Sections

Job News: വിവിധ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കാം

Thursday, Jul 13, 2023
Reported By Admin
Job Offer

ആയുർവേദ നഴ്സ് ഒഴിവ്

പൂജപ്പുര പഞ്ചകർമ്മ ആയുർവേദ ആശുപത്രിയിലെ കെ.എച്ച്.ആർ.ഡബ്ല്യു.എസ്. പേവാർഡിലേക്ക് ആയുർവേദ നഴ്സ് തസ്തികയിൽ ഒഴിവുണ്ട്. നിയമനം നടത്തുന്നതിലേക്കായി ജൂലൈ 20ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം ജനറൽ ആശുപത്രി ക്യാമ്പസിലുള്ള കെ.എച്ച്.ആർ.ഡബ്ല്യു.എസ് ആസ്ഥാന ഓഫീസിലെ മാനേജിംഗ് ഡയറക്ടറുടെ ഓഫീസിൽ വെച്ച് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. ഉദ്യോഗാർഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെയും, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളുടെയും അസൽ സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾ www.khrws.kerala.gov.in ൽ.

കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ ഒഴിവ്

നിലമ്പൂർ വെളിയന്തോട് ഇന്ദിരാഗാന്ധി മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ ഒഴിവുള്ള കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത: എസ്.എസ്.എൽ.സി/ ടി.എച്ച്.എസ്.എൽ.സി, ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സി/ കെ.ജി.സി.ഇ/ വി.എച്ച്.എസ്.ഇ വിജയം, മൂന്നു വർഷത്തെ പ്രവൃത്തി പരിചയം. പ്രതിമാസം 19950 രൂപ ഹോണറേറിയമായി ലഭിക്കും. നിയമനം ലഭിക്കുന്നവർ ശനിയാഴ്ച ഉൾപ്പടെ ഹോസ്റ്റലിൽ താമസിച്ച് വിദ്യാർത്ഥികളെ പഠിപ്പിക്കേണ്ടതാണ്. ജൂലൈ 18 ന് രാവിലെ 10.15ന് സ്കൂളിൽ വെച്ച് വാക് ഇൻ ഇന്റർവ്യൂ നടക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9496127963, 9947299075.

ഗസ്റ്റ് ലക്ചറർ നിയമനം

തവനൂർ ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ 2023-24 അധ്യയന വർഷത്തിൽ സൈക്കോളജി, കോമേഴ്സ് എന്നീ വിഷയങ്ങളിൽ ഗസ്റ്റ് ലക്ചറർമാരെ നിയമിക്കുന്നു. കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ട്രേറ്റിൽ രജിസ്റ്റർ ചെയ്ത് ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും നെറ്റും ഉള്ള യോഗ്യരായവർക്ക് അപേക്ഷിക്കാം. കോമേഴ്സ് വിഷയത്തിലേയ്ക്ക് ജൂലൈ 19ന് രാവിലെ 10.30നും സൈക്കോളജി വിഷയത്തിലേയ്ക്ക് ജൂലൈ 20ന് രാവിലെ 10.30നും അഭിമുഖം നടക്കും. കൂടുതൽ വിവരങ്ങൾക്ക് www.gascthavanur.ac.in എന്ന കോളേജ് വെബ് സൈറ്റ് സന്ദർശിക്കുക. ഫോൺ: 04942687000, 8891242417.

വാക്ക്- ഇൻ-ഇന്റർവ്യൂ

തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജിൽ സ്വസ്തവൃത്ത വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ ഒരു ഒഴിവുണ്ട്. പ്രസ്തുത തസ്തികയിലേയ്ക്ക് വാക്ക്- ഇൻ-ഇന്റർവ്യൂ നടത്തി കരാറടിസ്ഥാനത്തിൽ താത്കാലികമായി നിയമിക്കുന്നതിന് ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദ യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കരാറടിസ്ഥാനത്തിലുള്ള നിയമന കാലാവധി പരമാവധി ഒരു വർഷമോ, അതിനുമുമ്പ് സ്ഥിര നിയമനം നടത്തുന്നതുവരേയോ ആയിരിക്കും. യോഗ്യത ആയുർവേദത്തിലെ സ്വസ്തവൃത്ത വിഷയത്തിൽ ബിരുദാനന്തര ബിരുദം. എ ക്ലാസ്സ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ പ്രവൃത്തി പരിചയം അഭിലഷണീയം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 25-ന് രാവിലെ 11 -ന് കൂടിക്കാഴ്ചയ്ക്കായി തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജ് പ്രിൻസിപ്പാൾ മുൻപാകെ ബയോഡാറ്റ, ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകേണ്ടതാണ്.

അധ്യാപക നിയമനം

ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ഹിന്ദി അധ്യാപക (കാറ്റഗറി നം. (562/21) തസ്തികയുടെ ഇന്റർവ്യൂ ജൂലൈ 19, 20 തീയതികളിൽ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ വയനാട് ജില്ലാ ഓഫീസിൽ നടക്കും. അർഹരായ ഉദ്യോഗാർത്ഥികൾക്കുളള വ്യക്തിഗത അറിയിപ്പ് അവരവരുടെ പ്രൊഫൈലിലും, മൊബൈലിൽ എസ്.എം.എസായും ലഭ്യമാക്കിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്ത ഇന്റർവ്യൂ മെമ്മോ, ഒ.ടി.വി സർട്ടിഫിക്കറ്റിന്റെ പകർപ്പ്, ബയോഡാറ്റയും യോഗ്യത സർട്ടിഫിക്കറ്റുകളും അസൽ തിരിച്ചറിയൽ കാർഡും സഹിതം എത്തിച്ചേരണം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.