Sections

Job Offer: വിവിധ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

Friday, Jul 28, 2023
Reported By Admin
Job Offer

വോക്ക് ഇൻ ഇന്റർവ്യൂ

ചാത്തന്നൂർ ആൺകുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലെ വിദ്യാർഥികൾക്ക് ഹിന്ദി, ഫിസിക്കൽ സയൻസ് വിഷയങ്ങളിൽ ടൂഷൻ നൽകുന്നതിന് പരിശീലകരെ നിയമിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിൽ ബന്ധപ്പെട്ട വിഷയത്തിൽ ബിരുദവും ബി എഡും യു പി വിഭാഗത്തിൽ ടി ടി സി യുമാണ് യോഗ്യത. ബയോഡാറ്റയും സർട്ടിഫിക്കറ്റുകളും സഹിതം ഓഗസ്റ്റ് രണ്ടിന് രാവിലെ 11ന് ഇത്തിക്കര ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ നടക്കുന്ന വോക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ: 8547630035, 9446525521.

ഗൈനക്കോളജി വിഭാഗത്തിൽ സീനിയർ റസിഡന്റ്; അഭിമുഖം 2ന്

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപ്രതിയിലെ ഗൈനക്കോളജി വിഭാഗത്തിലേയ്ക്ക് സീനിയർ റസിഡന്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. ഒരു ഒഴിവ്. യോഗ്യത: MBBS.MS(O&G),DGO.DNB in concerned discipline/TC Registration. വേതനം: 70,000. ആറുമാസ കാലയളവിലേക്ക് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴിൽ കരാർ അടിസ്ഥാനത്തിലാണ് നിയമനം. താൽപ്പര്യമുള്ളവർ വയസ്സ്. യോഗ്യത. പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പ് എന്നിവ സഹിതം ഓഗസ്റ്റ് 2 (ബുധൻ) എറണാകുളം മെഡിക്കൽ സൂപ്രണ്ടിന്റെ കാര്യാലയത്തിൽ രാവിലെ 10.30ന് നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യുവിൽ പങ്കെടുക്കണം. അന്നേ ദിവസം രാവിലെ 10 മുതൽ 10:30 വരെ ആയിരിക്കും രജിസ്ട്രേഷൻ. സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്തവർക്ക് മുൻഗണന. ഫോൺ: 0484-2754000

ട്രെയ്നി ഫാർമസിസ്റ്റ്: അഭിമുഖം 3ന്

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ മെഡിക്കൽ സ്റ്റോറിലേക്ക് ട്രെയ്നി ഫാർമസിസ്റ്റ് തസ്തികയിലേക്ക് സ്റ്റൈപ്പന്റ് അടിസ്ഥാനത്തിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ താൽക്കാലിക നിയമനം നടത്തുന്നു. മൂന്ന് ഒഴിവുകളാണുള്ളത്. യോഗ്യത: പ്ലസ് ടു സയൻസ്. ഡി ഫാം അല്ലെങ്കിൽ ബി ഫാം കോഴ്സ് പാസായിരിക്കണം. ഫാർമസി രജിസ്ട്രേഷൻ. താൽപര്യമുള്ളവർ യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം ഓഗസ്റ്റ് 3(വ്യാഴം) എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ മെഡിക്കൽ സ്റ്റോർ ഓഫീസിൽ രാവിലെ 11 ന് നടക്കുന്ന ഇന്റർവ്യുവിൽ പങ്കെടുക്കണം.

