Sections

Job News: വിവിധ ഒഴിവുകളിലേക്ക് താത്കാലിക നിമയനങ്ങൾക്കായി അപേക്ഷകൾ ക്ഷണിച്ചു

Tuesday, Aug 15, 2023
Reported By Admin
Job Offer

അസിസ്റ്റന്റ് പ്രൊഫസർ നിയമനം

ജില്ല സർക്കാർ മെഡിക്കൽ കോളജിൽ വിവിധ വിഭാഗങ്ങളിലെ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്കുള്ള താൽക്കാലിക അടിസ്ഥാന നിയമനത്തിനായി വോക്ക് ഇൻ ഇന്റർവ്യൂ ഓഗസ്റ്റ് 22ന് നടത്തും. പി ജി / റ്റി സി എം സി രജിസ്ട്രേഷനാണ് വിദ്യാഭ്യാസ യോഗ്യത. ജനറൽ മെഡിസിനിൽ മൂന്ന് ഒഴിവുകളിലേക്കുള്ള ഇന്റർവ്യൂ രാവിലെ 11 മണിക്കും, ഫോറൻസിക് മെഡിസിനിലെ രണ്ട് ഒഴിവുകളിലേക്കുള്ള ഇന്റർവ്യൂ 11:30നും, മൈക്രോബയോളജിയിൽ ഒരു ഒഴിവിലേക്കുള്ള ഇന്റർവ്യൂ 12 മണിക്കും നടത്തും. പ്രസ്തുത വിദ്യാഭ്യാസ യോഗ്യതയുള്ളവർ ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, മുൻ പരിചയം, എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും പാസ്പോർട്ട് സൈറ്റ് ഫോട്ടോ സഹിതം കൊല്ലം സർ്ക്കാർ മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ഹാജരാകണം. ഫോൺ- 0474 2572574, 0474 2572572

എഡ്യുക്കേറ്റർ ഒഴിവ്

സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയിൽ പബ്ലിക് അഡ്മിനിസ്ട്രേഷൻ, ഇക്കണോമിക്സ് എന്നീ വിഷയങ്ങളിൽ ഒഴിവുള്ള എഡ്യൂക്കേറ്റർ തസ്തികകളിക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 26നു വൈകിട്ട് 5 മണി. വിശദവിവരങ്ങൾക്ക്: 8281098863 / https://kscsa.org.

അസി. പ്രൊഫസർ: ഭിന്നശേഷിക്കാർക്ക് അപേക്ഷിക്കാം

കണ്ണൂർ ഗവൺമെന്റ് ആയുർവേദ കോളജിലെ സംഹിത സംസ്കൃത ആൻഡ് സിദ്ധാന്ത വകുപ്പിൽ ഒഴിവ് വരുന്ന അധ്യാപക തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ ഭിന്നശേഷി വിഭാഗത്തിൽ നിന്നും അസിസ്റ്റന്റ് പ്രൊഫസ്സർ ആയി നിയമനം നടത്തുന്നതിന് ഓഗസ്റ്റ് 17ന് രാവിലെ 11 ന് പരിയാരത്തുള്ള കണ്ണൂർ ഗവൺമെന്റ് ആയുർവേദ കോളജിൽ വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. ഉദ്യോഗാർത്ഥികൾ ജനന തിയ്യതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപകർപ്പുകളും, ആധാർ കാർഡ്, പാൻ കാർഡ് എന്നിവയും, ബയോഡാറ്റയും സഹിതം കൃത്യസമയത്ത് ഹാജരാകണം. ഭിന്നശേഷിക്കാരുടെ അഭാവത്തിൽ പൊതു വിഭാഗത്തിനെ പരിഗണിക്കും. നിയമനം ലഭിക്കുന്നവർക്ക് പ്രതിമാസം 57,525 രൂപ സമാഹൃത വേതനമായി ലഭിക്കുന്നതാണ്. നിയമനം ഒരു വർഷത്തേക്കോ സ്ഥിര നിയമനം നടക്കുന്നത് വരെയോ ഏതാണോ ആദ്യം അത് വരെയായിരിക്കും.

