- Trending Now:
താത്കാലിക നിയമനം
തൃശൂർ ഗവ. എഞ്ചിനീയറിംഗ് കോളേജ് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ താത്കാലികമായി നിയമിക്കുന്നതിന് പരീക്ഷ / കൂടിക്കാഴ്ച നടത്തുന്നു. പ്രസ്തുത ബ്രാഞ്ചിൽ ഉള്ള ബി ടെക്/ ബി ഇ ബിരുദവും എം ഇ / എംടെക് ബിരുദാനന്തര ബിരുദവും, കൂടാതെ ബിരുദത്തിലോ ബിരുദാനന്തര ബിരുദത്തിലോ ഒന്നാം ക്ലാസും ആണ് യോഗ്യത. താല്പര്യമുള്ളവർ തൃശൂർ ഗവ എഞ്ചിനീയറിംഗ് കോളേജ് വെബ്സൈറ്റ് www.gectcr.ac.in വഴി ഓൺലൈൻ ആയി അപേക്ഷിക്കണം.അവസാന തിയതി ജൂലൈ 31.
അസിസ്റ്റന്റ് പ്രൊഫസർ താൽക്കാലിക ഒഴിവ്
കോട്ടയം: കോട്ടയം പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, കമ്പ്യൂട്ടർ സയൻസ് എന്നീ എൻജിനീയറിംഗ് ശാഖകളിൽ ദിവസവേതനാടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർമാരെ താൽക്കാലികമായി നിയമിക്കുന്നു. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. അതത് വിഷയങ്ങളിൽ എ.ഐ.സി.റ്റി.ഇ. നിഷ്കർഷിച്ച യോഗ്യതയുള്ളവർ തിരിച്ചറിയൽ രേഖ, അസൽ സർട്ടിഫിക്കറ്റ്, ബയോഡേറ്റ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഓഗസ്റ്റ് നാലിന് രാവിലെ 9.30ന് ബന്ധപ്പെട്ട വകുപ്പുകളിൽ എത്തണം. വിശദവിവരത്തിന് ഫോൺ: 0481 2506153, 2507763.
ട്രേഡ്സ്മാൻ ഒഴിവ്; ഇന്റർവ്യൂ നാലിന്
കോട്ടയം: പാമ്പാടി ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂളിൽ ട്രേഡ്സ്മാൻ(ഇലക്ട്രിക്കൽ, ടർണിംഗ്) തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നതിനുള്ള ഇന്റർവ്യൂ ഓഗസ്റ്റ് നാലിന് സ്കൂൾ ഓഫീസിൽ നടക്കും. ബന്ധപ്പെട്ട ട്രേഡിൽ ടി.എച്ച്.എസ്.എൽ.സി./ ഐ.ടി.ഐ.യാണ് യോഗ്യത. താത്പര്യമുള്ളവർ ബന്ധപ്പെട്ട രേഖകൾ സഹിതം രാവിലെ 10ന് എത്തണം. വിശദവിവരത്തിന് ഫോൺ: 0481 2507556, 9400006469.
അസിസ്റ്റന്റ് പ്രൊഫസർ
ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന ആറ്റിങ്ങൽ എൻജിനിയറിങ് കോളജിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ഒരു താത്കാലിക ഒഴിവുണ്ട്. നിശ്ചിത ട്രേഡിൽ എ.ഐ.സി.ടി.ഇ നിർദേശിക്കുന്ന പ്രകാരമുള്ള യോഗ്യതയായ BE/B.Tech & ME/M.Tec in Mechanical Engineering with first class or equivalent either in UG/PG ആണ് യോഗ്യത. താത്പര്യമുള്ളവർ ഓഗസ്റ്റ് രണ്ടിനു രാവിലെ 10ന് ബയോഡേറ്റയും ബന്ധപ്പെട്ട രേഖകളും സഹിതം ടെസ്റ്റ്/ഇന്റർവ്യൂവിന് ഹാജരാകണം.
വാക് ഇൻ ഇന്റർവ്യു
കഞ്ഞിക്കുഴി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഈവനിംഗ് ഒപിയിൽ ഒഴിവുള്ള ഒരു ഡോക്ടറുടെയും ഫാർമസിസ്റ്റിന്റെയും തസ്തികകളിലേക്ക് വാക് ഇൻ ഇന്റർവ്യു നടത്തും. ഡോക്ടർ തസ്തികയിൽ എം.ബി.ബി.എസും ടി.സി.എംസി അല്ലെങ്കിൽ കെ.എസ്.എം.സി രജിസ്ട്രേഷനും ഫാർമസിസ്റ്റ് തസ്തികയിൽ ബി.ഫാം അല്ലെങ്കിൽ ഡി.ഫാമും കേരള സ്റ്റേറ്റ് ഫാർമസി കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യത. ഇടുക്കി ബ്ലോക്കിൽ താമസിക്കുന്നവർക്ക് മുൻഗണന ലഭിക്കും. അപേക്ഷകർ ആഗസ്റ്റ് 10 ന് രാവിലെ 10:30 ന് കഞ്ഞിക്കുഴി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862 238411.
