- Trending Now:
പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിലുള്ള മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.ജനറൽ നേഴ്സിങ്/ബിഎസ്സി നേഴ്സിങ്/ കേരള നേഴ്സ് ആൻഡ് മിഡ് വൈഫ്സ് കൗൺസിൽ രജിസ്ട്രേഷൻ/ഓക്സിലറി നഴ്സ് മിഡ് വൈഫറി സർട്ടിഫിക്കറ്റ്/ സർക്കാർ അംഗീകൃത ഹെൽത്ത് വർക്കേഴ്സ് ട്രെയിനിങ് സർട്ടിഫിക്കറ്റ് എന്നിവയാണ് വിദ്യാഭ്യാസ യോഗ്യത. 2024 മാർച്ച് വരെയുള്ള താൽക്കാലിക കരാർ നിയമനമാണ്. പ്രതിമാസം 13,000 രൂപ. പ്രായപരിധി 18- 44 വയസ്സ്. പട്ടികവർഗ്ഗ വിഭാഗത്തിൽ പെട്ടവർക്കും സർക്കാർ അല്ലെങ്കിൽ സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ ജോലി ചെയ്തിട്ടുള്ളവർക്കും മുൻഗണന. താമസിച്ചു ജോലി ചെയ്യാൻ താല്പര്യമുള്ള യുവതികൾക്കാണ് അവസരം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷ, ഒറിജിനൽ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ജൂലൈ 21ന് ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.
തൃശ്ശൂർ ജില്ലയിലെ വിവിധ സർക്കാർ ഹോമിയോ ഡിസ്പെൻസറികളിലെ ഫാർമസിസ്റ്റ് തസ്തികളിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്ക്കാലിക നിയമനം നടത്തുന്നു. ജൂലൈ 26ന് രാവിലെ 10.30 ന് അയ്യന്തോൾ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസിൽ കൂടിക്കാഴ്ച നടത്തുന്നു. നഴ്സ് കം ഫാർമസിസ്റ്റ്/സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫാർമസി എന്നീ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനാവശ്യമായ രേഖകളുടെ ഒറിജിനലും പകർപ്പുകളും തിരിച്ചറിയൽ രേഖ ആധാർ കാർഡ് (ഒറിജിനലും പകർപ്പും) സഹിതം നേരിൽ ഹാജരാകേണ്ടതാണ്. പ്രായപരിധി സംബന്ധിച്ച് പി.എസ്.സി നിഷ്കർഷിച്ചിട്ടുള്ള എല്ലാ നിബന്ധനകളും തെരഞ്ഞെടുപ്പിന് ബാധകമാണ്.
പട്ടികവർഗ വികസന പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും പട്ടികവർഗക്കാർക്കുള്ള ആനുകൂല്യങ്ങൾ യഥാസമയം അവർക്ക് ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തുന്നതിനുമായി കരാറടിസ്ഥാനത്തിൽ സോഷ്യൽ വർക്കർമാരെ നിയമിക്കുന്നു. വിവിധ ജില്ലകളിലെ 54 തസ്തികകളിലേക്കാണ് നിയമനം. എം എസ് ഡബ്ലിയു /എംഎ സോഷ്യോളജി/ എംഎ അന്ത്രോപോളജി വിജയിച്ച പട്ടികവർഗ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. മതിയായ എണ്ണം അപേക്ഷകർ പട്ടികവർഗ വിഭാഗത്തിൽ നിന്നും ലഭിക്കാത്ത പക്ഷം മാത്രമേ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരെ പരിഗണിക്കൂ. വനത്തിനുള്ളിലെ കോളനികളിൽ യാത്രചെയ്യുന്നതിനും നിയമനം നൽകുന്ന ഏത് പ്രദേശത്തും സമയക്രമം അനുസരിച്ചും വകുപ്പിന്റെ ആവശ്യകത അനുസരിച്ചും കോളനികൾ സന്ദർശിക്കുവാൻ സന്നദ്ധതയുള്ളവർക്ക് മാത്രം അപേക്ഷിക്കാം. കൂടിക്കാഴ്ചയ്ക്ക് ശേഷം അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. അപേക്ഷഫോമിന് www.stdd.kerala.gov.in സന്ദർശിക്കുക. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ഉദ്യോഗാർത്ഥികൾ അപേക്ഷ 31 നകം അതാത് ജില്ലയിലെ പട്ടികവർഗ വികസന വകുപ്പിന്റെ കീഴിലുള്ള പ്രോജക്ട് ഓഫീസിൽ അല്ലെങ്കിൽ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിൽ നൽകണം. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് മാത്രമായിരിക്കും നിയമനം. പ്രതിമാസം 29,535 രൂപ ഓണറേറിയം. ഫോൺ : 0471 2304594.