പ്രിന്റിങ് ടെക്നോളജി ജൂനിയർ ഇൻസ്ട്രക്ടർ

തിരുവനന്തപുരം വ'ട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളജിൽ 2023-24
അധ്യയന വർഷം കെ.ജി.റ്റി.ഇ പ്രിൻറിംഗ് ടെക്നോളജി കോഴ്സിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ രണ്ട് താത്ക്കാലിക ഒഴിവുണ്ട്. അഭിമുഖം ഓഗസ്റ്റ് 22-ന് രാവിലെ 10 ന് കോളേജിൽ നടക്കും. കെ.ജി.റ്റി.ഇ പ്രീ പ്രെസ്സ് ഓപറേഷൻ & പ്രെസ്സ്വർക്ക് അല്ലെങ്കിൽ മൂന്ന് വർഷ പ്രിൻറിംഗ് ടെക്നോളജി ഡിപ്ലോമ ആണ് യോഗ്യത. വിശദവിവരങ്ങൾ www.cpt.ac.in ൽ ലഭിക്കും. ഫോൺ: 0471 2360391.

നിഷിൽ ഒഴിവ്

തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗിന്റെ സെന്റർ ഫോർ കമ്മ്യൂണിക്കേഷൻ ആൻഡ് മീഡിയ ഡെവലപ്മെന്റിൽ വീഡിയോഗ്രാഫർ / എഡിറ്റർ, പരിഭാഷകർ / കണ്ടന്റ് റൈറ്റർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്കാണ് നിയമനം. അപേക്ഷകൾ 16നകം ലഭിക്കണം. കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കുവാനും http://nish.ac.in/others/career.

ഡയറി പ്രൊമോട്ടർ നിയമനം: കൂടിക്കാഴ്ച 21 ന്

ക്ഷീരവികസന വകുപ്പ് ജില്ലയിലെ കൊല്ലങ്കോട്, കുഴൽമന്ദം ക്ഷീര വികസന യൂണിറ്റുകളിൽ 2023-24 വാർഷിക പദ്ധതി-തീറ്റപ്പുൽകൃഷി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഡയറി പ്രമോട്ടർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. എസ്.എസ്.എൽ.സി പാസ് ആയവർക്ക് അപേക്ഷിക്കാം. കൃഷിപ്പണിയും കഠിനാധ്വാനവും ചെയ്യാനുള്ള ശാരീരികശേഷി ഉണ്ടായിരിക്കണം. പ്രതിമാസം 8000 രൂപ. പ്രായപരിധി 18നും 45 നും മധ്യേ. മുൻപ് ഈ തസ്തികയിൽ സേവനമനുഷ്ഠിച്ചവർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവ് അനുവദിക്കും. അപേക്ഷകർ ബന്ധപ്പെട്ട ബ്ലോക്കുകളിൽ സ്ഥിരതാമസക്കാരായിരിക്കണം. താത്പര്യമുള്ളവർ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ആഗസ്റ്റ് 17 ന് വൈകിട്ട് അഞ്ചിനകം ബന്ധപ്പെട്ട ബ്ലോക്ക് ക്ഷീരവികസന ഓഫീസിൽ അപേക്ഷ നൽകണമെന്ന് ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. അപേക്ഷകരുടെ ലിസ്റ്റ് ആഗസ്റ്റ് 19 ന് പാലക്കാട് സിവിൽ സ്റ്റേഷനിലുള്ള ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ പ്രസിദ്ധപ്പെടുത്തും.
ആഗസ്റ്റ് 21 ന് രാവിലെ 10 ന് ഈ ഓഫീസിൽ കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയിൽ പങ്കെടുക്കുന്നവർ അസൽ രേഖകൾ പരിശോധനക്ക് നൽകണം. കൂടുതൽ വിവരങ്ങളും അപേക്ഷ ഫോറത്തിന്റെ മാതൃകയും ബന്ധപ്പെട്ട ക്ഷീര വികസന ഓഫീസിൽ ലഭിക്കും. ഫോൺ: 0491 2505137

