Sections

Job News: വിവിധ താത്കാലിക ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

Monday, Aug 07, 2023
Reported By Admin
Job Offers

വാക്ക്-ഇൻ-ഇന്റർവ്യൂ

തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജിൽ സിദ്ധാന്ത സംഹിത സംസ്കൃത വകുപ്പിൽ ഒരു ബയോസ്റ്റാറ്റിസ്റ്റീഷ്യന്റെ ഒഴിവുണ്ട്. ഈ തസ്തികയിലേയ്ക്ക് 'വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തി ഓണറേറിയം വ്യവസ്ഥയിൽ താത്കാലികമായി നിയമിക്കുന്നതിന് ബയോസ്റ്റാറ്റിസ്റ്റിക്സിൽ ബിരുദാനന്തര ബിരുദ യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കരാർ കാലാവധി ഒരു വർഷം. പ്രവൃത്തി പരിചയം അഭിലഷണീയം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് 7ന് രാവിലെ 11 ന് കൂടിക്കാഴ്ചയ്ക്കായി തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജ് പ്രിൻസിപ്പൽ മുൻപാകെ ബയോഡാറ്റ, ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.

കണ്ണൂർ കണ്ണപുരം ഗ്രാമപഞ്ചായത്തിൽ കരാറടിസ്ഥാനത്തിൽ കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. വുമൺ സ്റ്റഡീസ്, ജന്റർ സ്റ്റഡീസ്, സോഷ്യൽ വർക്ക്, സൈക്കോളജി, സോഷ്യോളജി എന്നീ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. താൽപര്യമുള്ളവർ ബയോഡാറ്റയും യോഗ്യതാ രേഖകളും സഹിതം ആഗസ്റ്റ് 12ന് രാവിലെ 10.30 ന് പഞ്ചായത്ത് ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം.

ലാബ് ടെക്നിഷ്യൻ നിയമനം

ആലപ്പുഴ: കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഗവൺമെന്റ് ടി.ഡി. മെഡിക്കൽ കോളജ് ആശുപത്രിയിലെ ബ്ലഡ് ബാങ്കിൽ കരാർ അടിസ്ഥാനത്തിൽ ലാബ് ടെക്നിഷ്യനെ നിയമിക്കുന്നു. ഡി.എം.എൽ.റ്റി., ബി.എസ് സി. എം.എൽ.റ്റി./ എം.എസ് സി എം.എൽ.റ്റി, പാര മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ, ലാബ് ടെക്നീഷ്യൻ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. അപേക്ഷകർ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഓഗസ്റ്റ് 14ന് വൈകിട്ട് അഞ്ചിനകം ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ അപേക്ഷ നൽകണം. ഫോൺ: 0477-2282367/68/69.

അധ്യാപക നിയമനം

മേപ്പാടി ഗവ. പോളിടെക്നിക്ക് കോളേജിൽ കണക്ക് അധ്യാപകൻ, മെക്കാനിൽ ഫോർമാൻ എന്നീ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യതയുള്ള ഉദ്യോഗാർഥികൾ ആഗസ്റ്റ് 8 ന് രാവിലെ 11 ന് മേപ്പാടി താഞ്ഞിലോടുള്ള പോളിടെക്നിക്ക് കോളേജിൽ ഒറിജിനൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം മത്സര പരീക്ഷക്കും കൂടിക്കാഴ്ച്ചക്കും ഹാജരാകണം. ഫോൺ 04936 282095, 9400006454.

