Sections

Job Offer: നിരവധി ഒഴിവുകൾ അപേക്ഷകൾ സമർപ്പിക്കാം

Tuesday, Aug 08, 2023
Reported By Admin
Job Offer

സ്ഥിര നിയമനം

എറണാകുളത്തെ അർദ്ധസർക്കാർ സ്ഥാപനത്തിൽ ഡെപ്യൂട്ടി മാനേജർ തസ്തികയിലേക്ക് സ്ഥിര നിയമനം. 50 വയസിനു താഴെയുള്ള, ഏതെങ്കിലും വിഷയത്തിൽ ബിരുദവും സി.എ. / ഐ.സി.ഡബ്ല്യു.എയും 15 വർഷത്തെ പ്രവർത്തിപരിചയവുമാണ് യോഗ്യത. താല്പര്യമുള്ളവർ ഓഗസ്റ്റ് 14-നകം യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്യുന്നവർ എൻ. ഒ. സി. ഹാജരാക്കണം.

എ.ബി.സി പ്രോഗാമിൽ ഒഴിവ്

കോട്ടയം: കോട്ടയം സമ്പൂർണ്ണ പേ-വിഷവിമുക്തമാക്കുന്നതിനായി ജില്ലാ പഞ്ചായത്ത്, തദ്ദേശ സ്വയംഭരണ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ് എന്നിവ സംയുക്തമായി നടപ്പാക്കുന്ന തെരുവുനായ്ക്കൾക്കുള്ള എ.ബി.സി - എ.ആർ പ്രോഗ്രാമിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കോട്ടയം കോടിമതയിലെ എ.ബി.സി സെന്ററിലായിരിക്കും നിയമനം. മൃഗപരിപാലകർ, ശുചീകരണ സഹായി ഒഴിവുകളിലാണ് നിയമനം. ശസ്ത്രക്രിയ കഴിഞ്ഞ നായ്ക്കളെ പരിചരിക്കുന്നതിലുള്ള മുൻകാല പരിചയം, എ.ബി.സിയിൽ അംഗീകൃത സ്ഥാപനം അല്ലെങ്കിൽ തത്തുല്യ സ്ഥാപനത്തിൽ നിന്നുള്ള സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മുൻഗണന ലഭിക്കും. എ.ബി.സി സെന്ററിൽ ജോലി ചെയ്തു പരിചയമുള്ളവർക്ക് ശുചീകരണ സഹായിയാകാം. താത്പര്യമുള്ളവർ വെള്ളക്കടലാസിലെഴുതിയ അപേക്ഷ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ്, തിരിച്ചറിയൽ രേഖകൾ എന്നിവ സഹിതം ഓഗസ്റ്റ് എട്ടിന് ഉച്ചയ്ക്ക് 12 ന് കോട്ടയം ജില്ലാ മൃഗസംരക്ഷണ ഓഫീസിലെത്തി വാക്-ഇൻ- ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ: 0481 2563726.

വാക്ക് ഇൻ ഇന്റർവ്യു

ഇടുക്കി ജില്ലാ മൃഗസംരക്ഷണ വകുപ്പിൽ രാത്രികാല അടിയന്തര മൃഗചികിത്സാ സേവനം ലഭ്യമാക്കുന്നതിന് നെടുങ്കണ്ടം ബ്ലോക്കിലേക്ക് വെറ്ററിനറി സർവീസ് പ്രൊവൈഡറെ 90 ദിവസത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. രാത്രികാല സേവനത്തിന് താൽപര്യമുള്ള ബിവിഎസ്സി ആന്റ് എഎച്ച് യോഗ്യതയും കേരള സംസ്ഥാന വെറ്ററിനറി കൗൺസിലിൽ രജിസ് ട്രേഷനുമുള്ള വെറ്ററിനറി ബിരുദധാരികൾ ആഗസറ്റ് 10 ന് വ്യാഴാഴ്ച രാവിലെ 11 മണിക്ക് ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, വെറ്ററിനറി കൗൺസിൽ രജിസ് ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവ സഹിതം തൊടുപുഴ മങ്ങാട്ടുകവലയിൽ പ്രവർത്തിക്കുന്ന ഇടുക്കി ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം. വെറ്ററിനറി ബിരുദധാരികളുടെ അഭാവത്തിൽ വെറ്ററിനറി ഡോക്ടർ തസ്തികയിലേക്ക് വിരമിച്ച വെറ്ററിനറി ഡോക്ടർമാരെയും പരിഗണിക്കും. എംപ്ലോയ് മെന്റ് എക്സ്ചേഞ്ചിൽ നിന്നും ഉദ്യോഗാർഥിയെ നിയമിക്കുന്നതു വരെയോ അല്ലെങ്കിൽ 90 ദിവസം വരെയോ ആയിരിക്കും നിയമനം.

