Sections

Job News: വിവിധ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

Thursday, Jun 22, 2023
Reported By Admin
Job Offer

അങ്കണവാടി വർക്കർ, ഹെൽപ്പർ ഒഴിവ്

പുഴക്കൽ ഐസിഡിഎസ് പ്രോജക്റ്റിന്റെ പരിധിയിൽ വരുന്ന കൈപ്പറമ്പ് പഞ്ചായത്തിലെ അങ്കണവാടിയിൽ വർക്കർ, ഹെൽപ്പർ തസ്തികകളിലേക്ക് അപേക്ഷിക്കാം. നിലവിലുള്ളതും അടുത്ത മൂന്നുവർഷത്തേക്കുണ്ടാകാൻ സാധ്യതയുള്ളതുമായ ഒഴിവുകളിലേക്കാണ് നിയമനം. പഞ്ചായത്തിൽ സ്ഥിരംതാമസക്കാരായ വനിതകൾക്ക് അപേക്ഷിക്കാം. പ്രായപരിധി 18-46. യോഗ്യത: വർക്കർ - പത്താം ക്ലാസ്. ഹെൽപ്പർക്ക് പത്താം ക്ലാസ് പാസാകരുത്. എസ്. സി / എസ് ടി വിഭാഗങ്ങൾക്ക് മൂന്നു വർഷം വയസ്സിളവുണ്ട്. ജനന തീയതി, വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപേക്ഷയോടൊപ്പം വയ്ക്കണം. അപേക്ഷയുടെ മാതൃക പുഴക്കൽ ഐസിഡിഎസ് പ്രോജക്ടിലും കൈപ്പറമ്പ് ഗ്രാമപഞ്ചായത്തിലും ലഭിക്കും. അയക്കേണ്ട വിലാസം: പദ്ധതി ഓഫീസർ, ഐസിഡിഎസ് പ്രോജക്ട്, പുറനാട്ടുകര പി ഒ, ബ്ലോക്ക് ഓഫീസ് കോമ്പൗണ്ട് പുഴക്കൽ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 10. വിവരങ്ങൾക്ക്: ഫോൺ - 0487 2307516.

നഴ്സിങ് ഓഫീസർ നിയമനം

എടവണ്ണ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നഴ്സിങ് ഓഫീസർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ജി.എൻ.എം, ബി.എസ്.സി നഴ്സിങ് എന്നീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം ജൂൺ 27ന് രാവിലെ 10.30ന് എടവണ്ണ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. രണ്ട് ഒഴിവുകളാണുള്ളത്.

അക്കൗണ്ടന്റ് തസ്തികയിൽ നിയമനം

ആലപ്പുഴ: ജില്ല ശുചിത്വമിഷൻ ഓഫീസിൽ അക്കൗണ്ടന്റ് തസ്തികയിലേയ്ക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 179 ദിവസത്തേക്കാണ് നിയമനം. അപേക്ഷകർ പി.ജി.ഡി.സി.എ.യും ബി-കോം ബിരുദവും ടാലിയിൽ പരിജ്ഞാനം ഉളളവരും ആയിരിക്കണം. ആലപ്പുഴ ജില്ലയിൽ താമസിക്കുന്നവർക്ക് മുൻഗണന. താല്പര്യമുളളവർ ജൂൺ 26ന് മുമ്പായി dsmalappuzha@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ ബയോഡേറ്റ നൽകണം.

വാക്ക് ഇൻ ഇന്റർവ്യൂ

എറണാകുളം ജില്ലാ വ്യവസായ കേന്ദ്രത്തിൽ എന്റർപ്രൈസ് ഡെവലപ്പ്മെന്റ് എക്സിക്യൂട്ടീവ് തസ്തികയിലേക്ക് നിയമനത്തിനായി ബിടെക്/എം.ബി.എ. യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ വാക്ക് ഇൻ ഇന്റർവ്യൂവിന് ക്ഷണിക്കുന്നു. വിശദവിവരങ്ങൾക്ക് സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്പ്മെന്റിന്റെ വെബ്സൈറ്റ് (www.kcmd.in) സന്ദർശിക്കുക.

