- Trending Now:
പട്ടികജാതി വകുപ്പിന് കിഴിൽ ഇടുക്കി ജില്ലയിൽ പ്രവർത്തിക്കുന്ന ആറ് പ്രീമെട്രിക് ഹോസ്റ്റലുകളിൽ 2023-24 അധ്യായന വർഷം രാത്രികാല പഠനത്തിന് മേൽനോട്ടം വഹിക്കുന്നതിന് റെസിഡന്റ് ട്യൂട്ടർ നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ബിരുദവും ബി എഡുമാണ് യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർഥികൾ ജൂലൈ 11 ചൊവ്വാഴ്ച രാവിലെ 11 ന് ഇടുക്കി ജില്ലാ കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നടത്തുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. നിയമനം താൽകാലികമായിരിക്കും. ഉദ്യോഗാർഥികൾ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, അവയുടെ പകർപ്പുകൾ എന്നിവ സഹിതം ഹാജരാകണം. ഒഴിവുകളുടെ എണ്ണം 6 (പുരുഷൻ-2,സ്ത്രീ-4 ). പ്രതിമാസ വേതനം 12,000 രൂപയായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862-296297.
കോഴിക്കോട് ഗവ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ജീവനി മെന്റൽ അവെയർനെസ്സ് പ്രോഗ്രാമിന്റെ ഭാഗമായി സൈക്കോളജി അപ്രന്റീസിനെ നിയമിക്കുന്നു. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം നിർബന്ധിത യോഗ്യതയും ക്ലിനിക്കൽ സൈക്കോളജി, പ്രവൃത്തി പരിചയം എന്നിവ അഭിലഷണീയ യോഗ്യതകളുമാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 11നു രാവിലെ 10:30 ന് യോഗ്യത തെളിയിക്കുന്ന അസൽ രേഖകൾ സഹിതം കൂടിക്കാഴ്ചക്ക് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
കോഴിക്കോട് ജില്ലയിൽ നടപ്പിലാക്കി വരുന്ന ജലശക്തി അഭിയാൻ പ്രവർത്തനങ്ങളുടെ ഭാഗമായി ജി.ഐ.എസ് മാപ്പിംഗ്, വാട്ടർ കൺസർവേഷൻ പ്ലാൻ എന്നിവ തയ്യാറാക്കുന്നതിന് ജില്ലാ കലക്ടറുടെ കീഴിൽ ഒരു ജി.ഐ.എസ് എക്സ്പേർട്ടിനെ നിയമിക്കുന്നു. വാക്ക് ഇൻ ഇൻറർവ്യൂ ജൂലൈ 14ന് രാവിലെ 10.30 ന് ഭൂജല വകുപ്പ് ജില്ലാ ഓഫീസിൽ നടക്കും. വേതനം - 28,785/- രൂപ മാസവേതന അടിസ്ഥാനത്തിൽ പരമാവധി 60 ദിവസത്തേക്ക്. യോഗ്യത: എർത്ത് സയൻസിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം, ഡിപ്ലോമ അല്ലെങ്കിൽ പി ജി ഡിപ്ലോമ ഇൻ ജി.ഐ.എസ്, ജി.ഐ.എസ് മാപ്പിംഗിനുളള മുൻപരിചയം അഭികാമ്യം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ അസൽ പകർപ്പുകളുമായി അന്നേ ദിവസം മേൽ പറഞ്ഞ ഓഫീസിൽ ഹാജരാകേണ്ടതാണ്.
കെ എസ് ആർ ടി സി സ്വിഫ്റ്റ് ലിമിറ്റഡിൽ ഡ്രൈവർ കം കണ്ടക്ടർമാരുടെ ഒഴിവിലേക്ക് ഡ്രൈവിങ്ങിൽ അഞ്ച് വർഷത്തെ പ്രവൃത്തി പരിചയമുള്ള ഹെവി ഡ്രൈവർമാരെ ആവശ്യമുണ്ട്. താൽപര്യമുള്ള ഉദ്യോഗാർഥികൾ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ കാർഡും സാധുവായ ഡ്രൈവിങ് ലൈസൻസും എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും അഞ്ച് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളും (നിർദ്ദിഷ്ട മാതൃകയിൽ) സഹിതം തളിപ്പറമ്പ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ജൂലൈ ഏഴിന് വൈകിട്ട് നാല് മണിക്ക് മുമ്പായി നേരിട്ട് ഹാജരാകണം.
വെസ്റ്റ്ഹിൽ ഗവ.പോളിടെക്നിക്ക് കോളേജിലെ ടൂൾ ആൻഡ് ഡൈ എഞ്ചിനീയറിങ് വിഭാഗത്തിൽ താൽകാലിക ഡമോൺസ്ട്രേറ്റർ തസ്തികയിൽ നിയമനം നടത്തുന്നു. ടൂൾ ആൻഡ് ഡൈ എഞ്ചിനീയറിങ് ഡിപ്ലോമ പാസ്സായ ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 11 നു രാവിലെ 10 മണിക്ക് സ്ഥാപനത്തിൽ നടത്തുന്ന അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2383924. www.kgptc.in
കരിക്കകം ഗവൺമെന്റ് ഹൈസ്കൂളിൽ എൽ.പി.എസ്.ടി - മലയാളം അധ്യാപക തസ്തികയിലെ താത്കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം തിങ്കളാഴ്ച (ജൂലൈ 10) രാവിലെ 10ന് സ്കൂൾ ഓഫീസിൽ ഹാജരാകണമെന്ന് പ്രധാനാധ്യാപിക അറിയിച്ചു.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.