Sections

Job News: വിവിധ ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു

Tuesday, Jul 18, 2023
Reported By Admin
Job Offer

വാക് ഇൻ ഇന്റർവ്യൂ

ആരോഗ്യകേരളത്തിൽ വിവിധ തസ്തികകളിലേക്ക് കരാർ നിയമനം നടത്തുന്നതിന് നിശ്ചിത യോഗ്യതയുളള ഉദ്യോഗാർത്ഥികൾക്കായി വാക് ഇൻ ഇന്റർവ്യു. യോഗ്യരായ ഉദ്യോഗാർത്ഥികൾ ജൂലൈ 19 ന് രാവിലെ 11 മണിക്ക് ജില്ലാ പ്രോഗ്രാം മാനേജർ, ആരോഗ്യകേരളം ഇടുക്കിയുടെ ആഫീസിൽ യോഗ്യത തെളിയിക്കുന്ന സർട്ടി ഫിക്കറ്റുകളുടെ അസ്സലും പകർപ്പുകളുമായി ഹാജരാകണം. ഓഡിയോളജിസ്റ്റ് തസ്തികയിൽ ഓഡിയോളജി ആന്റ് സ്പീച്ച് ലാഗ്വേജ് പാത്തോളജിയിൽ ബിരുദം ,ആർ.സി. ഐ രജിസ്ട്രേഷൻ, 3 വർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. ജൂലൈ 1 ന് 40 വയസ് കവിയരുത്. ഓഡിയോമെട്രിക് അസിസ്റ്റന്റ് തസ്തികയിൽ ഓഡിയോളജി ആന്റ്/ സ്പീച്ച് ലാഗ്വേജ് പാത്തോളജിയിൽ ബിരുദം അല്ലെങ്കിൽ ഹിയറിംഗ് ലാംഗ്വേജ് ആന്റ് സ്പീച്ച് തെറാപ്പിയിൽ ഡിപ്ലോമ , ആർ. സി. ഐ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. പ്രവൃത്തി പരിചയം അഭികാമ്യം. ജൂലൈ 1 ന് 40 വയസ് കവിയരുത്. കൂടുതൽ വിവരങ്ങൾക്ക് 04862 232221.

ഗസ്റ്റ് ഫാക്കൽറ്റി ഒഴിവ്

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്ലൂം ടെക്നോളജി കണ്ണൂരിൽ കെമിസ്ട്രി, വിഷയത്തിൽ ഗസ്റ്റ് ഫാക്കൽറ്റി ഒഴിവ്. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദവും ബി.എഡും കരസ്ഥമാക്കിയിട്ടുള്ളവരും അദ്ധ്യാപനപരിചയമുള്ളവരുമായ ഉദ്യോഗാർത്ഥികൾക്കായി ജൂലൈ 18ന് രാവിലെ 11.30നു തോട്ടടയിലെ ഇൻസ്റ്റിറ്റ്യൂട്ട് കാമ്പസിൽ വെച്ച് വാക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. താൽപര്യമുള്ളവർ ബയോഡാറ്റയും ബന്ധപ്പെട്ട യോഗ്യതയും, പ്രവർത്തി പരിചയവും തെളിയിക്കുന്ന എല്ലാ സർട്ടിഫിക്കറ്റുകളുടെയും അസ്സലും കോപ്പിയും സഹിതം ഇൻസ്റ്റിറ്റ്യൂട്ടിൽ എക്സിക്യൂട്ടീവ് ഡയറക്ടർ മുമ്പാകെ ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0497 2835390.

യോഗ പരിശീലക നിയമനം: അഭിമുഖം 24 ന്

തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ വനിതകൾക്കായി നടത്തുന്ന സൗജന്യ യോഗ പരിശീലന പദ്ധതിയിലേക്ക് താത്ക്കാലിക പരിശീലക നിയമനം. ബി.എൻ.വൈ.എസ്. അല്ലെങ്കിൽ തത്തുല്യ ബിരുദം (എം.എസ്.സി യോഗ/എം.ഫിൽ യോഗ) അല്ലെങ്കിൽ യോഗ അസോസിയേഷനും കേരള സ്പോർട്സ് കൗൺസിലും അംഗീകരിച്ച യോഗ്യതയുള്ളവർ അല്ലെങ്കിൽ അംഗീകൃത സർവകലാശാലകളുടെ ഒരു വർഷത്തിൽ കുറയാതെയുള്ള സർട്ടിഫിക്കറ്റ് ഇൻ യോഗ ഫിറ്റ്നസ് കോഴ്സ്/ പി.ജി.ഡിപ്ലോമ പാസായവർ അല്ലെങ്കിൽ സ്റ്റേറ്റ് റിസോഴ്സ് സെന്റർ കേരളയും യോഗ അസോസിയേഷൻ ഓഫ് കേരളയും സംയുക്തമായി സംഘടിപ്പിക്കുന്ന ഒരു വർഷം ദൈർഘ്യമള്ള ഡിപ്ലോമ ഇൻ യോഗ ടീച്ചർ ട്രെയിനിങ് കോഴ്സ് (ഡി.വൈ.ടി.) പാസായവർ എന്നിവർക്ക് അപേക്ഷിക്കാം. വനിതകൾക്ക് മുൻഗണന. താത്പര്യമുള്ളവർ അപേക്ഷയോടൊപ്പം യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകൾ സഹിതം ജൂലൈ 24 ന് ഉച്ചയ്ക്ക് 2.30 ന് ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടത്തുന്ന അഭിമുഖത്തിൽ നേരിട്ട് പങ്കെടുക്കണം. ഫോൺ:8921762800.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.