി. എ. വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ അസിസ്റ്റൻസ് പ്രൊഫസർമാരെ താത്കാലികമായി നിയമിക്കുന്നു. എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. എ.ഐ.സി.ടി.ഇ നിഷ്കർഷിച്ച യോഗ്യതയുള്ളവർ തിരിച്ചറിയൽ രേഖ, അസൽ സർട്ടിഫിക്കറ്റ്, ബയോഡേറ്റ, പ്രവർത്തി പരിചയസർട്ടിഫിക്കറ്റ് എന്നിവ സഹിതം ഓഗസ്റ്റ് എട്ടിന് രാവിലെ 9.30നകം ഹാജരാകണം. വിശദവിവരത്തിന് ഫോൺ: 0481 2506153, 0481 2507763, വെബ്സൈറ്റ്: ംംം.ൃശ.േമര.ശി

ഡോക്ടർ നിയമനം

വരദൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നു. യോഗ്യത എം.ബി.ബി.എസ്/ ടി.സി.എം.സി രജിസ്ട്രേഷൻ. ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകൾ, അധാർ കാർഡ് എന്നിവയുടെ അസ്സൽ, ഇവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകൾ എന്നിവയുമായി ആഗസ്റ്റ് 8 ന് രാവിലെ 10 ന് കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിൽ എത്തിച്ചേരണം. ഫോൺ: 04936 289166.

ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ താൽക്കാലിക അധ്യാപക ഒഴിവ്

തൃശ്ശൂർ: ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ 2023-24 അധ്യയന വർഷത്തേക്ക് താൽക്കാലിക അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എൻ സി എച്ച് എം സി ടി ന്യൂ ഡൽഹി, സ്റ്റേറ്റ് ബോർഡ് ഓഫ് ടെക്നിക്കൽ എജുക്കേഷൻ എന്നീ സ്ഥാപനങ്ങളിൽ നിന്ന് 50 ശതമാനത്തിൽ കുറയാത്ത മാർക്കോട് കൂടി മൂന്നുവർഷ ഹോട്ടൽ മാനേജ്മെന്റ് ഡിഗ്രി/ഡിപ്ലോമ, എ ഐ സി ടി ഇ അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള 60ശതമാനത്തിൽ കുറയാത്ത ഹോട്ടൽ മാനേജ്മെന്റ് ബിരുദവുമാണ് വിദ്യാഭ്യാസ യോഗ്യത. ത്രീ സ്റ്റാർ കാറ്റഗറിയിൽ കുറയാത്ത ഹോട്ടലിൽ രണ്ടുവർഷത്തെ പ്രവർത്തിപരിചയം. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്, ഐ എച്ച് എം സി ടി, ഗവൺമെന്റ് കോളേജ് എന്നിവിടങ്ങളിൽ രണ്ടു വർഷത്തെ അധ്യാപനപരിചയമുള്ളവർക്കും അപേക്ഷിക്കാം. ആഗസ്റ്റ് നാലിനകം ളരശവേൃശൗൈൃ1@ഴാമശഹ.രീാ എന്ന ഈമെയിലിൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം അപേക്ഷിക്കണം. ഫോൺ: 0487 2384253.

സീനിയർ മാനേജർ നിയമനം

കോട്ടയം: ജില്ലയിലെ ഒരു അർദ്ധസർക്കാർ സ്ഥാപനത്തിൽ സീനിയർ മാനേജർ (സിവിൽ എൻജിനീയറിംഗ്) തസ്തികയിൽ ഒരു സ്ഥിരം ഒഴിവുണ്ട്. സിവിൽ എൻജിനീയറിംഗിൽ ബിരുദവും ഏഴ് വർഷത്തെ തൊഴിൽ പരിചയവുമുള്ള 45 വയസ്സിൽ (ഇളവുകൾ അനുവദനീയം) താഴെയുള്ളവർക്ക് അപേക്ഷിക്കാം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഓഗസ്റ്റ് 10നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട നിയമാനാധികാരിയിൽ നിന്നുമുള്ള എൻ.ഒ.സി. ഹാജരാക്കണം.

