- Trending Now:
ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ഫിറ്റ്നസ് സെന്റർ ട്രെയിനർ തസ്തികയിൽ താത്ക്കാലിക ഒഴിവുണ്ട്. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്നുള്ള ഫിറ്റ്നസ് ട്രെയിനിങ് സർട്ടിഫിക്കറ്റ്, ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽനിന്നുള്ള ഡിപ്ലോമ ഇൻ ഫിറ്റ്നസ് ട്രെയിനിങ് കോഴ്സ് എന്നിവയാണ് യോഗ്യത. പ്രായം 2023 ജനുവരി ഒന്നിന് 18 നും 41 നും മധ്യേ (ഉയർന്ന പ്രായപരിധിയിൽ നിയമാനുസൃത വയസിളവ് അനുവദനീയം). ശമ്പളം 18,000. നിശ്ചിത യോഗ്യതയുള്ളവർ വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയം തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ആഗസ്റ്റ് 23 നകം നേരിട്ടെത്തി രജിസ്റ്റർ ചെയ്യണമെന്ന് എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു.
കോഴിക്കോട് ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴിൽ മെഡിക്കൽ ഓഫീസർ, സ്പെഷ്യൽ എജുക്കേറ്റർ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. യോഗ്യതയടക്കമുള്ള വിശദവിവരങ്ങൾക്ക് ദേശീയ ആരോഗ്യ ദൗത്യത്തിൻറെ www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. യോഗ്യരായ ഉദ്യോഗാർത്ഥികൾ ആഗസ്റ്റ് 25ന് വൈകുന്നേരം അഞ്ച് മണിക്ക് മുൻപ് ഓൺലൈനായി (മെഡിക്കൽ ഓഫീസർ : https://tinyurl.com/yyhfvpht സ്പെഷ്യൽ എജുക്കേറ്റർ : https://tinyurl.com/27hccmky ) അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0495 2374990
ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ, എമർജൻസി മെഡിസിൻ വിഭാഗം നടത്തുന്ന ഒരു വർഷത്തെ എമർജൻസി മെഡിസിൻ നഴ്സിംഗ് പ്രാക്ടിക്കൽ ട്രെയിനിംഗ് പ്രോഗ്രാമിലേയ്ക്ക് ബി.എസ്.സി നഴ്സിംഗ്/ജി.എൻ.എം. നഴ്സിംഗ് കോഴ്സുകൾ പാസായവർക്ക് ആഗസ്റ്റ് 22ന് രാവിലെ 11 മണിക്ക് എച്ച്.ഡി.എസ് ഓഫീസിൽ നടത്തുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഒരു വർഷം നീണ്ടു നിൽക്കുന്ന നഴ്സിംഗ് പ്രവൃത്തിപരിചയ പരിശീലന പ്രോഗ്രാമിലേക്ക് തെരെഞ്ഞെടുക്കപ്പെടുന്ന നഴ്സുമാർക്ക് ആദ്യത്തെ ആറുമാസം മൂവായിരം രൂപ സ്റ്റെപ്പെന്റോട് കൂടിയ ട്രെയിനിംഗും പിന്നീടുള്ള ആറുമാസം ഏഴായിരം രൂപ സ്റ്റൈപ്പന്റോട് കൂടിയുള്ള ട്രെയിനിംഗും ആയിരിക്കും.
പാലക്കാട് അഗ്രികൾച്ചറൽ ടെക്നോളജി മാനേജ്മെന്റ് ഏജൻസി ഓഫീസിൽ ഡിസ്ട്രിക്ട് ടെക്നോളജി മാനേജർ തസ്തികയിലെ താത്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. എം വി എസ് സി യാണ് യോഗ്യത. ശമ്പളം 30995/ രൂപ. 18 നും 41നും മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 26ന് മുൻപ് ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ ഒ സി ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് :
0495-2376179.
