Sections

Job News: വിവിധ സർക്കാർ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അപേക്ഷകൾ സർപ്പിക്കാം

Monday, Aug 14, 2023
Reported By Admin
Job Offer

മെഡിക്കൽ കോളജിൽ വാക് ഇൻ ഇന്റർവ്യൂ

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിൽ എൻഡോക്രൈനോളജി അസി. പ്രൊഫസർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് 18ന് രാവിലെ 11ന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. രണ്ട് ഒഴിവുകളാണുള്ളത്. എൻഡോക്രൈനോളജിയിൽ ഡി.എം, ടി.സി.എം.സി രജിസ്ട്രേഷൻ എന്നിവ വേണം. 70,000 രൂപയാണ് പ്രതിമാസ വേതനം. തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജ് പ്രിൻസിപ്പാളിന്റെ ഓഫീസിലാണ് ഇന്റർവ്യൂ. വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം, ജനനതീയതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ബയോഡേറ്റ എന്നിവ സഹിതം അഭിമുഖത്തിനെത്തണം.

ഗസ്റ്റ് ലക്ചറർ ഇന്റർവ്യൂ

തിരുവനന്തപുരം സർക്കാർ സംസ്കൃത കോളേജിൽ സംസ്കൃത വ്യാകരണ വിഭാഗത്തിൽ നിലവിലുള്ള ഒഴിവിലേക്ക് ഗസ്റ്റ് ലക്ചറർമാരെ നിയമിക്കുന്നതിനുള്ള അഭിമുഖം ആഗസ്റ്റ് 25ന് രാവിലെ 11ന് പ്രിൻസിപ്പാളിന്റെ ചേമ്പറിൽ വച്ച് നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കൊല്ലം മേഖലാ ഓഫീസിൽ ഗസ്റ്റ് അധ്യാപകരുടെ പാനലിൽ ഓൺലൈൻ രജിസ്ട്രേഷൻ ലിങ്ക് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ യോഗ്യത, ജനന തീയതി, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് ഹാജരാകണം.

സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് കരാർ നിയമനം

മഹിള സമഖ്യ സൊസൈറ്റിയുടെ തൊടുപുഴ കുമാരമംഗലത്തെ എൻട്രി ഹോം ഫോർ ഗേൾസിലെ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് മാസത്തിൽ കുറഞ്ഞത് 8 ദിവസം എന്ന രീതിയിൽ പാർട്ട് ടൈം ജീവനക്കാരെ നിയമിക്കുന്നു. എം.എസ്.സി/ എം.എ സൈക്കോളജി വിദ്യാഭ്യാസ യോഗ്യതയുളള സ്ത്രീകൾക്ക് അപേക്ഷിക്കാവുന്നതാണ്. ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷകർക്ക് കുറഞ്ഞത് 25 വയസ്സ് പൂർത്തിയാകണം, 30-45 പ്രായപരിധിയിലുളളവർക്ക് മുൻഗണന നൽകുന്നതാണ്. യോഗ്യരായ ഉദ്യോഗാർത്ഥികൾ 23 ന് വൈകിട്ട് 5 മണിക്ക് മുമ്പായി സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ,കേരള മഹിള സമഖ്യ സൊസൈറ്റി,റ്റി.സി. 201652, കല്പന കുഞ്ചാലുംമീട്, കരമന പി.ഒ തിരുവനന്തപുരം എന്ന വിലാസത്തിൽ അപേക്ഷിക്കേണ്ടതാണ്. ബയോഡാറ്റ, യോഗ്യത, പ്രവൃത്തി പരിചയം, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 04712348666.

മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ നിയമനം

മലപ്പുറം ജില്ലയിൽ തവനൂരിൽ പ്രവർത്തിക്കുന്ന വൃദ്ധമന്ദിരത്തിലേക്ക് മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ (എം.ടി.സി.പി) തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ ആഗസ്റ്റ് 23ന് രാവിലെ 11ന് തവനൂർ വൃദ്ധമന്ദിരം ഓഫീസിൽ ഹാജരാവണം. ഉദ്യോഗാർത്ഥികൾ എട്ടാം ക്ലാസ് പാസ് ആയിരിക്കണം. 50 വയസ് കവിയരുത്. ജെറിയാട്രിക് കെയർ പരിശീലനം ലഭിച്ചവർ, ജോലിയിൽ മുൻപരിചയമുള്ളവർ എന്നിവർക്ക് മുൻഗണനയുണ്ട്. ഫോൺ: 0494 2698822.

