- Trending Now:
കൊടുവായൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ താത്ക്കാലിക ഡോക്ടർ നിയമനം. അംഗീകൃത യൂണിവേഴ്സിറ്റിയിൽനിന്നും എം.ബി.ബി.എസ് ബിരുദവും കേരള മെഡിക്കൽ കൗൺസിൽ/ ട്രാവൻകൂർ മെഡിക്കൽ കൗൺസിലിന്റെ രജിസ്ട്രേഷനുമാണ് യോഗ്യത. പ്രായപരിധി 59. കൊല്ലങ്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രൊജക്ട് മുഖേന നാഷണൽ ഹെൽത്ത് മിഷൻ മാനദണ്ഡ പ്രകാരമുള്ള വേതനം (45000 രൂപ) ലഭിക്കും. അപേക്ഷകർ ബയോഡാറ്റ (ഫോൺ നമ്പർ ഉൾപ്പെടെ) സഹിതമുള്ള അപേക്ഷ തപാൽ മുഖേനയോ നേരിട്ടോ ആഗസ്റ്റ് 16 ന് വൈകിട്ട് അഞ്ചിനകം കൊടുവായൂർ ആശുപത്രി ഓഫീസിൽ എത്തിക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോൺ: 04923 252930.
കോട്ടയം : ഏറ്റുമാനൂരിലെ കോട്ടയം മെഡിക്കൽ കോളേജ് ഹെൽത്ത് സെന്ററിൽ ഫാർമസിസ്റ്റിന്റെ ഒരു താത്കാലിക ഒഴിവുണ്ട്. ഏറ്റുമാനൂർ നഗരസഭയുടെ ആഭിമുഖ്യത്തിൽ മൂന്ന് മാസത്തേക്കാണ് നിയമനം. ഡിപ്ലോമ ഇൻ ഫാർമസി/ തത്തുല്യവുമാണ് യോഗ്യത. കേരള സ്റ്റേറ്റ് ഫാർമസി കൗൺസിലിന്റെ രജിസ്ട്രേഷനുണ്ടായിരിക്കണം. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് 18 ന് രാവിലെ 10.30 ന് ഏറ്റുമാനൂർ കെ.എം.സി.എച്ച്.സി ഹാളിലെ അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ: 04812535573.
സുൽത്താൻ ബത്തേരി ഗവ.സർവ്വജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ് കൂളിലെ വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ നോൺ വൊക്കേഷണൽ ടീച്ചർ ഇൻ ബയോളജി (സീനിയർ) തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിന് കൂടിക്കാഴ്ച ആഗസ്റ്റ് 10 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 1.30ന് വി.എച്ച്.എസ്.ഇ. ഓഫീസിൽ നടക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
കണ്ണൂർ ഗവൺമെന്റ് ആയുർവേദ കോളേജിലെ സംഹിത സംസ് കൃത ആൻഡ് സിദ്ധാന്ത വകുപ്പിൽ ഒഴിവ് വരുന്ന അധ്യാപക തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ ഭിന്നശേഷി വിഭാഗത്തിൽ നിന്നും അസിസ്റ്റന്റ് പ്രൊഫസർ ആയി നിയമനം നടത്തുന്നതിന് ഓഗസ്റ്റ് 17ന് രാവിലെ 11 നു പരിയാരത്തുള്ള കണ്ണൂർ ഗവൺമെന്റ് ആയുർവേദ കോളേജിൽ വച്ച് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. ഉദ്യോഗാർഥികൾ ജനന തീയതി, വിദ്യാഭ്യസ യോഗ്യത, പ്രവൃത്തി പരിചയം, മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകർപ്പുകളും, ആധാർ കാർഡ്, പാൻ കാർഡ് എന്നിവയും, ബയോഡാറ്റയും സഹിതം കൃത്യസമയത്ത് ഹാജരാകണം. ഭിന്നശേഷിക്കാരുടെ അഭാവത്തിൽ പൊതുവിഭാഗത്തിനെ പരിഗണിക്കുന്നതാണ്. നിയമനം ലഭിക്കുന്നവർക്ക് പ്രതിമാസം 57,525 രൂപ സമാഹൃത വേതനമായി ലഭിക്കും. നിയമനം ഒരു വർഷത്തേക്കോ സ്ഥിര നിയമനം നടക്കുന്നത് വരെയോ ആയിരിക്കും.