സ്റ്റാഫ് നഴ്സ്, സെക്യുരിറ്റി ഗാർഡ് നിയമനം

തവനൂരിൽ പ്രവർത്തിക്കുന്ന പ്രതീക്ഷാഭവനിൽ സ്റ്റാഫ് നഴ്സ്, സെക്യുരിറ്റി ഗാർഡ് എന്നീ തസ്തികകളിൽ താത്കാലിക നിയമനം നടത്തുന്നു. ജി.എൻ.എം, ബി.എസ്.സി നഴ്സിങ് എന്നിവയാണ് നഴ്സ് തസ്തികയിലേക്ക് വേണ്ട യോഗ്യത. പ്രവർത്തിപരിചയമുള്ളവർക്ക് മുൻഗണനയുണ്ട്. പത്താം ക്ലാസ് വിജയമാണ് സെക്യുരിറ്റി ഗാർഡിന് വേണ്ട യോഗ്യത. മുൻ പരിചയമുള്ളവർക്കും വിമുക്തഭടനും മുൻഗണനയുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വൃ.സലൃമഹമ@വഹളുു.േീൃഴ, ുൃമവേലലസവെമയവമ്മിവേമ്മിൗൃാഹു@ഴാമശഹ.രീാ എന്ന മെയലുകളിലേക്ക് ബയോഡാറ്റ അയക്കണം. ആഗസ്റ്റ് അഞ്ചിനുള്ളിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് കെസ്റ്റോടിയൽ കെയർ ഹോം തവനൂർ, തൃക്കണ്ണാപുരം പി.ഒ എന്ന വിലയാസത്തിൽ ബന്ധപ്പെടാം. ഫോൺ: 0494 269 9050.

മെഡിക്കൽ ഓഫീസർ, ഓഡിയോമെട്രിക് അസിസ്റ്റന്റ് നിയമനം

നാഷണൽ ഹെൽത്ത് മിഷന് കീഴിൽ മെഡിക്കൽ ഓഫീസർ, ഓഡിയോമെട്രിക് അസിസ്റ്റന്റ് എന്നീ തസ്തികകളിൽ താത്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ ഗസ്റ്റഡ് ഓഫീസർ സാക്ഷപെടുത്തിയ രേഖകൾ, പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ്, ഐ.ഡി കാർഡ്, ഫോട്ടോ, ഇ-മെയിൽ ഐഡി, ഫോൺ നമ്പർ, വിലാസം എന്നിവയോടുകൂടിയ അപേക്ഷ നേരിട്ടോ പോസ്റ്റലായോ ഡിസ്ട്രിക് പ്രോഗ്രാം മാനേജർ, എൻ.എച്ച്.എം, മെയോസ് ബിൽഡിംഗ്, കൈനാട്ടി കൽപ്പറ്റ നോർത്ത്, 673122 എന്ന വിലാസത്തിൽ ആഗസ്റ്റ് 11 ന് വൈകീട്ട് 4 നകം നൽകണം. ഫോൺ: 04936 202271.

താത്കാലിക ഒഴിവ്

കളമശേരി ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ 2023-24 അധ്യയന വർഷത്തിൽ ദിവസവേതന അടിസ്ഥാനത്തിൽ ലാബ് അസിസ്റ്റൻറ് തസ്തികയിൽ ഒഴിവുണ്ട്. താത്പര്യമുളളവർ ആഗസ്റ്റ് 7 രാവിലെ 10-ന് ബയോഡാറ്റ, ഒറിജിനൽ സർട്ടിഫിക്കറ്റ്, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം ഓഫീസിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0484-2558385,2963385.

