Sections

Job News: വിവിധ സർക്കാർ സ്ഥാപനങ്ങളിലെ താത്കാലിക ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

Thursday, Sep 07, 2023
Reported By Admin
Job Offer

മേട്രൺ കം റസിഡന്റ് ട്യൂട്ടർ അഭിമുഖം

വെള്ളായണി ശ്രീ അയ്യൻങ്കാളി മെമ്മോറിയൽ ഗവ.മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്കൂളിൽ മേട്രൺ കം റസിഡന്റ് ട്യൂട്ടർമാരുടെ താത്കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. സ്ത്രീ പുരുഷ വിഭാഗങ്ങളിൽ രണ്ട് വീതം ഒഴിവുകളാണുള്ളത്. സെപ്റ്റംബർ 13 രാവിലെ 10.30ന് അയ്യങ്കാളി ഭവനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസിലാണ് അഭിമുഖം നടക്കുന്നത്. ബിരുദവും ബിഎഡും യോഗ്യതയുള്ള പട്ടികജാതി, പട്ടികവർഗ വിഭാഗത്തിലെ ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. താത്പര്യമുള്ളവർ വെള്ളപേപ്പറിൽ തയറാക്കിയ ബയോ ഡാറ്റയ്ക്കൊപ്പം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ജാതി സർട്ടിഫിക്കറ്റ്, പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം അന്നേദിവസം എത്തിച്ചേരണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471 2314238 , 2314232.

വാക് ഇൻ ഇന്റർവ്യൂ

പട്ടികവർഗ വികസന വകുപ്പിനു കീഴിൽ ഇടുക്കി നാടുകാണിയിൽ പ്രവർത്തിക്കുന്ന ഗവ. ഐടിഐയിൽ എസിഡി ഇൻസ്ട്രക്ടർ തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. യോഗ്യരായ ഉദ്യോഗാർഥികൾ സെപ്റ്റംബർ 20 ന് രാവിലെ 9.30 ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഐടിഐയിൽ ഹാജരാകണം. പട്ടികവർഗ ഉദ്യോഗാർഥികൾക്ക് മുൻഗണന ലഭിക്കും. വിശദവിവരങ്ങൾക്ക് ഫോൺ: 9895669568, 04862 259045.

അസിസ്റ്റന്റ് പ്രഫസർ നിയമനം

വടകര ഗവ. എഞ്ചിനീയറിംഗ് കോളേജിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് വിഷയത്തിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രഫസർ നിയമനം നടത്തുന്നു. താത്പര്യമുള്ള ഒന്നാം ക്ലാസ് മാസ്റ്റർ ബിരുദമുള്ള (എം ടെക്) ഉദ്യോഗാർത്ഥികൾ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 13ന് രാവിലെ 10 മണിക്ക് കോളേജ് ഓഫീസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0496 2536125, 2537225.

ഗസ്റ്റ് അധ്യാപ ഒഴിവ്

ചേലക്കര ഗവ. പോളിടെക്നിക് കോളേജിൽ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ഡിപ്പാർട്ട്മെന്റിൽ ട്രേഡ്സ്മാൻ (ഇലക്ട്രോണിക്സ് ) തസ്തികയിലേക്ക് ഗസ്റ്റ് അധ്യാപകരെ ദിവസ വേതന അടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത പ്രസ്തുത വിഷയത്തിൽ ടി എച്ച് എസ് എൽ സി / ഐ ടി ഐ / തത്തുല്യ യോഗ്യത / ഡിപ്ലോമ. യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകളും, പകർപ്പുകളും സഹിതം സെപ്റ്റംബർ 8 ന് രാവിലെ 10 ന് എഴുത്ത് പരീക്ഷയ്ക്കും, അഭിമുഖത്തിനും ഹാജരാകുക. ഫോൺ: 04884 254484

ഗസ്റ്റ് ഇൻസ്പെക്ടർ നിയമനം

കുളത്തൂപ്പുഴ സർക്കാർ ഐ ടി ഐയിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഫിറ്റർ ട്രേഡ്) ഒഴിവിലേക്ക് താത്ക്കാലിക നിയമനം നടത്തും. യോഗ്യത: എ ഐ സി ടി ഇ /യു ജി സി അംഗീകൃത എഞ്ചിനീയറിങ് കോളേജിൽ നിന്നുള്ള മെക്കാനിക്കൽ എൻജിനീയറിങ് ഡിഗ്രി അല്ലെങ്കിൽ ബി. വോക്, ബന്ധപ്പെട്ട ട്രേഡിലുള്ള ഒരു വർഷ പ്രവൃത്തിപരിചയം അല്ലെങ്കിൽ അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള മൂന്ന് വർഷ ഡിപ്ലോമ ഇൻ മെക്കാനിക്കൽ എൻജിനീയറിങ് അല്ലെങ്കിൽ ഡി ജി റ്റിയിൽ നിന്നുള്ള അഡ്വാൻസ്ഡ് ഡിപ്ലോമയും ബന്ധപ്പെട്ട ട്രേഡിലുള്ള രണ്ട് വർഷ പ്രവൃത്തി പരിചയവും. ഫിറ്റർ ട്രേഡിൽ (എൻ.ടി സി/എൻ.എ.സി) മൂന്ന് വർഷ പ്രവർത്തിപരിചയവും. ഫോൺ - 9495555928, 0475 2912900.