ഗസ്റ്റ് അസിസ്റ്റന്റ് പ്രൊഫസ്സർമാരുടെ ഒഴിവ്
ഇടുക്കി സർക്കാർ എഞ്ചിനീയറിംഗ് കോളേജിൽ സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, കംപ്യൂട്ടർ സയൻസ്, ഐ. ടി. വിഭാഗങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസ്സർമാരുടെ ഒഴിവുകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ താൽകാലിക നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. ഈ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം ആണ് യോഗ്യത. മുൻ പരിചയം അഭികാമ്യം. താൽപര്യമുള്ളവർ ബയോഡാറ്റായും വിദ്യാഭ്യാസ യോഗ്യത, മുൻ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സലും സഹിതം ആഗസ്റ്റ് രണ്ടിന് രാവിലെ 11.00 മണിക്ക് കോളജ് ഓഫീസിൽ അഭിമുഖത്തിനായി ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 04862233250, വെബ്സൈറ്റ് www.gecidukki.a-c.in.
പ്രൊജക്ട് കോർഡിനേറ്റർ
കേരള യൂത്ത് ലീഡർഷിപ്പ് അക്കാഡമിയുടെ പദ്ധതി നടത്തിപ്പിനായി രണ്ട് പ്രൊജക്ട് കോർഡിനേറ്റർമാരുടെ താത്കാലിക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദമായ വിജ്ഞാപനം www.kyla.kerala.gov.in/notifications ൽ ലഭ്യമാണ്. ഗൂഗിൾ ഫോം മുഖേന ഓൺലൈനായി മാത്രമേ അപേക്ഷ സ്വീകരിക്കൂ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 5. ഫോൺ: 0471-2517437.
അതിഥി അധ്യാപക ഒഴിവ്
തൃപ്പൂണിത്തുറ സർക്കാർ സംസ്കൃത കോളേജിൽ സംസ്കൃത സാഹിത്യ, ജ്യോതിഷ വിഭാഗങ്ങളിൽ നിലവിലുളള ഒഴിവിലേക്ക് അതിഥി അധ്യാപകരെ നിയമിക്കുന്നതിന് കൂടിക്കാഴ്ച നടത്തുന്നു. ഉദ്യോഗാർത്ഥികൾ 55 ശതമാനം മാർക്കോടെ ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം നേടിയവരും, യുജിസി യോഗ്യതയുളളവരും എറണാകുളം മേഖല കോളേജ് വിദ്യാഭ്യാസ ഉപമോധാവിയുടെ അതിഥി അധ്യാപക ലിസ്റ്റിൽ ഉൾപ്പെട്ടവരോ, കോളേജിയേറ്റ് ഡയറക്ടറുടെ നിർദ്ദേശാനുസരണം ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയവരോ ആയിരിക്കണം. യുജിസി യോഗ്യതയുളളവരുടെ അഭാവത്തിൽ മറ്റുളളവരെയും പരിഗണിക്കും. താത്പര്യമുളള ഉദ്യോഗാർത്ഥികൾ ആഗസ്റ്റ് 3-ന് രാവിലെ 11-ന് ജ്യോതിഷ വിഭാഗത്തിലും, ഉച്ചയ്ക്ക് 2-ന് സാഹിത്യ വിഭാഗത്തിലും യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പ്രിൻസിപ്പാൾ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം.
ഹെൽപ്പർ ഒഴിവ്
ഒരു സംസ്ഥാന അർധ സർക്കാർ സ്ഥാപനത്തിൽ ഹെൽപ്പർ (കാർപ്പെന്റർ ) തസ്തികയിൽ ഇ ടി ബി, മുസ്ലിം വിഭാഗങ്ങൾക്കായി സംവരണം ചെയ്ത ഓരോ ഒഴിവുകൾ നിലവിലുണ്ട്. താൽപര്യമുള്ള ഉദ്യോഗാർഥികൾ ഓഗസ്റ്റ് 10 നകം യോഗ്യത / പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. യോഗ്യത: എസ് എസ് എൽ സി, എൻ റ്റി സി കാർപ്പെന്റർ, രണ്ട് വർഷത്തിൽ കുറയാതെയുള്ള പ്രവൃത്തി പരിചയം. പ്രായം - 18 - 41. സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത വയസി ളവ് ബാധകം. കൂടുതൽ വിവരങ്ങൾക്ക് 0484 2422458.