കരാർ നിയമനം

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാര്യണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴിൽ ജൂനിയർ റസിഡൻറ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. താൽപ്പര്യമുള്ളവർക്ക് വയസ്സ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 2023 ജൂൺ 27ന് (ചൊവ്വ ) എറണാകുളം മെഡിക്കൽ സൂപ്രണ്ടിന്റെ കാര്യാലയത്തിൽ രാവിലെ 10.30ന് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കാം. അന്നേദിവസം രാവിലെ 9 മുതൽ 10 വരെയാണ് രജിസ്ട്രേഷൻ. ആറുമാസ കാലയളവിലേക്കാണ് നിയമനം. എം.ബി.ബി.എസ് ആണ് യോഗ്യത. 45000 രൂപ വേതനം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 04842754000

വാക് ഇൻ ഇന്റർവ്യൂ

വാത്തിക്കുടി സാമുഹിക ആരോഗ്യ കേന്ദ്രത്തിൽ വൈകുന്നേരങ്ങളിൽ ആരംഭിക്കുന്ന ഒ.പിയിലെക്ക് ഡോക്ടറെയും, ഫാർമസിസിസ്റ്റിനെയും ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു .എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത, പ്രായപരിധി 60 വയസ് . ബി.ഫാം,ഡി ഫാം, കേരള സ്റ്റേറ്റ് ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ എന്നിവയാണ് ഫാർമസിസ്റ്റ് തസ്തികയിലേക്കുളള യോഗ്യത.പ്രായപരിധി 45 വയസ്സ്. നിർദിഷ്ട യോഗ്യതയുളള ഉദ്യോഗാർഥികൾ ജൂലൈ 03 ന് രാവിലെ 10.30 ന് മുൻപായി വാത്തിക്കുടി സിഎച്ച്സിയിൽ ഒറിജിനൽ സർട്ടിഫിക്കറ്റുകളും പൂരിപ്പിച്ച അപേക്ഷയുമായി ഹാജരാകണം. ഇന്റർവ്യു സമയം രാവിലെ 11.00 മണി.

അഭിമുഖം 26ന്

തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിൽ ട്രേഡ്സ്മാൻ (മഷിനിസ്റ്റ്, ഫിറ്റിങ്) തസ്തികയിലെ താത്ക്കാലിക ഒഴിവിലേക്കുളള അഭിമുഖം ജൂൺ 26ന് രാവിലെ 10ന് കോളേജിൽ നടക്കും. അസൽ സർട്ടിഫിക്കറ്റ് സഹിതം കോളജിൽ ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.cpt.ac.in, 0471-2360391.

ട്രേഡ്സ്മാൻ തസ്തികയിൽ ഒഴിവ്

നെടുമങ്ങാട്, ഗവ.ടെക്നിക്കൽ ഹൈസ്കൂളിൽ ട്രേഡ്സ്മാൻ -കാർപ്പെൻഡറി, ടു & ത്രീ വീലർ മെയിന്റനൻസ്, ഇലക്ട്രിക്കൽ, ഫിറ്റിംഗ്, വെൽഡിംഗ്-തസ്തികകളിൽ താത്ക്കാലിക ഒഴിവിലേക്ക് ജൂൺ 27ന് അഭിമുഖം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ടി.എച്ച്.എസ്.എൽ.സി അല്ലെങ്കിൽ എസ്.എസ്.എൽ.സിയും ബന്ധപ്പെട്ട വിഷയത്തിൽ ഐടിഐ/വിഎച്ച്എസ്ഇ എന്നിവയാണ് യോഗ്യത. ട്രേഡ്സ്മാൻ (ടൂ&ത്രീ വീലർ മെയിന്റനൻസ്) രാവിലെ 9ന്, ട്രേഡ്സ്മാൻ(ഇലക്ട്രിക്കൽ) രാവിലെ 10.30ന്, ട്രേഡ്സ്മാൻ (കാർപ്പെൻഡറി) ഉച്ചക്ക് 12ന്, ട്രേഡ്സ്മാൻ (ഫിറ്റിംഗ്) ഉച്ചക്ക് 01.30ന്, ട്രേഡ്സ്മാൻ (വെൽഡിംഗ്) ഉച്ചക്ക് 02.30ന് എന്നിങ്ങനെയാണ് സമയക്രമം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവർത്തിപരിചയം എന്നീ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0472 2812686.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.