അസിസ്റ്റന്റ് പ്രൊഫസർ നിയമനം

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോപ്പറേറ്റീവ് മാനേജ്മെന്റിൽ (കിക്മ-ബി സ്കൂൾ) അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലെ താത്ക്കാലിക ഒഴിവിലേക്ക് എ ഐ സി റ്റി ഇ നിബന്ധനകൾ പ്രകാരം കരാർനിയമനം നടത്തും. യോഗ്യത: ബി ടെക്. എം ബി എ ഉള്ളവർക്ക് മുൻഗണന. സെപ്റ്റംബർ 12 രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കിക്മ ക്യാമ്പസിൽ ഹാജരാകണം. ഫോൺ- 9447002106, 9288130094.

ലക്ചർ നിയമനം

അടൂർ സർക്കാർ പോളിടെക്നിക് കോളേജിൽ ലക്ചർ ഇൻ കമ്പ്യൂട്ടർ എൻജിനീയറിങ് തസ്തികയിലെ ദിവസവേതന അടിസ്ഥാനത്തിലുള്ള ഒരു ഒഴിവിലേക്ക് നിയമനഅഭിമുഖം നടത്തും. യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാം ക്ലാസ് ബാച്ച്ലർ ഡിഗ്രി, എ ഐ സി റ്റി ഇ പ്രകാരമുള്ള യോഗ്യതകളും ഉണ്ടായിരിക്കണം. എം ടെക്ക് അധ്യാപനപരിചയം ഉള്ളവർക്ക് വെയിറ്റേജ് ലഭിക്കും. പ്രായം, വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ എട്ട് രാവിലെ 10. 30 ന് കോളജിൽ ഹാജരാകണം. ഫോൺ - 04734231776.

നൈറ്റ് വാച്ചർ ഒഴിവ്

കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിലിൽ വിമുക്തഭടൻമാർക്കായി നീക്കിവെച്ച നൈറ്റ് വാച്ചർ തസ്തികയുടെ ഒരു ഒഴിവിലേക്ക് വാക്-ഇൻ-ഇന്റർവ്യു നടത്തുന്നു. ശമ്പളം പ്രതിമാസം 18390 രൂപ. യോഗ്യത : മലയാളം എഴുതാനും വായിക്കാനുമുള്ള പരിജ്ഞാനം, തൃപ്തികരമായ സർവീസ് റെക്കോർഡ് ഉള്ള വിമുക്തഭടന്മാർ ആയിരിക്കണം. പ്രായം 2023 സെപ്റ്റംബർ 1 ന് 18 നും 55 നും ഇടയിലായിരിക്കണം. സെപ്റ്റംബർ 13 ന് രാവിലെ 11 ന് തിരുവനന്തപുരം പേരൂർക്കടയിലെ കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ ആസ്ഥാനത്താണ് ഇന്റർവ്യൂ നടക്കുക.

ട്രേഡ് ഇൻസ്ട്രക്ടർ നിയമനം

പാലക്കാട് ടെക്നിക്കൽ ഹൈസ്കൂളിൽ ട്രേഡ് ഇൻസ്ട്രക്ടർ (ആർ ആൻഡ് എ.സി) തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ താത്ക്കാലിക നിയമനം. ഐ.ടി.ഐ/ടി.എച്ച്.എസ്.എൽ.സിയാണ് യോഗ്യത. യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 12 ന് രാവിലെ പത്തിന് പാലക്കാട് ഗവ ടെക്നിക്കൽ ഹൈസ്കൂളിൽ നടക്കുന്ന അഭിമുഖത്തിന് എത്തിച്ചേരണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോൺ: 9447522338.

അക്കൗണ്ടന്റ് ഒഴിവ്

വനിതാ ശിശു വികസന വകുപ്പിലെ പോഷൻ അഭിയാൻ 2.0 യിൽ അക്കൗണ്ടന്റ് തസ്തികയിലേക്ക് വിരമിച്ച ജീവനക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. സർക്കാർ സർവീസിൽ അക്കൗണ്ടന്റായി അഞ്ചു വർഷത്തെ പ്രവൃത്തിപരിചയം/ഓഡിറ്റ് ഓഫീസറായി മൂന്നു വർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. 2023 ജനുവരി 1 അനുസരിച്ച് 65 വയസ് കവിയരുത്. മാസശമ്പളം 30,000 രൂപ. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 18 വൈകിട്ട് 5 മണി. അപേക്ഷിക്കേണ്ട വിലാസം ഡയറക്ടർ വനിതാ ശിശു വികസന വകുപ്പ്, പൂജപ്പുര, തിരുവനന്തപുരം. അപേക്ഷയുടെ മാതൃകക്കായി wcd.kerala.gov.in സന്ദർശിക്കുക.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.