ആലപ്പുഴ: ഗവൺമെന്റ് ടി.ഡി. മെഡിക്കൽ കോളേജ് ആശുപത്രിയിലെ റേഡിയോ ഡയഗ്ണോസിസ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത: റേഡിയോ ഡയഗനോസിസിൽ എം.ഡി/ ഡി. എൻ.ബി. ബിരുദവും ഏതെങ്കിലും മെഡിക്കൽ കോളേജിൽ നിന്നും ഒരു വർഷത്തിൽ കുറയാത്ത പ്രവർത്തിപരിചയവും. പ്രായം: 25-40 മധ്യേ. അപേക്ഷകർ യോഗ്യത, വയസ്, പ്രവൃത്തിപരിചയം, അസൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ജൂലൈ 18-ന് രാവിലെ 10-ന് മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ നടത്തുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം.
കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ 10 എയ്ഡഡ് കോളജുകളിലേക്ക് സൈക്കോളജി അപ്രന്റീസുമാരെ നിയമിക്കുന്നു. യോഗ്യത: സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം (റെഗുലർ). ക്ലിനിക്കൽ സൈക്കോളജി, പ്രവൃത്തിപരിചയം തുടങ്ങിയ അഭിലഷണീയം. വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം തെളിയിക്കുന്ന അസൽ രേഖകൾ സഹിതം ജൂലൈ 18 ഉച്ചയ്ക്ക് ഒന്നിന് കരുനാഗപ്പള്ളി തഴവ സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളജിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0476 2864010, 9188900167, 9495308685.
തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങ്ങിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് വിഭാഗത്തിൽ അഡ്ഹോക് അസിസ്റ്റന്റ് പ്രൊഫസർമാരുടെ ഒഴിവുണ്ട്. കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്/ ഇൻഫർമേഷൻ ടെക്നോളജിയോ തത്തുല്യ വിഷയങ്ങളിലോ ബിഇ/ ബിടെക്, എംഇ, എംടെക്/ ഫസ്റ്റ് ക്ലാസിൽ പാസായിരിക്കണം. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. ഉദ്യോഗാർഥികൾ 20 ന് രാവിലെ 9.30 ന് മുൻപ് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് വകുപ്പ് മേധാവി മുൻപാകെ ബയോഡേറ്റ, അസൽ സർട്ടിഫിക്കറ്റുകൾ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം ഹാജരാകണം.
എടവണ്ണ ഗ്രാമപഞ്ചായത്തിലെ അങ്കണവാടി ഹെൽപ്പർ സെലക്ഷൻ ലിസ്റ്റിലേക്ക് പരിഗണിക്കുന്നതിനായി ജൂലൈ 27, 29 തീയതികളിൽ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് രണ്ട് വരെ എടവണ്ണ പഞ്ചായത്ത് ഹാളിൽ അഭിമുഖം നടത്തും. അർഹരായ അപേക്ഷകർക്ക് അറിയിപ്പ് നൽകിയിട്ടുണ്ട്. ജൂലൈ 24ന് ശേഷം അറിയിപ്പ് കിട്ടാത്തവർ അരീക്കോട് ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 04832852939, 9188959781.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിൽ അസിസ്റ്റന്റ് തസ്തികയിൽ നിലവിലുള്ള ഒരു ഒഴിവിൽ ഡെപ്യൂട്ടേഷൻ നിയമനം നടത്തുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. ഗവൺമെന്റ് സെക്രട്ടേറിയറ്റിലും വിവിധ സർക്കാർ വകുപ്പുകളിലും സമാന തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് വകുപ്പ് മുഖേന ഓഗസ്റ്റ് 17നകം സെക്രട്ടറി, കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ, 'ജനഹിതം', ടി.സി 27/6 (2), വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം-695 033 എന്ന വിലാസത്തിൽ അപേക്ഷിക്കാം.