ജോലി ഒഴിവ്

എറണാകുളം ജില്ലയിലെ ഒരു കേന്ദ്ര അർദ്ധ സർക്കാർ സ്ഥാപനത്തിൽ ഹിന്ദി ട്രാൻസ്ലേറ്റർ തസ്തികയിൽ ഒരു സ്ഥിരം ഒഴിവ് (ശമ്പളം 32500-83800/-) നിലവിലുണ്ട്. ഉയർന്ന പ്രായപരിധി 35 വയസ്സ് (ഇളവുകൾ അനുവദനീയം). ബിരുദ തലത്തിൽ ഹിന്ദി ഒരു വിഷയമായി പഠിച്ച് ഇംഗ്ലീഷിൽ ഉള്ള ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ബിരുദ തലത്തിൽ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ചു ഹിന്ദിയിൽ ഉള്ള ബിരുദാനന്തര ബിരുദം, ഏതെങ്കിലും ഒരു സർക്കാർ/പൊതുമേഖലാ സ്ഥാപനത്തിൽ ഹിന്ദി ഇംഗ്ലീഷ് ട്രാൻസ്രലേഷനിൽ രണ്ടു വർഷത്തെ പ്രവൃത്തി പരിചയം, പി ജി ഡിപ്ലോമ ഇൻ ട്രാൻസ്ലേഷൻ, മലയാള ഭാഷാ പരിജ്ഞാനം എന്നീ യോഗ്യതകളുള്ള തല്പരരായ ഉദ്യോഗാർത്ഥികൾ യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഓഗസ്റ്റ് 16നു മുൻപ് ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ്; എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട നിയമാനാധികാരിയിൽ നിന്നുമുള്ള എൻ ഒ സി ഹാജരാക്കണം.

അധ്യാപക നിയമനം

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് കോളേജിൽ കണ്ണൂർ യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്ത മൂന്നുവർഷത്തെ തൊഴിലധിഷ്ഠിത ബി എസ് സി ഹോട്ടൽ മാനേജ്മെന്റ് ആന്റ് കാറ്ററിങ് സയൻസ് കോഴ്സിൽ ഹോട്ടൽ മാനേജ്മെന്റ് വിഷയങ്ങൾ പഠിപ്പിക്കുന്നതിനായി കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർഥികൾ www.keralatourism.gov.in/career എന്ന വെബ്സൈറ്റിൽ നിന്നും അപേക്ഷ ഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകൾ സഹിതം ആഗസ്റ്റ് 10ന് വൈകിട്ട് അഞ്ച് മണിക്കകം കോളേജിൽ നൽകണം. ഫോൺ: 9567463159, 0490 2353600.

ആയുർവേദ തെറാപ്പിസ്റ്റ് ഒഴിവ്

കണ്ണൂർ ഗവ.ആയുർവേദ കോളേജ് ആശുപത്രിയിലെ ആശുപത്രി വികസന സമിതിയുടെ കീഴിലുള്ള പേവാർഡിലേക്ക് ആയുർവേദ തെറാപ്പിസ്റ്റിനെ (മെയിൽ) നിയമിക്കുന്നു. ഡയറക്ടറേറ്റ് ഓഫ് ആയുർവേദ മെഡിക്കൽ എജുക്കേഷൻ നടത്തുന്ന ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. പ്രവൃത്തി പരിചയം അഭികാമ്യം. താൽപര്യമുള്ള ഉദ്യോഗാഥികൾ ബയോഡാറ്റ, യോഗ്യത, പ്രവൃത്തി പരിചയം, കാറ്റഗറി എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം ആഗസ്റ്റ് എട്ടിന് രാവിലെ 11 മണിക്ക് ആയുർവേദ കോളേജ് ആശുപത്രി സൂപ്രണ്ട് മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. ഉയർന്ന പ്രായപരിധി 50 വയസ്. ഫോൺ: 0497 2801688.

