Sections

Job News: നിരവധി ഒഴിവുകളിലേക്ക് അപേക്ഷകൾ സമർപ്പിക്കാൻ അവസരം

Thursday, Aug 03, 2023
Reported By Admin
Job Offer

സൈക്കോളജിസ്റ്റ് ഒഴിവ്

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ, വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ, ഇടുക്കിയിൽ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസിലേക്ക് സൈക്കോളജിസ്റ്റിന്റെ (പാർട്ട് ടൈം) ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.എസ്.സി /എം.എ (സൈക്കോളജി), ഒരു വർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. 25 വയസ് പൂർത്തിയാകണം. 30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണനയുണ്ട്. പ്രതിമാസം 12000 രൂപയാണ് വേതനം. സ്ത്രീ ഉദ്യോഗാർഥികൾ സ്വയം തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഓഗസ്റ്റ് 8ന് വൈകുന്നേരം 5 മണിക്ക് മുമ്പ് ലഭിക്കത്തക്കവിധം സാധാരണ തപാലിൽ അയച്ചു തരണം. വിലാസം: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, ടി.സി 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ., തിരുവനന്തപുരം - 695 002. ഫോൺ: 0471 2348666.

സീനിയർ മാനേജർ ഒഴിവ്

കോട്ടയത്തെ അർധസർക്കാർ സ്ഥാപനത്തിൽ സീനിയർ മാനേജർ തസ്തികയിലെ ഒരു സ്ഥിരം ഒഴിവിലേക്ക് അപേക്ഷിക്കാം. യോഗ്യത സിവിൽ എഞ്ചിനീയറിങ് ബിരുദവും ഏഴ് വർഷത്തെ പ്രവൃത്തിപരിചയവും. പ്രായപരിധി 45 വയസ്സിൽ താഴെ (ഇളവുകൾ അനുവദനീയം). യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഓഗസ്റ്റ് 10 നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്യുന്നവർ എൻ ഒ സി ഹാജരാക്കണം.

കോച്ചിന്റെ ഒഴിവ്

കായിക യുവജന കാര്യാലയത്തിൻറെ കീഴിലുള്ള ജി വി എച്ച് എസ് എസ് കുന്നംകുളം, തൃശ്ശൂർ സ്പോർട്സ് സ്കൂളിൽ ഫുട്ബോൾ ഡിസിപ്ളിനിൽ ഖേലോ ഇന്ത്യ അത്ലറ്റ് (കോച്ചിന്റെ) ഒഴിവിലേക്ക് യോഗ്യരായവരെ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങളും അപേക്ഷാഫോമും www.dsya.kerala.gov.in ൽ ലഭ്യമാണ്. പൂരിപ്പിച്ചഅപേക്ഷാഫോം കായികയുവജന കാര്യാലയം, ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയം, വെള്ളയമ്പലം, തിരുവനന്തപുരം-695033 എന്ന വിലാസത്തിലോ, dsyagok@gmail.com എന്ന മെയിൽ മുഖാന്തിരമോ ഓഗസ്റ്റ് 9 ന് വൈകുന്നേരം 5 മണിക്ക് മുൻപായി അപേക്ഷ സമർപ്പിക്കണം.

ടെക്നിക്കൽ എക്സ്പർട്ട്, അഭിഭാഷക ഒഴിവുകൾ

സംസ്ഥാന യുവജന കമ്മീഷൻ യൂത്ത് ലീഗൽ സപ്പോർട്ട് സെന്റർ പദ്ധതി നിർവഹണവുമായി ബന്ധപ്പെട്ട് ടെക്നിക്കൽ എക്സ്പെർട്ട് അഭിഭാഷക തസ്തികകളിൽ താത്കാലികമായി നിയമനം നടത്തുന്നു.

ടെക്നിക്കൽ എക്സ്പെർട്ടിന് എം.സി.എ അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ്/ ഇലക്ട്രോണിക്സ് എന്നിവയിലേതെങ്കിലും വിഷയത്തിൽ ബി-ടെക് /ഡിപ്ലോമ, മലയാളം ആൻഡ് ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗ്, കണ്ടന്റ് റൈറ്റിംഗ്, വെബ് ഡിസൈനിംഗ്, ഫോട്ടോഷോപ് പരിജ്ഞാനം എന്നിവയാണ് യോഗ്യത. ഒരു ഒഴിവാണുള്ളത്.

അഭിഭാഷക തസ്തികയിൽ രണ്ട് ഒഴിവുകളുണ്ട്. അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള നിയമ ബിരുദം, അഭിഭാഷകവൃത്തിയിൽ മൂന്നു വർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത.

