- Trending Now:
ജില്ലയിലെ നാഷണൽ ആയുഷ് മിഷൻ വഴി ഗവ.ആയുർവേദ ആശുപത്രികളിലേക്ക് ആയൂർവേദ തെറാപ്പിസ്റ്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ താത്കാലികമായി നിയമനം നടത്തുന്നു. അഭിമുഖവും അസ്സൽ സർട്ടിഫിക്കറ്റുകളുടെ വെരിഫിക്കേഷനും സെപ്റ്റംബർ 12 ന് എറണാകുളം കച്ചേരിപ്പടിയിലെ ജില്ലാ ആയുർവേദ ആശുപത്രിയിൽ രാവിലെ 10 ന് നടക്കും. ബയോഡാറ്റയും സ്വയം സാക്ഷ്യപ്പെടുത്തിയ അസ്സൽ സർട്ടിഫിക്കറ്റുകളുടെ കോപ്പികളും സഹിതം കച്ചേരിപ്പടിയിലെ ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ്മിഷൻ ജില്ലാ ഓഫീസിൽ സെപ്റ്റംബർ 9 ന് വൈകുന്നേരം 5 വരെ അപേക്ഷ സ്വീകരിക്കും. യോഗ്യത- കേരള സർക്കാർ നടത്തുന്ന ഒരുവർഷത്തിൽ കുറയാതെയുള്ള ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സ് പാസ്സായിരിക്കണം. (DAME) പ്രതിമാസ വേതനം 14700 രൂപ. ഉയർന്ന പ്രായ പരിധി 40 വയസ്സ്, ഫോൺ : 0484-2919133
മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്തിൽ എൻ ആർ ഇ ജി എസ് പദ്ധതി നിർവഹണവുമായി ബന്ധപ്പെട്ട് കരാറടിസ്ഥാനത്തിൽ അക്രഡിറ്റഡ് എൻജിനീയറെ നിയമിക്കുന്നു. സിവിൽ /അഗ്രികൾച്ചർ എൻജിനീയറിങ് ഡിഗ്രിയാണ് യോഗ്യത. ഇവയുടെ അഭാവത്തിൽ മൂന്ന് വർഷം പോളിടെക്നിക് സിവിൽ ഡിപ്ലോമയും തൊഴിലുറപ്പ് പദ്ധതി / തദ്ദേശസ്വയംഭരണ / സർക്കാർ / അർധസർക്കാർ / പൊതുമേഖല /സർക്കാർ മിഷൻ / സർക്കാർ ഏജൻസി എന്നീ സ്ഥാപനങ്ങളിൽ കുറഞ്ഞത് അഞ്ചുവർഷം പ്രവർത്തി പരിചയവും അല്ലെങ്കിൽ രണ്ട് വർഷ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ഡിപ്ലോമയും തൊഴിലുറപ്പ് പദ്ധതി/ തദ്ദേശ സ്വയംഭരണ / സർക്കാർ/ അർധസർക്കാർ / പൊതുമേഖല / സർക്കാർ മിഷൻ / സർക്കാർ ഏജൻസി എന്നീ സ്ഥാപനങ്ങളിൽ കുറഞ്ഞത് 10 വർഷം പ്രവർത്തി പരിചയമുള്ളവരെയും പരിഗണിക്കും. ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ രേഖകളും പകർപ്പുകളും സഹിതം ഓഗസ്റ്റ് 26 ന് വൈകീട്ട് അഞ്ചിനകം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 0487 2262473, 8281040586.
ജില്ലയിലെ അർധസർക്കാർ സ്ഥാപനത്തിൽ ഹാച്ചറി സൂപ്പർവൈസർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത: ബി എസ് സി പൗൾട്ടറി ആൻഡ് ബിസിനസ് മാനേജ്മെന്റ്. സർക്കാർ/ സ്വകാര്യ ഹാച്ചറികളിൽ ഒരു വർഷത്തെ പ്രവർത്തിപരിചയം. പ്രായപരിധി: 2023 ജനുവരി ഒന്നിന് 18 നും 41 നും മധ്യേ. സെപ്റ്റംബർ 19 നകം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0487 2331016.
തൃശ്ശൂർ: ജില്ലയിലെ അർധസർക്കാർ സ്ഥാപനത്തിൽ മെട്രൺ ഗ്രേഡ് 2 തസ്തികയിൽ താത്ക്കാലിക ഒഴിവ്. യോഗ്യത: ബി കോം, രണ്ടു വർഷത്തെ പ്രവർത്തി പരിചയം. പ്രായപരിധി: 2023 ജനുവരി ഒന്നിന് 18 നും 36 നും മധ്യേ. സെപ്റ്റംബർ 19നകം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0487 2331016.
തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ അനുബന്ധ സ്ഥാപനങ്ങളിൽ സാനിട്ടേഷൻ വർക്കർ തസ്തികയിൽ താത്കാലിക നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. സെപ്റ്റംബർ ഏഴ് രാവിലെ 11ന് ആയുർവേദ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിലാണ് അഭിമുഖം. ഏഴാം ക്ലാസ് യോഗ്യതയും ശാരീരികക്ഷമതയുമുള്ളവർ വിദ്യാഭ്യാസ യോഗ്യത, മേൽവിലാസം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, ബയോഡേറ്റയും സഹിതം അന്നേ ദിവസം രാവിലെ 10.30ന് അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.
വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റിക്ക് കീഴിൽ ഡെന്റൽ ഹൈജീനിസ്റ്റ് തസ്തികയിൽ താത്കാലിക നിയമനത്തിനുള്ള അഭിമുഖം സെപ്റ്റംബർ രണ്ടിന് നടക്കും. രാവിലെ 10:30ന് വിഴിഞ്ഞം സാമൂഹ്യകാരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിന് സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും ഡിപ്ലോമ ഇൻ ഡെന്റൽ ഹൈജീനിസ്റ്റ് കോഴ്സ് പൂർത്തീകരിച്ചവർക്കും, കേരള ഡെന്റൽ കൗൺസിൽ രജിസ്ട്രേഷൻ ചെയ്തവർക്കും പങ്കെടുക്കാം. വെങ്ങന്നൂർ ഗ്രാമപഞ്ചായത്ത്, അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയുള്ളവർക്കും, വിഴിഞ്ഞം സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ അഞ്ച് കിലോമീറ്റർ പരിധിയിൽ താമസിക്കുന്നവർക്കും മുൻഗണനയുണ്ടാകുമെന്ന് മെഡിക്കൽ ഓഫീസർ ഇൻ ചാർജ് അറിയിച്ചു.
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് നടപ്പാക്കുന്ന പ്രിസം പദ്ധതിയുടെ ഭാഗമായി ഇടുക്കി ജില്ലാ ഇൻഫർമേഷൻ ഓഫീസിലെ കണ്ടന്റ് എഡിറ്റർ തസ്തികയിലുള്ള ഒരു ഒഴിവിലേക്ക് സെപ്റ്റംബർ 5 വരെ അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാല ബിരുദവും വീഡിയോ എഡിറ്റിംഗിലും കണ്ടന്റ് എഡിറ്റിംഗിലും പ്രാവീണ്യവുമാണ് യോഗ്യത. വീഡിയോ എഡിറ്റിംഗിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. പ്രായം 2023 ആഗസ്റ്റ് ഒന്നിന് 35 വയസ്സ് കവിയരുത്. പ്രതിഫലം 17,940 രൂപ. 2024 മാർച്ച് വരെയായിരിക്കും കാലാവധി. ജില്ലാ അടിസ്ഥാനത്തിൽ നടത്തുന്ന എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്. താത്പര്യമുള്ളവർ ബയോഡാറ്റയും ഫോട്ടോ, തിരിച്ചറിയൽ രേഖ, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതമുള്ള അപേക്ഷ സെപ്റ്റംബർ അഞ്ചിനകം ജില്ലാ ഇൻഫർമേഷൻ ഓഫീസ് ഇടുക്കി, സിവിൽ സ്റ്റേഷൻ, കുയിലിമല, പിൻ- 685603 എന്ന വിലാസത്തിൽ ഇടുക്കി ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ നേരിട്ടോ dio.idk@gmail.com എന്ന ഇ മെയിലിലോ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862 233036.
എറണാകുളം തൃക്കാക്കര മോഡൽ എഞ്ചിനീയറിംഗ് കോളേജിൽ വിവിധ തസ്തികകളിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ/സമയക്രമം കോളേജ വെബ്സൈറ്റിൽ ലഭ്യമാണ്.
എറണാകുളം മഹാരാജാസ് ഒട്ടോണോമസ് കോളേജിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികയിലെ ഒരു ഒഴിവിലേക്ക് താത്കാലികമായി ഉദ്യോഗാർഥിയെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. അർഹനായ ഉദ്യോഗാർഥിക്കായി സെപ്റ്റംബർ 4 ന് ഇന്റർവ്യൂ നടത്തും. താത്പര്യമുള്ളവർ അന്ന് ഉച്ചയ്ക്ക് 1.30 അസൽ സർട്ടിഫിക്കറ്റുകളുമായി കോളേജിൽ അഭിമുഖത്തിനു ഹാജരാകണം. യോഗ്യത അംഗീകൃത സർവകലാശാലയിൽ നിന്നും കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദാനന്തര ബിരുദം / കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ടെക്നിക്കൽ കോഴ്സുകൾ ഉള്ളവർക്ക് മുൻഗണന. സർക്കാർ മേഖലയിൽ ബിരുദം / കമ്പ്യൂട്ടർ സയൻസിൽ ബി ടെക് ബിരുദം. സോഫ്റ്റ് വെയർ , ഹാർഡ് വെയർ ഒരു വർഷത്തെ പ്രവൃത്തി പരിചയം അഭിലഷണീയം.
ആലപ്പുഴ: സംസ്ഥാന വിനോദസഞ്ചാര വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കിറ്റ്സിന്റെ (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവൽ സ്റ്റഡീസ്) മലയാറ്റൂർ/എറണാകുളം പഠന കേന്ദ്രത്തിൽ ഹോട്ടൽ മാനേജ്മെന്റ് വിഷയത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. ഓഗസ്റ്റ് 25 വരെ അപേക്ഷ നൽകാം. വെബ്സൈറ്റ്: www.kittsedu.org ഫോൺ: 8848301113.