നഴ്സ് നിയമനം

കണ്ണൂർ: ജില്ലാ മെഡിക്കൽ ഓഫീസിന്റെ (ഹോമിയോ) കീഴിൽ പ്രവർത്തിക്കുന്ന സർക്കാർ ഹോമിയോ ആശുപത്രികളിലെ നഴ്സ് തസ്തികയിൽ നിലവിലുള്ളതും വരുന്ന ഒഴിവുകളിലേക്കും താൽക്കാലിക നിയമനം നടത്തുന്നു. ജി എൻ എം/ തത്തുല്യം യോഗ്യത കോഴ്സ് പാസായതും നഴ്സിങ് കൗൺസിൽ രജിസ്ട്രേഷൻ ചെയ്തിട്ടുള്ളതുമായ ഉദ്യോഗാർഥികൾ ആഗസ്റ്റ് ഒമ്പതിന് രാവിലെ 10.30ന് ജില്ലാ മെഡിക്കൽ ഓഫീസിൽ (ഹോമിയോ) കൂടിക്കാഴ്ചക്ക് ഹാജരാകണം. ഉദ്യോഗാർഥികൾ വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം ഹാജരാകണം. ഫോൺ: 0497 2711726.

ഫാർമസിസ്റ്റ് നിയമനം

കണ്ണൂർ: ജില്ലാ മെഡിക്കൽ ഓഫീസിന്റെ (ഹോമിയോ) കീഴിൽ പ്രവർത്തിക്കുന്ന സർക്കാർ ഹോമിയോ ഡിസ്പെൻസറി/ആശുപത്രികളിൽ വരുന്ന താൽക്കാലിക ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഫാർമസിസ്റ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. എൻ സി പി/ സി സി പി കോഴ്സ് പാസായ ഉദ്യോഗാർഥികൾ ആഗസ്റ്റ് ഒമ്പതിന് ഉച്ചക്ക് 12 മണിക്ക് ജില്ലാ മെഡിക്കൽ ഓഫീസിൽ (ഹോമിയോ) നടക്കുന്ന കൂടിക്കാഴ്ചക്ക് വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും, പകർപ്പും, ബയോഡാറ്റയും സഹിതം ഹാജരാകണം. ഫോൺ: 0497 2711726.

ക്ലിനിക്കൽ സൈക്കോളജിസ്റ്റ്/സൈക്യാട്രിസ്റ്റ് ഒഴിവ്

കോഴിക്കോട്: ജില്ലയിൽ വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളായ ഗവ. ആഫ്റ്റർ കെയർ ഹോം ഗവ. ഷോർട്ട് സ്റ്റേ ഹോം, ഗവ. മഹിള മന്ദിരം എന്നിവിടങ്ങളിലെ താമസക്കാരുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തി ആത്മവിശ്വാസം, മനോധൈര്യം, മാനസികാരോഗ്യം മുതലായവ തിരികെ കൊണ്ട് വരുന്നതിനായി 2023 സാമ്പത്തിക വർഷത്തിൽ പാർട്ട് ടൈം ക്ലിനിക്കൽ സൈക്കോളജിസ്റ്റ്/സൈക്യാട്രിസ്റ്റുമാരെ ആവശ്യമുണ്ട്. എം എസ് സി സൈക്കോളജി, എം ഫിൽ പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ ജില്ലാ വനിത ശിശു വികസന ഓഫീസർക്ക് ആഗസ്റ്റ് 19ന് മുൻപായി സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0495 2370750

യോഗ പരിശീലകരെ ആവശ്യമുണ്ട്

കോഴിക്കോട്: ജില്ലയിൽ വനിത ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളായ ഗവ. ആഫ്റ്റർ കെയർ ഹോം ,ഗവ. ഷോർട്ട് സ്റ്റേ ഹോം , ഗവ. മഹിള മന്ദിരം എന്നിവിടങ്ങളിലെ താമസക്കാർക്ക് യോഗ പരിശീലനം നൽകുന്നതിന് താല്പര്യമുള്ള യോഗ പരിശീലകരെ ആവശ്യമുണ്ട് . യോഗ കോഴ്സ് പൂർത്തിയാക്കിയ പ്രവർത്തി പരിചയമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം. താത്പര്യമുള്ളവർ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ ജില്ലാ വനിത ശിശു വികസന ഓഫീസർക്ക് ആഗസ്റ്റ് 19ന് മുൻപായി സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0495 2370750.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.