Sections

Job News: വിവിധ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

Wednesday, Jul 05, 2023
Reported By Admin
Job Offer

വിവിധ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു


മെഡിക്കൽ ഓഫീസർ നിയമനം

ഗവ. മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രം കാസ്പിന് (KASP) കീഴിൽ പീഡിയാട്രിക് സർജറി വിഭാഗത്തിൽ മെഡിക്കൽ ഓഫീസറുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. 40,000 രൂപ മാസവേതന അടിസ്ഥാനത്തിൽ താൽക്കാലികമായാണ് നിയമനം. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 10ന് രാവിലെ 11.30ന് ഐ എം സി എച്ച് സൂപ്രണ്ട് ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്.

പാർട്ട് ടൈം കൗൺസിലർ നിയമനം

ഗവ. എഞ്ചിനീയറിംഗ് കോളേജിൽ താത്കാലികാടിസ്ഥാനത്തിൽ പാർട്ട് ടൈം കൗൺസിലർ നിയമനം നടത്തുന്നു. യോഗ്യത: നേരിട്ടുള്ള പഠനത്തിലൂടെയുള്ള രണ്ട് വർഷ മുഴുവൻ സമയ എം.ഫിൽ ക്ലിനിക്കൽ സൈക്കോളജി /സൈക്യാട്രിക് സോഷ്യൽ വർക്ക് കോഴ്സ് പൂർത്തിയായിരിക്കണം. അഭിമുഖം ജൂലൈ 7 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് കോളേജിൽ നടക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2383210, 0495 2383220 www.geckkd.ac.in

റിസർച്ച് അസോസിയേറ്റ് ഒഴിവ്

കോട്ടയം :കേരള സർക്കാർ സ്ഥാപനമായ കാലാവസ്ഥ വ്യതിയാന പഠനകേന്ദ്രത്തിൽ ഡി.ടി.എസ് പ്രോജക്ടിലെ റിസർച് അസോസിയേറ്റിന്റെ രണ്ടു ഒഴിവുകളിലേക്ക് ജൂലൈ 13ന് രാവിലെ ഒമ്പതു മണിക്ക് വാക് -ഇൻ -ഇന്റർവ്യൂ നടത്തുന്നു. ഫോൺ: 8848576717. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ്: www.iccs.kerala.gov.in

നിയമനം നടത്തുന്നു

ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ ഗൈനക്കോളജിസ്റ്റ്, പീഡിയാട്രീഷ്യൻ, പാലിയേറ്റീവ് കെയർ സ്റ്റാഫ് നഴ്സ് എന്നീ തസ്തികയിലേക്ക് നിയമനം നടത്തുന്നു. വിശദ വിവരങ്ങൾക്ക് ആരോഗ്യകേരളത്തിൻറെ (www.arogyakeralam.gov.in) വെബ്സൈറ്റ് സന്ദർശിക്കുക. താത്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകളും തിരിച്ചറിയൽ രേഖയും സഹിതം ദേശീയ ആരോഗ്യ ദൗത്യം കോഴിക്കോട് ഓഫീസിൽ എത്തിച്ചേരേണ്ടതാണെന്ന് ജില്ലാ പ്രോഗ്രാം മാനേജർ അറിയിച്ചു.

സമഗ്ര ശിക്ഷാ കോഴിക്കോട് ജില്ലാ പ്രോജക്ട് ഓഫീസിനു കീഴിലുള്ള തോടന്നൂർ, തൂണേരി ബി.ആർ.സികളിൽ ഒഴിവുള്ള എലമെന്ററി സ്പെഷ്യൽ എജുക്കേറ്റർമാരുടെ തസ്തികയിലേക്കും ഒഴിവുകൾ വരാൻ സാധ്യതയുള്ള സെക്കൻഡറി സ്പെഷ്യൽ എജുക്കേറ്റർമാരുടെ തസ്തികയിലേക്കും കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത: എലിമെന്ററി - പ്ലസ്ടു, ഡി.എഡ്/ടി.ടി.സി, സ്പെഷ്യൽ എജുക്കേഷനിൽ രണ്ട് വർഷ ഡിപ്ലോമ (ആർ സി ഐ അംഗീകൃതം); സെക്കൻഡറി : ഡിഗ്രി/പി.ജി, സ്പെഷ്യൽ എജുക്കേഷനിൽ ബി.എഡ്/ജനറൽ ബി.എഡും സ്പെഷ്യൽ എജുക്കേഷനിൽ രണ്ടു വർഷ ഡിപ്ലോമയും (ആർ സി ഐ അംഗീകൃതം). താത്പര്യമുള്ളവർ ജൂലൈ 10 ന് എസ് എസ് കെ ജില്ലാ പ്രോജക്ട് ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. കൂടുതൽ വിവരങ്ങൾക്ക് : 0495 2961441.