കിക്മയിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്

സംസ്ഥാന സഹകരണ യൂണിയന്റെ നിയന്ത്രണത്തിൽ നെയ്യാർ ഡാമിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിൽ (കിക്മ - ബി സ് കൂൾ) അസിസ്റ്റന്റ് പ്രൊഫസറെ എ ഐ സി ടി ഇ നിബന്ധനകൾ പ്രകാരം കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യരായവർക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഓഗസ്റ്റ് 11 ന് രാവിലെ 10 ന് കിക്മ ക്യാമ്പസിൽ നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. ഫോൺ- 9188001600, 8547618290.

ട്രേഡ് ടെക് നിഷ്യൻ ഇന്റർവ്യൂ 11ന്

തിരുവനന്തപുരം ബാർട്ടൺഹിൽ എൻജിനിയറിങ് കോളേജിലെ മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ട്രേഡ് ടെക് നിഷ്യൻ (ട്രേഡ് സ്മാൻ) തസ്തികയിൽ ഒരു ഒഴിവുണ്ട്. മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ടി.എച്ച്.എൽ.സി, ഐ.ടി.ഐ, കെ.ജി.സി.ഇ, വി.എച്ച്.എസ്.ഇ. ആണ് യോഗ്യത. 11ന് രാവിലെ പത്തിന് അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ബാർട്ടൺഹിൽ കോളേജിലെ മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗത്തിലെത്തണം. കൂടുതൽ വിവരങ്ങൾക്ക്: 0471 - 2300484.

ലേണിങ് സപ്പോർട്ട് അസിസ്റ്റന്റ്

കേരള വന ഗവേഷണ സ്ഥാപനത്തിൽ 2024 ജൂലൈ ആറു വരെ കാലാവധിയുളള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയായ ''മഴവില്ല് 2.0. സയന്റിഫിക് സോഷ്യൽ റെസ്പോൺസിബിലിറ്റി പ്രോജക്ട് ഓഫ് KSCSTE-KFRI' ൽ ഒരു ലേണിങ് സപ്പോർട്ട് അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവിൽ നിയമനത്തിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് കേരള വനഗവേഷണ സ്ഥാപനത്തിന്റെ വെബ്സൈറ്റ് (www.kfri.res.in) സന്ദർശിക്കുക.

ഡെപ്യൂട്ടേഷൻ ഒഴിവുകൾ

കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റി അനുബന്ധ സ്ഥാപനങ്ങളിൽ വിവിധ തസ്തികകളിലേക്ക് അന്യത്ര സേവന വ്യവസ്ഥയിൽ വിവിധ വകുപ്പുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയുടെ വെബ് സൈറ്റ് സന്ദർശിക്കുക. www.kelsa.nic.in.

സ്റ്റാഫ് നഴ്സ് ഒഴിവുകൾ

കൊല്ലം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ആശുപത്രി വികസന സൊസൈറ്റിയിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ സ്റ്റാഫ് നഴ്സ് തസ്തികയിൽ നിയമനത്തിന് യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 13 ഒഴിവുകളുണ്ട്. ജനറൽ നഴ്സിങ് മിഡ് വൈഫറി/ ബി.എസ്സി നഴ്സിങ് നഴ്സിങ് കൗൺസിൽ രജിസ്ട്രേഷൻ ആണ് യോഗ്യത. പ്രായം 18 - 41. വേതനം 17000 രൂപ. താത്പര്യമുള്ള ഉദ്യോഗാർഥികൾ gmchkollam@gmail.com എന്ന ഇമെയിൽ വിലാസത്തിലോ തപാൽ മുഖേനയോ ഓഫീസിൽ നേരിട്ട് ഹാജരായോ അപേക്ഷ സമർപ്പിക്കണം. അവസാന തീയതി ഓഗസ്റ്റ് 19 നു വൈകിട്ട് അഞ്ചു മണി. അഭിമുഖം ഓഗസ്റ്റ് 23 നു രാവിലെ 11 മുതൽ കൊല്ലം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തിൽ നടക്കും.