രണ്ട് തസ്തികകൾക്കും 40 ആണ് ഉയർന്ന പ്രായപരിധി. ഇന്റർവ്യൂവിന് പങ്കെടുക്കുന്നവർ ബയോഡേറ്റയും പ്രായവും യോഗ്യതകളും തെളിയിക്കുന്ന രേഖകളുടെ അസലും, പകർപ്പും, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം ഓഗസ്റ്റ് 8ന് ഉച്ചയ്ക്ക് 2 നു തിരുവനന്തപുരം വികാസ് ഭവനിലുള്ള കേരള സംസ്ഥാന യുവജന കമ്മീഷൻ ആസ്ഥാന ഓഫീസിൽ നേരിട്ട് ഹാജരാകണം. ഫോൺ: 0471-2308630.

വാക്ക്-ഇൻ-ഇൻർവ്യൂ

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിൽ കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ കീഴിൽ ഇടുക്കിയിലെ മഹിള ശിക്ഷൺ കേന്ദ്രത്തിൽ അഡീഷണൽ ടീച്ചർ തസ്തികയിൽ ഒഴിവുണ്ട്. യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർത്ഥികൾ സ്വയം തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ഓഗസ്റ്റ് 17ന് രാവിലെ 10ന് മറയൂർ സഹായഗിരി ആശുപത്രിക്ക് സമീപം മഹിള ശിക്ഷൺ ക്രന്ദ്രത്തിൽ വാക്ക്-ഇൻ-ഇന്റർവ്യുവിന് ഹാജരാകണം. ഒരു ഒഴിവാണുള്ളത്. ബിരുദമാണ് യോഗ്യത. 23 വയസ്സ് പൂർത്തിയായിരിക്കണം. പ്രതിമാസം 9000 രൂപയാണ് ഓണറേറിയം. കൂടുതൽ വിവരങ്ങൾ 0471-2348666 എന്ന നമ്പറിൽ ലഭിക്കും.

സീനിയർ മാനേജർ ഒഴിവ്

കോട്ടയം ജില്ലയിലെ ഒരു അർധ സർക്കാർ സ്ഥാപനത്തിൽ സീനിയർ മാനേജർ (സിവിൽ എഞ്ചിനീയറിംഗ് ) തസ്തികയിൽ ഒരു സ്ഥിരം ഒഴിവുണ്ട് (ശമ്പളം 55350-101400 രൂപ). സിവിൽ എഞ്ചിനീയറിങ്ങിൽ ബിരുദവും ഏഴ് വർഷത്തെ തൊഴിൽ പരിചയവുമുള്ള 45 വയസ്സിൽ താഴെയുള്ള (ഇളവുകൾ അനുവദനീയം) നിശ്ചിത യോഗ്യതയുള്ള തല്പരരായ ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് പത്തിന് മുൻപ് ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് ഡിവിഷണൽ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട നിയമനാധികാരിയിൽ നിന്നുമുള്ള എൻ ഒ സി ഹാജരാക്കേണ്ടതാണ്.

മൈക്രോ എന്റർപ്രൈസ് കൺസൾട്ടന്റ്

കുടുംബശ്രീ ഗ്രാമപഞ്ചായത്ത് തലത്തിൽ സംരംഭപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് മൈക്രോ എന്റർപ്രൈസ് കൺസൾട്ടന്റുമാരുടെ ഒഴിവിലേക്ക് അപേക്ഷിക്കാം. 18നും 50നും ഇടയിൽ പ്രായമുള്ള കുടുംബശ്രീ-ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളായ വനിതകൾക്കാണ് അവസരം. യോഗ്യത- ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവും. ബികോം/ പി ജി യോഗ്യതയുള്ളവർക്കും ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്കും മുൻഗണന. വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, ബയോഡേറ്റ, സി ഡി എസ് ചെയർപേഴ്സന്റെ അസൽ സാക്ഷ്യപത്രം, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ ഓഗസ്റ്റ് 10നകം ജില്ലാ മിഷൻ കോ-ഓർഡിനേറ്ററുടെ ഓഫീസിൽ ലഭ്യമാക്കണം.

