- Trending Now:
ചാലക്കുടി നായരങ്ങാടിയിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്കൂളിൽ മാനേജർ കം റസിഡന്റ് അധ്യാപക തസ്തികയിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. പട്ടികവർഗ്ഗ വിഭാഗത്തിൽപെട്ട വനിതകളായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ ജൂലൈ 7ന് രാവിലെ 10 മണിക്ക് ചാലക്കുടി മിനി സിവിൽ സ്റ്റേഷനിലെ ഡെവലപ്മെന്റ് ഓഫീസിൽ ഹാജരാകണം. പ്രായപരിധി 41 വയസ്. ഫോൺ : 0480 2706100.
സുൽത്താൻ ബത്തേരി ഗവ.സർവ്വജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വി എച്ച് എസ് ഇ വിഭാഗത്തിൽ വൊക്കേഷണൽ ടീച്ചർ ഇൻ അസിസ്റ്റന്റ് ഡിസൈനർ -ഫാഷൻ, ഹോം ആൻഡ് മെയ്ഡ് അപ്സ് തസ്മികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. കൂടിക്കാഴ്ച ജൂലൈ മൂന്നിന് രാവിലെ 11 മണിക്ക് വി എച്ച് എസ് ഇ ഓഫീസിൽ നടക്കും. യോഗ്യത : 50 ശതമാനം മാർക്കോടെ ഹോം സയൻസിൽ മാസ്റ്റർ ബിരുദം അല്ലെങ്കിൽ 60 ശതമാനം മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദവും കോസ്റ്യൂം ഡിസൈനിംഗ് ആൻഡ് ഡ്രസ്സ് മേക്കിംഗിൽ അംഗീകൃത ഡിപ്ലോമയും.
പൈനാവ് മോഡൽ പോളിടെക്നിക് കോളേജിൽ ലക്ചറർ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ലൈബ്രേറിയൻ ഗ്രേഡ്-4 എന്നീ തസ്തികകളിലേയ്ക്ക് താത്ക്കാലിക നിയമന അപേക്ഷ ക്ഷണിച്ചു . ലക്ചറർ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ എം.സി.എ ഫസ്റ്റ് ക്ലാസും ലൈബ്രേറിയൻ തസ്തികയിൽ ലൈബ്രറി സയൻസിൽ ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്സ് /ഡിഗ്രിയുമാണ് യോഗ്യത. താല്പര്യമുള്ളവർ ജൂലൈ 4 ന് രാവിലെ 10 മണിക്ക് ബയോഡേറ്റയും ഒറിജിനൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 04862 297617, 8547005084, 9744157188.
സംസ്ഥാന സർക്കാർ സ്ഥാപനമായ ഐഎച്ച്ആർഡിയുടെ പൈനാവ് മോഡൽ പോളിടെക്നിക് കോളേജിൽ ലക്ചറർ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ലൈബ്രേറിയൻ ഗ്രേഡ് 4 എന്നീ തസ്തികകളിലേയ്ക്ക് താത്ക്കാലിക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. യോഗ്യത: ലക്ചറർ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ - ഒന്നാംക്ലാസ് എംസിഎ. ലൈബ്രേറിയൻ ഗ്രേഡ് 4 - ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്സ് /ഡിഗ്രീ ഇൻ ലൈബ്രറി സയൻസ്. താല്പര്യമുള്ളവർ ജൂലൈ 4ന് രാവിലെ 10 മണിക്ക് ബയോഡേറ്റയും ഒറിജിനൽ സർട്ടിഫിക്കറ്റുകളും സർട്ടിഫിക്കറ്റുകളുടെ ഓരോ പകർപ്പും സഹിതം കോളേജിൽ നേരിട്ട് ഹാജരാകേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്ക് : 04862 297617, 8547005084, 9744157188.
ഗവ.കോളേജ് തലശ്ശേരി ചൊക്ലിയിൽ കോമേഴ്സ്, ഹിസ്റ്ററി, ഫിലോസഫി, പൊളിറ്റിക്കൽ സയൻസ് വിഷയങ്ങളിലേക്ക് ഗസ്റ്റ് ലക്ചറർമാരെ ആവശ്യമുണ്ട്. ബിരുദാനന്തര ബിരുദവും നെറ്റ് / പി.എച്ച്.ഡി യുമാണ് യോഗ്യത. നെറ്റ് ഉള്ളവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനം മാർക്കുള്ളവരേയും പരിഗണിക്കും. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പ്രസിദ്ധീകരിച്ചിട്ടുള്ള ഗസ്റ്റ് പാനലിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ജൂലായ് 5ന് രാവിലെ 10.30 മണിക്ക് നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0490 2966800, 9188900210
സമഗ്രശിക്ഷ കേരള, തൃശ്ശൂർ ജില്ലാ പ്രോജക്ട് ഓഫീസിന്റെ കീഴിലുള്ള ബ്ലോക്ക് റിസോഴ്സ് സെന്ററുകളിൽ ഇൻക്ലൂസീവ് എഡ്യൂക്കേഷൻ വിഭാഗത്തിൽ എലിമെന്ററി /സെക്കണ്ടറി സ്പെഷ്യൽ എഡ്യൂക്കേറ്റർമാരെ കരാടിസ്ഥാനത്തിൽ നിയമിക്കുന്നു. വാക് ഇൻ ഇന്റർവ്യൂ വഴിയാണ് തെരഞ്ഞെടുപ്പ്. അഭിമുഖത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ജൂലൈ 6ന് രാവിലെ 9 മണിക്ക് സമഗ്രശിക്ഷ കേരള ജില്ലാ പ്രോജക്ട് ഓഫീസിൽ എത്തിച്ചേരണം. ബയോഡാറ്റ, വിദ്യാഭ്യാസയോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റ്, പകർപ്പ്, മറ്റ് അനുബന്ധ രേഖകൾ സഹിതം ഉദ്യോഗാർത്ഥികൾ നേരിട്ട് ഹാജരാകേണ്ടതാണ്.