സമഗ്രശിക്ഷാ കേരളം പത്തനംതിട്ട ജില്ലയിലെ ബിആർസികളിൽ ഒഴിവുള്ള എലമെന്ററി സ്പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ജൂലൈ 20ന് രാവിലെ 11 ന് തിരുവല്ല ജില്ലാ ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. താൽപര്യമുള്ള ഉദ്യോഗാർഥികൾ അന്നേ ദിവസം രാവിലെ 10 മണിക്ക് വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, ബയോഡേറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, അസൽ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാകണം.
പ്രായപരിധി: പരമാവധി 40 വയസ്. യോഗ്യത സംബന്ധിച്ച വിവരങ്ങൾക്ക് എസ്.എസ്.കെ. പത്തനംതിട്ടയുടെ ബ്ലോഗ് സന്ദർശിക്കുക.(https://dpossapta.blogspot.com/). ഫോൺ: 0469 2600167
കേരള സർക്കാർ നിയന്ത്രണത്തിലുള്ള ആറന്മുള എഞ്ചിനീയറിംഗ് കോളജിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻഎഞ്ചിനീയറിംഗ്, കമ്പ്യൂട്ടർസയൻസ് ആൻഡ് എഞ്ചിനീയറിംഗ് എന്നീ വിഭാഗങ്ങളിൽ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ 18ന് രാവിലെ 10 ന് കോളജിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 9446382096, 9846399026.
ജില്ലാ ആശുപത്രിയിൽ ജില്ലാ മാനസികാരോഗ്യ പരിപാടിയിലേക്ക് സൈക്യാട്രിസ്റ്റിനെ നിയമിക്കുന്നു. എം.ബി.ബി.എസ്/ എം.ഡി/സൈക്യാട്രിക് മെഡിസിനിൽ ഡിപ്ലോമ(ഡി.പി.എം, ഡി.എൻ.ബി, സൈക്യാട്രി) എന്നിവയാണ് യോഗ്യത. പ്രായപരിധിയില്ല. പ്രതിമാസ വേതനം 57,525 രൂപ. അപേക്ഷകർ പ്രായം, യോഗ്യത, പ്രവർത്തി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി hrdistricthospitalpkd@gmail.com ൽ ജൂലൈ 20 ന് വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോൺ: 0491 2533327.
കുഴൽമന്ദം ബ്ലോക്കിൽ പട്ടികജാതി വിഭാഗക്കാർക്കുള്ള പ്രത്യേക ജീവനോപാധി പദ്ധതി പ്രവർത്തനത്തിനായി റിസോഴ്സ് പേഴ്സൺമാരെ നിയമിക്കുന്നു. പട്ടികജാതി വിഭാഗം കുടുംബശ്രീ/കുടുംബശ്രീ കുടുംബാംഗം/ഓക്സിലറി അംഗങ്ങളായ 18 നും 40 നും മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പ്ലസ് ടു ആണ് അടിസ്ഥാനയോഗ്യത. തേങ്കുറുശ്ശി, പെരിങ്ങോട്ടുകുറുശ്ശി, കുഴൽമന്ദം പഞ്ചായത്തുകളിൽ താമസിക്കുന്ന വനിതകളാവണം അപേക്ഷകർ. അപേക്ഷകൾ ജൂലൈ 20 ന് വൈകിട്ട് അഞ്ചിനകം പാലക്കാട് സിവിൽ സ്റ്റേഷനിലെ കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്ററുടെ ഓഫീസിൽ എത്തിക്കണമെന്ന് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അറിയിച്ചു.
ഫോൺ: 0491 2505627.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.