ലാബ് ടെക്നീഷ്യൻ

പുല്ലുവിള സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി മുഖേന ലാബ് ടെക്നിഷ്യനെ നിയമിക്കുന്നു. ആഗസ്റ്റ് 18ന് രാവിലെ 10.30ന് പുല്ലുവിള സി.എച്ച്.സിയിൽ വാക്-ഇൻ-ഇന്റർവ്യൂ നടത്തും. ഡി.എം.എൽ.ടിയോ ബി.എസ്സി എം.എൽ.ടിയോ ഉണ്ടായിരിക്കണം. പ്രായം 45 വയസിൽ താഴെ.

പുരാരേഖ വകുപ്പിൽ ഡയറക്ടർ ഡെപ്യൂട്ടേഷൻ ഒഴിവ്

സംസ്ഥാന പുരാരേഖാവകുപ്പിന്റെ ഡയറക്ടർ തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലയിൽ നിന്ന് ഫസ്റ്റ് ക്ലാസ്/സെക്കൻഡ് ക്ലാസോടെ ചരിത്രത്തിൽ മാസ്റ്റർ ബിരുദം ഉണ്ടായിരിക്കണം. നാഷണൽ ആർക്കൈവ്സ് ഓഫ് ഇന്ത്യയിൽ നിന്നോ ഏതെങ്കിലും സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നോ ഉള്ള ഒരു വർഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ആർക്കൈവൽ സ്റ്റഡീസ്, ഹിസ്റ്ററി/ആർക്കൈവ്സ് മേഖലയിൽ പ്രമുഖ സ്ഥാപനത്തിൽ നിന്നുള്ള ഗവേഷണ പ്രസിദ്ധീകരണം എന്നിവയുള്ളവർക്ക് അപേക്ഷിക്കാം. കേരളത്തിന്റെ പുരാതന ലിപികളെക്കുറിച്ചുള്ള അറിവ്, ചരിത്രത്തിൽ പി.എച്ച്.ഡി എന്നിവ അഭിലഷണീയം. സെക്രട്ടറി, സാംസ്കാരിക കാര്യ വകുപ്പ്, മെയിൻ ബ്ലോക്ക്, സെക്രട്ടേറിയറ്റ്, തിരുവനന്തപുരം 695 001 എന്ന വിലാസത്തിൽ ആഗസ്റ്റ് 26നകം അപേക്ഷ നൽകണം.

വോക്ക് ഇൻ ഇന്റർവ്യൂ

ജില്ലാ ആയുർവേദ ആശുപത്രി സിദ്ധ ക്ലിനിക്കിലേക്ക് മെഡിക്കൽ ഓഫീസറെയും അറ്റൻഡറുടെയും ഒരു താത്ക്കാലിക ഒഴിവിലേക്ക് വോക്ക് ഇൻ ഇന്റർവ്യൂ നടത്തും. യോഗ്യത- മെഡിക്കൽ ഓഫീസർ (ബി എസ് എം എസ് പാസ്, റ്റി സി എം സി രജിസ്ട്രേഷൻ) അറ്റൻഡർ (പത്താം ക്ലാസ്). പ്രായപരിധി 45 വയസ്. ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് 18ന് ഉച്ചയ്ക്ക് മൂന്നിന് അസൽ രേഖകളുമായി ജില്ലാ പഞ്ചായത്ത് ഓഫീസിൽ വോക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാക്കണം. ഫോൺ - 0474 2745918, 9447103952.