പ്രോജക്ട് അസിസ്റ്റന്റ്

കേരള വനഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയായ 'Management of Research and Administration at KFRI Kuzhur Sub Centre' ൽ ഒരു പ്രോജക്ട് അസിസ്റ്റന്റ് താത്കാലിക ഒഴിവിൽ നിയമിക്കുന്നതിനായി ഓഗസ്റ്റ് 16 നു രാവിലെ 10 ന് വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക് കേരള വനഗവേഷണ സ്ഥാപനത്തിന്റെ വെബ്സൈറ്റ് (www.kfri.res.in) സന്ദർശിക്കുക.

ലേണിങ് സപ്പോർട്ട് അസിസ്റ്റന്റ്

കേരള വന ഗവേഷണ സ്ഥാപനത്തിൽ 2024 ജൂലൈ ആറു വരെ കാലാവധിയുളള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയായ ''മഴവില്ല് 2.0. സയന്റിഫിക് സോഷ്യൽ റെസ്പോൺസിബിലിറ്റി പ്രോജക്ട് ഓഫ് KSCSTE-KFRI' ൽ ഒരു ലേണിങ് സപ്പോർട്ട് അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവിൽ നിയമനത്തിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് കേരള വനഗവേഷണ സ്ഥാപനത്തിന്റെ വെബ്സൈറ്റ് (www.kfri.res.in) സന്ദർശിക്കുക.

ജൂനിയർ ഇൻസ്ട്രക്ടർ അഭിമുഖം

കുളത്തൂപ്പുഴ സർക്കാർ ഐ ടി ഐ യിൽ ഫിറ്റർ ട്രേഡിലെ ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവിലേക്ക് താത്കാലിക നിയമനം ഈഴവ/ തിയ്യ/ ബില്ലവ വിഭാഗത്തിൽ നിന്നുള്ള നിയമനത്തിന് ഓഗസ്റ്റ് 14ന് രാവിലെ 11ന് അഭിമുഖം നടത്തും. യോഗ്യത- എ ഐ സി ടി ഇ/ യു ജി സി അംഗീകൃത എൻജിനീയറിങ് കോളജ്/ സർവകലാശാലയിൽ നിന്ന് ബി വോക്/ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദവും ഒരു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ എ ഐ സി ടി ഇ/ അംഗീകൃത ടെക്നിക്കൽ എജ്യുക്കേഷനൽ ബോർഡിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിങിൽ മൂന്ന് വർഷത്തെ ഡിപ്ലോമ/ ഡി ജി ടി യിൽ നിന്ന് അഡ്വാൻസ്ഡ് ഡിപ്ലോമയും (വൊക്കേഷണൽ) രണ്ടുവർഷത്തെ പരിചയവും അല്ലെങ്കിൽ എൻ ടി സി/ എൻ എ സി 'ഫിറ്റർ' ട്രേഡും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും. ഫോൺ: 9495555928, 0475 2912900.

വർക്ക് എക് സ്പീരിയൻസ് ടീച്ചർ ഒഴിവ്

ചാലക്കുടി ട്രൈബൽ ഡവലപ്പ് മെന്റ് ഓഫീസിന്റെ നിയന്ത്രണത്തിലുള്ള മോഡൽ റസിഡൻഷ്യൽ സ് കൂളിൽ 2023-24 അദ്ധ്യയന വർഷത്തിൽ വർക്ക് എക് സ്പീരിയൻസ് ടീച്ചർ ഒഴിവിലേക്ക് താൽക്കാലിക കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസിയും തസ്തികയിൽ പി എസ് സി നിഷ് കർഷിക്കുന്ന യോഗ്യതയും കെ ടെക്ട് യോഗ്യതയും ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ, ബയോഡാറ്റ, വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ആഗസ്റ്റ് പത്തിന് രാവിലെ 10.30 ന് ചാലക്കുടി മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ട്രൈബൽ ഡവലപ്പ് മെന്റ് ഓഫീസിൽ ഹാജരാകേണ്ടതാണ്. ഫോൺ: 0480 2960400, 0480 2706100.

