Sections

Job News: വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

Friday, Jun 23, 2023
Reported By Admin
Job Offer

വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു


ഡോക്ടർ നിയമനം

കോട്ടയം: കോരുത്തോട് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി 2023-24 ന്റെ ഭാഗമായി കോരുത്തോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഈവനിംഗ് ഒ.പി നടത്തുന്നതിന് ഡോക്ടറെ നിയമിക്കുന്നു. എം.ബി.ബി.എസ്., ടി.സി.എം.സി രജിസ്ട്രേഷൻ എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം അപേക്ഷ ജൂൺ 27ന് വൈകിട്ട് നാലിനകം കോരുത്തോട് പി.എച്ച്.സിയിലെത്തിക്കണം. വിശദവിവരത്തിന് ഫോൺ: 9847895030

ലൈബ്രേറിയൻ, കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ നിയമനം

നിലമ്പൂർ ഐ.ജി.എം.ആർ സ്കൂളിൽ ലൈബ്രേറിയൻ, കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ലൈബ്രറി സയൻസിൽ ബിരുദം, കമ്പ്യൂട്ടറൈസഡ് ലൈബ്രറിയിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് ലൈബ്രേറിയൻ തസ്തികയിലേക്കുള്ള യോഗ്യത. പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട നിശ്ചിത യോഗ്യതയും കഴിവുമുള്ളവർക്ക് മുൻഗണന ലഭിക്കും. യോഗ്യരായ 25നും 45നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർഥികൾ ജൂൺ 30നകം നിലമ്പൂർ ഐ.ടി.ഡി പ്രൊജക്ട് ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. പ്രതിമാസം 22,000 രൂപ ഹോണറേറിയം ലഭിക്കും. കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ തസ്തികയിലേക്ക് എസ്.എസ്.എൽ.സി, തത്തുല്യം, ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സി/ കെ.ജി.സി ഇ/ വി.എച്ച്.എസ്.ഇ വിജയം, മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. ടൈപ്പിങ് അറിയുന്നവർക്കും പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട നിശ്ചിത യോഗ്യതയും കഴിവുമുള്ളവർക്കും മുൻഗണനയുണ്ട്. യോഗ്യരായ 25നും 45നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർഥികൾ ജൂൺ 30നകം നിലമ്പൂർ ഐ.ടി.ഡി പ്രൊജക്ട് ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. പ്രതിമാസം 19950 രൂപ ഹോണറേറിയം ലഭിക്കും. ഫോൺ: 04931 224194, 04931 220194, 04931 220315.

സ്റ്റുഡൻറ് കൗൺസിലർ നിയമനം

പട്ടികവർഗ വികസന വകുപ്പിന് കീഴിലുള്ള മോഡൽ റെസിഡൻഷ്യൽ സ്കൂൾ, ഹോസ്റ്റൽ എന്നിവിടങ്ങളിലേക്ക് 2023-24 വർഷത്തേയ്ക്ക് സ്റ്റുഡൻറ് കൗൺസിലർമാരെ താത്കാലികമായി നിയമിക്കുന്നു. എം.എ സൈക്കോളജി, എം.എസ്.ഡബ്ല്യു, സ്റ്റുഡൻറ് കൗൺസലിങ് പരിശീലനം എന്നിവയാണ് യോഗ്യത. യോഗ്യരായ 25നും 45നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർഥികൾ ജൂൺ 30നകം നിലമ്പൂർ ഐ.ടി.ഡി പ്രൊജക്ട് ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. പ്രതിമാസം 18000 രൂപ ഹോണറേറിയവും പരമാവധി 2000 രൂപ യാത്രാബത്തയും ലഭിക്കും. ഫോൺ: 04931 224194, 04931 220194, 04931 220315.