അങ്കണവാടി ഹെൽപ്പർ അഭിമുഖം 16 ന്

കോന്നി ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിൽ സ്ഥിരം വർക്കർ/ഹെൽപ്പർമാരെ നിയമിക്കുന്നു. ആഗസ്റ്റ് 16 ന് രാവിലെ 10 ന് കോന്നി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ഹെൽപ്പർമാരെ തെരഞ്ഞെടുക്കുന്നതിനുളള അഭിമുഖം നടത്തും. വർക്കർമാരുടെ അഭിമുഖം സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ നടക്കും.

അങ്കണവാടി ഹെൽപ്പർ അഭിമുഖം 16 ന്

കോന്നി ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിൽ സ്ഥിരം വർക്കർ/ഹെൽപ്പർമാരെ നിയമിക്കുന്നു. ആഗസ്റ്റ് 16 ന് രാവിലെ 10 ന് കോന്നി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ഹെൽപ്പർമാരെ തെരഞ്ഞെടുക്കുന്നതിനുളള അഭിമുഖം നടത്തും. വർക്കർമാരുടെ അഭിമുഖം സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ നടക്കും.

ഡാറ്റാ എൻട്രി ചെയ്യുന്നതിന് നിയമനം നടത്തുന്നു

തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തിൽ വസ്തുനികുതി പരിഷ്കരണത്തിന്റെ ഭാഗമായി കെട്ടിടങ്ങളുടെ വിവര ശേഖരണം നടത്തി ഡാറ്റാ എൻട്രി ചെയ്യുന്നതിന് നിയമനം നടത്തുന്നു. ഡിപ്ലോമ (സിവിൽ എൻജിനീയറിംഗ്), ഐടിഐ ഡ്രാഫ്റ്റ്സ്മാൻ ( സിവിൽ) ഐടിഐ (സർവേയർ) യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ആഗസ്റ്റ് 23 ന് രാവിലെ 11 ന് ബയോഡേറ്റ, തിരിച്ചറിയൽ രേഖ, യോഗ്യത എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, പ്രവർത്തി പരിചയം തെളിയിക്കുന്ന രേഖകൾ സഹിതം ഗ്രാമപഞ്ചായത്ത് ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ : 0468 2214387.

തൊഴിൽ അവസരം

ആലപ്പുഴ: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് എടത്വ ഗ്രാമപഞ്ചായത്തിൽ കരാർ അടിസ്ഥാനത്തിൽ അക്രഡിറ്റഡ് ഓവർസീയറെ നിയമിക്കുന്നു. മൂന്ന് വർഷ പോളിടെക്നിക് സിവിൽ ഡിപ്ലോമ, രണ്ട് വർഷ ഡ്രാഫ്റ്റ്മാൻ സിവിൽ ഡിപ്ലോമ യോഗ്യതയുള്ളവർക്കാണ് അവസരം. താത്പര്യമുള്ളവർ ജനന തീയതി, യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം ഓഗസ്റ്റ് 22-ന് വൈകിട്ട് അഞ്ചിനകം പഞ്ചായത്ത് ഓഫീസിൽ അപേക്ഷ നൽകണം. ഫോൺ: 0477 2212261.

ഗസ്റ്റ് അധ്യാപക നിയമനം: കൂടിക്കാഴ്ച 16 ന്

പത്തിരിപ്പാല ഗവ ആർട്സ് ആൻഡ് സയൻസ് കോളെജിൽ പൊളിറ്റിക്കൽ സയൻസിൽ ഗസ്റ്റ് അധ്യാപക നിയമത്തിന് ആഗസ്റ്റ് 16 ന് രാവിലെ 10 ന് കൂടിക്കാഴ്ച നടക്കും. ഉദ്യോഗാർത്ഥികൾ യു.ജി.സി-നെറ്റ് യോഗ്യത ഉള്ളവരും കോളെജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്തവരുമായിരിക്കണം. യു.ജി.സി-നെറ്റ് യോഗ്യത ഉള്ളവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദം ഉള്ളവരെയും പരിഗണിക്കും. നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം കോളെജിൽ എത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ: 0491 2873999.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.