- Trending Now:
ഇരുമ്പുഴി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എസ്.ടി മാത്തമാറ്റിക്സ് (ജൂനിയർ) തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താത്പര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾ ജൂൺ 26ന് രാവിലെ പത്തിന് സ്കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം. ഫോൺ: 9745894348.
മലപ്പുറം ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എസ്.ടി ഇക്കണോമിക്സ്, എച്ച്.എസ്.എസ്.ടി (ജൂനിയർ) ജോഗ്രഫി തസ്തികകളിലേക്ക് ദിവസവേതാനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ജൂൺ 26 ന് രാവിലെ 11 ന് ഓഫിസിൽ വെച്ച് അഭിമുഖം നടക്കും. ഫോൺ: 0483 2731684.
രാമവർമ്മപുരത്തെ ഗവ. ഹിന്ദി അധ്യാപക പരിശീലന കേന്ദ്രത്തിൽ 2023-24 അധ്യയന വർഷത്തേക്ക് താൽക്കാലിക അധ്യാപക നിയമനം നടത്തുന്നു. രണ്ട് ഒഴിവുണ്ട്. യോഗ്യത : ബിഎ ഹിന്ദി, എംഎ ഹിന്ദി, ബിഎഡ് ഹിന്ദി, കെടെറ്റ് / സെറ്റ് എംഎ എജുക്കേഷൻ. താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം ജൂൺ 26ന് രാവിലെ 11ന് ഓഫീസിൽ എത്തണം. ഫോൺ : 9497657429, 0487 2332340.
തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ ലാബ് ടെക്നീഷ്യൻ തസ്തികയിൽ നിയമിക്കുന്നതിനായി ജൂലൈ 5 ന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.
തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ സീനിയർ റസിഡന്റ് (റേഡിയോ ഡയഗ്നോസിസ്) താത്കാലിക തസ്തിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂലൈ 10 ന് വൈകീട്ട് 3 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.
തൃശൂർ ഗവ. നഴ്സിംഗ് കോളജിൽ വിവിധ വകുപ്പുകളിലായി ലക്ചറർ തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ ഗവ. നഴ്സിങ് കോളജുകളിൽ നിന്ന് എം.എസ്.സി നഴ്സിങ് കോഴ്സ് വിജയകരമായി പൂർത്തീകരിച്ചതും, കെ.എൻ.എം.സി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഉള്ളവർക്കും അപേക്ഷിക്കാം. 20,500 രൂപ പ്രതിമാസ വേതനത്തിൽ ഒരു വർഷത്തേക്കാണ് (2023-24) നിയമനം. താത്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം ജൂൺ 27നു രാവിലെ 11ന് തൃശൂർ ഗവ. നഴ്സിങ് കോളജ് പ്രിൻസപ്പാളിന്റെ ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.
പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മരുതോങ്കര ഡോ. ബി ആർ അംബേദ്കർ മോഡൽ റസിഡൻഷ്യൽ (ഗേൾസ് ) സ്കൂളിലേക്ക് 2023-24 അധ്യയന വർഷത്തേക്ക് രാത്രികാല പഠന മേൽനോട്ട ചുമതലകൾക്കായി രണ്ട് മേട്രൺ കം റസിഡന്റ് ട്യൂട്ടർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ള പട്ടികജാതി പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദവും ബി എഡും ഉള്ളവരായിരിക്കണം. നിയമനം ലഭിക്കുന്നവർക്ക് 12000 രൂപ പ്രതിമാസ ഓണറേറിയം ലഭിക്കും. താത്പര്യമുള്ളവർ നിശ്ചിത മാതൃകയിലുള്ള അപേക്ഷയും വിദ്യാഭ്യാസ യോഗ്യത, വയസ്സ്, പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസലും പകർപ്പും സഹിതം ജൂൺ 30ന് രാവിലെ 10.30ന് ജില്ലാ പട്ടികജാതി വികസന ഓഫീസിൽ കൂടിക്കാഴ്ചക്ക് ഹാജരാകണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2370379, 2370657.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.