- Trending Now:
നിലമ്പൂർ ഗവ.ആർട്സ് ആന്റ് സയൻസ് കോളേജ് ഹോം സ്റ്റേഷനായി മാർത്തോമാ കോളേജ് ചുങ്കത്തറ, മമ്പാട് എം.ഇ.എസ് കോളേജ്, അമൽ കോളേജ് നിലമ്പൂർ, അംബേദ്കർ കോളേജ് വണ്ടൂർ, കെ.ടി.എം കോളേജ് കരുവാരക്കുണ്ട് എന്നീ കോളേജുകളിലേക്ക് ജീവനി കോളേജ് മെൻറൽ ഹെൽത്ത് അവെയർനെസ്സ് പദ്ധതിയുടെ ഭാഗമായി സൈക്കോളജി കൗൺസിലർമാരെ താൽക്കാലികമായി നിയമിക്കുന്നു. ജൂലൈ 11 (ചൊവ്വ) രാവിലെ 10.30 ന് നിലമ്പൂർ ഗവ.ആർട്സ് & സയൻസ് കോളേജിൽ വെച്ച് കൂടിക്കാഴ്ച നടക്കും. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. ഫോൺ - 04931-260332, 9188900205.
കൊണ്ടോട്ടി ഗവ. ആർട്സ് ആന്റ് സയൻസ് കോളേജിൽ സൈക്കോളജി അപ്രന്റിസിനെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ജൂലൈ 11 (ചൊവ്വ) രാവിലെ 10.30 ന് ഓഫീസിൽ വെച്ച് നടക്കും. സൈക്കോളജിയിൽ റഗുലർ പഠനത്തിലൂടെ ബിരുദാനന്തര ബിരുദം നേടിയവർക്ക് കൂടിക്കാഴ്ചയിൽ പങ്കെടുക്കാം.
മലപ്പുറം ഗവ. ആർട്സ് ആന്റ് സയൻസ് കോളേജിൽ ജീവനി സെന്റർ ഫോർ വെൽബീയിങ് പദ്ധതിയുടെ ഭാഗമായി സൈക്കോളജി അപ്രന്റിസിനെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ജൂലൈ 11 (ചൊവ്വ) ഉച്ചയ്ക്ക് രണ്ടിന് ഓഫീസിൽ വെച്ച് നടക്കും. സൈക്കോളജിയിൽ റഗുലർ പഠനത്തിലൂടെ ബിരുദാനന്തര ബിരുദം നേടിയവർക്ക് കൂടിക്കാഴ്ചയിൽ പങ്കെടുക്കാം. ഫോൺ: 0483 2734918
വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ ചുമതലയിൽ തൃശ്ശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന ''മോഡൽ ഹോം ഫോർ ഗേൾസിൽ'' മാനേജർ, അക്കൗണ്ടന്റ്, മൾട്ടി ടാസ്ക് വർക്കർ, സൈക്കോളജിസ്റ്റ് എന്നീ തസ്തികകളിലേക്കും, എൻട്രി ഹോം ഫോർ ഗേൾസിൽ കുക്ക് തസ്തികയിലേക്കും വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. മാനേജർ തസ്തികയിലേക്ക് ഏതെങ്കിലും വിഷയത്തിൽ ഡിഗ്രിയും കുട്ടികളുടെ സംരക്ഷണ കേന്ദ്രത്തിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. 25 വയസ് പൂർത്തിയാകണം. പ്രതിമാസം 15000 രൂപയാണ് വേതനം. അക്കൗണ്ടന്റ് തസ്തികയിലേക്ക് B.Com + Tally, അക്കൗണ്ടിംഗിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. 25 വയസ് പൂർത്തിയാകണം. പ്രതിമാസം 14000 രൂപയാണ് വേതനം. മൾട്ടി ടാസ്ക് വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ പത്താം ക്ലാസ് ജയിച്ചിരിക്കണം. സമാന തസ്തികയിൽ തൊഴിൽ പരിചയം അഭികാമ്യം. ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്ക് മുൻഗണന ലഭിക്കും. 25 വയസ് പൂർത്തിയാകണം. പ്രതിമാസം 10000 രൂപയാണ് വേതനം. 30 - 45 പ്രായപരിധിയിലുള്ളവർക്ക് എല്ലാ തസ്തികയിലേക്കും മുൻഗണനയുണ്ട്. നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ജൂലൈ 14ന് രാവിലെ 10 മണിക്ക് തൃശ്ശൂർ രാമവർമ്മപുരം മോഡൽ ഹോം ഫോർ ഗേൾസിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം.
സംസ്ഥാന സർക്കാരിന് കീഴിലെ സ്വയംഭരണ സ്ഥാപനമായ കെഎച്ച്ആർഡബ്ല്യൂഎസ് (കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റി)ൽ എക്സിക്യൂട്ടീവ് എൻജിനിയർ തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ഒഴിവുണ്ട്. സർക്കാർ/അർധ സർക്കാർ സ്ഥാപനങ്ങളിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ കുറയാത്ത തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. കെഎസ്ആർ 144 പ്രകാരമുള്ള അപേക്ഷ വകുപ്പു മേധാവിയുടെ എൻ.ഒ.സി സഹിതം ജൂലൈ 31 നു മുൻപായി മാനേജിംഗ് ഡയറക്ടർ കെഎച്ച്ആർഡബ്ല്യുഎസ്, ജനറൽ ആശുപത്രി കാമ്പസ്, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം-695035 എന്ന വിലാസത്തിൽ ലഭിക്കണം.