തിരുവനന്തപുരം പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ ഒഴിവുള്ള പ്രോഗ്രാമിങ് ഓഫീസർ തസ്തികയിൽ കരാർ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബി.ടെക്/ബി.ഇ/എം.ടെക്/എം.ഇ (കമ്പ്യൂട്ടർ സയൻസിന് മുൻഗണന) അല്ലെങ്കിൽ എം.സി.എ ആണ് വിദ്യാഭ്യാസ യോഗ്യത. എച്ച്.ടി.എം.എൽ, സി.എസ്.എസ്, Javascript (JQuery, Familiarity with ReactJS ൽ പരിജ്ഞാനം അഭികാമ്യം) പി.എച്ച്.പി (ലാറവെൽ ഫ്രെയിംവർക്കിനെ കുറിച്ചുള്ള അറിവ് അഭികാമ്യം) എന്നിവയിൽ സാങ്കേതിക പരിജ്ഞാനം വേണം. പ്രതിമാസ വേതനം 32,560 രൂപ. താത്പര്യമുള്ളവർ ബയോഡാറ്റയും ഡോക്യൂമെന്റുകളുടെ പകർപ്പും സഹിതം ആഗസ്റ്റ് 14ന് വൈകീട്ട് 4നകം ceekinfo.cee@kerala.gov.in എന്ന ഇ-മെയിലേക്ക് അയയ്ക്കണം.
എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ അനസ് തേഷ്യ വിഭാഗത്തിൽ ട്രെയിനി അനസ് തേഷ്യ ടെക് നീഷൻ തസ്തികയിലേക്ക് സ് റ്റൈപ്പന്റ് അടിസ്ഥാനത്തിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ താത്ക്കാലിക നിയമനം നടത്തുന്നു. യോഗ്യത പ്ലസ് ടു സയൻസ്, ഡിപ്ലോമ ഇൻ ഒപ്പറേഷൻ തീയറ്റർ ആൻറ് അനസ് തേഷ്യ ടെക് നോളജി, ഡിഎംഇ രജിസ് ട്രേഷൻ പ്രായപരിധി 01.01.2023 ന് 18-36. താത്പര്യമുള്ളവർ യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റും, പകർപ്പും സഹിതം ഓഗസ്റ്റ് 16 (ബുധനാഴ്ച ) എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ അനസ് തേഷ്യ വിഭാഗത്തിൽ രാവിലെ 11.00 ന് നടക്കുന്ന ഇൻറർവ്യൂവിൽ പങ്കെടുക്കണം.
വെച്ചൂച്ചിറ സർക്കാർ പോളിടെക് നിക് കോളേജിൽ നിലവിൽ ഒഴിവുളള ഗണിതശാസ്ത്ര വിഭാഗം ലക്ചറർ, ട്രേഡ് സ്മാൻ (വെൽഡിംഗ്),ട്രേഡ് സ്മാൻ (ഷീറ്റ് മെറ്റൽ) എന്നീ തസ്തികകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. യോഗ്യത: ഗണിതശാസ്ത്ര വിഭാഗം ലക്ചറർ : ബന്ധപ്പെട്ട വിഷയത്തിൽ 55ശതമാനം മാർക്കോടെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രി, നെറ്റ്.ട്രേഡ് സ്മാൻ : ബന്ധപ്പെട്ട വിഷയത്തിലുളള ഐ.ടി.ഐ/ടിഎച്ച്എസ് എൽസി. താൽപര്യമുളള ഉദ്യോഗാർഥികൾ ബയോഡേറ്റാ, മാർക്ക് ലിസ്റ്റ്, പത്താംതരം/ തത്തുല്യം, ഐ.ടി.ഐ/ ടിഎച്ച്എസ്എൽസി എന്നിവയുടെ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 16 ന് രാവിലെ 10.30 ന് വെച്ചൂച്ചിറ സർക്കാർ പോളിടെക് നിക് കോളേജ് ഓഫീസിൽ നടത്തുന്ന ടെസ്റ്റ്/ അഭിമുഖത്തിന് ഹാജരാകണം.