ഇടുക്കി ഗവ. മെഡിക്കൽ കോളേജിലെ ഔട്ട്സോഴ്സ് താൽക്കാലിക ലാബ് ടെക്നീഷ്യൻ തസ്തികയിലേക്ക് പരമാവധി 89 ദിവസത്തേക്കോ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയുളള ഉദ്യോഗാർഥികൾ ജോലിയിൽ പ്രവേശിക്കുന്നതുവരേക്കോ താൽക്കാലിക ദിവസവേതന വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ആഗസ്റ്റ് 24 ന് രാവിലെ 11 മണിക്ക് ഇടുക്കി ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിലാണ് അഭിമുഖം. യോഗ്യത ഡിപ്ലോമ എം.എൽ.ടി (ഡി.എം.ഇ) അല്ലെങ്കിൽ ബി. എസ്. സി. എം. എൽ. ടി (കെ യു എച്ച് എസ്) പാസ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്. ദിവസവേതനം 850 രൂപയും പരമാവധി പ്രതിമാസ വേതനം 22,950 രൂപയുമായിരിക്കും. യോഗ്യരായ ഉദ്യോഗാർഥികൾ, യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും തിരിച്ചറിയൽ രേഖകളും ഒരു ഫോട്ടോയും സഹിതം പ്രിൻസിപ്പൽ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862-233076.
കണ്ണൂർ ഗവ.വി എച്ച് എസ് എസ്സിൽ (സ്പോർട്സ്) ഹൈസ്കൂൾ വിഭാഗത്തിൽ ഗണിതശാസ്ത്ര അധ്യാപക ഒഴിവ്. അഭിമുഖം ആഗസ്റ്റ് 22ന് രാവിലെ 11 മണിക്ക് സ്കൂൾ ഓഫീസിൽ നടക്കും. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. ഫോൺ: 04972700891
കണ്ണൂർ ഗവ.എഞ്ചിനീയറിങ് കോളേജിൽ ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് വിഭാഗത്തിൽ അഡ്ഹോക്ക് ട്രേഡ്സ്മാൻ തസ്തികയിൽ നിലവിലുള്ള ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിനായി ഐ ടി ഐ/ ഡിപ്ലോമ യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികൾ അസ്സൽ പ്രമാണങ്ങളുമായി ആഗസ്റ്റ് 23ന് രാവിലെ 10 മണിക്ക് സ്ഥാപനത്തിൽ നേരിട്ട് ഹാജരാകണം. വെബ്സൈറ്റ്: www.gcek.ac.in.
വനിത ശിശുവികസന വകുപ്പിന് കീഴിൽ തലശ്ശേരി ഐ സി ഡി എസ് പ്രൊജക്ട് പരിധിയിൽ വരുന്ന ധർമ്മടം ഗ്രാമപഞ്ചായത്തിലെ അങ്കണവാടി ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ സമർപ്പിച്ചവർക്കുള്ള അഭിമുഖം ആഗസ്റ്റ് 21ന് രാവിലെ 9.30ന് ധർമ്മടം ഗ്രാമപഞ്ചായത്ത് ഹാളിൽ നടത്തും. അപേക്ഷ സമർപ്പിച്ചവർ അഭിമുഖ കത്തും യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസ്സലും മറ്റ് അനുബന്ധ രേഖകളും അതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹതം ഹാജരാകണം. ഫോൺ: 0490 2344488.
