- Trending Now:
കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ ഇടുക്കി ജില്ലയിൽ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസിലേക്ക് സൈക്കോളജിസ്റ്റ് (പാർട്ട് ടൈം) തസ്തികയിലേയ്ക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. എം.എസ്.സി അല്ലെങ്കിൽ എം.എ (സൈക്കോളജി) യോഗ്യതയുള്ള വനിത ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ജുലൈ 26 ന് രാവിലെ 10.30 മുതൽ പൈനാവിലെ ജില്ലാ വനിതാ ശിശു വികസന ഓഫീസറുടെ കാര്യാലയത്തിൽ വച്ച് നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. 25 വയസ്സ് പൂർത്തിയാകണം. 30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന ലഭിക്കും. പ്രതിമാസ വേതനം 12000 രൂപയായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട വിലാസം: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കൽപന, കുഞ്ചാലുംമൂട്, കരമന,പി.ഒ, തിരുവനന്തപുരം, ഫോൺ : 0471 -2348666, ഇമെയിൽ: keralasamakhya@gmail.com, വെബ്സൈറ്റ്: www.keralasamakhya.org
കണ്ണൂർ: പട്ടികവർഗ വികസന വകുപ്പിന് കീഴിൽ ജില്ലയിലെ മോഡൽ റസിഡൻഷ്യൽ സ്കൂൾ/ പ്രീമെട്രിക് ഹോസ്റ്റൽ എന്നിവിടങ്ങളിലെ കുട്ടികൾക്ക് കൗൺസലിങ്, കരിയർ ഗൈഡൻസ് എന്നിവ നൽകുന്നതിന് ഒരു വർഷത്തേക്ക് സ്റ്റുഡന്റ് കൗൺസലർമാരെ നിയമിക്കുന്നു. എം എ സൈക്കോളജി/ എം എസ് ഡബ്ല്യു (സ്റ്റുഡന്റ്സ് കൗൺസലിങ്ങിൽ പരിശീലനം നേടിയവരായിരിക്കണം), എം എസ് സി സൈക്കോളജി എന്നിവയാണ് യോഗ്യത. കേരളത്തിന് പുറത്തുള്ള സർവ്വകലാശാലകളിൽ നിന്ന് യോഗ്യത നേടിയവർ തുല്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കണം. എം എസ് സി ക്ലിനിക്കൽ/ കൗൺസലിങ് സൈക്കോളജി, എം എസ് ഡബ്ല്യു സൈക്യാട്രിക് സോഷ്യൽ വർക്ക് എന്നീ യോഗ്യതയുള്ളവർക്ക് മുൻഗണന. പ്രായം 2023 ജനുവരി ഒന്നിന് 25നും 45നും ഇടയിൽ. താൽപര്യമുള്ളവർ ആഗസ്റ്റ് ഒന്നിന് രാവിലെ 10.30ന് കണ്ണൂർ ഐ ടി ഡി പി ഓഫീസിൽ നടത്തുന്ന വാക് ഇൻ ഇന്റർവ്യൂവിന് സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം ഹാജരാകണം. പട്ടികവർഗ വിഭാഗത്തിൽപെട്ട നിശ്ചിത യോഗ്യതയും നൈപുണ്യവും കഴിവുമുള്ള ഉദ്യോഗാർഥികൾക്ക് വെയിറ്റേജ് മാർക്ക് ഉണ്ടായിരിക്കും. ഫോൺ: 0497 2700357.
തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപറേറ്റീവ് മാനേജ്മെന്റിൽ (കിക്മ) 2023-25 എം.ബി.എ. (ഫുൾ ടൈം) ബാച്ചിലേക്ക് ഏതാനും ഒഴിവുളള സീറ്റുകളിലേയ്ക്ക് ജൂലൈ 22ന് രാവിലെ 10 മണി മുതൽ ഒരു മണി വരെ ഇന്റർവ്യൂ നടത്തുന്നു. കേരള സർവകലാശാലയുടെയും, എ.ഐ.സി.ടി.യുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവൽസര കോഴ്സിൽ ഫിനാൻസ്, മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്സ്, ലോജിസ്റ്റിക്സ് എന്നിവയിൽ ഡ്യൂവൽ സ്പെഷ്യലൈസേഷന് അവസരമുണ്ട്. സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശ്രിതർക്കും, ഫിഷറീസ് സ്കോളർഷിപ്പിന് അർഹതയുളള വിദ്യാർത്ഥികൾക്കും പ്രത്യേക സീറ്റ് സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്. എസ്.ടി വിദ്യാർത്ഥികൾക്ക് സർക്കാർ യൂണിവേഴ്സിറ്റി നിബന്ധനകൾക്ക് വിധേയമായി ഫീസ് ആനുകൂല്യവും ലഭ്യമാണ്. 50 ശതമാനം മാർക്കിൽ കുറയാതെയുളള ബിരുദമാണ് അടിസ്ഥാന യോഗ്യത. കൂടുതൽ വിവരങ്ങൾക്ക് : ംംം.സശരാമ.മര.ശി ,ഫോൺ: 8281743442/ 8547618290.
കോഴിക്കോട്: പട്ടികവർഗ്ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ ജില്ലയിൽ പ്രവർത്തിക്കുന്ന വിവിധ പ്രീമെട്രിക്ക് ഹോസ്റ്റലുകളിലെ വിദ്യാർത്ഥികൾക്ക് വ്യക്തിത്വ വികസനം, സ്വഭാവ രൂപീകരണം, പഠനശേഷി വർധിപ്പിക്കൽ തുടങ്ങിയ കാര്യങ്ങളിൽ കൗൺസലിംഗ് നൽകുന്നതിനും, കരിയർ ഗൈഡൻസ് നൽകുന്നതിനും 2023-24 അധ്യയന വർഷം വനിതാ സ്റ്റുഡന്റ് കൗൺസിലറെ നിയമിക്കുന്നു. കരാർ അടിസ്ഥാനത്തിൽ താത്കാലികമായാണ് നിയമനം. യോഗ്യത : എം.എ സൈക്കോളജി, എം.എസ്.ഡബ്ല്യു (സ്റ്റുഡന്റ് കൗൺസിലിംഗിൽ പരിശീലനം നേടിയവരായിരിക്കണം) എം.എസ്.സി സൈക്കോളജി. കേരളത്തിന് പുറത്തുള്ള സർവകലാശാലകളിൽ നിന്ന് യോഗ്യത നേടിയവർ തുല്യത സർട്ടിഫിക്കറ്റ് ഹാജരാക്കണം. പ്രായപരിധി 2023 ജനുവരി ഒന്നിന് 25 നും 45നും മധ്യേ. നിയമനം ലഭിക്കുന്നവർക്ക് പ്രതിമാസ ഹോണറേറിയം 18,000 രൂപ ഉണ്ടായിരിക്കും. ജില്ലയിലെ സ്ഥിരതാമസക്കാരായ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വനിതകൾക്ക് മുൻഗണന നൽകുന്നതാണ്. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ആഗസ്റ്റ് രണ്ടിന് രാവിലെ 10.30ന് ജില്ലാ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0495 2376364.
ഇടുക്കി സർക്കാർ എഞ്ചിനീയറിംഗ് കോളേജിലെ വിവിധ ഹോസ്റ്റലുകളിലേക്ക് കുക്ക്, ക്ളീനിംഗ് സ്റ്റാഫ് എന്നീ തസ്തികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തും. താത്പര്യമുളളവർ ബയോഡാറ്റയും, മുൻപരിചയം തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളും സഹിതം ജൂലൈ 25 ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കോളേജ് ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം.
കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ തലശ്ശേരി ബ്ലോക്കിൽ തുടങ്ങുന്ന മൈക്രോ എന്റർപ്രൈസ് റിസോഴ്സ് സെന്ററിലേക്ക് അക്കൗണ്ടന്റിനെ താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നു. അപേക്ഷകർ തലശ്ശേരി ബ്ലോക്ക് പരിധിയിൽ താമസിക്കുന്നവരും എം കോം, ടാലി യോഗ്യതയുള്ളവരുമായിരിക്കണം. പ്രായപരിധി 22-45. കുടുംബശ്രീ അംഗങ്ങൾ, കുടുംബശ്രീ കുടുംബാംഗങ്ങൾ, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളായ വനിതകളുമായിരിക്കണം അപേക്ഷകർ. ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതമുള്ള അപേക്ഷ ജൂലൈ 26ന് വൈകിട്ട് അഞ്ച് മണിക്കകം പിണറായി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 0497 2702080.
പട്ടികവർഗ വികസന പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും പട്ടികവർഗക്കാർക്കുള്ള ആനുകൂല്യങ്ങൾ യഥാസമയം ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനുമായി ജില്ലയിൽ ഐ ടി ഡി പി ഓഫീസിന്റെ പരിധിയിൽ സോഷ്യൽ വർക്കർമാരെ നിയമിക്കുന്നു. എം എസ് ഡബ്ല്യു/ എം എ സോഷ്യോളജി/ എം എ ആന്ത്രപ്പോളജി പാസായ പട്ടികവർഗക്കാർക്ക് അപേക്ഷിക്കാം. മതിയായ അപേക്ഷകൾ പട്ടികവർഗക്കാരിൽ നിന്നും ലഭിച്ചില്ലെങ്കിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരെ പരിഗണിക്കും. വനത്തിനുള്ളിലെ കോളനികളിൽ യാത്ര ചെയ്യുന്നതിനും നിയമനം നൽകുന്ന ഏത് പ്രദേശത്തും സമയക്രമം അനുസരിച്ചും വകുപ്പിന്റെ ആവശ്യകത അനുസരിച്ചും കോളനികൾ സന്ദർശിക്കുവാൻ സന്നദ്ധതയുള്ളവർ മാത്രമേ അപേക്ഷിക്കേണ്ടതുള്ളൂ. അപേക്ഷാ ഫോറം www.stdd.kerala.gov.in ൽ ലഭിക്കും. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതമുള്ള അപേക്ഷ ജൂലൈ 31നകം കണ്ണൂർ ഐ ടി ഡി പി ഓഫീസിൽ നൽകണം. ഫോൺ: 0497 2700357
IHRD-യുടെ പൈനാവ് മോഡൽ പോളിടെക്നിക് കോളജിൽ ലക്ചറർ ഇൻ കെമിസ്ട്രി, ട്രേഡ്സ്മാൻ ഇൻ ഇലക്ട്രോണിക്സ്, ട്രേഡ്സ്മാൻ ഇൻ കമ്പ്യൂട്ടർ തസ്തികകളിലേക്ക് താത്ക്കാലിക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ലക്ചറർ ഇൻ കെമിസ്ട്രി നിയമനത്തിന് 55% മാർക്കോടെ മാസ്റ്റർ ബിരുദം (NET അഭിലഷണീയം) മാണ് യോഗ്യത. ട്രേഡ്സ്മാൻ ഇൻ ഇലക്ട്രോണിക്സ്/ കമ്പ്യൂട്ടർ നിയമനത്തിന് അതാത് വിഷയങ്ങളിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. താത്പര്യമുള്ളവർ ബയോഡേറ്റയും ഒറിജിനൽ സർട്ടിഫിക്കറ്റുകളും സർട്ടിഫിക്കറ്റുകളുടെ ഓരോ പകർപ്പും സഹിതം ജൂലൈ 27 ന് രാവിലെ 10 ന് കോളജിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : 04862 297617, 8547005084, 9744157188.
കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റി കോട്ടയം മെഡിക്കൽ കോളേജ് ആശുപ്രതി NIC ലാബിലേയ്ക്ക് എക്കോ ടെക്നീഷ്യൻ തസ്തികയിൽ ഒഴിവുണ്ട്. അഭിമുഖം ജൂലൈ 27 ന് ഉച്ചക്ക് 2 മണിക്ക് കോട്ടയം മെഡിക്കൽ കോളജ് കെ.എച്ച്.ആർ.ഡബ്ല്യു.എസ്. പേവാർഡിലെ റീജിയണൽ മാനേജരുടെ ഓഫീസിൽ നടക്കും. ഉദ്യോഗാർഥികൾ അന്ന് ഉച്ച 1.30നു മുൻപായി യോഗ്യതാ സർട്ടിഫിക്കറ്റുകളുടെയും, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളുടെയും അസൽ സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾ www.khrws.kerala.gov.in ൽ.