സാഗർമിത്ര: അപേക്ഷ ക്ഷണിച്ചു

പ്രധാനമന്ത്രി മത്സ്യ സമ്പാദ യോജന (PMMSY) പദ്ധതി പ്രകാരം വെട്ടം മത്സ്യഭവന് കീഴിലുളള പറവണ്ണ, തേവർകടപ്പുറം മത്സ്യഗ്രാമങ്ങളിലേക്ക് ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ സാഗർമിത്രയെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഫിഷറീസ് സയൻസ്/മറൈൻ ബയോളജി/സുവോളജി എന്നിവയിൽ ഏതെങ്കിലും ബിരുദം നേടിയ 35 വയസ്സിൽ കുറയാത്ത പ്രായമുള്ളവർക്ക് അപേക്ഷിക്കാം. താനൂർ നഗരസഭ, താനാളൂർ പഞ്ചായത്ത്, തിരൂർ നഗരസഭ, നിറമരുതൂർ പഞ്ചായത്ത്, വെട്ടം പഞ്ചായത്ത് പരിധിയിലുള്ളവർക്ക് മുൻഗണന. യോഗ്യരായ അപേക്ഷകരിൽ നിന്നും അഭിമുഖം നടത്തിയാണ് സാഗർമിത്രയെ തെരഞ്ഞെടുക്കുന്നത്. പ്രതിമാസം 15,000 രൂപ ഇൻസെന്റീവ് ലഭിക്കും. അപേക്ഷ ഫോറവും കൂടുതൽ വിവരങ്ങളും വാക്കാട് പ്രവർത്തിക്കുന്ന വെട്ടം മത്സ്യഭവനിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ ജൂൺ 30നകം വെട്ടം മത്സ്യഭവനിൽ ലഭിക്കണം. ഫോൺ: 0494 2666428.

ജൂനിയർ പബ്ലിക് നഴ്സ് നിയമനം

നിലമ്പൂർ ഐ.ജി.എം.ആർ സ്കൂളിൽ ജൂനിയർ പബ്ലിക് നഴ്സ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ബി എസ് സി, ജനറൽ നഴ്സിങ്, കേരള നഴ്സ് ആൻഡ് മിഡ്വൈസ് കൗൺസിൽ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. യോഗ്യരായ പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട യുവതികൾ ജൂലൈ അഞ്ചിന് രാവിലെ 11ന് ഐ ടി ഡി പി ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം. പ്രതിമാസം 13000 രൂപ ഹോണറേറിയം ലഭിക്കും. ഫോൺ: 04931 220315

ലക്ചറർ നിയമനം

പെരിന്തൽമണ്ണ ഗവ. പോളിടെക്നിക് കോളേജിൽ മെക്കാനിക്കൽ എൻജിനീയറിങ്, ഇലക്ട്രിക്കൽ എൻജിനിയറിങ്, സിവിൽ എൻജിനീയറിങ് ബ്രാഞ്ചുകളിൽ ഒഴിവുള്ള ലക്ചറർ തസ്തികകളിലേക്ക് താത്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബന്ധപ്പെട്ട എൻജിനീയറിങ് ശാഖയിൽ ഒന്നാം ക്ലാസോടെ ബി.ടെക് ബിരുദം/എം.ടെക് ബിരുദമാണ് യോഗ്യത. മെക്കാനിക്കൽ എൻജിനീയറിങ്, ഇലക്ട്രിക്കൽ എൻജിനിയറിങ് എന്നീ ബ്രാഞ്ചുകളിലേക്കുള്ള അഭിമുഖം ജൂൺ 27ന് രാവിലെ പത്തിനും സിവിൽ എൻജിനീയറിങ് ബ്രാഞ്ചിലേക്കുള്ള അഭിമുഖം ജൂലൈ മൂന്നിന് രാവിലെ പത്തിനും നടക്കും. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും കോളേജിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 04933 227523

ലാബ് ടെക്നീഷ്യൻ നിയമനം

തലക്കാട് ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ലാബ് ടെക്നീഷ്യനെ താത്കാലികമായി നിയമിക്കുന്നു. താത്പര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾ ജൂൺ 30 ന് രാവിലെ 11ന് കുടുംബാരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം. ഫോൺ: 0494 242279.

ആലപ്പുഴ: നെടുമുടി ഗ്രാമപഞ്ചായത്തിലെ ഗവൺമെന്റ് ആയുർവേദ ആശുപത്രിയിൽ ദിവസവേതന അടിസ്ഥാനത്തിൽ ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു. നെടുമുടി ഗ്രാമപഞ്ചായത്തിലും പരസിര പ്രദേശങ്ങളിലും ഉള്ളവർക്ക് മുൻഗണന. താത്പര്യമുള്ളവർ അപേക്ഷയും സർട്ടിഫിക്കറ്റിന്റെ പകർപ്പും ജൂൺ 30 ഉച്ചയ്ക്ക് രണ്ടിന് മുമ്പ് നൽക്കണം. ഫോൺ: 0477-2736236.