ബയോ ടെക്നോളജി ഇൻഡസ്ട്രി റിസർച്ച് കൗൺസിലിന്റെ (ബിറാക്) മിനിസ്ട്രി ഓഫ് ഇലക്ട്രോണിക്സ് ആന്റ് ഇൻഫർമേഷൻ ടെക്നോളജി, നാഷണൽ ക്യാൻസർ ഗ്രിഡ് എന്നിവയുടെ സഹായത്തോടെ തലശ്ശേരി മലബാർ ക്യാൻസർ സെന്ററിൽ (പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസസ്സ് ആന്റ് റിസേർച്ച്) നടത്തുന്ന വിവിധ ഗവേഷണ പ്രോജക്ടുകളിലേക്കു റിസർച്ച് അസിസ്റ്റന്റ്, ക്ലിനിക്കൽ റിസർച്ച് അസിസ്റ്റന്റ്, ക്ലിനിക്കൽ ട്രയൽ കോ ഓർഡിനേറ്റർ എന്നീ തസ്തികകളിലേക്ക് താൽകാലിക നിയമനം നടത്തുന്നു. നിശ്ചിത യോഗ്യതയുള്ളവർ ആഗസ്റ്റ് 31നകം ഓൺ ലൈനായി അപേക്ഷിക്കുക. ഫോൺ: 0490 2399249. വെബ് സൈറ്റ്: www.mcc.kerala.gov.in.
കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക് സൂപ്പർവൈസർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത ഇലക്ട്രിക്കൽ എഞ്ചിനീയർ - ഡിഗ്രി/ ഡിപ്ലോമ ഇൻ ഇലക്ട്രിക്കൽ എഞ്ചിനീയറിങ്, എംവി ലൈസൻസ്, രണ്ട് വർഷം പ്രവൃത്തി പരിചയം, ഇലക്ട്രോണിക് സൂപ്പർവൈസർ- ഡിഗ്രി/ ഡിപ്ലോമ ഇൻ ഇലക്ട്രോണിക് എഞ്ചിനീയറിങ്, രണ്ട് വർഷം പ്രവൃത്തി പരിചയം. ഉദ്യോഗാർഥികൾ യോഗ്യത, മേൽവിലാസം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ, ബയോഡാറ്റാ, മൊബൈൽ നമ്പർ എന്നിവ സഹിതം കണ്ണൂർ ജില്ലാ ആശുപത്രി ഓഫീസിൽ സെപ്റ്റംബർ ഒന്നിന് വൈകീട്ട് അഞ്ച് മണിക്കകം അപേക്ഷ സമർപ്പിക്കണം.
കുടുംബശ്രീയുടെ ഗ്രാമപഞ്ചായത്ത് തലത്തിലുള്ള സാമൂഹികവികസന പ്രവർത്തനങ്ങൾക്കായി കമ്യൂണിറ്റി റിസോഴ്സ് പേഴ്സനാകാം. അപേക്ഷകർ കുടുംബശ്രീ അയൽക്കൂട്ട അംഗമോ കുടുംബശ്രീ കുടുംബാംഗമോ ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം. പ്ലസ് ടു /തത്തുല്യ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം. പ്രായപരിധി 18-35 (ഓഗസ്റ്റ് ഒന്ന് 2023 പ്രകാരം). കുടുംബശ്രീ അയൽക്കൂട്ട അംഗം /ഓക്സിലറി ഗ്രൂപ്പ് അംഗം എന്നിവർക്ക് മുൻഗണന. എഴുത്ത് പരീക്ഷ, ഇന്റർവ്യൂ, കമ്പ്യൂട്ടർ പരിജ്ഞാന പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഫോട്ടോ പതിച്ച നിർദിഷ്ട മാതൃകയിലുള്ള അപേക്ഷയോടൊപ്പം ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, ജനനതീയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, സിഡിഎസ് ഓഫീസിൽ നിന്നും ചെയർപേഴ്സൺ സാക്ഷ്യപ്പെടുത്തിയ അയൽക്കൂട്ട അംഗത്വം/കുടുംബാംഗം/ഓക്സിലറിഅംഗത്വം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, ജില്ലാ മിഷൻ കോർഡിനേറ്ററുടെ പേരിൽ ദേശസാത്കൃത ബാങ്കിൽ നിന്നുള്ള 200 രൂപയുടെ ഡിഡി എന്നിവ ജില്ലാ കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ പി ഒ, കൊല്ലം- 691093 വിലാസത്തിൽ സമർപ്പിക്കാം. അപേക്ഷഫോം കുടുംബശ്രീ വെബ് സൈറ്റിൽ നിന്നോ സിഡിഎസ് ഓഫീസിൽ നിന്നോ ലഭിക്കും. അവസാന തീയതി : സെപ്റ്റംബർ ഒന്ന്. കൂടുതൽ വിവരങ്ങൾക്ക് www.kudumbashree.org ഫോൺ - 0474 2794692.