പാലക്കാട് ചെമ്പൈ സ്മാരക ഗവ സംഗീത കോളെജിൽ മൃദംഗം ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദമുള്ളവരും കോളെജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളുമായി ഇന്ന് (ആഗസ്റ്റ് ഒൻപത്) രാവിലെ 10.30 ന് അഭിമുഖത്തിനായി കോളെജിൽ നേരിട്ടെത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ: 0491 2527437.
ജവഹർ നവോദയ വിദ്യാലയത്തിൽ പി.ജി.ടി ഹിന്ദി തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നൽകുന്നതിനുള്ള വാക്ക് ഇൻ ഇന്റർവ്യൂ ആഗസ്റ്റ് 14 ന് പത്തിന് വിദ്യാലയ ഓഫീസിൽ നടത്തും. യോഗ്യത തെളിയിക്കുന്നതിനുള്ള ഒറിജിനൽ സർട്ടിഫിക്കറ്റും ഫോട്ടോ കോപ്പികളും ഇന്റർവ്യൂ സമയത്തു ഹാജരാക്കണം.യോഗ്യത - എം എ ബിഎഡ്, ശമ്പളം പ്രതിമാസം- 35750. പ്രായം 50 വയസിനു താഴെ.
തിരുവനന്തപുരം മെഡിക്കൽ കോളജ് ചൈൽഡ് ഡെവലപ് മെന്റ് സെന്ററിൽ അസിസ്റ്റന്റ് ഗ്രേഡ് II, ഡേറ്റ എൻട്രി ഓപ്പറേറ്റർ തസ്തികകളിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിനായി സംസ്ഥാന സർക്കാർ വകുപ്പുകളിൽ /സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
അസിസ്റ്റന്റ് തസ്തികയിൽ 37,400-79,000 ശമ്പള സ് കെയിൽ ഉള്ളവർക്ക് അപേക്ഷിക്കാം. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദവും സർക്കാർ സ്ഥാപനങ്ങളിലോ ഏതെങ്കിലും സ്വയംഭരണ സ്ഥാപനത്തിലോ 3 വർഷത്തിൽ കുറയാതെയുള്ള പ്രവൃത്തി പരിചയവും വേണം.
ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ 25,100-57,900 ശമ്പള സ് കെയിൽ ഉള്ളവർക്ക് അപേക്ഷിക്കാം. എസ്.എസ്.എൽ.സിയും സർട്ടിഫിക്കറ്റ് ഇൻ ഡേറ്റാ എൻട്രി ഓപ്പറേഷൻ/ഓഫീസ് ഓട്ടമേഷൻ പാക്കേജസുമാണ് യോഗ്യത.
താത്പര്യമുള്ളവർ ബയോഡേറ്റ, വകുപ്പ് മേധാവിയുടെ എൻ.ഒ.സി, കെ.എസ്.ആർ പാർട്ട്-I റൂൾ 144 പ്രകാരമുള്ള സ്റ്റേറ്റ് മെന്റ്, ഡിക്ലറേഷൻ എന്നിവ സഹിതമുള്ള അപേക്ഷ ഡയറക്ടർ, ചൈൽഡ് ഡെവലപ് മെന്റ് സെന്റർ, മെഡിക്കൽ കോളജ്, തിരുവനന്തപുരം (ഫോൺ: 0471 2553540) എന്ന വിലാസത്തിൽ സെപ്റ്റംബർ 11നു വൈകിട്ട് മൂന്നിനു മുമ്പ് ലഭ്യമാക്കണം.