അധ്യാപക നിയമനം

പട്ടികവർഗ്ഗ വികസന വകുപ്പിനു കീഴിൽ നിലമ്പൂരിൽ പ്രവർത്തിക്കുന്ന ഇന്ദിരാഗാന്ധി മോഡൽ റസിഡൻഷ്യൽ സ്കൂളിൽ ഒഴിവുള്ള എച്ച്.എസ്.ടി ഹിന്ദി, പി.ഡി ടീച്ചർ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. ഓരോ ഒഴിവുകൾ വീതമാണുള്ളത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നിബന്ധനകൾക്ക് വിധേയമായി 2024 മാർച്ച് 31 വരെയാണ് നിയമനം നൽകുക. സ്കൂളിൽ താമസിച്ച് പഠിപ്പിക്കുന്നതിന് സമ്മതമുള്ളവർ മാത്രം അപേക്ഷിച്ചാൽ മതി. പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് മുൻഗണന നൽകും. അപേക്ഷകൾ ജൂലൈ 5 നകം പ്രൊജക്ട് ഓഫീസർ, ഐ.ടി.ഡി.പി നിലമ്പൂർ, മലപ്പുറം പിൻ 679329 എന്ന വിലാസത്തിൽ അയക്കണം. ഫോൺ: 04931 220315.

വാക് ഇൻ ഇന്റർവ്യൂ

ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിന്റെ അടിയന്തിര രാത്രികാല വെറ്ററിനറി സേവന പദ്ധതിയിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ വെറ്ററിനറി ഡോക്ടർ, ഡ്രൈവർ കം അറ്റൻഡർ എന്നിവരെ നിയമിക്കുന്നു. ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ജൂൺ 23 വെള്ളിയാഴ്ച രാവിലെ 11 ന് വെറ്ററിനറി ഡോക്ടർമാരുടെയും ഉച്ചയ്ക്ക് 12 ന് ഡ്രൈവർ കം അറ്റൻഡർമാരുടെയും വാക് ഇൻ ഇന്റർവ്യൂ നടത്തും. കോതമംഗലം, വാഴക്കുളം, ആലങ്ങാട്, വടവുകോട്, പള്ളുരുത്തി, വൈപ്പിൻ നോർത്ത്, പറവൂർ എന്നീ എഴ് ബ്ലോക്കുകളിലേക്ക് ഏഴ് വെറ്ററിനറി ഡോക്ടർമാരുടെയും കൊച്ചി കോർപ്പറേഷൻ, മൂവാറ്റുപുഴ, മുളന്തുരുത്തി, അങ്കമാലി, നോർത്ത് പറവൂർ, കോതമംഗലം, കൂവപ്പടി, പാമ്പാക്കുട, ഇടപ്പള്ളി, വാഴക്കുളം, ആലങ്ങാട്, വടവുകോട്, പള്ളുരുത്തി, വൈപ്പിൻ എന്നീ 15 ബ്ലോക്കുകളിൽ 15 ഡ്രൈവർ കം അറ്റൻഡർമാരുടെയും ഒഴിവുകളിലേക്കാണ് നിയമനം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയുള്ള നിയമനം പൂർത്തീകരിക്കാനുള്ള കാലതാമസം കണക്കിലെടുത്ത് 89 ദിവസത്തേക്കാണ് താൽക്കാലികനിയമനമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.മറിയാമ്മ തോമസ് അറിയിച്ചു.

എറണാകുളം ജില്ലാ വ്യവസായ കേന്ദ്രത്തിൽ എന്റർപ്രൈസ് ഡെവലപ്പ്മെന്റ് എക്സിക്യൂട്ടീവ് തസ്തികയിലേക്ക് നിയമനത്തിനായി ബിടെക്/എം.ബി.എ. യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ വാക്ക് ഇൻ ഇന്റർവ്യൂവിന് ക്ഷണിക്കുന്നു. വിശദവിവരങ്ങൾക്ക് സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്പ്മെന്റിന്റെ വെബ്സൈറ്റ് (www.kcmd.in) സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് 0484 2421360

