Sections

Job Offer: വിവിധ താത്കാലിക ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

Monday, Aug 21, 2023
Reported By Admin
Job Offer

ഇൻഫർമേഷൻ അസിസ്റ്റന്റ് ഒഴിവിലേക്ക് 26 വരെ അപേക്ഷിക്കാം

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ സംയോജിത വികസന വാർത്താ ശൃംഖല പദ്ധതിയുടെ (പ്രിസം) ഭാഗമായി പാലക്കാട് ജില്ലാ ഇൻഫർമേഷൻ ഓഫീസിലെ ഒരു ഇൻഫർമേഷൻ അസിസ്റ്റന്റ് ഒഴിവിലേക്ക് ആഗസ്റ്റ് 26 വരെ അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തിൽ ബിരുദവും ജേർണലിസവും പബ്ലിക് റിലേഷൻസ്/മാസ് കമ്മ്യൂണിക്കേഷൻ ഡിപ്ലോമയും അല്ലെങ്കിൽ ജേർണലിസം/പബ്ലിക് റിലേഷൻസ്/മാസ് കമ്മ്യൂണിക്കേഷനിൽ അംഗീകൃത ബിരുദമാണ് യോഗ്യത. പത്രദൃശ്യമാധ്യമങ്ങളിലോ വാർത്താ ഏജൻസികളിലോ ഓൺലൈൻ മാധ്യമങ്ങളിലോ സർക്കാർ/അർദ്ധ സർക്കാർ സ്ഥാപനങ്ങളുടെ പി.ആർ. വാർത്താ വിഭാഗങ്ങളിലോ ഒരു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടാവണം. പ്രതിഫലം 16,940 രൂപ. ജില്ലാ അടിസ്ഥാനത്തിൽ നടത്തുന്ന എഴുത്തുപരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാണ് പാനൽ പട്ടിക തയ്യാറാക്കുന്നത്. താത്പര്യമുള്ളവർ ബയോഡേറ്റയും ഫോട്ടോ, തിരിച്ചറിയൽ രേഖ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതമുള്ള അപേക്ഷ ആഗസ്റ്റ് 26 ന് വൈകിട്ട് അഞ്ചിനകം ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ, പാലക്കാട്-678001 എന്ന വിലാസത്തിൽ തപാൽ മുഖേനയോ നേരിട്ടോ നൽകണമെന്ന് ജില്ലാ ഇൻഫർമേഷൻ ഓഫീസർ അറിയിച്ചു. ഫോൺ: 0491 2505329.