താത്കാലിക നിയമനം

തൃശൂർ ഗവ. ടെക് നിക്കൽ ഹൈസ് കൂളിന് കീഴിലുള്ള തൃശ്ശൂർ ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈംനിംഗ്, വടക്കാഞ്ചേരി ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈംനിംഗ് എന്നീ സ്ഥാപനങ്ങളിലേക്ക് ജൂനിയർ ഇൻസ്ട്രക്ടർ (ടെയ് ലറിംഗ്) അധ്യാപക തസ്തികയുടെ 3 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ദിവസവേതന അടിസ്ഥാനത്തിലാണ് നിയമനം. താൽപര്യമുള്ള ഉദ്യോഗാർഥികൾ 9 ന് രാവിലെ 10.30 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം തൃശൂർ ഗവ. ടെക് നിക്കൽ ഹൈസ് കൂൾ ഓഫീസിൽ നേരിട്ട് അഭിമുഖത്തിന് ഹാജരാകണം. ഫോൺ : 0487 2333460.

സെക്യൂരിറ്റി നിയമനം

ചാലിശ്ശേരി സാമൂഹ്യകാരോഗ്യ കേന്ദ്രത്തിലേക്ക് കരാറടിസ്ഥാനത്തിൽ സെക്യൂരിറ്റി നിയമനം നടത്തുന്നു. പ്രായം 18-55. എട്ടാം ക്ലാസ് പാസായിരിക്കണം. ഉയരം 165 സെ.മീ, നെഞ്ചളവ് (നോർമൽ) 80 സെ.മീ, നെഞ്ചളവ് (എക്സ്പാൻഷൻ) 85 സെ.മീ എന്നിവ ഉണ്ടായിരിക്കണം തൃത്താല ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ളവർക്ക് മുൻഗണന. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതമുള്ള അപേക്ഷ ആഗസ്റ്റ് 10 ന് വൈകിട്ട് അഞ്ചിനകം നൽകണമെന്ന് സൂപ്രണ്ട് അറിയിച്ചു. കൂടുതൽ വിവരങ്ങൾ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ലഭിക്കും. ഫോൺ: 0466 2256368.

എക് സൈസ് വകുപ്പ് ഡ്രൈവർ നിയമനം: ശാരീരിക പുനരളവെടുപ്പ് 10 ന്

ജില്ലയിൽ എക് സൈസ് വകുപ്പിൽ ഡ്രൈവർ (കാറ്റഗറി നമ്പർ 405/2021) തസ്തികയുടെ തെരഞ്ഞെടുപ്പിലേക്ക് പ്രായോഗിക പരീക്ഷ വിജയിക്കുകയും ശാരീരിക അളവെടുപ്പിന് അപ്പീൽ നൽകുകയും ചെയ്ത ഉദ്യോഗാർത്ഥികൾക്കുള്ള ശാരീരിക പുനരളവെടുപ്പ് ഓഗസ്റ്റ് 10 ന് ഉച്ചയ്ക്ക് 12 ന് തിരുവനന്തപുരം പി.എസ്.സി ഓഫീസിൽ നടക്കും. ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റ്, ആധാർ കാർഡ് എന്നിവയുമായി എത്തണമെന്ന് പി.എസ്.സി ജില്ലാ ഓഫീസർ അറിയിച്ചു. ഫോൺ: 0491 2505398.