കൂടിക്കാഴ്ച്ച നടത്തുന്നു

ഗവ.ജനറൽ ആശുപത്രിയിൽ ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലികമായി എ സി/ റെഫ്രിജറേറ്റർ ടെക്നീഷ്യനെ 179 ദിവസത്തേക്ക് നിയമിക്കുന്നു. യോഗ്യത: സർക്കാർ അംഗീകൃത എൻസിവിടി/കെജിസിഇ പാസ്സായിരിക്കണം. റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ്ങിൽ രണ്ട് വർഷത്തെ ട്രേഡ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ഇലക്ട്രിഷ്യൻ സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മുൻഗണന. മൂന്നു വർഷത്തെ പരിചയം അഭിലഷണീയം. യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ജൂൺ 26 ന് 11 രാവിലെ മണിക്ക് മുമ്പായി ഗവ.ജനറൽ ആശുപത്രി ഓഫീസിൽ ഹാജരാക്കണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 04952365367

ഗസ്റ്റ് അധ്യാപക ഇന്റർവ്യു

IHRD-യുടെ പൈനാവ് മോഡൽ പോളിടെക്നിക് കോളജിൽ ലക്ചറർ ഇൻ ബയോമെഡിക്കൽ എൻജിനീയറിങ് തസ്തികയിലെ താത്ക്കാലിക അധ്യാപക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. യോഗ്യത - ഫസ്റ്റ് ക്ലാസ് ബി ടെക് ബിരുദം. താല്പര്യമുള്ളവർ ജൂൺ 26 ന് രാവിലെ 10ന് ബയോഡേറ്റയും ഒറിജിനൽ സർട്ടിഫിക്കറ്റുകളും സർട്ടിഫിക്കറ്റുകളുടെ ഓരോ പകർപ്പും സഹിതം കോളജിൽ നേരിട്ട് ഹാജരാകണം. ഫോൺ: 04862 232246, 8547005084, 9744157188.

നിയമനം നടത്തുന്നു

കോഴിക്കോട് സെന്റർ ഫോർ വാട്ടർ റിസോഴ്സസ് ഡെവലപ്പ്മെന്റിന്റെ (സി ഡബ്ല്യൂ ആർ ഡി എം) എവിക്ടീസിന് സംവരണം ചെയ്യപ്പെട്ട അസിസ്റ്റന്റ് ഗ്രേഡ് 1 തസ്തികയിൽ അഞ്ച് താത്കാലിക ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. യോഗ്യത: അംഗീകൃത സർവകാലാശാല ബിരുദം, ബിരുദാനന്തര കമ്പ്യൂട്ടർ ഡിപ്ലോമ (പി ജി ഡി സി എ)/തത്തുല്യം. വയസ്സ് : 2023 ജനുവരി ഒന്നിന് പരമാവധി 25 വയസ്സ് (നിയമാനുസൃത വയസ്സിളവ് ലഭിക്കും). സി ഡബ്ല്യൂ ആർ ഡി എം സ്ഥാപിക്കുന്നതിനു വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ടവരും 27/07/83 ലെ ജി ഒ ( ആർ ടി) ന.899/83 എൽബിആർ സർക്കാർ ഉത്തരവ് പ്രകാരം അർഹരായവരുമായ ഉദ്യോഗാർത്ഥികൾ ഇത് സംബന്ധിച്ച് റവന്യൂ അധികാരിയിൽ നിന്നുള്ള സാക്ഷ്യ പത്രവും പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും സഹിതം ജൂൺ 27 നകം സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന റീജ്യണൽ പ്രൊഫഷണൽ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഹാജരാകേണ്ടതാണെന്ന് ഡിവിഷണൽ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2376179

ഹോർട്ടികൾച്ചർ തെറാപിസ്റ്റ് അഭിമുഖം ജൂൺ 23 ന്

തിരുവനന്തപുരം പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിൽ ഹോർട്ടി കൾച്ചർ തെറാപിസ്റ്റിന്റെ താത്കാലിക ഒഴിവിലേക്ക് അഭിമുഖം ജൂൺ 23 ന്. ഡിപ്ലോമയും പ്രവർത്തി പരിചയവും ഉള്ളവർക്ക് പങ്കെടുക്കാം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും പ്രവർത്തിപരിചയ സർട്ടിഫിക്കറ്റും സഹിതം രാവിലെ 10.30ന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ഹാജരാകണമെന്ന് പെരുങ്കടവിള അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9895585338


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.