മൃഗസംരക്ഷണ വകുപ്പ് ജില്ലയിൽ നടപ്പിലാക്കിവരുന്ന രണ്ട് മൊബൈൽ വെറ്ററിനറി യൂണിറ്റുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ പാരാവെറ്റ്, ഡ്രൈവർ കം അറ്റൻഡന്റ് എന്നീ തസ്തികകളിൽ നിയമനം നടത്തുന്നതിന് വാക്ക് -ഇൻ-ഇന്റർവ്യൂ നടത്തുന്നു. തൂണേരി, കൊടുവള്ളി എന്നീ ബ്ലോക്കുകളിലാണ് നിയമനം. പാരാവെറ്റ് തസ്തികയിലേക്ക് ഇന്റർവ്യൂ ജൂലൈ 30 ന് രാവിലെ 10.30 നും, ഡ്രൈവർ കം അറ്റൻഡന്റ് തസ്തികയിലേക്ക് ഒന്നര മണിക്കും നടക്കുന്നതാണ്. പാരാവെറ്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ വി.എച്ച്.എസ്.ഇ ലൈവ്സ്റ്റോക്ക്/ഡയറി/ പൗൾട്രി മാനേജെന്റ് കോഴ്സ് പാസ്സായവരും കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസ് യൂണിവേഴ്സിറ്റിയിൽ നിന്നും ലഭിച്ച ആറ് മാസത്തെ വെറ്ററിനറി ലബോറട്ടറി ടെക്നിക്സ് ഫാർമസി / നഴ്സിംഗ് സ്റ്റൈപ്പന്ററി ട്രയിനിംഗ് സർട്ടിഫിക്കറ്റ് കിട്ടിയവരും ആയിരിക്കണം. പാരാവെറ്റ് തസ്ലികയിലേക്ക് അപേക്ഷിക്കുന്നവർക്ക് എൽ.എം.വി ഡ്രൈവിംഗ് ലൈസൻസും ഉണ്ടായിരിക്കണം. ഡ്രൈവർ കം അറ്റന്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് എസ്.എസ്.എൽ.സി പാസ്സായ സർട്ടിഫിക്കറ്റും എൽ.എം.വി ഡ്രൈവിംഗ് ലൈസൻസും ഉണ്ടായിരിക്കണം. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുമായി വയനാട് റോഡിലുള്ള കോഴിക്കോട് ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : 0495 2768075
ഗവ. മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണകേന്ദ്രം എച്ച്.ഡി.എസിന് കീഴിൽ ലാബ് ടെക്നീഷ്യൻ ഒഴിവുകളിലേക്ക് ആറു മാസത്തേക്ക് ട്രെയിനികളെ നിയമിക്കുന്നു. 5 ഒഴിവുകൾ ഉണ്ട്. ട്രെയിനിങ് കാലയളവിൽ 5000 രൂപ സ്റ്റൈപ്പന്റ് നൽകും. വിദ്യാഭ്യാസ യോഗ്യത: ഡി എം എൽ ടി, പ്രായ പരിധി 18-35. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 11 ന് രാവിലെ 11.30 ന് ഐ എം സി എച്ച് സൂപ്രണ്ട് ഓഫിസിൽ ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകേണ്ടതാണ്.
ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ നഴ്സിംഗ് അസിസ്റ്റന്റിനെ 179 ദിവസത്തേയ്ക്ക് താൽക്കാലികമായി നിയമിക്കുന്നു. യോഗ്യത : എസ് എസ് എൽ സി പാസ്, ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് (അസാപ് , പൊതു വിദ്യാഭ്യാസ വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും നടത്തുന്ന കോഴ്സ് ), ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് (കേന്ദ്ര സ്കിൽ ഡെവലപ്മെന്റ് ആൻഡ് എൻട്രപ്രണർഷിപ്പിന് കീഴിലെ നാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപറേഷൻ നടത്തുന്ന കോഴ്സ് ), സംസ്ഥാന സർക്കാർ അംഗീകൃത നഴ്സിംഗ് അസിസ്റ്റന്റ് കോഴ്സ്. പ്രായം : 18 നും 36 നും ഇടയിൽ. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ ആറിന് രാവിലെ 11 മണിക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം മെഡിക്കൽ കോളേജ് ആശുപത്രി എം.സി.എച്ച് സെമിനാർ ഹാളിൽ ( പേ വാർഡിന് സമീപം ) എത്തിച്ചേരേണ്ടതാണ്.