പിആർഡിയിൽ സബ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റന്റ് ഒഴിവുകൾ

ഇൻഫർമേഷൻ - പബ്ലിക് റിലേഷൻസ് വകുപ്പിന്റെ സംയോജിത വികസന വാർത്താ ശൃംഖല (പ്രിസം) പദ്ധതിയിൽ സബ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റന്റ് പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. എഴുത്തു പരീക്ഷയുടേയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാകും പാനൽ തയാറാക്കുക. സബ് എഡിറ്റർ: ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാല ബിരുദവും ജേണലിസം/പബ്ലിക് റിലേഷൻസ്/മാസ് കമ്യൂണിക്കേഷൻ ഡിപ്ലോമയും. അല്ലെങ്കിൽ ജേണലിസം/പബ്ലിക് റിലേഷൻസ്/മാസ് കമ്യൂണിക്കേഷനിൽ അംഗീകൃത സർവകലാശാല ബിരുദം. ജേണലിസം ബിരുദാനന്തര ബിരുദമുള്ളവർക്കും അപേക്ഷിക്കാം. പത്ര, ദൃശ്യ മാധ്യമങ്ങളിലോ വാർത്താ ഏജൻസികളിലോ സർക്കാർ/അർധസർക്കാർ സ്ഥാപനങ്ങളുടെ പിആർ, വാർത്താ വിഭാഗങ്ങളിലോ രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും വേണം. ഇൻഫർമേഷൻ അസിസ്റ്റന്റ്: ഏതെങ്കിലും വിഷയത്തിൽ ബിരുദവും ജേണലിസം / പബ്ലിക് റിലേഷൻസ് / മാസ് കമ്യൂണിക്കേഷൻ ഡിപ്ലോമയും. അല്ലെങ്കിൽ ജേണലിസം / പബ്ലിക് റിലേഷൻസ് / മാസ് കമ്യൂണിക്കേഷനിൽ അംഗീകൃത സർവകലാശാല ബിരുദം. പത്ര, ദൃശ്യ മാധ്യമങ്ങളിലോ വാർത്താ ഏജൻസികളിലോ ഓൺലൈൻ മാധ്യമങ്ങളിലോ സർക്കാർ / അർധസർക്കാർ സ്ഥാപനങ്ങളുടെ പിആർ, വാർത്താ വിഭാഗങ്ങളിലോ ഒരു വർഷത്തെ പ്രവൃത്തിപരിചയവും വേണം. 2024 മാർച്ച് വരെയായിരിക്കും പാനലിന്റെ കാലാവധി. സബ് എഡിറ്റർക്ക് 21,780 രൂപയും ഇൻഫർമേഷൻ അസിസ്റ്റന്റിന് 16,940 രൂപയുമാണ് പരമാവധി പ്രതിഫലം. അപേക്ഷകൾ സെപ്റ്റംബർ അഞ്ചിനകം തൃശൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ നേരിട്ടോ diothrissur@gmail.comലേക്കോ സമർപ്പിക്കാം. അപേക്ഷകരുടെ പ്രായം 01-08-2023ന് 35 വയസ്സ് കവിയരുത്. കൂടുതൽ വിവരങ്ങൾക്ക്- 04872 360644.

ഫാർമസിസ്റ്റ് നിയമനം

പുളിക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ സായാഹ്ന ഒ.പിയിലേക്ക് കരാർ അടിസ്ഥാനത്തിൽ ഫാർമസിസ്റ്റ് തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു. ഫാർമസി ഡിപ്ലോമ യോഗ്യതയുള്ള ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ ലഭിച്ചിട്ടുള്ള ഫാർമസിസ്റ്റുമാർ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 23ന് രാവിലെ 10.30ന് ആശുപത്രിയിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം. പ്രവൃത്തി പരിചയമുള്ളവർക്കും പുളിക്കൽ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ളവർക്കും മുൻഗണന ലഭിക്കും. ഫോൺ: 0483 2790900.

പ്രോഗ്രാം മാനേജർ നിയമനം

പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന (പി.എം.എം.എസ്.വൈ) പദ്ധതിയുടെ ജില്ലാതല മോണിറ്ററിങ്ങിനായി മലപ്പുറം ജില്ലയിലേക്ക് ജില്ലാതല പ്രോഗ്രാം മാനേജറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. 12 മാസത്തേക്കാണ് നിയമനം. അപേക്ഷകർ ഫിഷറീസ് സയൻസ്/സുവോളജി/മറൈൻ ബയോളജി/ ഫിഷറീസ് എക്കണോമിക്സ്/ഇന്റസ്ട്രിയൽ ഫിഷറീസ്/ഫിഷറീസ് ബിസിനസ്സ് മാനേജ്മെന്റ് എന്നിവയിൽ ഏതെങ്കിലുമുള്ള ബിരുദാനന്തര ബിരുദവും, ഇൻഫർമേഷൻ ടെക്നോളജിയിലോ കമ്പ്യൂട്ടർ ആപ്ലിക്കേഷനിലോ ഡിപ്ലോമ ഉള്ളവരായിരിക്കണം. മാനേജ്മെന്റിൽ ബിരുദം/അഗ്രികൾച്ചർ ബിസിനസ്സ് മാനേജ്മെന്റിൽ ബിരുദമുള്ളവർക്ക് മുൻഗണനയുണ്ട്. ഫിഷറീസ് ആൻഡ് അക്വാകൾച്ചർ മേഖലയിലെ മൂന്ന് വർഷത്തിൽ പ്രവൃത്തി പരിചയം നിർബന്ധമാണ്. പ്രായപരിധി: 35 വയസ്സ്. താത്പര്യമുള്ളവർ ആഗസ്റ്റ് 23ന് രാവിലെ 11ന് ഫിഷറീസ് എക്സ്റ്റൻഷൻ സെന്റർ ഉണ്യാൽ നിറമരുതൂർ -മലപ്പുറം കാര്യാലയത്തിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം. ഫോൺ: 9496007031.