ലക്ച്ചറർ, ട്രേഡ് ഇൻസ്ട്രക്ടർ നിയമനം

പാലക്കാട് ഗവ പോളിടെക്നിക് കോളെജിലേക്ക് ലക്ച്ചറർ ഇൻ ഇംഗ്ലീഷ്, ലക്ച്ചറർ ഇൻ ഫിസിക് സ്, ട്രേഡ് ഇൻസ്ട്രക്ടർ ഇൻ സർവ്വേ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്ക്കാലിക നിയമനം. ലക്ച്ചറർ ഇൻ ഇംഗ്ലീഷ് തസ്തികയിലേക്ക് ഒന്നാം ക്ലാസോടെ എം.എസ്.സി ബിരുദമാണ് യോഗ്യത. യു.ജി.സി നെറ്റ് പാസായിരിക്കണം. ട്രേഡ് ഇൻസ്ട്രക്ടർ ഇൻ സർവ്വേ (സിവിൽ എൻജിനീയറിങ്) തസ്തികയിൽ ടി.എച്ച്.എസ്.എൽ.സി/എസ്.എസ്.എൽ.സി, കെ.ജി.സി.ഇ/എൻ.ടി.സി/ വി.എച്ച്.എസ്.ഇ/ഐ.ടി.ഐ. അല്ലെങ്കിൽ തത്തുല്യം ആണ് യോഗ്യത. ലക്ച്ചറർ ഫിസിക് സിൽ ഒന്നാം ക്ലാസോടെ എം.എസ്.സി ബിരുദം, യു.ജി.സി നെറ്റ് പാസായിരിക്കണം.
ലക്ച്ചറർ ഇൻ ഇംഗ്ലീഷ്, ട്രേഡ് ഇൻസ്ട്രക്ടർ ഇൻ സർവ്വേ തസ്തികകളിൽ ഓഗസ്റ്റ് പത്തിന് രാവിലെ പത്തിനും ലക്ച്ചറർ ഇൻ ഫിസിക് സ് തസ്തികയിൽ അന്നേദിവസം രാവിലെ 11.30 നും ഇന്റർവ്യൂ നടക്കും. താത്പര്യമുള്ളവർ അന്നേദിവസം അസൽ സർട്ടിഫിക്കറ്റുകൾ സഹിതം വകുപ്പ് മേധാവിമാർ മുൻപാകെ എത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ: 0491 2572640.

അങ്കണവാടി വർക്കർ, ഹെൽപ്പർ നിയമനം

ഒറ്റപ്പാലം ശിശുവികസന പദ്ധതി ഓഫീസ് പരിധിയിലുള്ള അങ്കണവാടികളിലേക്ക് വർക്കർ, ഹെൽപ്പർ നിയമനത്തിന് വനിതകൾക്ക് അപേക്ഷിക്കാം. അപേക്ഷകർ ഒറ്റപ്പാലം നഗരസഭാ പരിധിയിലെ സ്ഥിരതാമസക്കാരായിരിക്കണം. എസ്.എസ്.എൽ.സി ആണ് വർക്കർ തസ്തികയുടെ യോഗ്യത. എസ്.സി വിഭാഗത്തിൽ എസ്.എസ്.എൽ.സി വിജയിച്ചരില്ലെങ്കിൽ തോറ്റവരെയും എസ്.ടി വിഭാഗത്തിൽ എട്ടാം ക്ലാസുകാരെയും പരിഗണിക്കും. ഹെൽപ്പർ തസ്തികയിലേക്ക് എസ്.എസ്.എൽ.സി പാസാകാത്ത എഴുതാനും വായിക്കാനും അറിയുന്നവർക്ക് അപേക്ഷിക്കാം. പ്രായപരിധി 18-46 നും മധ്യേ. എസ്.സി/എസ്.ടി വിഭാഗത്തിന് നിയമാനുസൃത ഇളവ് ലഭിക്കും. സർക്കാർ നഴ്സറി ടീച്ചർ ട്രെയിനിങ്, പ്രീപ്രൈമറി ടീച്ചർ ട്രെയിനിങ് ലഭിച്ചവർക്ക് മുൻഗണന. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, റേഷൻ കാർഡ്/റസിഡൻഷ്യൽ സർട്ടിഫിക്കറ്റ്, മുൻ പരിചയ സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഓഗസ്റ്റ് 11 ന് വൈകിട്ട് അഞ്ചിനകം ഒറ്റപ്പാലം ഐ.സി.ഡി.എസ് ഓഫീസിൽ അപേക്ഷിക്കണം. അപേക്ഷയുടെ മാതൃക ഓറ്റപ്പാലം ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസിലും നഗരസഭയിലും ലഭിക്കുമെന്ന് ഒറ്റപ്പാലം ചൈൽഡ് ഡെവലപ്മെന്റ് പ്രൊജക്ട് ഓഫീസർ അറിയിച്ചു. ഫോൺ: 0466 2245627.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.