വനിത സെക്യൂരിറ്റി വാക് ഇൻ ഇന്റർവ്യൂ

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ വയനാട്ടിലുള്ള പെൺകുട്ടികളുടെ എൻട്രി ഹോമിൽ സെക്യൂരിറ്റി തസ്തികയിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം 11ന് രാവിലെ 11 മണിക്ക് വയനാട് അഞ്ചാംമൈലിലുള്ള മഹിള സമഖ്യ സൊസൈറ്റിയുടെ ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം. എസ്.എസ്.എൽ.സിയാണ് യോഗ്യത. 23 വയസ് പൂർത്തിയായിരിക്കണം. പ്രതിമാസം 10,000 രൂപ വേതനം. കൂടുതൽ വിവരങ്ങൾക്ക്: 0471 - 2348666, ഇ-മെയിൽ: keralasamakhya@gmail.com, വെബ്സൈറ്റ്: www.keralasamakhya.org.

ലക്ചറർ ഇൻ കൊമേഴ്സ്

നെയ്യാറ്റിൻകര സർക്കാർ പോളിടെക്നിക് കോളേജിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ് വകുപ്പിൽ കൊമേഴ്ക്സ് ലക്ചററെ താൽക്കാലികമായി നിയമിക്കുന്നു. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 7ന് രാവിലെ 10.30ന് പ്രിൻസിപ്പലിന്റെ ഓഫീസിൽ നേരിട്ട് ഹാജരാകണം. കൊമേഴ്സിൽ ഒന്നാം ക്ലാസ്സോടുകൂടിയ ബിരുദാനന്തര ബിരുദം (റഗുലർ പഠനം) ആണ് യോഗ്യത. ഫോൺ: 0471 - 222293, 9400006418.

ഡെപ്യൂട്ടേഷൻ നിയമനം

തിരുവനന്തപുരം പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ ജോയിന്റ് കമ്മീഷണർ (അക്കാഡമിക്), സിസ്റ്റം മാനേജർ, പ്രോഗ്രാമിങ് ഓഫീസർ, ഇൻഫർമേഷൻ ഓഫീസർ, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, ടൈപ്പിസ്റ്റ് എന്നീ തസ്തികകളിൽ ഡെപ്യൂട്ടേഷൻ നിയമനം നടത്തുന്നു. വിജ്ഞാപനം www.cee-kerala.org യിൽ പ്രസിദ്ധീകരിച്ചു. സംസ്ഥാന സർക്കാർ സർവീസിലോ സ്വയംഭരണ സ്ഥാപനങ്ങളിലോ തത്തുല്യ തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. പ്രവേശന പരീക്ഷ കമ്മീഷണറുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമായിരിക്കും നിയമനം നടത്തുക. താത്പര്യമുള്ള ജീവനക്കാർ കെ.എസ്.ആർ - 144 അനുസരിച്ചുള്ള പ്രൊഫോർമയും ബയോഡാറ്റയും വകുപ്പ് മേധാവിയുടെ നോ ഒബ്ജഷൻ സർട്ടിഫിക്കറ്റും ഉൾപ്പെടെ മേലധികാരികൾ മുഖേന ജൂലൈ 20ന് മുമ്പ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയം, ഹൗസിങ് ബോർഡ് ബിൽഡിങ് (അഞ്ചാം നില), ശാന്തിനഗർ, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ ലഭ്യമാക്കണം.

ഗസ്റ്റ് ലക്ചറർ

ഐ.എച്ച്.ആർ.ഡിയുടെ പൈനാവ് മോഡൽ പോളിടെക്നിക് കോളേജിൽ ലക്ചറർ ഇൻ ഫിസിക്സ്, ലക്ചറർ ഇൻ ഇംഗ്ലീഷ്, ലക്ചറർ ഇൻ മാത്തമാറ്റിക്സ്, കമ്പ്യൂട്ടർ പ്രോഗ്രാമർ എന്നീ തസ്തികകളിലേയ്ക്ക് താത്ക്കാലിക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.

കമ്പ്യൂട്ടർ പ്രോഗ്രാമർ: യോഗ്യത ഫസ്റ്റ് ക്ലാസ്സ് പി.ജി.ഡി.സി.എ അല്ലെങ്കിൽ ഫസ്റ്റ് ക്ലാസ്സ് ബി. എസ്.സി. കമ്പ്യൂട്ടർ സയൻസ്. ഇന്റർവ്യൂ സമയം ജൂലൈ 12നു രാവിലെ 10.

ലക്ചറർ ഇൻ ഫിസിക്സ്: 55% മാർക്കോടെ മാസ്റ്റർ ബിരുദം (NET അഭിലഷണീയം). ജൂലൈ 13നു രാവിലെ 10.

ലക്ചറർ ഇൻ ഇംഗ്ലീഷ്: 55% മാർക്കോടെ മാസ്റ്റർ ബിരുദം (NET അഭിലഷണീയം). ജൂലൈ 13നു രാവിലെ 11.

ലക്ചറർ ഇൻ മാത്തമാറ്റിക്സ്: 55% മാർക്കോടെ മാസ്റ്റർ ബിരുദം (NET അഭിലഷണീയം). ജൂലൈ 13നു ഉച്ചയ്ക്ക് 12.

താല്പര്യമുള്ളവർ ബയോഡേറ്റയും അസൽ സർട്ടിഫിക്കറ്റുകളും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : 04862 297617, 8547005084, 9744157188.

