Sections

Job News: വിവിധ ഒഴിവുകളിലേക്ക് അപേക്ഷിക്കാം

Tuesday, Aug 01, 2023
Reported By Admin
Job Offer

ലൈഫ് ഗാർഡുമാരെ തെരഞ്ഞെടുക്കാൻ അഭിമുഖം

ഫിഷറീസ് വകുപ്പിന് കീഴിൽ മുതലപ്പൊഴിയിൽ കടൽ രക്ഷാപ്രവർത്തനം നടത്തുന്നതിനുള്ള ലൈഫ് ഗാർഡുമാരുടെ അഭിമുഖം ആഗസ്റ്റ് 03 വ്യാഴാഴ്ച ഉച്ചക്ക് രണ്ടുമണിക്ക് വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷൻ ഓഫീസിൽ നടക്കും. പങ്കെടുക്കുന്നവർക്ക് ഇനി പറയുന്ന യോഗ്യതകൾ ഉണ്ടായിരിക്കേണ്ടതാണ്. ക്ഷേമനിധി ബോർഡിൽ അംഗത്വമുള്ള മത്സ്യത്തൊഴിലാളികൾ ആയിരിക്കണം. പ്രായം 35 നും 50 നും ഇടയിൽ ഉളളവരായിരിക്കണം. ഗോവ നാഷണൽ വാട്ടർ സ്പോർട്ടിൽ നിന്ന് പരിശീലനം നേടിയവരായിരിക്കണം. പ്രദേശവാസികൾക്കും കടൽ അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കും മുൻഗണനയുണ്ടായിരിക്കും. ഏത് പ്രതികൂല സാഹചര്യത്തിലും കടൽ രക്ഷാ പ്രവർത്തനം നടത്തുന്നതിന് വേണ്ട കടൽ പരിചയവും ശാരീരിക ക്ഷമതയും ഉണ്ടായിരിക്കണം. അപേക്ഷകന് യാതൊരുവിധ ശാരീരിക വൈകല്യങ്ങൾ, കാഴ്ച, കേൾവി വൈകല്യങ്ങൾ, അപസ്മാരം മറ്റ് സ്ഥായിയായ രോഗങ്ങൾ എന്നിവ ഉണ്ടാകാൻ പാടില്ല. അപേക്ഷകൻ സാമൂഹ്യ പ്രതിബദ്ധതയോടെ സർക്കാർ നിർദ്ദേശം പാലിച്ച് രക്ഷാപ്ര വർത്തനം നടത്താൻ സന്നദ്ധരായവരായിരിക്കണം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പൊലീസ് വെരിഫിക്കേഷൻ,മെഡിക്കൽ ഫിറ്റ്നസ് ആവശ്യമാണെങ്കിൽ ആയതിന് വേണ്ട സ്വഭാവ വിശേഷണം എന്നിവ ഉണ്ടായിരിക്കണം. താൽപര്യമുളളവർ അസ്സൽ രേഖകളുമായി അന്നേ ദിവസം നേരിട്ട് ഹാജരാകേണ്ടതാണ്.

ഗസ്റ്റ് അധ്യാപക ഒഴിവ്

ചേലക്കര ഗവ. പോളി ടെക്നിക്ക് കോളേജിൽ കമ്പ്യൂട്ടർ ഹാർഡ്വെയർ എഞ്ചിനിയറിംഗ് വകുപ്പിൽ ലക്ച്ചറർ തസ്തികയിലേക്ക് ഗസ്റ്റ് അധ്യാപകരെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. ബിടെക് ഫസ്റ്റ് ക്ലാസാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ആഗസ്റ്റ് 3 ന് രാവിലെ 10 മണിക്ക് നടക്കുന്ന എഴുത്ത് പരീക്ഷയ്ക്കും അഭിമുഖത്തിനും ഹാജരാകണം. ഫോൺ 04884 254484.

ന്യൂക്ലിയർ മെഡിസിൻ ടെക്നോളജിസ്റ്റ്

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ ന്യൂക്ലിയർ മെഡിസിൻ ടെക്നോളജിസ്റ്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഓഗസ്റ്റ് 25ന് വൈകീട്ട് മൂന്നു വരെ അപേക്ഷകൾ സ്വീകരിക്കും. വിശദ വിവരങ്ങൾക്കും അപേക്ഷാ ഫോമിനും www.rcctvm.gov.in.