പ്രോജക്ട് ഫെല്ലോ

കേരള വനഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെല്ലോയുടെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബോട്ടണി/പ്ലാന്റ് സയൻസിൽ ഒന്നാം ക്ലാസ് ബിരുദനാന്തര ബിരുദമാണ് യോഗ്യത. ഔഷധ സസ്യങ്ങൾ, ടിഷ്യു കൾച്ചർ ടെക്നിക്സ് എന്നിവയിലുള്ള ഗവേഷണ പരിചയം, കമ്പ്യൂട്ടർ ആപ്ലിക്കേഷനിലുള്ള അറിവ് എന്നിവ അഭികാമ്യം. രണ്ടു വർഷത്തേക്കാണ് നിയമനം. പ്രതിമാസം 22000 രൂപ ഫെല്ലോഷിപ്പ് ലഭിക്കും. 2023 ജനുവരി 1 ന് 36 വയസ് കവിയരുത്. പട്ടികജാതി പട്ടികവർഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്നു വർഷവും നിയമാനുസൃത വയസ് ഇളവ് ലഭിക്കും. താത്പര്യമുള്ള ഉദ്യോഗർഥികൾക്ക് ഓഗസ്റ്റ് 4 ന് രാവിലെ 10 ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ വെച്ച് നടത്തുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്.

ഹൈക്കോടതിയിൽ ടെലഫോൺ ഓപ്പറേറ്റർ

കേരള ഹൈക്കോടതിയിൽ ടെലിഫോൺ ഓപ്പറേറ്റർ തസ്തികയിലേക്ക് ഇന്ത്യൻ പൗരന്മാരായ ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. പ്ലസ്ടു അഥവാ തത്തുല്യ യോഗ്യത ഉള്ളവരായിരിക്കണം. സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും നേടിയ ഇലക്ട്രോണിക്സ് ഡിപ്ലോമ, ടെലിഫോൺ ഓപ്പറേറ്റർ/റിസപ്ഷണിസ്റ്റ് ആയും കമ്പ്യൂട്ടർ ഓപ്പറേഷനിലും 6 മാസത്തിൽ കുറയാത്ത പ്രവൃത്തി പരിചയം, ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളിൽ പ്രാവീണ്യം എന്നിവയാണ് യോഗ്യത. ഉദ്യോഗാർഥികൾ 1973 ജനുവരി 2നും 2005 ജനുവരി 1നും ഇടയിൽ (രണ്ടു തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം. അന്ധർ, കാഴ്ച പരിമിതിയുള്ളവർക്ക് ഒരു ഒഴിവും, ബധിരർ, ശ്രവണ പരിമിതിയുള്ളവർക്ക് ഒരു ഒഴിവുമാണുള്ളത്. 31100-66800 പേ സ്കെയിലിലാണ് നിയമനം. വിശദമായ വിജ്ഞാപനം കേരള ഹൈക്കോടതിയുടെ റിക്രൂട്ട്മെന്റ് പോർട്ടലിൽ (www.hckrecruitment.nic.in) ലഭ്യമാണ്. ഉദ്യോഗാർഥികൾക്ക് ഈ പോർട്ടൽ മുഖേന അപേക്ഷകൾ ഓൺലൈൻ ആയി സമർപ്പിക്കാവുന്നതാണ്. ഓൺലൈനായി അപേക്ഷകൾ (സ്റ്റെപ്പ് - I & സ്റ്റെപ്പ് - II) സമർപ്പിച്ചു തുടങ്ങേണ്ട തീയതി ഓഗസ്റ്റ് 2, ഓൺലൈനായി അപേക്ഷകൾ (സ്റ്റെപ്പ് - I & സ്റ്റെപ്പ് - II) സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 23.

ഗസ്റ്റ് അധ്യാപക നിയമനം

ഐ.എച്ച്.ആർ.ഡിയുടെ കീഴിലുള്ള പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് അയലൂരിൽ 2023-24 അധ്യയന വർഷത്തേക്ക് കോമേഴ്സ് വിഭാ?ഗത്തിൽ ?ഗസ്റ്റ് അധ്യാപക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. 55 ശതമാനം മാർക്കോ തത്തുല്യമായ ?ഗ്രേഡോടുകൂടിയ കോമേഴ്സ് വിഷയത്തിലെ ബിരുദാനന്തര ബിരുദവും യു.ജി.സി/നെറ്റ്/പി.എച്ച്.ഡിയും ആണ് യോ?ഗ്യത. താത്പര്യമുള്ള ഉദ്യോ?ഗാർത്ഥികൾ ആഗസ്റ്റ് രണ്ടിന് രാവിലെ 10 മണിക്ക് ?യോ?ഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലുകൾ സഹിതം അഭിമുഖത്തിനു ഓഫീസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 04923 241760, 8547005029