കളമശ്ശേരി ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ 2023- 24 അധ്യയന വർഷത്തിൽ മണിക്കൂർ വേതനാടിസ്ഥാനത്തിൽ ഡെമോൺസ്ട്രേറ്റർ / ലക്ചറർ തസ്തികയിൽ ഒഴിവുണ്ട്. താല്പര്യമുള്ളവർ ജൂലൈ 25 രാവിലെ 10 ന് ബയോഡേറ്റ, ഒറിജിനൽ സർട്ടിഫിക്കറ്റ്, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം ഓഫീസിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപെടുക. ഫോൺ2558385, 2963385
സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജുക്കേഷൻ ആൻഡ് ടെക്നോളജി (സിമെറ്റ്) യുടെ കീഴിൽ തിരുവനന്തപുരം ഒഴികെയുള്ള നഴ്സിംഗ് കോളജുകളിലെയും, പുതുതായി ആരംഭിക്കാനിരിക്കുന്ന നഴ്സിംഗ് കോളജുകളിലെയും ഒഴിവുള്ള സീനിയർ ലക്ചറർ (നഴ്സിംഗ്) തസ്തികളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേയ്ക്ക് കരാർ വ്യവസ്ഥയിലാണ് നിയമനം. എം.എസ്.സി നഴ്സിംഗ് ബിരുദവും നഴ്സിംഗിൽ രണ്ട് വർഷത്തെ അധ്യാപന പരിചയവും, സാധുവായ കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യത, പരമാവധി പ്രായം 41. (എസ്.സി/എസ്.ടി/ഒ.ബി.സി വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവുണ്ട്). ശമ്പളം : 30,000 രൂപ. അപേക്ഷാ ഫീസ് ജനറൽ വിഭാഗ ത്തിന് 250 രൂപയും എസ്.സി./എസ്.ടി വിഭാഗത്തിന് 125 രൂപയും. ഫീസ് സിമെറ്റിന്റെ വെബ്സൈറ്റിലുള്ള (www.simet.in) SB Collect മുഖേന അടയ്ക്കാം. www.simet.in നിന്നും ലഭിക്കുന്ന അപേക്ഷാ ഫോം പൂരിപ്പിച്ച് ബയോഡേറ്റയും, വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ബി.എസ്.സി നഴ്സിംഗ്, എം.എസ്.സി നഴ്സിംഗ് ഡിഗ്രി സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ, പ്രവർത്തിപരിചയ സർട്ടിഫിക്കറ്റുകൾ, സാധുവായ കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ (അഡീഷണൽ ക്വാളിഫിക്കേഷൻ രജിസ്ട്രേഷൻ ഉൾപ്പെടെ) എന്നിവയുടെ പകർപ്പുകൾ സഹിതം പൂരിപ്പിച്ച അപേക്ഷ ഡയറക്ടർ, സി-മെറ്റ്, പാറ്റൂർ, വഞ്ചിയൂർ പി.ഒ, തിരുവനന്തപുരം 695035 എന്ന വിലാസത്തിൽ ജൂലൈ 31 നകം അയച്ചുതരണം. കൂടുതൽ വിവരങ്ങൾ www.simet.in എന്ന വെബ്സൈറ്റിലും, 0471-2302400 നമ്പറിലും ലഭിക്കും.
സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജുക്കേഷൻ ആൻഡ് ടെക്നോളജി (സി-മെറ്റ്) യുടെ കീഴിലുള്ള നഴ്സിംഗ് കോളജുകളായ ഉദുമ, മലമ്പുഴ, (കണ്ണൂർ, ആലപ്പുഴ (പുതുതായി ആരംഭിക്കാൻ സാധ്യതയുള്ളവ)) എന്നിവിടങ്ങളിലെ പ്രിൻസിപ്പാൾ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വഴിയോ, കരാർ നിയമനത്തിനോ അപേക്ഷ ക്ഷണിച്ചു. എം.എസ്.സി നഴ്സിംഗിന് ശേഷം 15 വർഷത്തെ പ്രവർത്തിപരിചയം വേണം. ഇതിൽ 12 വർഷത്തെ അധ്യാപന പരിചയത്തിൽ കുറഞ്ഞത് 10 വർഷം കോളീജിയേറ്റ് പ്രോഗ്രാമിൽ പഠിപ്പിച്ചുള്ള പരിചയം. എം.ഫിൽ (നഴ്സിംഗ്), പി.എച്ച്.ഡി (നഴ്സിംഗ്)/ പബ്ലിക്കേഷൻ അഭികാമ്യം. നഴ്സിംഗ് കോളജുകളിൽ നിന്ന് വിരമിച്ച അധ്യാപകർക്കും അപേക്ഷിക്കാം. ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അപേക്ഷിക്കുന്നവർ ആവശ്യമായ രേഖകൾ സഹിതം ജൂലൈ 31 നകം അയച്ചുതരണം. വിരമിച്ച അധ്യാപകർക്ക് 64 വയസ് വരെയും മറ്റുള്ളവർക്ക് 60 വയസ് വരെയുമാണ് പ്രായപരിധി. ജനറൽ വിഭാഗത്തിന് 500 രൂപയും എസ്.സി./ എസ്.ടി വിഭാഗത്തിന് 250 രൂപയും. ഫീസ് സിമെറ്റിന്റെ വെബ്സൈറ്റിലുള്ള (www.simet.in) SB Collect മുഖേന അടയ്ക്കാം. ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലല്ലാത്ത അപേക്ഷകർ www.simet.in നിന്നും ലഭിക്കുന്ന അപേക്ഷാ ഫോം പൂരിപ്പിച്ച് ബയോഡേറ്റയും, വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ബി.എസ്.സി നഴ്സിംഗ്, എം.എസ്.സി നഴ്സിംഗ് ഡിഗ്രി സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ, മാർക്ക് ലിസ്റ്റ്, പ്രവർത്തിപരിചയ സർട്ടിഫിക്കറ്റുകൾ, സാധുവായ കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ (അഡീഷണൽ ക്വാളിഫിക്കേഷൻ രജിസ്ട്രേഷൻ ഉൾപ്പെടെ) എന്നിവയുടെ പകർപ്പുകൾ സഹിതം പൂരിപ്പിച്ച അപേക്ഷ ഡയറക്ടർ, സി-മെറ്റ്, പാറ്റൂർ, വഞ്ചിയൂർ പി.ഒ, തിരുവനന്തപുരം-695035 എന്ന വിലാസത്തിൽ ജൂലൈ 31 നകം അയയ്ക്കണം. കരാർ നിയമനങ്ങൾക്ക് 64,140 രൂപയാണ് ശമ്പളം. കൂടുതൽ വിവരങ്ങൾ www.simet.in എന്ന വെബ്സൈറ്റിലും, 0471-2302400 നമ്പറിലും ലഭ്യമാണ്.
ഗവ. മെഡിക്കൽ കോളേജ് ആശുപ്രതിയിൽ, ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു. യോഗ്യത: പ്രീ ഡിഗ്രി/പ്ലസ് ടു , ഡി എം ഇയുടെ ഡി എം എൽ റ്റി അല്ലെങ്കിൽ ബി എസ് സി എം എൽ റ്റി, കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്. പ്രതിഫലം : 750 രൂപ പ്രതിദിനം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 26ന് രാവിലെ 11 മണിക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം എം സി എച്ച് സെമിനാർ ഹാളിൽ ( പേ - വാർഡിന് സമീപം) എത്തിച്ചേരേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2355900.
ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ, ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ന്യൂക്ലിയർ മെഡിസിൻ വിഭാഗത്തിലേയക്ക് ന്യൂക്ലിയർ മെഡിസിൻ ടെക്നീഷ്യൻ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഒരു വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിൽ താൽക്കാലികമായാണ് നിയമനം. യോഗ്യത : ബി എസ് സി ന്യൂക്ലിയർ മെഡിസിൻ ടെക്നിഷ്യൻ അല്ലെങ്കിൽ ബി എസ് സി സയൻസ് ഡിഗ്രിയും ബാർകിൽ (BARC) നിന്നും ഡി എം ആർ ഐ ടി അല്ലെങ്കിൽ എ എൻ എം പി ഐ ടെക്നിക്കൽ ട്രെയിനിങ്ങും ന്യൂക്ലിയർ മെഡിസിനിൽ അഞ്ച് വർഷത്തെ പ്രവൃത്തി പരിചയവും. പ്രതിഫലം : 30,000 രൂപ പ്രതിമാസം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 24ന് രാവിലെ 11 മണിക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം എച്ച്.ഡി.എസ് ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് എത്തിച്ചേരേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2355900
ജില്ലയിൽ പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ആൺ/പെൺകുട്ടികളുടെ പ്രീ മെട്രിക് ഹോസ്റ്റലുകളിലേക്ക് രാത്രികാല പഠന മേൽനോട്ട ചുമതലകൾക്കായി മേട്രൺ കം റസിഡന്റ് ട്യൂട്ടർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. അപേക്ഷകർ അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദവും ബി എഡും ഉള്ളവരായിരിക്കണം. പ്രവൃത്തി സമയം വൈകീട്ട് നാല് മണി മുതൽ രാവിലെ എട്ട് മണി വരെയായിരിക്കും. ആൺകുട്ടികളുടെ ഹോസ്റ്റലുകളിലേക്ക് പുരുഷ ജീവനക്കാരെയും പെൺകുട്ടികളുടെ ഹോസ്റ്റലുകളിലേക്ക് വനിതാ ജീവനക്കാരെയുമാണ് പരിഗണിക്കുക. നിയമനം ലഭിക്കുന്നവർക്ക് 12000 രൂപ പ്രതിമാസ വേതനം ലഭിക്കും. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, വയസ്സ്, മുൻ പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെയും തിരിച്ചറിയൽ രേഖയുടെയും അസലും പകർപ്പും സഹിതം ജൂലൈ 31ന് രാവിലെ 10.30ന് ജില്ലാ പട്ടികജാതി വികസന ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് ഹാജരാകേണ്ടതാണെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസർ അറിയിച്ചു. കുടുതൽ വിവരങ്ങൾക്ക് : 0495 2370379
തിരുവനന്തപുരം ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ അനസ്തേഷ്യോളജി തസ്തികയിൽ അഞ്ച് താത്കാലിക ഒഴിവുകളുണ്ട്. ഓപ്പൺ, നോൺ ഓപ്പൺ, ഈഴവ/ തിയ്യ/ ബില്ലവ, എസ്.സി, മുസ്ലീം പ്രയോരിറ്റി ഒഴിവുകളാണുള്ളത്. 01.01.2023ന് 46 വയസ് കവിയരുത് (നിയമാനുസൃത ഇളവ് സഹിതം). 15,600-39,100 ആണ് പ്രതിഫലം. അനസ്തേഷ്യോളജിയിൽ പി.ജിയും ടി.സി.എം.സി രജിസ്ട്രേഷനുമാണ് യോഗ്യത. ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റ് എന്നിവ സഹിതം 24നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സേചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.
ജഗതി സർക്കാർ ബധിര വിദ്യാലയത്തിലെ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇക്കണോമിക്സിന് ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. ഹയർ സെക്കൻഡറി അധ്യാപക യോഗ്യതക്കൊപ്പം സ്പെഷ്യൽ ട്രെയിനിങ്ങും (ഹിയറിങ് ഇംപയേർഡ്) നേടിയിരിക്കണം. അഭിമുഖം ജൂലൈ 24ന് രാവിലെ 11ന് സ്കൂൾ ഓഫീസിൽ നടക്കും.
തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങ്ങിൽ (സി.ഇ.ടി) താത്കാലിക അസിസ്റ്റന്റ് പ്രൊഫസർമാരുടെ ഒഴിവുകളുണ്ട്. ആർക്കിടെക്ചർ (കൗൺസിൽ ഓഫ് ആർക്കിടെക്ചർ അംഗീകരിച്ച ബി.ആർക്ക് അടിസ്ഥാന യോഗ്യതയും, എം.ആർക്ക്/ എം.പ്ലാനിങ്/ എം.എൽ.എ (ലാൻസ്കേപ് ആർക്കിടെക്ചർ) എന്നിവയിൽ ഏതിലെങ്കിലും ബിരുദാനന്തര ബിരുദവും), ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ് (ഫസ്റ്റ് ക്ലാസോടെ ബി.ഇ/ബി.ടെക്കും എം.ഇ/എം.ടെക്കും അല്ലെങ്കിൽ തത്തുല്യ യോഗ്യത), ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ് (ഫസ്റ്റ് ക്ലാസോടെ ബി.ഇ/ബി.ടെക്കും എം.ഇ/എം.ടെക്കും അല്ലെങ്കിൽ തത്തുല്യ യോഗ്യത), കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (കമ്പ്യൂട്ടർ സയൻസ്/ഐ.ടി യിൽ ബി.ഇ/ബി.ടെക്കും എം.ഇ/എം.ടെക്. ഏതെങ്കിലും ഒരു യോഗ്യത ഫസ്റ്റ് ക്ലാസിൽ പാസായിരിക്കണം. അല്ലെങ്കിൽ ഫസ്റ്റ് ക്ലാസ് എം.സി.എ ബിരുദവും രണ്ടുവർഷം സർവകലാശാലാതലത്തിൽ അധ്യാപനപരിചയവും). മെക്കാനിക്കൽ എൻജിനിയറിങ് (ഫസ്റ്റ് ക്ലാസോടെ ബി.ഇ/ബി.ടെക്കും എം.ഇ/എം.ടെക്കും അല്ലെങ്കിൽ തത്തുല്യ യോഗ്യത) എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലായിരിക്കും നിയമനം. ഉദ്യോഗാർഥികൾ ജൂലൈ 24ന് രാവിലെ 9.30നു ബന്ധപ്പെട്ട വിഭാഗത്തിൽ നേരിട്ട് ബയോഡേറ്റ, അസൽ സർട്ടിഫിക്കറ്റുകൾ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, തിരിച്ചറിയൽ രേഖ എന്നിവ സഹിതം ഹാജരാകണം.
മാനന്തവാടി ഗവ. എൻജിനിയറിങ് കോളേജിൽ കമ്പ്യൂട്ടർ ആന്റ് എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനിയറിംഗ്, മെക്കാനിക്കൽ എൻജിനീയറിങ്, സിവിൽ എഞ്ചിനീയറിങ്, ഫിസിക്സ്, കെമിസ്ട്രി, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. എഞ്ചിനീയറിങ് വിഷയങ്ങളിലേക്കുള്ള നിയമനങ്ങൾക്ക് എം.ടെക് ബിരുദവും (പി.എച്ച്.ഡി/അധ്യാപക തൊഴിൽ പരിചയം അഭിലഷണീയം), ശാസ്ത്ര വിഷയങ്ങളിലേക്കുള്ള നിയമനങ്ങൾക്ക് ബന്ധപ്പെട്ട വിഷയങ്ങളിൽ ഒന്നാം ക്ലാസ്സ് ബിരുദാനന്തര ബിരുദവും (പി.എച്ച്.ഡി/നെറ്റ്/അധ്യാപക തൊഴിൽ പരിചയം അഭിലഷണീയം). പി.എസ്.സി അനുശാസിക്കുന്ന പ്രായപരിധിയിലുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 2 ന് രാവിലെ 9.30 ന് തലപ്പുഴ ഗവ. എഞ്ചിനീയറിംഗ് കോളേജ് ഓഫീസിൽ എത്തിച്ചേരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.