പോളിടെക്നിക് ഗസ്റ്റ് ലക്ചറർ

നെടുമങ്ങാട് സർക്കാർ പോളിടെക്നിക് കോളജിൽ ഒഴിവുള്ള ഗസ്റ്റ് ലക്ചറർ തസ്തികകളിൽ നിയമനം നടത്തുന്നതിന് ഓഗസ്റ്റ് 4ന് കൂടിക്കാഴ്ച നടത്തുന്നു. കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് (2 ഒഴിവ്), മാത്തമാറ്റിക്സ് (1 ഒഴിവ്), എഞ്ചിനീയറിംഗ് ഗ്രാഫിക്സ് (1 ഒഴിവ്) എന്നീ വിഭാഗങ്ങളിൽ രാവിലെ 10.30നാണ് കൂടിക്കാഴ്ച. ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. ഉയർന്ന യോഗ്യതയും പ്രവൃത്തിപരിചയവും ഉള്ളവർക്ക് മുൻഗണനയുണ്ട്. മാത്തമാറ്റിക്സിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദവും MPHIL/NET ഉം ഉണ്ടായിരിക്കണം. യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ, ബയോഡേറ്റ എന്നിവ സഹിതം കോളജിൽ ഹാജരാകണം.

അധ്യാപക ഒഴിവ്

ആലപ്പുഴ: കായംകുളം ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിൽ കെമസ്ട്രി ജൂനിയർ എച്ച്.എസ്.എസ്.ടി തസ്തികയിൽ ഒരു ഒഴിവുണ്ട്. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുമായി ഓഗസ്റ്റ് രണ്ടിന് രാവിലെ 10ന് അഭിമുഖത്തിനായി പ്രിൻസിപ്പാളിന്റെ ഓഫീസിൽ എത്തണം.

അസി. പ്രോജക്ട് എൻജിനീയർ ഒഴിവ്

ആലപ്പുഴ: കേരള പോലീസ് ഹൗസിംഗ് ആന്റ് കൺസ്ട്രക്ഷൻ കോർപ്പറേഷന്റെ ജില്ല ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രോജക്ട് എൻജിനീയറെ നിയമിക്കുന്നു. സിവിൽ എൻജിനീയറിംഗ് ബിരുദം/ഡിപ്ലോമ അല്ലെങ്കിൽ എൻ.ടി.സി. (സിവിൽ)യും പ്രവൃത്തി പരിചയവുമാണ് യോഗ്യത. പ്രതിമാസം 27,500 രൂപ ലഭിക്കും. അപേക്ഷകൾ ഓഗസ്റ്റ് 11നകം മാനേജിംഗ് ഡയറക്ടർ, കെ.പി.എച്ച്.സി.സി., സി.എസ്.എൻ. സ്റ്റേഡിയം, പാളയം, തിരുവനന്തപുരം-695033 എന്ന വിലാസത്തിൽ നൽകണം. വെബ്സൈറ്റ്: www.kphccltd.kerala.gov.in, ഫോൺ: 0471 2302201.

കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ നിയമനം: വാക്ക് ഇൻ ഇന്റർവ്യു ഓഗസ്റ്റ് ഒന്നിന്

പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിലുള്ള അട്ടപ്പാടി മോഡൽ റസിഡൻഷ്യൽ സ്കൂളിൽ കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ നിയമനത്തിന് ഓഗസ്റ്റ് ഒന്നിന് വാക്ക് ഇൻ ഇന്റർവ്യു നടത്തുന്നു. കമ്പ്യൂട്ടർ സയൻസ്/ബി.സി.എ ബിരുദമാണ് യോഗ്യത. മൂന്ന് വർഷത്തെ പ്രവർത്തിപരിചയം. പ്രായപരിധി 18 നും 35 നും മധ്യേ. സ്കൂളിൽ താമസിച്ചു ജോലി ചെയ്യാൻ താത്പര്യമുള്ളവർക്ക് പങ്കെടുക്കാം. ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് ഒന്നിന് രാവിലെ 10.30 ന് മുക്കാലിയിലുള്ള അട്ടപ്പാടി മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ യോഗ്യത, വയസ്, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, തിരിച്ചറിയൽ രേഖ എന്നിവ സഹിതം ഇന്റർവ്യൂവിന് എത്തണമെന്ന് സീനിയർ സൂപ്രണ്ട് അറിയിച്ചു. ഫോൺ: 04924 253347.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.