ഇന്റർവ്യൂ

തലശ്ശേരി ഗവ.ബ്രണ്ണൻ കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ ഇംഗ്ലീഷ് വിഷയത്തിൽ ഒരു അതിഥി അധ്യാപകനെ നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടറേറ്റ് മുഖാന്തിരം രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടുകൂടിയ ബിരുദാന്തര ബിരുദവും (ഒബിസി-നോൺക്രീമീലെയർ, ഭിന്നശേഷി വിഭാഗക്കാർക്ക് 50 ശതമാനം മാർക്ക് മതി) എം എഡും നെറ്റ് പിഎച്ച്ഡി യും ഉണ്ടായിരിക്കണം. നെറ്റ് പിഎച്ച്ഡി ഉള്ളവരുടെ അഭാവത്തിൽ ഇല്ലാത്തവരെയും പരിഗണിക്കും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും, ഒരു പകർപ്പും സഹിതം ആഗസ്റ്റ് രണ്ടിന് രാവിലെ 10.30ന് ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0490 2320227, 9188900212.

സൈക്കോളജി അപ്രന്റീസ് ഒഴിവ്

കാസർകോട് എളേരിത്തട്ട് ഇ.കെ നായനാർ മെമ്മോറിയൽ ഗവ.കോളേജിൽ സൈക്കോളജി അപ്രന്റീസിന്റെ താൽക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. താൽപ്പര്യമുള്ളവർ അപേക്ഷ, ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം ആഗസ്റ്റ് രണ്ടിന് രാവിലെ 11 മണിക്ക് അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : 0467 -2241345, 9847434858.

ഇന്റർവ്യൂ ഓഗസ്റ്റ് മൂന്നിന്

തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളജിലെ കമ്പ്യൂട്ടർ (ഹിയറിങ് ഇമ്പയേർഡ്) വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ആംഗ്യഭാഷ പരിഭാഷാ അധ്യാപകരുടെ താത്കാലിക ഒഴിവുണ്ട്. എം.എസ്.ഡബ്ല്യൂ/എം.എ സോഷ്യോളജി, എം.എ സൈക്കോളജി ആൻഡ് ഡിപ്ലോമ ഇൻ സൈൻ ലാംഗ്വേജ് ഇന്റർപ്രെറ്റേഷൻ (ആർ.സി.ഐ അംഗീകാരം) യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് മൂന്നിനു രാവിലെ 10 നു സർക്കാർ വനിതാ പോളിടെക്നിക് കോളജ് പ്രിൻസിപ്പാൾ മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം.