ട്രേഡ് ഇൻസ്ട്രക്ടർ നിയമനം: ഇന്റർവ്യു ഓഗസ്റ്റ് മൂന്നിന്
പാലക്കാട് ഗവ പോളിടെക്നിക് കോളെജിലേക്ക് ട്രേഡ് ഇൻസ്ട്രക്ടർ ഇൻ കമ്പ്യൂട്ടർ ഹാർഡ്വെയർ എൻജിനീയറിങ് തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ താത്ക്കാലിക നിയമനം. ബന്ധപ്പെട്ട ട്രേഡിൽ ടി.എച്ച്.എസ്.എൽ.സി അല്ലെങ്കിൽ എസ്.എസ്.എൽ.സി/കെ.ജി.സി.ഇ/എൻ.ടി.സി/വി.എച്ച്.എസ്.ഇ/ഐ.ടി.ഐ എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവർ ഓഗസ്റ്റ് മൂന്നിന് രാവിലെ 10 ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കല്ലിങ്കൽ റോഡിൽ സ്ഥിതി ചെയ്യുന്ന കോളെജ് ക്യാമ്പസിൽ കമ്പ്യൂട്ടർ ഹാർഡ് വെയർ എൻജിനീയറിങ് വിഭാഗം മേധാവി മുൻപാകെ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ: 0491 2572640
അങ്കണവാടി വർക്കർ/ഹെൽപ്പർ നിയമനം: അപേക്ഷ ഓഗസ്റ്റ് 11 വരെ
ഒറ്റപ്പാലം ശിശുവികസന പദ്ധതി ഓഫീസിന് കീഴിൽ ഒറ്റപ്പാലം നഗരസഭാ പരിധിയിലുള്ള അങ്കണവാടികളിൽ വർക്കർ, ഹെൽപ്പർ തസ്തികകളിലേക്ക് വനിതകൾക്ക് അപേക്ഷിക്കാം. പ്രായം 18 നും 46 നും മധ്യേ. എസ്.സി, എസ്.ടി വിഭാഗക്കാർക്ക് മൂന്ന് വർഷം വരെ ഉയർന്ന പ്രായപരിധിയിൽ വയസിളവുണ്ട്. പത്താം ക്ലാസ് പാസായവർക്ക് വർക്കർ തസ്തികയിലേക്കും പാസാകത്തവർക്ക് ഹെൽപ്പർ തസ്തികയിലേക്കും അപേക്ഷിക്കാം. താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകൾ സഹിതം ഓഗസ്റ്റ് 11 ന് വൈകിട്ട് അഞ്ച് വരെ ഒറ്റപ്പാലം ഐ.സി.ഡി.എസ് ഓഫീസിൽ അപേക്ഷ നൽകണമെന്ന് ഒറ്റപ്പാലം ശിശുവികസന പദ്ധതി ഓഫീസർ അറിയിച്ചു. ഫോൺ: 0466 2245627.
നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന ഒക്യുപേഷണൽ തെറാപ്പി പദ്ധതിയിലേക്ക് തെറാപ്പിസ്റ്റുകളെ തെരഞ്ഞെടുക്കുന്നു. ബാച്ചിലേഴ്സ് ഓഫ് ഒക്യുപേഷണൽ തെറാപ്പി യോഗ്യത ഉള്ളവർ ഓഗസ്റ്റ് അഞ്ച് വൈകിട്ട് നാലിന് മുൻപായി അപേക്ഷ സമർപ്പിക്കണമെന്ന് നെടുമങ്ങാട് അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസർ അറിയിച്ചു. അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെയും തിരിച്ചറിയൽ രേഖകളുടെയും പകർപ്പുകളും സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 9946475209
ഗസ്റ്റ് അധ്യാപക ഒഴിവ്
തിരുവനന്തപുരം ബാർട്ടൺ ഹിൽ ഗവ. എൻജിനീയറിങ് കോളജിൽ മാത്തമാറ്റിക്സ്, രസതന്ത്രം വിഭാഗങ്ങളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകളിലേക്കു നിയമനത്തിന് ഓഗസ്റ്റ് രണ്ട്, മൂന്ന് തീയതികളിൽ അഭിമുഖം നടത്തും. മാത്തമാറ്റിക്സ് വിഭാഗത്തിലേക്ക് ഓഗസ്റ്റ് രണ്ടിനും രസതന്ത്രം വിഭാഗത്തിലേക്ക് മൂന്നിനുമാണ് അഭിമുഖം. 55 ശതമാനം മാർക്കോടെ ബന്ധപ്പെട്ട വിഷയങ്ങളിൽ എം.എസ്സിയാണു യോഗ്യത. നെറ്റ്/പിഎച്ച്.ഡി. അഭിലഷണീയം. താത്പര്യമുള്ളവർ അഭിമുഖ ദിവസം രാവിലെ 10ന് കോളജിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 04712300484, 2300485.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.