ജില്ലാ ശിശുസംരക്ഷണ ഓഫീസിൽ അക്കൗണ്ടന്റ് തസ്തികയിൽ കരാർ നിയമനംനടത്തുന്നു. അംഗീകൃത സർവകലാശാലയുടെ മാത്തമാറ്റിക്സ്/കൊമേഴ്സ് ബിരുദമാണ് ആവശ്യമായ വിദ്യാഭ്യാസയോഗ്യത. കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം, കമ്പ്യൂട്ടർ-ടാലി പരിജ്ഞാനം ഉണ്ടായിരിക്കണം. നോട്ടിഫിക്കേഷൻ തീയതി കണക്കാക്കി പരമാവധി പ്രായപരിധി-40. സെപ്തംബർ ഏഴിനകം ജില്ലാ ശിശുസംരക്ഷണ ഓഫീസറുടെ കാര്യാലയം, മൂന്നാം നില, സിവിൽ സ്റ്റേഷൻ, കൊല്ലം-691013 വിലാസത്തിൽ നിശ്ചിത ഫോമിൽ ഫോട്ടോ പതിച്ച് യോഗ്യത പ്രവർത്തിപരിചയം, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷിക്കണം. ഫോൺ - 0474 2791597.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിൽ (നിഷ്) പ്രോജക്ട് അസിസ്റ്റൻറ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ഓഡിയോളജിസ്റ്റുകൾക്കും സ്പീച്ച് ലാംഗ്വേജ് പത്തോളജിസ്റ്റുകൾക്കും അപേക്ഷിക്കാം. സെൻറർ ഫോർ ഡിസേബിലിറ്റി സ്റ്റഡീസിൻറെ ധനസഹായത്തോടെയുള്ള പദ്ധതികളിലേക്കാണ് നിയമനം. ആഗസ്റ്റ് 25 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ http://nish.ac.in/others/career ൽ ലഭ്യമാണ്.
നാഷണൽ ആയുഷ് മിഷൻ സംസ്ഥാന ഓഫീസിലുള്ള ഒരു ഓവർസിയറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്. www.nam.kerala.gov.in, www.arogyakeralam.gov.in. Phone : 04712474550.
ശ്രീകൃഷ്ണപുരം ഗവ എൻജിനീയറിങ് കോളെജിൽ ഫിസിക്സ് വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനായി ആഗസ്റ്റ് 21 ന് കൂടിക്കാഴ്ച നടത്തും. എം.എസ്.സി ഫിസിക്സ്, നെറ്റ്/ജെ.ആർ.എഫ്/പി.എച്ച്.ഡി എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ അസലും തിരിച്ചറിയൽ രേഖകളും സഹിതം അന്നേദിവസം രാവിലെ 10 നകം എത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: www.gecskp.ac.in, 0466 2260565.
