- Trending Now:
മൃഗസംരക്ഷണ വകുപ്പ് മുഖേന മലപ്പുറം ജില്ലയിൽ രാത്രികാല അടിയന്തിര മൃഗചികിത്സാ സേവന പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി വെറ്ററിനറി സർജൻമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ബി.വി.എസ്.സി & എ.എച്ച് യോഗ്യതയും, വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷനും ഉള്ളവരായിരിക്കണം അപേക്ഷകർ. മലപ്പുറം സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ വെച്ച് ബുധനാഴ്ച (ജൂലൈ 5) രാവിലെ 10.30 ന് വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. താൽപ്പര്യമുള്ളവർ പൂർണ്ണമായ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം ഹാജരാവണം. കൂടുതൽ വിവരങ്ങൾ 04832734917 എന്ന നമ്പരിൽ ലഭിക്കും.
എറണാകുളം മഹാരാജാസ് കോളേജിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് പ്രതിമാസം 10000 രൂപ നിരക്കിൽ പാർട്ട് ടൈം ക്ലാർക്ക് തസ്തികയിലെ ഒരു ഒഴിവിലേക്ക് താത്കാലിക നിയമനം നടത്തുന്നു. യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നുളള ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം. അർഹരായ ഉദ്യോഗാർഥിക്കായി ജൂലൈ 7ന് ഇന്റർവ്യൂ നടത്തും. താത്പര്യമുള്ളവർ അന്നേ ദിവസം രാവിലെ 11ന് അസൽ സർട്ടിഫിക്കറ്റുകളുമായി കോളേജിൽ അഭിമുഖത്തിനു ഹാജരാകണം.
കേരള സർക്കാർ സ്ഥാപനമായ ഐ എച്ച് ആർ ഡിയുടെ പൈനാവ് മോഡൽ പോളിടെക്നിക് കോളേജിൽ ലക്ചറർ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ലൈബ്രേറിയൻ ഗ്രേഡ് - IV തസ്തികകളിൽ താത്ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ലക്ചറർ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷന് എം.സി.എ ഒന്നാം ക്ലാസ് ബിരുദം വേണം. ലൈബ്രേറിയൻ ഗ്രേഡ് - IV ന് ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്സ്/ഡിഗ്രി ഇൻ ലൈബ്രറി സയൻസ് ആണ് യോഗ്യത. ജൂലൈ 4ന് രാവിലെ 10ന് ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റുകളും ഓരോ പകർപ്പും സഹിതം കോളജിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 04862 297617, 8547005084, 9744157188.
ഓമല്ലൂർ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ മലയാളം താത്കാലിക അധ്യാപക ഒഴിവ്. അസൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ നാലിന് രാവിലെ 10 ന് സ്കൂളിൽ എത്തണം.
പൈനാവ് ഐഎച്ച്ആർഡി മോഡൽ പോളിടെക്നിക് കോളജിൽ ലക്ചറർ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ലൈബ്രേറിയൻ ഗ്രേഡ്-നാല് എന്നീ തസ്തികകളിലേയ്ക്ക് താത്ക്കാലിക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. യോഗ്യത - ലക്ചറർ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ - ഫസ്റ്റ് ക്ലാസ് എംസിഎ. ലൈബ്രേറിയൻ ഗ്രേഡ് നാല് -ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്സ് /ഡിഗ്രി ഇൻ ലൈബ്രറി സയൻസ്.താൽപര്യമുള്ളവർ ജൂലൈ നാലിന് രാവിലെ 10 ന് ബയോഡേറ്റയും ഒറിജിനൽ സർട്ടിഫിക്കറ്റുകളും സർട്ടിഫിക്കറ്റുകളുടെ ഓരോ പകർപ്പും സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം.ഫോൺ : 04862 297617, 8547005084, 9744157188.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.