ആലപ്പുഴ: ഇൻഷുറൻസ് മെഡിക്കൽ സർവീസസ് വകുപ്പിന് കീഴിലെ പാതിരപ്പള്ളി ഇ.എസ്.ഐ. ആശുപത്രിയിലേക്ക് അസിസ്റ്റന്റ് ഇൻഷുറൻസ് മെഡിക്കൽ ഓഫീസറെ (ഹോമിയോ) കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ഹോമിയോപ്പതി ബിരുദവും എ. ക്ലാസ് രജിസ്ട്രേഷനുമാണ് യോഗ്യത. താത്പര്യമുള്ളവർ അസൽ യോഗ്യത സർട്ടിഫിക്കറ്റുമായി സെപ്റ്റംബർ അഞ്ചിന് രാവിലെ 11ന് ഇൻഷുറൻസ് മെഡിക്കൽ സർവീസസ് ഹോമിയോ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ (തൈക്കാട്, തിരുവനന്തപുരം) നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.
ചുള്ളിയോട് നെന്മേനി ഗവ. വനിത ഐ.ടി.ഐയിൽ ഫാഷൻ ഡിസൈൻ ആന്റ് ടെക്നോളജി ട്രേഡിലും, അരിത്ത്മാറ്റിക് കം ഡ്രോയിംഗ് വിഷയത്തിലും ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ഫാഷൻ ഡിസൈൻ ടെക്നോളജിക്ക് യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഫാഷൻ ടെക്നോളജി, ഡിസൈനിംഗ് 4 വർഷ ഡിഗ്രിയും ബന്ധപ്പെട്ട വിഷയത്തിലുള്ള ഒരു വർഷത്തെ പ്രവർത്തി പരിചയവും. അല്ലെങ്കിൽ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ഫാഷൻ ഡിസൈനിംഗ്, ടെക്നോളജിയിൽ 3 വർഷത്തെ ഡിഗ്രി, ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവർത്തി പരിചയവും, അല്ലെങ്കിൽ എൻ.ടി.സി, എൻ.എ.സിയും 3 വർഷ പ്രവർത്തി പരിചയവുമാണ് യോഗ്യത. അരിത്തമാറ്റിക് കം ഡ്രോയിംഗ് യോഗ്യത അംഗീകൃത സർവ്വകലാശാലയിൽ നിന്നും എഞ്ചിനീയറിംഗ് വിഷയത്തിലുള്ള ബിരുദവും ഒരുവർഷത്തെ പ്രവർത്തി പരിചയം അല്ലെങ്കിൽ ഡിപ്ലോമയും 2 വർഷത്തെ പ്രവർത്തി പരിചയവും അല്ലെങ്കിൽ എൻ.ടി.സി, എൻ.എ.സി 3 വർഷത്തെ പ്രവർത്തി പരിചയം. താത്പര്യമുള്ളവർ സെപ്തംബർ 5 ന് രാവിലെ 11 ന് അസ്സൽ സർട്ടിഫിക്കറ്റുകൾ, കോപ്പി സഹിതം ഐ.ടി.ഐ ഓഫീസിൽ കൂടിക്കാഴ്ചക്ക് എത്തിച്ചേരണം. ഫോൺ: 04936 266700.
കൽപ്പറ്റ എൻ.എം.എസ്.എം ഗവ. കോളേജിൽ ഹിന്ദി ഗസ്റ്റ് അധ്യാപക തസ്തികയിൽ നിയമനം നടത്തുന്നു. കോളേജ് വിദ്യാഭ്യാസ മേഖലാ ഓഫീസുകളിൽ ഗസ്റ്റ് ലക്ചറർ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ സെപ്തംബർ 5 ന് രാവിലെ 11 ന് കോളേജ് വിദ്യാഭ്യാസ മേഖലാ ഓഫീസിൽ ഗസ്റ്റ് ലക്ചറർ പാനലിൽ പേര് രജിസ്റ്റർ ചെയ്ത രേഖയും, വിദ്യാഭ്യാസ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുകളുമായി അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ: 04936 204569.
കൽപ്പറ്റ ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ വി.എച്ച്.എസ്.ഇ വിഭാഗത്തിൽ ഒഴിവുള്ള ഡയറി ഫാർമർ എൻട്രപ്രണർഷിപ്പ് വിഷയത്തിൽ വൊക്കേഷണൽ ടീച്ചർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ ആഗസ്റ്റ് 24 ന് രാവിലെ 10 ന് നടക്കുന്ന കൂടിക്കാഴ്ചയിൽ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.
മേപ്പാടി കുടുംബാരോഗ്യകേന്ദ്രത്തിൽ സായാഹ്ന ഒ.പി പദ്ധതിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ അസിസ്റ്റന്റ് സർജൻ തസ്തികയിൽ ഡോക്ടറെ നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകൾ സഹിതം ആഗസ്റ്റ് 26 ന് രാവിലെ 11 ന് കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോൺ: 04936 282854.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.