ഐ.സിഡിഎസ് അർബൻ 3 കോഴിക്കോട് പ്രോജക്ട് പരിധിയിലുള്ള കോഴിക്കോട് കോർപറേഷൻ (1-7, 9, 63-75 ) വാർഡുകളിൽ സ്ഥിരതാമസമുള്ളവരിൽ നിന്നും അങ്കണവാടി ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. പ്രായ പരിധി 18 - 46, യോഗ്യത - എസ്.എസ്.എൽ.സി തോറ്റവർ, എഴുതാനും വായിക്കാനുള്ള അറിവ്. അവസാന തിയ്യതി ജൂലൈ 31. അപേക്ഷ ഫോമിനും വിശദവിവരങ്ങൾക്കും ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0495 2461197
സമഗ്രശിക്ഷ കേരള, തൃശ്ശൂർ ജില്ലാ പ്രോജക്ട് ഓഫീസിന്റെ കീഴിലുള്ള ബ്ലോക്ക് റിസോഴ്സ് സെന്ററുകളിൽ ഇൻക്ലൂസീവ് എഡ്യൂക്കേഷൻ വിഭാഗത്തിൽ എലിമെന്ററി /സെക്കണ്ടറി സ്പെഷ്യൽ എഡ്യൂക്കേറ്റർമാരെ കരാടിസ്ഥാനത്തിൽ നിയമിക്കുന്നു. വാക് ഇൻ ഇന്റർവ്യൂ വഴിയാണ് തെരഞ്ഞെടുപ്പ്. അഭിമുഖത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ജൂലൈ 6ന് രാവിലെ 9 മണിക്ക് സമഗ്രശിക്ഷ കേരള ജില്ലാ പ്രോജക്ട് ഓഫീസിൽ എത്തിച്ചേരണം. ബയോഡാറ്റ, വിദ്യാഭ്യാസയോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റ്, പകർപ്പ്, മറ്റ് അനുബന്ധ രേഖകൾ സഹിതം ഉദ്യോഗാർത്ഥികൾ നേരിട്ട് ഹാജരാകേണ്ടതാണ്.
ഗവ. മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണകേന്ദ്രം എച്ച്.ഡി.എസിന് കീഴിൽ ലാബ് ടെക്നീഷ്യൻ ഒഴിവുകളിലേക്ക് ആറു മാസത്തേക്ക് ട്രെയിനികളെ നിയമിക്കുന്നു. 5 ഒഴിവുകൾ ഉണ്ട്. ട്രെയിനിങ് കാലയളവിൽ 5000 രൂപ സ്റ്റൈപ്പന്റ് നൽകും. വിദ്യാഭ്യാസ യോഗ്യത: ഡി എം എൽ ടി, പ്രായ പരിധി 18-35. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 11 ന് രാവിലെ 11.30 ന് ഐ എം സി എച്ച് സൂപ്രണ്ട് ഓഫിസിൽ ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകേണ്ടതാണ്.
ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ നഴ്സിംഗ് അസിസ്റ്റന്റിനെ 179 ദിവസത്തേയ്ക്ക് താൽക്കാലികമായി നിയമിക്കുന്നു. യോഗ്യത : എസ് എസ് എൽ സി പാസ്, ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് (അസാപ് , പൊതു വിദ്യാഭ്യാസ വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും നടത്തുന്ന കോഴ്സ് ), ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് ( കേന്ദ്ര സ്കിൽ ഡെവലപ്മെന്റ് ആൻഡ് എൻട്രപ്രണർഷിപ്പിന് കീഴിലെ നാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപറേഷൻ നടത്തുന്ന കോഴ്സ് ), സംസ്ഥാന സർക്കാർ അംഗീകൃത നഴ്സിംഗ് അസിസ്റ്റന്റ് കോഴ്സ്. പ്രായം : 18 നും 36 നും ഇടയിൽ. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ ആറിന് രാവിലെ 11 മണിക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം മെഡിക്കൽ കോളേജ് ആശുപത്രി എം.സി.എച്ച് സെമിനാർ ഹാളിൽ ( പേ വാർഡിന് സമീപം ) എത്തിച്ചേരേണ്ടതാണ്.
ഐ.സിഡിഎസ് അർബൻ 3 കോഴിക്കോട് പ്രോജക്ട് പരിധിയിലുള്ള കോഴിക്കോട് കോർപറേഷൻ (1-7, 9, 63-75 ) വാർഡുകളിൽ സ്ഥിരതാമസമുള്ളവരിൽ നിന്നും അങ്കണവാടി ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. പ്രായ പരിധി 18 - 46, യോഗ്യത - എസ്.എസ്.എൽ.സി തോറ്റവർ, എഴുതാനും വായിക്കാനുള്ള അറിവ്. അവസാന തിയ്യതി ജൂലൈ 31. അപേക്ഷ ഫോമിനും വിശദവിവരങ്ങൾക്കും ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0495 2461197.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.