തിരുവനന്തപുരം സർക്കാർ സംസ് കൃത കോളജിൽ ഇംഗ്ലീഷ് വിഭാഗത്തിൽ ഗസ്റ്റ് ലക്ചററെ നിയമിക്കുന്നതിനായി ഉദ്യോഗാർഥികളുടെ അഭിമുഖം ഓഗസ്റ്റ് 16ന് രാവിലെ 11ന് പ്രിൻസിപ്പാളിന്റെ ചേമ്പറിൽ നടത്തും. വിദ്യാഭ്യാസ വകുപ്പിന്റെ കൊല്ലം മേഖലാ ഓഫീസിൽ ഗസ്റ്റ് അധ്യാപകരുടെ പാനലിൽ ഓൺലൈൻ രജിസ് ട്രേഷൻ ലിങ്ക് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ യോഗ്യത, ജനന തീയതി, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് ഹാജരാകണം.
തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ റസിഡന്റ് മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് ഓഗസ്റ്റ് 18ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in
ചിറ്റൂർ ഗവ ടെക്നിക്കൽ ഹൈസ് കൂളിൽ വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ (ഇലക്ട്രിക്കൽ) തസ്തികയിൽ ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമയാണ് യോഗ്യത. താത്പര്യമുള്ളവർ അസൽ രേഖകളുമായി ആഗസ്റ്റ് 10 ന് രാവിലെ പത്തിന് സൂപ്രണ്ട് മുമ്പാകെ കൂടിക്കാഴ്ചക്കെത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു.
കൊല്ലങ്കോട് ഐ.സി.ഡി.എസ് പ്രൊജക്ട് പരിധിയിലെ കൊടുവായൂർ, പുതുനഗരം, പെരുവെമ്പ്, പട്ടഞ്ചേരി, വടവന്നൂർ, കൊല്ലങ്കോട്, മുതലമട പഞ്ചായത്തുകളിലെ അങ്കണവാടികളിൽ വർക്കർ/ഹെൽപ്പർ നിയമനം. ഈ പഞ്ചായത്തുകളിൽ സ്ഥിരതാമസമുള്ള 18 നും 46 നും മധ്യേ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം. വർക്കർ തസ്തികയിലേക്ക് എസ്.എസ്.എൽ.സി പാസായവർക്കും ഹെൽപ്പർ തസ്തികയിലേക്ക് പാസാകാത്തവർക്കും എഴുത്തും വായനയും അറിയുന്നവർക്കും അപേക്ഷിക്കാം. എസ്.സി/എസ്.ടി വിഭാഗക്കാർക്ക് മൂന്ന് വർഷത്തെ വയസിളവ് അനുവദിക്കും. വടവന്നൂർ പഞ്ചായത്തിലെ അപേക്ഷകൾ പ്രവർത്തി ദിവസങ്ങളിൽ ആഗസ്റ്റ് 10 ന് രാവിലെ 10 മുതൽ 25 ന് വൈകിട്ട് അഞ്ച് വരെയും മറ്റ് പഞ്ചായത്തിലെ അപേക്ഷകൾ ആഗസ്റ്റ് 20 ന് വൈകിട്ട് അഞ്ച് വരെയും നൽകാം. അപേക്ഷയുടെ മാതൃക കൊല്ലങ്കോട് ശിശു വികസന പദ്ധതി ഓഫീസറുടെ ഓഫീസിലും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ലഭിക്കും. മുൻ വർഷങ്ങളിൽ അപേക്ഷിച്ചവർക്ക് വീണ്ടും അപേക്ഷിക്കാം. അപേക്ഷകൾ ശിശു വികസന പദ്ധതി ഓഫീസർ, ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ്, പുതുനഗരം പി.ഒ എന്ന വിലാസത്തിൽ നൽകണമെന്ന് ശിശു വികസന പദ്ധതി ഓഫീസർ അറിയിച്ചു. ഫോൺ: 04923254647.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.