ചാലക്കുടി ഗവ. ഐടിഐയിൽ എംപ്ലോയബിലിറ്റി സ്കിൽ വിഷയത്തിലേക്കും ടെക്നീഷ്യൻ പവർ ഇലക്ട്രോണിക്സ് ട്രേഡിലേക്കും ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്. എംപ്ലോയബിലിറ്റി സ്കിൽ ഇൻസ്ട്രക്ടർ ഒഴിവിലേക്ക് എംബിഎ/ബിബിഎ അല്ലെങ്കിൽ സോഷ്യോളജി/ സോഷ്യൽ വെൽഫെയർ/ എക്കണോമിക്സ് തുടങ്ങിയ വിഷയങ്ങളിൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമയും നിലവുള്ള സാമുഹ്യ ശാസ്ത്ര വിഷയം ഇൻസ്ട്രക്ടർമാരിൽ ഡിജിടി ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിന്ന് ഉചിതമായ എംപ്ലോയബിലിറ്റി സ്കിൽസ് ട്രെയിനിങ് ലഭിച്ചവർ തുടങ്ങിയ വിദ്യാഭ്യാസ യോഗ്യതയുള്ളവരായിരിക്കണം. രണ്ട് വർഷം പ്രവർത്തി പരിചയം നിർബന്ധം. ഇംഗ്ലീഷ് പഠിച്ചവരും ഇംഗ്ലീഷിൽ ആശയവിനിമയ കഴിവും അടിസ്ഥാന കമ്പ്യൂട്ടർ പരിഞ്ജാനവും ഉള്ളവർ ആയിരിക്കണം. ടെക്നിക്കൽ പവർ ഇലക്ട്രോണിക്സ് സിസ്റ്റം ഇൻസ്ട്രക്ടർ ഒഴിവിലേക്ക് അംഗീകരിക്കപ്പെട്ട എഞ്ചിനിയറിങ് കോളേജുകൾ, യൂണിവേഴ്സിറ്റികൾ, ടെക്നിക്കൽ എഡ്യുക്കേഷൻ ബോർഡ് തുടങ്ങിയവയിൽ നിന്ന് ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് ടെലി കമ്മ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് എന്നിങ്ങനെയുള്ള വിഷയങ്ങളിൽ ബിരുദമോ ഡിപ്ലോമയോ തുടങ്ങിയ യോഗ്യതയുള്ളവർ ആയിരിക്കണം. ബിരുദം യോഗ്യതയുള്ളവർക്ക് ഈ മേഖലയിൽ ഒരു വർഷ പ്രവർത്തി പരിചയവും ഡിപ്ലോമ യോഗ്യത ഉള്ളവർക്ക് രണ്ട് വർഷം പ്രവർത്തി പരിചയവും വേണം. എൻ ടി സി / എൻ എ സി ട്രേഡുകൾ പാസ്സായി മൂന്ന് കൊല്ലം പ്രവർത്തി പരിചയം ഉള്ളവരും യോഗ്യരാണ്. അഭിമുഖം ആഗസ്റ്റ് 22 ന് രാവിലെ 10.30 ന് ഐ ടി ഐയിൽ വെച്ച് നടത്തും. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. ഫോൺ 0480 2701491
സർക്കാർ തൊഴിൽ നൈപുണ്യ വകുപ്പിന്റെ കീഴിൽ ചന്ദനത്തോപ്പിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻസിൽ ( യൂണിറ്റ് ഓഫ് കേരള അക്കാഡമി ഫോർ സ്കിൽസ് എക്സലൻസ്) ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കും. യോഗ്യത- ഡിസൈൻ, ഫൈൻ ആർട്സ്, അപ്ലൈഡ് ആർട്സ്, ആർക്കിടെക്ചർ എഞ്ചിനീയറിങ് എന്നിവയിൽ ഏതെങ്കിലും വിഷയത്തിൽ ഫസ്റ്റ് ക്ലാസ് ഓടുകൂടിയ നാല് വർഷ ഡിഗ്രി അല്ലെങ്കിൽ നാല് വർഷ ഡിപ്ലോമയും ഇൻഡസ്ട്രിയൽ ഡിസൈൻ/ വിഷ്വൽ കമ്മ്യൂണിക്കേഷൻ/ ഫൈൻ ആർട്സ്/ ആർക്കിടെക്ചർ/ ഇന്ററാക്ഷൻ ഡിസൈൻ/ ന്യൂ മീഡിയ സ്റ്റഡീസ് / ഡിസൈൻ മാനേജ്മെന്റ് / എർഗണോമിക്സ്/ ഹ്യൂമൻ ഫാക്ടർസ് എൻജിനീയറിങ്/ ഇന്ത്യൻ ക്രാഫ്റ്റ് സ്റ്റഡീസ്, ഡിസൈൻ അനുബന്ധ മേഖലകൾ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഫസ്റ്റ് ക്ലാസോടെയുള്ള ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ഡിപ്ലോമയും കൂടാതെ വ്യവസായം/ ഗവേഷണ സ്ഥാപനം/ ഡിസൈൻ സ്റ്റുഡിയോകളിൽ ഏതിലെങ്കിലും കുറഞ്ഞത് രണ്ടു വർഷത്തെ പ്രൊഫഷണൽ ഡിസൈൻ പരിചയം . അപേക്ഷകൾ ഓഗസ്റ്റ് 25ന് വൈകിട്ട് മൂന്നിനകം സമർപ്പിക്കണം. വിവരങ്ങൾക്ക് www.ksid.ac.in
കേരള പബ്ലിക് എന്റർപ്രൈസസ് (സെലക്ഷനും റിക്രൂട്ട്മെന്റും) ബോർഡ് കൺട്രോളർ ഓഫ് എക്സാമിനേഷൻ, മാനേജർ (അഡ്മിനിസ്ട്രേഷൻ), മാനേജർ (ടെക്നിക്കൽ), ചെയർമാന്റെ പി.എ എന്നീ ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. കൺട്രോളർ ഓഫ് എക്സാമിനേഷന് 118100 - 163400 രൂപയാണ് ശമ്പള സ്കെയിൽ. അന്യത്രസേവന വ്യവസ്ഥയിലാണ് നിയമനം. പൊതുഭരണ സെക്രട്ടേറിയറ്റിലെ ജോയിന്റ് സെക്രട്ടറി തസ്തികയിൽ കുറയാത്ത പദവി വഹിക്കുന്നവർക്കും കോളജ് വിദ്യാഭ്യാസ വകുപ്പിലെ അസോസിയേറ്റ് പ്രൊഫസർ റാങ്കിലോ യൂണിവേഴ്സിറ്റിയിലെ സമാന റാങ്കിലോ പദവി വഹിക്കുന്നവർക്കും അപേക്ഷ നൽകാം.മാനേജർ (അഡ്മിനിസ്ട്രേഷൻ) ശമ്പളസ്കെയിൽ 57400 - 110300 രൂപ. സെക്ഷൻ ഓഫീസർ തസ്തികയിലോ സമാന പദവിയിലോ ഉള്ള സർക്കാർ വകുപ്പിലെ ഉദ്യോഗസ്ഥർക്ക് ഡെപ്യൂട്ടേഷനിൽ അപേക്ഷിക്കാം.മാനേജർ (ടെക്നിക്കൽ) തസ്തികയിൽ അന്യത്രസേവന വ്യവസ്ഥയിൽ സംസ്ഥാന പൊതുമേഖലാ സ്ഥാപനത്തിലെ അസിസ്റ്റന്റ് മാനേജർ റാങ്കിലുള്ള എൻജിനിയർ അല്ലെങ്കിൽ ഡെപ്യൂട്ടി മാനേജർ തസ്തികയിൽ 15 വർഷം പ്രവർത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. മാതൃസ്ഥാപനത്തിലെ സ്കെയിലായിരിക്കും വേതനം നൽകുക. ചെയർമാന്റെ പി.എ ശമ്പളസ്കെയിൽ 56500 - 118100 രൂപ. ടൈപ്പ്റൈറ്റിംഗ് ഇംഗ്ലീഷ് (ഹയർ) ആൻഡ് മലയാളം (ലോവർ), ഷോർട്ട് ഹാന്റ് (ഇംഗ്ലീഷ് ആൻഡ് മലയാളം (ലോവർ)). അഭികാമ്യം - സെക്രട്ടേറിയൽ പ്രാക്ടീസിൽ ഡിപ്ലോമ ഉള്ളവർക്ക് ഡെപ്യൂട്ടേഷനിൽ അപേക്ഷിക്കാം. ജീവനക്കാർ കെഎസ്ആർ 144 അനുസരിച്ചുള്ള പ്രൊഫോർമയും ബയോഡാറ്റയും വകുപ്പ് മേധാവിയിൽ നിന്നുള്ള നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റും ഉൾപ്പെടെ ഓഫീസ് മേധാവി മുഖേന സെപ്റ്റംബർ 15നകം സെക്രട്ടറി, കേരള പബ്ലിക് എന്റർപ്രൈസസ് (സെലക്ഷനും റിക്രൂട്ട്മെന്റും) ബോർഡ്, വെള്ളയമ്പലം, തിരുവനന്തപുരം - 33 എന്ന വിലാസത്തിൽ തപാൽ മുഖേന അപേക്ഷ നൽകണം.
കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പുതുനഗരം ഗവ പ്രീമെട്രിക് ഹോസ്റ്റലിൽ നിലവിലുള്ള മേട്രൺ കം റസിഡന്റ് ട്യൂട്ടറുടെ ഒഴിവിലേക്ക് ആഗസ്റ്റ് 19 ന് രാവിലെ 10 ന് കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ അഭിമുഖം നടത്തുന്നു. ബി.എഡ് യോഗ്യതയുള്ള പുരുഷന്മാർ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പും ബയോഡേറ്റയും സഹിതം എത്തണമെന്ന് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ അറിയിച്ചു. ഫോൺ: 8547630129.
പത്തിരിപ്പാല ഗവ ആർട്സ് സയൻസ് കോളെജിൽ ഇംഗ്ലീഷ് ഗസ്റ്റ് അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച ആഗസ്റ്റ് 21 ന് രാവിലെ 10 ന് കോളെജിൽ നടക്കും. യു.ജി.സി-നെറ്റ് യോഗ്യത ഉണ്ടായിരിക്കണം. ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്തിരിക്കണം. യു.ജി.സി-നെറ്റ് യോഗ്യത ഉള്ളവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദം ഉള്ളവരെയും പരിഗണിക്കും. നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം കോളെജിൽ എത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ: 0491 2873999.
എടവക കുടുംബാരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്നീഷ്യൻ തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു. ഡി.എം.എൽ.ടി/ ബി.എസ്.സി എം.എൽ.ടിയാണ് യോഗ്യത. ഡി.എം.ഇ അംഗീകൃത പാരാമെഡിക്കൽ രജിസ്ട്രേഷൻ നിർബന്ധം. പ്രവർത്തി പരിചയം അഭികാമ്യം. എടവക ഗ്രാമപഞ്ചായത്തിൽ താമസിക്കുന്നവർക്ക് മുൻഗണന ലഭിക്കും. ആഗസ്റ്റ് 24 ന് രാവിലെ 11 ന് കൂടിക്കാഴ്ച നടക്കും. ഫോൺ: 04935 296906.
മൃഗസംരക്ഷണ വകുപ്പിന്റെ രാത്രികാല മൃഗചികിത്സാ വീട്ടുപടിക്കൽ പദ്ധതിയിലേക്ക് കരാറടിസ്ഥാനത്തിൽ വെറ്ററിനറി ഡോക്ടർമാരെ നിയമിക്കുന്നു. യോഗ്യത ബി.വി.എസ്.സി, കേരളാ വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവയുടെ അസ്സലും പകർപ്പുമായി ആഗസ്റ്റ് 22 ന് രാവിലെ 11 ന് കൽപ്പറ്റ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോൺ: 04936 202292.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.