മെഡിക്കൽ ഓഫീസർ, ലാബ് ടെക്നീഷ്യൻ ഒഴിവ്

കേശവപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസറേയും ലബോറട്ടറി ടെക്നീഷ്യനെയും നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച നടത്തുന്നു. മെഡിക്കൽ ഓഫീസർക്ക് എം.ബി.ബി.എസ്, ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ എന്നിവയും ലബോറട്ടറി ടെക്നീഷ്യന് BSc MLT, DMLT with Paramedical council registration എന്നിവയാണ് യോഗ്യത. ഓരോ ഒഴിവ് വീതമാണുള്ളത്. ഓഗസ്റ്റ് 10 ആണ് അപേക്ഷ നൽകേണ്ട അവസാന തീയ്യതി. നിശ്ചിത യോഗ്യതയുള്ളവർ സർട്ടിഫിക്കറ്റുകളുടെ അസ്സലും സാക്ഷ്യപ്പെടുത്തിയ പകർപ്പുമായി ഓഗസ്റ്റ് 14 രാവിലെ 10 മണിക്ക് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തണം. മെഡിക്കൽ ഓഫീസർ കൂടിക്കാഴ്ച 10.30നും ലാബോറട്ടറി ടെക്നീഷ്യൻ 11.30നും നടക്കും.

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം: കൂടിക്കാഴ്ച മൂന്നിന്

മലമ്പുഴ ഗവ ഐ.ടി.ഐയിൽ ടർണർ ട്രേഡിലും എംപ്ലോയബിലിറ്റി സ്കിൽ വിഷയത്തിലും ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനത്തിന് ഓഗസ്റ്റ് മൂന്നിന് കൂടിക്കാഴ്ച നടത്തുന്നു. ടർണർ ട്രേഡിൽ എൻ.ടി.സിയും മൂന്ന് വർഷത്തെ പ്രവർത്തി പരിചയവും അല്ലെങ്കിൽ എൻ.എ.സിയും ഒരു വർഷത്തെ പ്രവർത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട എൻജിനീയറിങ് ബ്രാഞ്ചിൽ മൂന്ന് വർഷ ഡിപ്ലോമയോ ഡിഗ്രിയോ ഉള്ള ഓപ്പൺ വിഭാഗക്കാർക്കാണ് അവസരം. എംപ്ലോയബിലിറ്റി സ്കിൽ വിഷയത്തിൽ എം.ബി.എ/ ബി.ബി.എ രണ്ട് വർഷത്തെ പ്രവർത്തി പരിചയവും അല്ലെങ്കിൽ സോഷ്യേളജി/സോഷ്യൽ വെൽഫെയർ എക്കണോമിക്സിലുള്ള ബിരുദവും രണ്ട് വർഷത്തെ പ്രവർത്തി പരിചയവും അല്ലെങ്കിൽ ബിരുദം, ഡിപ്ലോമ, ഡി.ജി.ടി സ്ഥാപനത്തിൽനിന്നുള്ള രണ്ട് പ്രവർത്തി പരിചയവും കൂടാതെ ഇംഗ്ലീഷ് കമ്മ്യൂണിക്കേഷനിലുള്ള പ്രാവീണ്യം/പ്ലസ് ടു/ഡിപ്ലോമ നിലവാരത്തിലുള്ള കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ള ഓപ്പൺ വിഭാഗക്കാർക്ക് പങ്കെടുക്കാം. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അന്നേദിവസം രാവിലെ 11 ന് മലമ്പുഴ ഗവ ഐ.ടി.ഐയിൽ നടക്കുന്ന കൂടിക്കാഴ്ചക്ക് എത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

ഡാറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം

സമഗ്ര ശിക്ഷ കേരള, വയനാട് ജില്ലയിൽ മാനന്തവാടി ബി.ആർ.സിയിൽ ഒഴിവുള്ള ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളുമായി ആഗസ്റ്റ് 7 നകം ജില്ലാ ഓഫീസിൽ അപേക്ഷ നൽകണം. കൂടിക്കാഴ്ച ആഗസ്റ്റ് 8 ന് രാവിലെ 11 ന് കൽപ്പറ്റ ജില്ലാ പ്രോജക്ട് ഓഫീസിൽ നടക്കും. ഫോൺ: 04936 203338.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.