കേരള ഗ്രാമീണ ശുദ്ധജല വിതരണ ശുചിത്വ ഏജൻസിയുടെ തിരുവനന്തപുരത്തുള്ള പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് ഓഫീസിൽ ഡയറക്ടർ (ടെക്നിക്കൽ), ഡെപ്യൂട്ടി ഡയറക്ടർ (പ്രോജക്ട് ഫിനാൻസ്) എന്നീ തസ്തികകളിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലും, സീനിയർ എൻജിനീയർ, IEC സ്പെഷ്യലിസ്റ്റ് എന്നീ തസ്തികകളിലേയ്ക്ക് കരാർ അടിസ്ഥാനത്തിലും, മലപ്പുറം, കണ്ണൂർ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് ഓഫീസുകളിൽ റീജിയണൽ പ്രോജക്ട് ഡയറക്ടർ, അക്കൗണ്ട്സ് ഓഫീസർ എന്നീ തസ്തികകളിലേയ്ക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലും അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 15. കൂടുതൽ വിവരങ്ങൾക്ക്: www.jalanidhi.kerala.gov.in.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ 2023-2024 അധ്യയന വർഷം സംസ്കൃതം വിഭാഗത്തിൽ നിലവിലുള്ള ഒരു ഒഴിവിൽ അതിഥി അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം ജൂലൈ 12നു രാവിലെ 11.30ന് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നടത്തും. യു.ജി.സി. നിഷ്കർഷിച്ച യോഗ്യത ഉള്ളവരും കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ അതിഥി അധ്യാപകരുടെ പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. ബയോഡേറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റ്, മുൻപരിചയം, തിരിച്ചറിയിൽ രേഖ എന്നിവയുടെ പകർപ്പുകൾ സഹിതം ഹാജരാകണം.
മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിൽ 31.03.2024 വരെയുള്ള കാലയളവിലേക്ക് ദിവസ വേതന വ്യവസ്ഥയിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത സംസ്ഥാന സാങ്കേതിക പരീക്ഷാ കൺട്രോളർ/സാങ്കേതിക വിദ്യാഭ്യാസ ബോർഡിന്റെ മൂന്ന് വർഷത്തെ ഡിപ്ലോമ ഇൻ കമേഴ്സ്യൽ പ്രാക്ടീസ് (DCP)/ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആന്റ് ബിസിനസ്സ് മാനേജ്മെന്റ് പാസായിരിക്കണം. അല്ലെങ്കിൽ കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരു വർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ പോസ്റ്റ് ഗ്രാജേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ പാസായിരിക്കുകയും വേണം. ടൂവീലർ ലൈസൻസും സ്വന്തമായി ടൂവീലറും ഉള്ളവർക്ക് മുൻഗണന. പ്രായപരിധി 2023 ജനുവരി 1 ന് 18 നും 30 നും ഇടയിൽ. പട്ടികജാതി, പട്ടിക വർഗ്ഗ വിഭാഗക്കാർക്ക് 3 വർഷത്തെ ഇളവ്.
പട്ടികജാതി വികസന വകുപ്പിനു കീഴിൽ ആലുവ കീഴ്മാട് പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ രാത്രികാല പഠനത്തിന് മേൽനോട്ടം വഹിക്കുന്നതിന് മേട്രൺ കം റസിഡന്റ് ട്യൂട്ടർമാരെ കരാറടിസ്ഥാനത്തിൽ (2024 മാർച്ച് വരെ) നിയമിക്കുന്നതിന് ബിരുദവും ബി.എഡുമുള്ള പട്ടികജാതിയിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. പ്രവൃത്തി സമയം വൈകുന്നേരം 4 മുതൽ രാവിലെ 8 വരെ. പ്രതിമാസം 12,000 രൂപ ആയിരിക്കും ഹോണറേറിയം. വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, ജാതി, യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജൂലൈ 11ന് രാവിലെ 10.30ന് എറണാകുളം കാക്കനാട് സിവിൽ സ്റ്റേഷനിൽ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസ്സിൽ നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക. ഫോൺ : 0484 -2422256.