വെറ്ററിനറി സർജൻ, ഡ്രൈവർ കം അറ്റന്റർ നിയമനം

തൃശ്ശൂർ ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിന് കീഴിൽ പഴയന്നൂർ, തളിക്കുളം ബ്ലോക്കുകളിൽ രാത്രികാലങ്ങളിൽ കർഷകന്റെ വീട്ടുപടിക്കൽ അത്യാഹിത മൃഗചികിത്സ സേവനം നൽകുന്നതിനായി (വൈകീട്ട് 6 മുതൽ രാവിലെ 6 മണിവരെ, പഴയന്നൂർ ബ്ലോക്കിൽ രാത്രി 8 മണി മുതൽ തൊട്ടടുത്ത ദിവസം രാവിലെ 9 മണിവരെ) ഓരോ വെറ്ററിനറി സർജന്മാരെ താത്ക്കാലികമായി കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. നിയമനം 90ൽ കുറഞ്ഞ ദിവസത്തേയ്ക്കായിരിക്കും. വെറ്ററിനറി സയൻസിൽ ബിരുദം,വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ എന്നിവയാണ് ആവശ്യമായ യോഗ്യതകൾ. വിരമിച്ചവർക്കും അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സർക്കാർ ഉത്തരവ് പ്രകാരം വേതനം നൽകും. പഴയന്നൂർ, മതിലകം ബ്ലോക്കുകളിൽ രാത്രി 8 മണി മുതൽ തൊട്ടടുത്ത ദിവസം രാവിലെ 9മണി വരെ അത്യാഹിത മൃഗചികിത്സ സേവനം നൽകുന്ന രാത്രികാല വെറ്ററിനറി ഡോക്ടറുടെ സഹായികളായി ഓരോ ഡ്രൈവർ കം അറ്റന്റന്റുമാരേയും നിയമിക്കുന്നു. യോഗ്യത പത്താം ക്ലാസ്സ് ജയം. ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസ് ഉണ്ടായിരിക്കണം. താത്പര്യമുളളവർ തൃശ്ശൂർ അയ്യന്തോൾ സിവിൽ സ്റ്റേഷൻ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ആഗസ്റ്റ് 2 ന് രാവിലെ 10.30 ന് രേഖകൾ സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.ഫോൺ - 0487 2361216

ലക്ചറർ നിയമനം: ഇന്റർവ്യൂ ഓഗസ്റ്റ് രണ്ടിന്

പാലക്കാട് ഗവ പോളിടെക്നിക് കോളെജിൽ ലക്ച്ചറർ ഇൻ മാത്തമാറ്റിക്സ് തസ്തികയിൽ താത്ക്കാലിക നിയമനത്തിന് ഓഗസ്റ്റ് രണ്ടിന് ഇന്റർവ്യൂ നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാം ക്ലാസ്സോടെയുള്ള എം.എസ്.സി ബിരുദംമാണ് യോഗ്യത. യു.ജി.സി നെറ്റ് പാസായിരിക്കണം. അധ്യാപക തൊഴിൽ പരിചയം അഭിലഷണീയം. താത്പര്യമുള്ളവർ അന്നേദിവസം രാവിലെ 10 ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കല്ലിങ്കൽ റോഡിലുള്ള കോളെജ് ക്യാമ്പസിൽ ജനറൽ വിഭാഗം മേധാവി മുൻപാകെ എത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ: 0491 2572640.

അഗ്രികൾച്ചർ ഓഫീസർ നിയമനം

അട്ടപ്പാടി ഐ.ടി.ഡി.പി ഓഫീസിന്റെ കീഴിൽ നടപ്പാക്കി വരുന്ന കാർഷിക ഉദ്യമപദ്ധതിയായ 'നമ്ത് വെള്ളാമെ' പദ്ധതിയിലെ അഗ്രികൾച്ചർ ഓഫീസർ തസ്തികയിൽ കരാർ നിയമനം നടത്തുന്നു. അഗ്രികൾച്ചർ ബിരുദമാണ് യോഗ്യത. പ്രവർത്തി പരിചയം, ഉയർന്ന യോഗ്യതകൾ എന്നിവ അഭിലഷണീയ യോഗ്യതയായി പരിഗണിക്കും. പ്രായപരിധി 18 നും 36 നും മധ്യേ. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തിൽ താമസിക്കുന്ന പട്ടികവർഗ്ഗക്കാർക്ക് മുൻഗണന. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ രേഖകളും ബയോഡാറ്റയും സഹിതം ജൂലൈ 31 ന് രാവിലെ 11 ന് അഗളി മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന അട്ടപ്പാടി ഐ.ടി.ഡി.പി ഓഫീസിൽ കൂടിക്കാഴ്ചക്കെത്തണമെന്ന് പ്രോജക്ട് ഓഫീസർ അറിയിച്ചു. ഫോൺ: 04924 254382.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.