പാലിയേറ്റീവ് നഴ്സ് നിയമനം

ആലപ്പുഴ: ജില്ലാ ഹോമിയോ ആശുപത്രിയിൽ 2023-24 വർഷത്തിൽ നടപ്പാക്കുന്ന പാലിയേറ്റീവ് പരിചരണ പദ്ധതിയുടെ നഴ്സ് തസ്തികയിലേയ്ക്ക് താൽക്കാലികമായി നിയമിക്കുന്നു. പ്രായം: 18-45. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ രേഖകളും പകർപ്പും സഹിതം ഓഗസ്റ്റ് ഒമ്പതിന് രാവിലെ 11ന് ജില്ലാ ഹോമിയോ ആശുപത്രിയിൽ എത്തിച്ചേരണം.

അധ്യാപക ഒഴിവ്

ആലപ്പുഴ: ഗവൺമെന്റ് മുഹമ്മദൻസ് ബോയ്സ് സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ സോഷ്യോളജി, പൊളിറ്റിക്കൽ സയൻസ് വിഷയങ്ങളിൽ ജൂനിയർ അധ്യാപക തസ്തികയിലേയ്ക്ക് താത്കാലികമായി നിയമനം നടത്തുന്നു. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഓഗസ്റ്റ് അഞ്ചിന് രാവിലെ 10.30ന് പ്രിൻസിപ്പാളിന്റെ ഓഫീസിൽ എത്തണം. ഫോൺ: 0477 2238270, 9207397647.

ഗസ്റ്റ് ലക്ചറർ നിയമനം

അട്ടപ്പാടി രാജീവ് ഗാന്ധി സ്മാരക ആർട്സ് ആൻഡ് സയൻസ് കോളെജിൽ ഇക്കണോമിക്സ് വിഭാഗത്തിൽ ഗസ്റ്റ് ലക്ചറർ നിയമനം നടത്തുന്നു. 55 ശതമാനം മാർക്കോടുകൂടി ബിരുദാനന്തര ബിരുദം, നെറ്റ് എന്നിവയാണ് യോഗ്യത. നെറ്റ് ഉള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. താത്പര്യമുള്ളവർ ഓഗസ്റ്റ് നാലിന് രാവിലെ 11 ന് അസൽ രേഖകളും പകർപ്പുകളും സഹിതം പ്രിൻസിപ്പാളുടെ ഓഫീസിൽ അഭിമുഖത്തിന് എത്തണം. ഉദ്യോഗാർത്ഥികൾ മുൻകൂറായി തൃശൂർ കോളെജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ രജിസ്റ്റർ ചെയ്തിരിക്കണം. രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ പകർപ്പ് അഭിമുഖ സമയത്ത് നൽകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ: 04924 254142.

പരിശീലകരെ നിയമിക്കുന്നു

മലപ്പുറം ജൻ ശിക്ഷൺ സൻസ്ഥാനു കീഴിൽ പരിശീലനം നൽകുന്നതിനായി ടൈലറിങ്, ഭക്ഷ്യ സംസ്ക്കരണം എന്നീ ട്രേഡുകളിൽ പരിശീലകരെ നിയമിക്കുന്നു. ഐ.ടി.ഐ, എൻ.സി.വി.ടി, കെ.ജി.ടി.ഇ കോഴ്സുകൾ വിജയിച്ചവർക്ക് അപേക്ഷിക്കാം. ക്ലാസ്സ് എടുക്കുന്ന കാലയളവിലേക്ക് ഹോണറേറിയം അടിസ്ഥാനത്തിലുള്ള താൽക്കാലിക നിയമനമാണ്. അപേക്ഷകർ jssmlpm@gmail.com എന്ന ഇ മെയിലിലോ ജനശിക്ഷൺ സൻസ്ഥാൻ, നിലമ്പൂർ പി. ഒ, 679329 . മലപ്പുറം എന്ന വിലാസത്തിലോ ആഗസ്റ്റ് 10 നകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾ 04931221979 എന്ന നമ്പറിൽ ലഭിക്കും.

നിയമനം നടത്തുന്നു

വെസ്റ്റ്ഹിൽ ഗവ.പോളിടെക്നിക് കോളേജിൽ സിവിൽ എഞ്ചിനീയറിങ് സായാഹ്ന ഡിപ്ലോമ വിഭാഗത്തിൽ വൈകീട്ട് 5 മണി മുതൽ 10 മണിവരെ ക്ലാസുകൾ നടത്തുന്നതിന് വിവിധ തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുന്നു. താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് നാലിന് രാവിലെ 10.30ന് കോളേജിൽ നേരിട്ട് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. തസ്തിക, യോഗ്യത സംബന്ധിച്ച വിവരങ്ങൾക്ക് : 0495 2383924 www.kgptc.in.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.