കോട്ടയ്ക്കൽ സർക്കാർ വനിതാ പോളിടെക്നിക്കിൽ ലക്ചറർ ഇൻ കൊമേഴ്സ്, ട്രേഡ്സ്മാൻ ഇൻ കമ്പ്യൂട്ടർ തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ലക്ചറർ ഇൻ കൊമേഴ്സ് തസ്തികയ്ക്ക് ഒന്നാം ക്ലാസ്സ് എം.കോം, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവയാണ് യോഗ്യത. അധ്യാപന പരിചയം അഭികാമ്യം. ട്രേഡ്സ്മാൻ തസ്തികയ്ക്ക് ഐ.ടി.ഐ/ കെ.ജി.സി.ഇ/ ടി.എച്ച്.എസ്.എൽ.സിയാണ് യോഗ്യത. ജൂലൈ 10 (തിങ്കൾ) രാവിലെ 10 ന് ഓഫീസിൽ വച്ച് കൂടിക്കാഴ്ച നടക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0483 2750790.
പട്ടിക വർഗ വികസന വകുപ്പിന്റെ തിരുവനന്തപുരം ജില്ലയിലെ മോഡൽ റസിഡൻഷ്യൽ സ്കൂൾ, ഹോസ്റ്റൽ എന്നിവിടങ്ങളിൽ അന്തേവാസികളായ വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് നൽകുന്നതിനും കരിയർ ഗൈഡൻസ് നൽകുന്നതിനുമായുള്ള സ്റ്റുഡന്റ് കൗൺസെലറുടെ താത്കാലിക തസ്തികയിലേക്ക് അഭിമുഖം നടത്തുന്നു. നെടുമങ്ങാട് ഐ.റ്റി.ഡി.പി ഓഫീസിൽ ജൂലൈ 12ന് രാവിലെ 10.30നാണ് അഭിമുഖം. ഒഴിവുകൾ മൂന്ന് (പുരുഷൻ 1, സ്ത്രീ 2). എം.എ സൈക്കോളജി അല്ലെങ്കിൽ എം.എസ്.ഡബ്ല്യൂ (സ്റ്റുഡന്റ് കൗൺസിലിംഗ് പരിശീലനം നേടിയിരിക്കണം), എം.എസ്.സി സൈക്കോളജി കേരളത്തിന് പുറത്തുള്ള സർവകലാശാലകളിൽ നിന്ന് യോഗ്യത നേടിയവർ തുല്യത സർട്ടിഫിക്കറ്റ് ഹാജരാക്കണം. കൗൺസിലിംഗിൽ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഡിപ്ലോമ നേടിയവർക്കും സ്റ്റുഡന്റ് കൗൺസിലിംഗ് രംഗത്ത് പ്രവർത്തി പരിചയമുള്ളവർക്കും മുൻഗണനയുണ്ടായിരിക്കും. 25നും 45 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. നിശ്ചിത യോഗ്യതയും നൈപുണ്യവും കഴിവുമുള്ള പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് വെയിറ്റേജ് മാർക്ക് ഉണ്ടായിരിക്കുമെന്ന് ജില്ലാ പട്ടികവർഗ വികസന പ്രോജക്ട് ഓഫീസർ അറിയിച്ചു.
തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിങ് കോളജിൽ സിവിൽ വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ട്രേഡ്സ്മാൻമാരുടെ (ട്രേഡ് ടെക്നീഷ്യൻ) ഒഴിവുകളുണ്ട്. ടി.എച്ച്.എസ്.എൽ.സി/ഐ.ടി.ഐ/കെ.ജി.സി.ഇ ഇൻ സിവിൽ എൻജിനിയറിങ് ആണ് യോഗ്യത. ജൂലൈ 15നു രാവിലെ 10ന് ബാർട്ടൺഹിൽ എൻജിനിയറിങ് കോളജ് സിവിൽ എൻജിനിയറിങ് വിഭാഗത്തിൽ ഇന്റർവ്യൂ നടത്തും. കൂടുതൽ വിവരങ്ങൾക്ക് 0471-2300484/85.
വനിത ശിശുവികസന വകുപ്പ് സ്റ്റേറ്റ് ചൈൽഡ് പ്രൊട്ടക്ഷൻ സൊസൈറ്റിയുടെ കീഴിൽ നടപ്പാക്കുന്ന മിഷൻ വാത്സല്യ പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ജില്ലാ ശിശുസംരക്ഷണ ഓഫീസിന്റെ പൂജപ്പുരയിലുള്ള ജില്ലാ കോൾ സെന്ററിലേക്കും റെയിൽവേ ഹെൽപ് ഡെസ്കിലേക്കും കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പ്രോജക്ട് കോ-ഓഡിനേറ്റർ, കൗൺസലർ, ചൈൽഡ് ഹെൽപ് ലൈൻ സൂപ്പർവൈസർ, കേസ് വർക്കർ തസ്തികകളിലാണ് താത്കാലിക നിയമനം. അവസാന തിയതി ജൂലൈ 15. നിശ്ചിത അപേക്ഷ ഫോമിനൊപ്പം യോഗ്യത, പ്രവർത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന സർഫിക്കറ്റുകൾ സഹിതം സമർപ്പിക്കണമെന്ന് ജില്ലാ ശിശുസംരക്ഷണ ഓഫീസർ അറിയിച്ചു. വിജ്ഞാപനം,യോഗ്യത എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ http://wcd.kerala.gov.in/ ലഭ്യമാണ്. ഫോൺ 0471 2345121.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.