കരാർ അടിസ്ഥാനത്തിൽ നിയമനം

മലപ്പുറം ജില്ലയിലെ തവനൂരിൽ പ്രവർത്തിക്കുന്ന തവനൂർ കസ്റ്റോഡിയൽ കെയർ ഹോം പ്രതീക്ഷാ ഭവനിൽ മൾട്ടി ടാസ്ക് പ്രൊവൈഡർ, സ്പെഷ്യൽ എജ്യുക്കേറ്റർ എന്നീ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എട്ടാം ക്ലാസ് യോഗ്യതയുള്ള 50 വയസ്സ് കവിയാത്തവർക്ക് മൾട്ടി ടാസ്ക് പ്രൊവൈഡർ തസ്തികയിലേക്ക് അപേക്ഷിക്കാം. മെൻറലി റിട്ടാർഡഡ് മേഖലയിൽ പരിശീലനം ലഭിച്ചവർ, മുൻ പരിചയമുള്ളവർ എന്നിവർക്ക് മുൻഗണനയുണ്ട്. പ്ലസ്ടുവും സ്പെഷ്യൽ എജ്യുക്കേറ്ററിൽ ഡിപ്ലോമയുള്ളവർക്കും സ്പെഷ്യൽ എജ്യുക്കേറ്റർ തസ്തികയിലേക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകളും അസ്സൽ പകർപ്പുകളും ബയോഡാറ്റയും അപേക്ഷയും സഹിതം ആഗസ്റ്റ് 23ന് ഉച്ചയ്ക്ക് രണ്ടിന് തവനൂർ വൃദ്ധ മന്ദിരം ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാവണം. ഫോൺ: 0494 269 9050.

ഓഡിയോളജിസ്റ്റ് നിയമനം

മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എച്ച്.ഡി.എസിന് കീഴിൽ ദിവസവേതനാടിസ്ഥാനത്തിൽ ഓഡിയോളജിസ്റ്റിനെ നിയമിക്കുന്നു. സർക്കാർ അംഗീകൃത ബി.എ.എസ്.എൽ.പി, ആർ.സി.ഐ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. യോഗ്യതയുള്ള 45 വയസ്സ് തികയാത്ത ഉദ്യോഗാർഥികൾ ബന്ധപ്പെട്ട എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം സെപ്തംബർ നാലിന് രാവിലെ 9.30ന് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം. ഫോൺ: 0483 2762 037.

ഗസ്റ്റ് ലക്ചറർ നിയമനം

കോട്ടയ്ക്കൽ ഗവ. വനിതാ പോളിടെക്നിക്ക് കോളേജിൽ കെമിസ്ട്രി വിഷയത്തിൽ ഗസ്റ്റ് ലക്ചറർ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. കെമിസ്ട്രിയിൽ ഒന്നാം ക്ലാസ്സ് ബിരുദാനന്തര ബിരുദമാണ് യോഗ്യത. നെറ്റ് അഭികാമ്യം. നിശ്ചിത യോഗ്യതയുമുള്ള ഉദ്യോഗാർഥികൾ ആഗസ്റ്റ് 21ന് രാവിലെ 9.30ന് കോളേജ് ഓഫീസിൽ നടത്തുന്ന അഭിമുഖത്തിന് ഹാജരാവണം. ഫോൺ: 0483 2750790.

കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സൺ തസ്തികയിലേക്ക് നിയമനം

കുടുംബശ്രീ കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സൺ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം യോഗ്യത പ്ലസ്ടു. അപേക്ഷകൾ അയക്കേണ്ട അവസാന തീയതി 2023 ഓഗസ്റ്റ് 31. വിശദ വിവരങ്ങൾക്ക് https://www.kudumbashree.org/ സന്ദർശിക്കുക.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.