റിസേർച്ച് ഫെല്ലോ താത്കാലിക ഒഴിവ്

കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയായ 'Diversity and distribution of Myxomycetes in a tropical wet evergreen forest ecosystem and their response to climate change' റിസേർച്ച് ഫെല്ലോ താത്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിനായി ആഗസ്റ്റ് 21ന് രാവിലെ 10ന് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ ഓഫീസിൽ വെച്ച് ഇന്റർവ്യൂ നടത്തുന്നു. വിശദവിവരങ്ങൾക്ക് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ വെബ്സൈറ്റ് (www.kfri.res.in) സന്ദർശിക്കുക.

അക്കൗണ്ടന്റ് നിയമനം

കുടുംബശ്രീ മിഷൻ മുഖാന്തിരം വണ്ടൂർ ബ്ലോക്കിൽ നടപ്പിലാക്കുന്ന മൈക്രോ എന്റർപ്രൈസ് റിസോഴ്സ് സെന്റർ പദ്ധതിയുടെ ഭാഗമായുള്ള എം.ഇ.ആർ.സി സെന്ററിലേക്ക് താത്കാലികാടിസ്ഥാനത്തിൽ അക്കൗണ്ടന്റിനെ നിയമിക്കുന്നു. വണ്ടൂർ ബ്ലോക്കിലെ ഗ്രാമപഞ്ചായത്തുകളിൽ സ്ഥിര താമസക്കാരായ കുടുംബശ്രീ അംഗങ്ങൾ, കുടുംബാംഗങ്ങൾ , ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ എന്നിവർക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് എം.കോമും , ടാലി യോഗ്യതയും ഉണ്ടായിരിക്കണം. വെള്ള പേപ്പറിൽ എഴുതി തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവ ആഗസ്റ്റ് 18 ന് വൈകിട്ട് അഞ്ചിന് മുമ്പായി അതാത് പഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസ് ഓഫീസിൽ നൽകണം.

വുമൺ ക്യാറ്റിൽ കെയർ വർക്കർ

ക്ഷീരവികസന വകുപ്പ് വെട്ടിക്കവല, ചടയമംഗലം ക്ഷീരവികസന യൂണിറ്റുകളുടെ പരിധിയിൽ വുമൺ ക്യാറ്റിൽ കെയർ വർക്കറെ താത്ക്കാലികമായി നിയമിക്കുന്നു. 18നും 45 നും ഇടയിൽ പ്രായമുള്ള എസ് എസ് എൽ സി യോഗ്യതയുള്ള വനിതകൾക്ക് അപേക്ഷിക്കാം. ഓഗസ്റ്റ് 19 വൈകിട്ട് അഞ്ചിനകം ബ്ലോക്ക്തലത്തിൽ പ്രവർത്തിക്കുന്ന ക്ഷീരവികസന യൂണിറ്റ് ഓഫീസുകളിൽ അപേക്ഷ സമർപ്പിക്കണം. വിവരങ്ങൾക്ക് വെട്ടിക്കവല, ചടയമംഗലം ക്ഷീരവികസന യൂണിറ്റ് ഓഫീസിൽ ലഭിക്കും. ഫോൺ: 0474 2748098.

കെയർഗിവർ നിയമനം

ആലപ്പുഴ: മാരാരിക്കുളം തെക്ക് പഞ്ചായത്തിൽ ആരംഭിക്കുന്ന പകൽവീട്ടിലേക്ക് കെയർഗിവറെ നിയമിക്കുന്നു. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. പ്രതിമാസം 7000 രൂപ ലഭിക്കും. പ്ലസ്ടുവാണ് യോഗ്യത. വയോജന സംരക്ഷണ മേഖലയിൽ പരിശീലനം ലഭിച്ചവർക്കും പഞ്ചായത്ത് പരിധിയിലെ സ്ഥിരതാമസക്കാർക്കും മുൻഗണന ലഭിക്കും. ഓഗസ്റ്റ് 16-നകം അപേക്ഷ നൽകണം. ഫോൺ: 0477 2258238.

മേട്രൺ നിയമനം

ഇടുക്കി എൻജിനീയറിംഗ് കോളേജിലെ വനിതാ ഹോസ്റ്റലിൽ മേട്രൺ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. ആഗസ്റ്റ് 22 ന് അഭിമുഖം നടക്കും . എസ്.എസ്.എൽ.സി യും അക്കൗണ്ടിങ്ങിൽ മുൻപരിചയവുമുളള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ്, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം 22 ചൊവ്വാഴ്ച്ച രാവിലെ 10 ന് കോളേജ് ഓഫീസിൽ അഭിമുഖത്തിനായി ഹാജരാകണം.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.