താൽക്കാലിക ഒഴിവ്

ആറ്റിങ്ങൽ എൻജിനീയറിംഗ് കോളേജിൽ ഡമോൺസ്ട്രേറ്റർ - കംപ്യൂട്ടർ ഹാർഡ്വെയർ മെയിന്റനൻസ് തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർക്ക് കമ്പ്യൂട്ടർ ഹാർഡ്വെയർ മെയിന്റനൻസ്/ കമ്പ്യൂട്ടർ ഹാർഡ്വെയർ എഞ്ചിനീയറിങ്/ കമ്പ്യൂട്ടർ എഞ്ചിനീയറിങ്ങിൽ 3 വർഷ എഞ്ചിനീയറിങ്/ടെക്നോളജി ഡിപ്ലോമ അല്ലെങ്കിൽ അതിന് തത്തുല്യമായി കേരള സർക്കാർ അംഗീകരിച്ച യോഗ്യതയുണ്ടായിരിക്കണം. കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ കമ്പ്യൂട്ടർ ടെക്നോളജിയിൽ ഒന്നാം ക്ലാസോടെ ബി.എസ്.സി ബിരുദമുള്ളവർക്കും അപേക്ഷിക്കാം.കമ്പ്യൂട്ടർ നെറ്റ്വർക്കിംഗിലുള്ള പരിചയം, കംപ്യൂട്ടർ കോൺഫിഗറേഷനിലും മെയിന്റനൻസിലും, സെർവർ കോൺഫിഗറേഷനിലും മെയിന്റനൻസിലുമുള്ള പരിചയം എന്നിവ അഭിലഷണീയ യോഗ്യതയാണ്. താത്പര്യമുള്ളവർ ജൂലൈ 13നു രാവിലെ 10 ന് സർട്ടിഫികറ്റുകളുടെ അസൽ സഹിതം കോളേജിൽ നേരിട്ടു ഹാജരാകണം. ടെസ്റ്റ് / ഇന്റർവ്യൂ അടിസ്ഥാനത്തിലായിരിക്കും നിയമനം.

ചീഫ് പ്ലാനർ (ഹൗസിംഗ്) ഡെപ്യൂട്ടേഷൻ നിയമനം

ഭവന നിർമാണ വകുപ്പിന് കീഴിലുള്ള ഹൗസിംഗ് കമ്മീഷണറുടെ ഓഫീസിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ചീഫ് പ്ലാനർ (ഹൗസിംഗ്) തസ്തിക ഒഴിവുണ്ട്. മതിയായ യോഗ്യതയുള്ള സർക്കാർ സർവീസിലേയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥർക്ക് അപേക്ഷിക്കാം. യോഗ്യത: സിവിൽ എഞ്ചിനീയറിംഗ്/ആർക്കിടെക്ച്ചറിൽ ഡിഗ്രി. ടൗൺ ആൻഡ് കൺട്രി പ്ലാനിംഗിൽ ബിരുദാനന്തര ബിരുദം/ഡിപ്ലോമ അല്ലെങ്കിൽ എം.ബി.എ (അഡ്മിനിസ്ട്രേഷൻ/ഹ്യൂമൻ റിസോഴ്സസ്). ചുരുങ്ങിയത് രണ്ട് വർഷമെങ്കിലുമായി പി ഡബ്ല്യു ഡി വകുപ്പിൽ സൂപ്രണ്ടിംഗ് എഞ്ചിനീയറായി ജോലി പരിചയം അല്ലെങ്കിൽ ടൗൺ പ്ലാനിംഗ് വകുപ്പിൽ സീനിയർ ടൗൺ പ്ലാനറായുള്ള അനുഭവസമ്പത്ത് അല്ലെങ്കിൽ സർക്കാർ എഞ്ചിനീയറിംഗ് കോളജിൽ പ്രൊഫസർ ആയുള്ള ജോലി പരിചയം അല്ലെങ്കിൽ ഏതെങ്കിലും സർക്കാർ വകുപ്പിലോ പൊതുമേഖലാ സ്ഥാപനത്തിലോ സൂപ്രണ്ടിംഗ് എഞ്ചിനീയറിംഗ് തസ്തികകളിലെ ജോലി പരിചയം. നഗര /പ്രാദേശിക ആസൂത്രണ രംഗത്തെ പ്രവൃത്തി പരിചയം. ഹൗസിംഗ്/നഗര/ഗ്രാമീണ വികസനത്തിൽ ടെക്നിക്കൽ പേപ്പറുകൾ അവതരിപ്പിച്ചത് അഭിലഷണീയ യോഗ്യതയാണ്. ബയോഡേറ്റയും എൻ.ഒ.സിയും സഹിതം പ്രിൻസിപ്പൽ സെക്രട്ടറി, ഹൗസിംഗ് ഡിപ്പാർട്ട്മെന്റ്, അനക്സ് 2, ഗവൺമെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം എന്ന വിലാസത്തിൽ ജൂലൈ 31നുള്ളിൽ അയയ്ക്കണം. housingdeptsect@gmail.com എന്ന ഇ-മെയിലിലേക്കും അയയ്ക്കാം.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.